Friday, 6 December 2024

കോടമ്പുഴ ബാവ മുസ്ലിയാർ : ചെറിയ മനുഷ്യൻ്റെ വലിയ ലോകം.


"തൊട്ടിൽ മുതൽ കട്ടിൽ വരെ" അറിവന്വേഷണം നടത്തണമെന്നാണ് ഇസ്ലാമിൻ്റെ അധ്യാപനം. അറിവ് സമൃദ്ധമാക്കാനും പരിപോഷിപ്പിക്കാനും നബി(സ) മുസ്ലിം സമൂഹത്തെ നൈരന്തര്യം ഉണർത്തിയിട്ടുമുണ്ട്. അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഹദീസിൽ പ്രവാചകൻ (സ) പറയുന്നതായി കാണാം. "ജ്ഞാനം" സത്യവിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. എവിടെ വെച്ച് കിട്ടിയാലും അത് നേടിയെടുക്കണം.(തുർമുദി). ലോകത്ത്‌ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും ഏറ്റം കൂടുതല്‍ ആളുകള്‍ അകതാരിൽ സൂക്ഷിക്കുന്നതും മാസ്‌മരിക ശക്തിയാല്‍ കൂടുതല്‍ പേരെ സ്വാധീനിക്കുന്നതും വിശുദ്ധ ഖുര്‍ആനാണെന്നത് ആത്മാഭിമാനത്തോടെ ഏതൊരു വിശ്വാസിക്കും അവകാശപ്പെടാവുന്നതാണ്. മലയാളിക്കരക്കും വിശിഷ്യാ ഇസ്ലാമെന്ന വിപുലമായ കുടുംബത്തിലെ സർവ്വാംഗങ്ങൾക്കും അഭിമാന നിമിഷമാണിത്. ഓരോ സത്യവിശ്വാസിയുടെയും ഭരണഘടനയായ വിശുദ്ധ ഖുർആനിൻ്റെ സാഗരസമാനമായ വ്യാഖ്യാനങ്ങളിലേക്ക് സർവ്വസ്വവും സമർപ്പിച്ച് ഊളിയിട്ട് മുത്തും പവിഴവും പൊറുക്കിയെടുത്ത് മുപ്പത് വാള്യങ്ങളിലായി കോർത്തിണക്കി അനുവാചകസമക്ഷം സമർപ്പിക്കുന്ന സുവർണ്ണനിമിഷം പ്രത്യേകിച്ചും മലയാളികളുടെ രചനാചരിത്രത്തിലേക്ക് പുതിയൊരേട് തുന്നിച്ചേർക്കുമെന്നതിൽ സംശയമില്ല. പറഞ്ഞുവരുന്നത്, സുന്നീ പണ്ഡിത തറവാട്ടിലെ രചനാവിലാസമായ ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാർ സാധ്യമാക്കിയ രചനാവിപ്ലവത്തെ അധികരിച്ചു തന്നെ. 14200 പേജുകളിലായി, മുഖദ്ദിമയടക്കം 31 വാള്യങ്ങൾ കൊണ്ടാണ് കോടമ്പുഴ ബാവ മുസ്ലിയാർ വിശുദ്ധ ഗ്രന്ഥത്തെ തേജോമയമാക്കിയത്. ഖുർആൻ വ്യാഖ്യാന ലോകം പുഷ്ക്കലമാണ്. എന്നാൽ ഇതര തഫ്‌സീറുകളിൽ നിന്ന് വ്യത്യസ്തമായി അതിസൂക്ഷ്മമായ ഭാഷാസൗന്ദര്യത്തോടെയുള്ള സംഗ്രഹരൂപമാണ് തഫ്‌സീറുൽ ജലാലൈനിക്കുള്ളത്. അശ്ശാരിഹുൽ മുഹഖിഖ് എന്നപരനാമത്തിൽ അറിയപ്പെടുന്ന ഇമാം ജലാലുദ്ദീൻ അൽമഹല്ലിയും (റ) ഇബ്നുൽ കുതുബ് എന്നപരനാമമുള്ള ഇമാം ജലാലുദ്ദീൻ അസ്സുയൂത്ഥി(റ)യുമാണ് വിശ്വവിഖ്യാതമായ തഫ്സീറുൽ ജലാലൈനിയുടെ രചയിതാക്കൾ. തൈസീറുൽ ജലാലൈനി എന്ന ഗ്രന്ഥനാമം ദ്യോതിപ്പിക്കുന്നത് പോലെ തഫ്സീറുൽ ജലാലൈനിയെ സരളമാക്കുന്ന പ്രക്രിയയാണ് കോടമ്പുഴ ബാവ മുസ്ലിയാരുടെ വ്യാഖ്യാന ഗ്രന്ഥം നിർവഹിക്കുന്നത്. തൈസീറുൽ ജലാലൈനിയുടെ സവിശേഷതകളിലേക്ക് വഴിയേ വരാം.

ഗ്രന്ഥരചയിതാക്കളായ മുസ്‌ലിം പണ്ഡിതകേസരികളുടെ ജീവിതം വിസ്മയങ്ങളുടെ കലവറയാണ്. ക്ഷണികമായ ഭൗതികജീവിതത്തെ സാര്‍ഥകമാക്കാന്‍ അവരൊക്കെയും വിവിധങ്ങളായ വൈജ്ഞാനിക സപര്യകളിൽ ഏര്‍പ്പെട്ടു. കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിൽ അത്ഭുതാവഹമായ ഗ്രന്ഥരചനകള്‍ നടത്തുകയെന്നത് ഏറെ ശ്രമകരമാണ്. അത്തരം അതുല്യമായ ചില ഗതകാല തപസ്സുകൾ പരിചയപ്പെടാം. ആധ്യാത്മികതയുടെ ഉയർന്ന പദവികളില്‍ പരിലസിച്ചപ്പോഴും ജീവിതത്തിലുടനീളം ഗ്രന്ഥരചന നടത്താനും ജ്ഞാനത്തിൻ്റെ പൊൻകിരണങ്ങള്‍ തേടി ലോകസഞ്ചാരത്തിനിറങ്ങാനും ഇമാം ഗസാലി (റ) യത്നിച്ചു. ഗസ്സാലി(റ)യുടെ എല്ലാ ഗ്രന്ഥങ്ങളും പരിശോധിച്ച് മഹാൻ്റെ ആയുസ്സുമായി തുലനം ചെയ്തു നോക്കി ഗസ്സാലി(റ) ഒരു ദിവസം നാലു കുര്‍റാസയെങ്കിലും എഴുതിയിട്ടുണ്ടാകുമെന്ന് പണ്ഡിതലോകം നിഗമനത്തിലെത്തുന്നുണ്ട്. ഗ്രന്ഥങ്ങള്‍ കൊണ്ട് അത്ഭുതപ്പെടുത്തിയ പണ്ഡിതരുടെ കൂട്ടത്തില്‍ പ്രമുഖനാണ് ഇബ്‌നുല്‍ ജൗസി. എല്ലാ വിജ്ഞാനശാഖയിലും അദ്ദേഹത്തിന് ഗ്രന്ഥങ്ങളുണ്ടെന്നും 340-ലേറെ ഗ്രന്ഥങ്ങൾക്കുടമയാണെന്നും ഹാഫിള് ഇബ്‌നു റജബ് ‘ദൈലു ത്വബഖാത്തില്‍ ഹനാബില’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഒരു ദിവസം അദ്ദേഹം ചുരുങ്ങിയത് നാലു ചെറിയ നോട്ടുപുസ്തകങ്ങള്‍ വരെ എഴുതിയിരുന്നുവെന്ന് മുവഫഖ് അബ്ദുല്ലത്തീഫ് എന്നവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഞാൻ ഈ രണ്ട് വിരൽ കൊണ്ട് രണ്ടായിരത്തിലധികം വാള്യങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഇബ്നുൽ ജൗസി തന്നെ പറഞ്ഞിട്ടുണ്ടെന്ന് പേരമകൻ പറയുന്നതായി ഹാഫിളുദ്ദഹബി തദ്കിറത്തുൽ ഹുഫ്ഫാളിൽ ഉദ്ധരിക്കുന്നുണ്ട്. തൻ്റെ മയ്യിത്ത് കുളിപ്പിക്കാനുള്ള വെള്ളം ചൂടാക്കേണ്ടത് താൻ എഴുതാനുപയോഗിച്ച തൂലികാവശിഷ്ടങ്ങൾ കൊണ്ടാകണമെന്നത് അദ്ദേഹത്തിൻ്റെ വസ്വിയ്യത്തായിരുന്നു. അതുപ്രകാരം വെള്ളം ചൂടാക്കിയതിന് ശേഷവും നിരവധി തൂലികകൾ അവശേഷിച്ചിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. ഗ്രന്ഥരചനയിൽ മികവ് തെളിയിച്ച ഇതരനാണ് ഇബ്നു ജരീർ ത്വബരി. ഗ്രന്ഥങ്ങളുടെ പേജുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ദിവസവും പതിനാലു പേജുകള്‍ എഴുതിയതിനു തുല്യമാണെന്ന് ചരിത്രം. ആകെക്കൂടെ അദ്ദേഹം എഴുതിത്തീര്‍ത്ത പേജുകള്‍ 358000 ത്തോളം. ഇസ്‌ലാമിലെ ഏറ്റവും വലിയ ഗ്രന്ഥകാരനെന്ന് ചരിത്രം അദ്ദേഹത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. യാഖൂതുല്‍ ഹമവി തന്റെ ‘മുഅ്ജമുല്‍ ഉദബാ’ഇലും ഖത്വീബുല്‍ ബഗ്ദാദി തന്റെ ‘താരീഖു ബഗ്ദാദി’ലും അദ്ദേഹത്തെക്കുറിച്ച് വാചാലമായിട്ടുണ്ട്. ഗ്രന്ഥരചനാലോകത്തെ മറ്റൊരത്ഭുതമാണ് ഇമാം നവവി(റ). വെറും നാല്‍പത്തിയഞ്ചു വര്‍ഷം മാത്രം ജീവിച്ച മഹാനുഭാവൻ്റെ രചനാലോകം ശ്രദ്ധേയമാണ്. ഇന്നും ലോകവ്യപാകമായി പാരായണം ചെയ്യപ്പെടുന്ന അനവധി ഉൽകൃഷ്ട ഗ്രന്ഥങ്ങളിലൂടെ ആ മഹാത്മാവ് ജീവിക്കുന്നു. അദ്ദേഹമെഴുതിയ ഗ്രന്ഥങ്ങളെ ആ ജീവിതത്തിലെ ദിവസങ്ങളുമായി തുലനം ചെയ്തുനോക്കിയാല്‍ ഒരു ദിവസത്തില്‍ നാലു ചെറുപുസ്തകങ്ങളോളം വരും. വൈവിധ്യങ്ങളായ അഞ്ഞൂറിൽ പരം ഗ്രന്ഥങ്ങൾ ലോകത്തിനു സമർപ്പിച്ച ജ്ഞാനപുരുഷനാണ് ഇമാം സുയൂത്ഥി (റ). അവിടുത്തെ ശിഷ്യൻ ശംസുദ്ധീൻ ദാവൂദീ പറയുന്നു : എല്ലാ ദിവസവും മൂന്ന് പേജ് രചനക്കായും രചനാ ക്രമീകരണത്തിനായും ചെലവഴിക്കുന്നതായാണ് ശൈഖിനെ നിരീക്ഷിച്ചപ്പോൾ എനിക്ക് കണ്ടെത്താനായത്. അക്കാലഘട്ടത്തിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്നു ഇമാം സുയൂത്ഥി (റ) (താരീഖുൽ ഖുലഫാഅ്). ഭരണകൂടം ചുമത്തിയ അന്യായമായ നികുതിക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ പേരിൽ വെള്ളമില്ലാത്ത ഒരു കിണറ്റിൽ പതിനാലു കൊല്ലം തടവ്ശിക്ഷക്കു വിധേയമാകേണ്ടി വന്ന പണ്ഡിതനാണ് ഇമാം സർഖസി. ഈ അവസരം ഉപയോഗപ്പെടുത്തി അദ്ദേഹം 10 വാള്യമുള്ള മബ്സൂത്വ് എന്ന അതിബൃഹത്തായ ഗ്രന്ഥം രചിച്ചു. അലിയ്യു ത്വൻത്വാവി അദ്ദേഹത്തിന്റെ സുവറുൻ വ ഖവാതിറിൽ സർഖസിയെ പ്രതിപാദിക്കുന്നുണ്ട്. 

അത്ഭുതകരമായ എണ്ണത്തിലും വണ്ണത്തിലും ഗ്രന്ഥരചനകള്‍ നിര്‍വഹിച്ച പണ്ഡിതരുടെ ചരിത്രങ്ങള്‍ ഇങ്ങനെ നീളുന്നു. പൂര്‍വകാല പണ്ഡിതരില്‍ ഗ്രന്ഥരചന മാത്രം ജീവിതവൃത്തിയാക്കിയവർ സുലഭമാണ്. രാപകല്‍ ഭേദമന്യേ അവര്‍ അശ്രാന്ത പരിശ്രമവുമായി അറിവിന്റെ പ്രസരണത്തിലായി ഭജനമിരുന്നു. അല്ലാഹു കനിഞ്ഞുനല്‍കിയ അറിവും ഹിക്മതും ഭാവിതലമുറകള്‍ക്കു വേണ്ടി അവര്‍ താളുകളില്‍ പകര്‍ത്തിവെച്ചു. ഇവരുടെ ചരിത്രത്തിൽ നിന്നും ഊർജ്ജമുൾക്കൊള്ളാനും അവർ രേഖപ്പെടുത്തിവെച്ചവ നുകർന്നെടുക്കാനും അതിൽ നിന്ന് പാഠങ്ങളുൾകൊള്ളാനും പുതുതലമുറ തയ്യാറാവേണ്ടതുണ്ട്. എന്നാൽ ആധുനിക ലോകത്ത് ഇത്തരത്തിലൊരു മേന്മ ചാർത്തപ്പെടുന്നവർ തുലോം തുച്ഛവും അംഗുലീ പരിമിതവുമാണ്. ഈയൊരു രചനാലോകത്തിൻ്റെ മഹാഭൂപടത്തിലാണ് കോടമ്പുഴ ബാവ മുസ്ലിയാർ തൻ്റെ നാമം തങ്കലിപികളാൽ ഉല്ലേഖനം ചെയ്തിട്ടുള്ളത്. "അറിവിന്നഴകിനാൽ കനമാർന്നു നിൽക്കുവോർ , അതിമാന്യരായ് താഴ്മയാലേ നടന്നിടും , നിറഫലം കായ്ക്കുന്ന ചില്ലകൾ താഴേക്കു , നിറവിൻ്റെ തോതു പോലെളിമയായ് തൂങ്ങിടും " എന്നാണു അറിവുതുന്ദിലരുടെ വിനയത്തെ കവി ആവിഷ്കരിക്കുന്നത്. "നിറകുടം തുളുമ്പില്ല" എന്ന മലയാളത്തിലെ ചൊല്ല് വളരെ ശരിയാണ്. നിറയാത്ത കുടങ്ങളാണ് തുളുമ്പിക്കളിക്കുക. എന്നാൽ വിജ്ഞാനത്തിന്റെ യഥാർത്ഥ ലക്ഷ്യവും ഗുണവും തിരിച്ചറിഞ്ഞ ‘കുടങ്ങൾ' ഒരിക്കലും തുളുമ്പില്ല. തുള്ളിക്കളിക്കില്ല. തങ്ങൾക്ക് ലഭിച്ച വിജ്ഞാനത്തിൽ അവർ അഹങ്കരിക്കില്ല. ‘Deep rivers run quiet' എന്ന ഇംഗ്ലീഷ് പഴമൊഴി ഇതുതന്നെയാണ് അർത്ഥമാക്കുന്നത്. ആഴമുള്ള നദികൾ ശാന്തമായേ ഒഴുകൂ. വിജ്ഞാനത്തിന്റെ പരപ്പും ആഴവും വർധിക്കുന്തോറും, പാണ്ഡിത്യത്തിന്റെ അളവ് ഉയരുന്തോറും യഥാർത്ഥ വിശ്വാസിയിൽ ശാന്തതയും അവധാനതയും വർധിക്കുക മാത്രമേ ചെയ്യൂ. അതില്ലാതാവുമ്പോഴാണ് പാണ്ഡിത്യം സമൂഹത്തിന് ശല്യമായി മാറുന്നത്. ഇത്തരത്തിൽ വിനയത്തിൻ്റെ പ്രതിരൂപം കൂടിയാണ് കോടമ്പുഴ ബാവ മുസ്ലിയാർ. അക്ഷരങ്ങളുടെ സ്വപ്നലോകം പണിതിട്ടും താനൊന്നുമല്ലെന്ന മട്ടിൽ അദ്ദേഹം കുറിച്ച വിനയത്തിന്റെ അക്ഷരച്ചീളുകൾ വിചാരവീചികളിലെ മുഖവുരയിൽ വായിക്കാം : "വലിയവർ തേങ്ങ ഉടയ്ക്കുമ്പോൾ കുട്ടികൾ ചിരട്ട ഉടയ്ക്കുന്നു ; മുതിർന്നവർ സിലിണ്ടറിൽ കെയ്ക്ക് ചുടുമ്പോൾ ( കുറ്റിയിൽ പിട്ട് ചുടുമ്പോൾ ) കുട്ടികൾ ചിരട്ടയിൽ പിട്ട് ചുടുന്നു. അതുപോലെ മഹാന്മാരോടുള്ള ഒരു അനുകരണം മാത്രമാണിത്. വിനീതൻ ഒരു ചിന്തകനാണെന്നോ ഇത് ചിന്താ ലോകത്ത് വിലമതിക്കുന്ന ചിന്താ ഫലങ്ങളാണെന്നോ അവകാശപ്പെടാൻ മാത്രമുള്ള വിഡ്ഢിത്തം , അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ , വിനീതനില്ല. എന്നിരുന്നാലും അധ്വാനഫലം നഷ്ടപ്പെട്ടു പോകരുതെന്ന തിടുക്കമുണ്ട്. ആ തിടുക്കമാണ് ഈ ശ്രമത്തിനു പ്രേരകം". (വിചാരവീചികൾ : ലേഖന സമാഹാരം) മലയാളിക്കിത് ആഹ്ലാദാതിരേകം പങ്കിടാനുള്ള നാഴികകല്ലാണ്. 31 വാള്യം ഖുർആൻ വ്യാഖ്യാനമടങ്ങുന്ന 150 ഓളം ഇസ്ലാമിക ഗ്രന്ഥങ്ങളാണ് ആ മഹാമനീഷിയുടെ തൂലികയിൽ നിന്ന് വിരചിതമായത്. പണ്ഡിത ലോകത്തിലെ മുടിച്ചൂടാമന്നനും ഇന്ത്യൻ ഗ്രാൻ്റ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഈ ഭഗീരഥയത്നം മുൻനിർത്തിയാണ് "ഖലമുൽ ഇസ്ലാം" എന്നു സ്ഥാനപ്പേരു വിളിച്ചത്. 

1946 ജൂലൈ 8 ന് മുഹമ്മദ് മുസ്ലിയാരുടെയും ആയിശയുടെയും മകനായി കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബേപൂർ എന്ന പ്രദേശത്താണ് അബ്ദുറഹ്മാൻ എന്ന ബാവ മുസ്ലിയാരുടെ ജനനം. വളർന്നതും പ്രാഥമിക വിദ്യാഭ്യാസം നേടിയതും അവിടെയാണ്. പത്താം വയസ്സിലാണ് തന്റെ കുടുംബത്തോടൊപ്പം പിതാവിന്റെ ജന്മസ്ഥലമായ കോടമ്പുഴ എന്ന ഗ്രാമത്തിലേക്ക് താമസം മാറ്റിയത്. വിശ്രുത പണ്ഡിതനും മാവൂർ മുദർരിസുമായിരുന്ന വന്ദ്യ പിതാവ് മുഹമ്മദ് മുസ്ലിയാരുടെ ശിക്ഷണത്തിൽ മാവൂർ പള്ളിയിൽ അഞ്ചു വർഷം മതവിജ്ഞാനം നേടി. പിന്നീട് പെരുമുഖം ബീരാൻ കോയ മുസ്ലിയാരുടെ ശിക്ഷണത്തിൽ കോടമ്പുഴ പള്ളിയിൽ രണ്ടു വർഷവും. പണ്ഡിതകുലപതി ശൈഖുൽ മശാഇഖ് കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാരുടെ കീഴിൽ വാഴക്കാട് ദാറുൽ ഉലൂം അറബികോളേജിലാണ് ഉന്നത പഠനം പൂർത്തീകരിച്ചത്. ബാവ മുസ്ലിയാർ 5 വർഷക്കാലം വിദ്യാർത്ഥിയായി വാഴക്കാട് ദാറുൽ ഉലൂം കോളേജിൽ താമസിച്ചു പഠിച്ചു. അവിടെ നിന്നാണ് മുത്വവ്വൽ കോഴ്‌സും അഫ്ളലുൽ ഉലമയും പൂർത്തിയാക്കിയത്. പഠനാനന്തരം അധ്യാപന രംഗത്തേക്ക് തിരിഞ്ഞു. കോടമ്പുഴ ബാഅലവി മസ്ജിദിൽ ശൈഖുന്നുജൂം ബീരാൻകോയ മുസ്ലിയാരുടെ സഹമുദർരിസായി അധ്യാപനം നടത്തുകയും പ്രാദേശിക പ്രബോധന പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു. അതോടൊപ്പം ഇസ്‌ലാമിക കാഴ്ചപ്പാടുകളിൽ പഠനം, അദ്ധ്യാപനം, ഗവേഷണം, എഴുത്ത് എന്നിവയിൽ ശ്രദ്ധ പതിപ്പിച്ചു. പൊതു പ്രവർത്തകൻ എന്നതിലുപരി അനുഗൃഹീതനായ എഴുത്തുകാരൻ കൂടിയാണ് ബാവ മുസ്ലിയാർ. അറബി ഭാഷയിലേക്കും ഇസ്ലാമിക ശാസ്ത്രത്തിലേക്കും നടത്തിയ വിലമതിക്കാനാവാത്ത സേവനങ്ങളിലൂടെ ബാവ മുസ്ലിയാർ പ്രശസ്തനായി. കേരള അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പേർട്ട് കമ്മിറ്റി മെമ്പറായും സ്ക്രൂട്ടിനി കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തുന്ന പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി മദ്രസ ക്ലാസുകൾക്കായി അറബി ഭാഷയിൽ വ്യത്യസ്ത ഇസ്ലാമിക പാഠപുസ്തകങ്ങൾ രചിക്കുന്നതിൽ ഉസ്താദ് അഭിനന്ദനാർഹമായ സേവനങ്ങൾ കാഴ്ചവെച്ചു. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പള്ളിയിൽ 10 വർഷം ഖത്വീബായി സേവനമനുഷ്ഠിച്ച ഉസ്താദ്, ഏടുകളും കുറിപ്പുകളും കൈയ്യിൽ എടുക്കാതെ ജുമുഅ ഖുത്ബ നിർവ്വഹിച്ച് ഖ്യാതി നേടി. തദനന്തരം ഉസ്താദ് ഫറോക്ക് ചുങ്കം പള്ളിയിൽ 5 വർഷം ഖത്വീബായി സേവനമനുഷ്ഠിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് നിരവധി സെഷനുകളിൽ മതപ്രഭാഷണങ്ങൾ നടത്തി. അതുപോലെ തന്നെ പത്ര മാസികകളിൽ സന്ദർഭോചിതമായി വിലപ്പെട്ട നിരവധി ലേഖനങ്ങൾ എഴുതി. എന്നാൽ മാതൃഭാഷയായ മലയാളത്തിലെ കൃതികളേക്കാൾ അറബി ഭാഷയിലെ വിലമതിക്കാനാവാത്തതും ഉപയോഗപ്രദവുമായ ഇസ്ലാമിക കൃതികളിലൂടെയാണ് ഉസ്താദ് കൂടുതൽ അറിയപ്പെടുന്നത്. നൂറ്റിയമ്പതോളം ഇസ്‌ലാമിക പുസ്‌തകങ്ങൾ ഉസ്താദിൻ്റെ തൂലികയിലൂടെ വെളിച്ചം കണ്ടു. 150 ഓളം ഗ്രന്ഥങ്ങളുടെ രചയിതാവെന്ന അതുല്യ വിശേഷണം ഇതര പണ്ഡിതന്മാരിൽ നിന്ന് ഉസ്താദിനെ വ്യതിരിക്തനാക്കുന്നു. സയ്യിദുൽ ബഷർ, അൽ ഇസ്‌ലാം, ഖുലാസത്തുൽ ഫിഖ്‌ഹിൽ ഇസ്‌ലാമിയ , തൈസീറുൽ ജലാലൈനി (30 വാള്യം) ഇങ്ങനെ നീളുന്നു ഉസ്താദിൻ്റെ മാസ്റ്റർപീസ് ഗ്രന്ഥങ്ങൾ . നൂറാമത്തെ പുസ്തകത്തിന്റെ (അൽ ഇസ്‌ലാം) പ്രകാശന ചടങ്ങിലാണ് ഉസ്താദിൻ്റെ നിസ്സീമ സേവനം കണക്കിലെടുത്ത് ഇന്ത്യൻ ഗ്രാന്റ് മുഫ്തി ശൈഖ് അബൂബക്കർ അഹമദ് "ഖലമുൽ ഇസ്‌ലാം" (ഇസ്ലാമിന്റെ തൂലിക) എന്ന പേരു നൽകി ആദരിച്ചത്. നാല് പ്രധാന കൃതികൾ കെയ്‌റോയിലെ ദാറുൽ ബസ്വായിർ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യനാബീഉൽ ഗിനാ. (പ്രസാധനം 2012 ) , രിസ്ഖുൽ അസ്ഫിയാ. (പ്രസാധനം 2012) , ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി. (പ്രസാധനം 2021 ) , സീറത്തു സയ്യിദിൽ ബഷർ. (പ്രസാധനം : ഒന്നാം പതിപ്പ് 2008 , നാലാം പതിപ്പ് 2010 ) . ദാറുൽ കുതുബ് അൽ ഇൽമിയ്യ ബൈറൂത്ത് (ലബനൻ ) 2020 ൽ സഹാബു സ്സുലാൽ എന്ന കൃതിയും പ്രസിദ്ധീകരിച്ചു. ദുബൈ ഔഖാഫ് വിഖ്യാതരചന അബുൽ ബഷർ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖൈറോവിലെ ദാറുസ്സ്വാലിഹ് 2021 ൽ ലിമാദാ എന്ന പ്രസക്തഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു. 2017 ലും 2018 ലും 2019 ലും ഷാർജയിൽ നടന്ന മൂന്നാമത്തെ വലിയ അന്താരാഷ്ട്ര പുസ്തകമേളയിൽ അദ്ദേഹത്തിൻ്റെ പുസ്തക ശേഖരത്തിനു മാത്രമായി ഒരു പ്രത്യേക സ്റ്റാൾ തന്നെ ദാറുൽ മആരിഫ് പബ്ലിക്കേഷൻ സംഘടിപ്പിച്ചിരുന്നു. അറബിയിലും മലയാളത്തിലുമായി ശൈഖുനായുടെ നൂറ്റി അമ്പതോളം വരുന്ന ഗ്രന്ഥങ്ങൾ ആധികാരികതയുടെ നേർസാക്ഷ്യങ്ങളാണ്. വിവിധ വിജ്ഞാന ശാഖകളിലും സമകാലിക വിഷയങ്ങളിലും വ്യാപിച്ചു കിടക്കുകയാണ് ഖലമുൽ ഇസ്ലാമിൻ്റെ രചനാലോകം. 
അവാർഡ് ഓഫ് ജംഇയ്യത്തുൽ ഉലമ ( ഇസ്‌ലാമിക് എഡ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ , ന്യൂഡൽഹി 1997) , മഖ്ദൂമിയ്യ അവാർഡ് 2022 (ഇഹ്യാഉസ്സുന്ന , ഒതുക്കുങ്ങൽ ) , മെറിറ്റ് അവാർഡ് 2007 ( മർകസു സ്സഖാഫത്തിസ്സുന്നിയ്യ , കോഴിക്കോട് ) , ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അവാർഡ് 2012 ( മഹ്ളറത്തുൽ ഖാദിരിയ്യ ഇസ്ലാമിക് അറബിക് കോളേജ് , കായൽപട്ടണം , തമിഴ്നാട്) , ഇമാം നവവി അവാർഡ് 2013 ( ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ , അൽകോബാർ) , പി.എം.കെ. ഫൈസി മെമ്മോറിയൽ അവാർഡ് 2013 ( അൽ ഇർഷാദ് ചരിറ്റബിൾ സൊസൈറ്റി, ഫറോക്ക് ചുങ്കം) , ശൈഖ് അഹ്മദ് ബുഖാരി അവാർഡ് 2013 ( മഅ്ദിൻ അക്കാദമി, മലപ്പുറം ) , അറബിക് ലാംഗ്വേജ് എൻറിച്ച്മെൻ്റ് അവാർഡ് 2014 ( മർക്കസു സ്സഖാഫത്തിസ്സുന്നിയ്യ , കോഴിക്കോട് ) , അറബിക് ലാംഗ്വേജ് എൻറിച്ച്മെൻ്റ് അവാർഡ് 2015 ( കേരളാ സ്കൂൾ അറബിക് കലോത്സവ കമ്മിറ്റി , കോഴിക്കോട് ) , ഇമാം ശാഫി പുരസ്കാരം 2015 (തൻവീറുൽ മലക്ക, സ്റ്റുഡൻസ് അസോസിയേഷൻ ഹരിപ്പാട് ) , ജംഇയ്യത്തുൽ മുഅല്ലിമീൻ അവാർഡ് 2015 , നൂറുൽ ഉലമാ അവാർഡ് 2019 (ജാമിഅ സഅദിയ്യ കാസർഗോഡ്) , ഐ.സി. എഫ് ഗൾഫ് കൗൺസിൽ അവാർഡ് 2019 , അവേലത്ത് തങ്ങൾ അവാർഡ് (അവേലത്ത് മഖാം ഉറൂസ് കമ്മിറ്റി) , ഡോ. മുഹമ്മദ് അബ്ദു യമാനി അവാർഡ് 2020 ( അറബിക് ലാംഗ്വേജ് ഇമ്പ്രൂവ്മെൻ്റ് ഫോറം - അലിഫ് ) , കേരള സർവകലാശാല അസ്ഹരി തങ്ങൾ അവാർഡ് 2023 , അബ്ദുല്ല മെമ്മോറിയൽ അവാർഡ് 2023 , മർകസ് സ്കോളർലി എമിനൻ്റ്സ് അവാർഡ് 2023, ഐ.സി.എഫ് മക്ക അവാർഡ് 2024, ഐ.സി.എഫ് ഖത്തർ അവാർഡ് 2024 തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ഗ്രന്ഥകാരനു ലഭിച്ചിട്ടുണ്ട്. ഗുരുമാതൃകയിൽ വളർന്നു വരുന്ന ഇർഫാനികളും സമൂഹത്തിന് പ്രതീക്ഷാവഹമാണ്. ധാരാളം ഇർഫാനികൾ എഴുത്തുമേഖലയിൽ ശോഭിച്ചു നിൽക്കുന്നുണ്ട്. ജംഉൽ ജവാമിഇന് നാലു വാള്യങ്ങളിലായി അടുക്കും ചിട്ടയോടെയും കനപ്പെട്ട ശർഹു രചിച്ച് സ്തുത്യർഹമായ സേവനമാണ് നോളജ് സിറ്റി മുദരിസ് സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ നിർവഹിച്ചത്. അനേകം ഗ്രന്ഥങ്ങളുടെ ഉടമയും ധാരാളം കിതാബിന് തഅ്ലീഖാതുകളും തദ് രീബാതുകളും നിർവഹിച്ചയാളാണ് നൗഫൽ ശാമിൽ ഇർഫാനി കോടമ്പുഴ. കോടമ്പുഴ ബാവ മുസ്ലിയാരുടെ മകൻ അബ്ദുൽ കരീം ശാമിൽ ഇർഫാനിക്കും മികച്ച ഗ്രന്ഥങ്ങളുണ്ട്. ഉസ്താദിന്റെ ശ്രദ്ധേയവും പ്രസക്തവുമായ നിസ്കാരം വിഷമഘട്ടങ്ങളിൽ എന്ന മലയാള ഗ്രന്ഥം ഇംഗ്ലീഷിലേക്ക് ഇല്യാസ് ശാമിൽ ഇർഫാനി കോഡൂർ ഭാഷാന്തരപ്പെടുത്തിയിട്ടുമുണ്ട്.ധാരാളം മലയാള കൃതികളും ബാവ മുസ്ലിയാരുടെ ശിഷ്യന്മാരായ ഇർഫാനികളാൽ വെളിച്ചം കണ്ടിട്ടുണ്ട്. 

കനപ്പെട്ട ധിഷണാവൈഭവമാണ് ഇതരരിൽ നിന്ന് ശൈഖുനാ കോടമ്പുഴ ബാവ മുസ്ലിയാരെ വ്യത്യസ്തനാക്കുന്നത്. ഉസ്താദിൻ്റെ വാക്കുകളിലെ കൃത്യതയും ചിന്തകളിലെ ആഴവും വരികളിലെ ഊർജ്ജവും എടുത്തു പറയേണ്ടതാണ്. ആഴവും പരപ്പുമുള്ള തന്റെ വായനയുടെയും അതുല്യമായ ജ്ഞാനത്തിൻ്റെയും ബഹിർസ്ഫുരണമായ ആ സുവർണ്ണതൂലിക കെട്ടിപ്പൊക്കിയ നയനാനന്ദകരമായ അംബരച്ചുംബി കണക്കെയുള്ള അക്ഷരഗോപുരം കണ്ട് അഭ്യുദയകാംക്ഷികളായ നമുക്കഭിമാനിക്കാൻ വകയുണ്ട്. അനുവാചക ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഉൽകൃഷ്ടവും പഠനാർഹങ്ങളുമായ , അറബിയിലും മലയാളത്തിലുമായുള്ള 150 ഓളം ഇസ്ലാമിക ഗ്രന്ഥങ്ങളാണ് ആ കൊച്ചു പണിപ്പുരയിൽ നിന്ന് വെളിച്ചം കണ്ടത്. ഒരായുഷ്‌കാലം മുഴുവന്‍ ദീനീ വിജ്ഞാനങ്ങളുടെ പോഷണത്തിനും പ്രചാരണത്തിനും പ്രസരണത്തിനും സമര്‍പ്പിച്ച മഹാനുഭാവന്റെ സൽജീവിതത്തിനുള്ള സത്യസാക്ഷ്യങ്ങളാണവ. 

തഫ്സീർ , ഹദീസ് , ഫിഖ്ഹ്, തസ്വവ്വുഫ്, വിശ്വാസ ശാസ്ത്രം , ജീവചരിത്രം, ചരിത്രം , സാഹിത്യം , സംഭവക്കഥ, പ്രശ്നോത്തരം , പഠനം , ലേഖന സമാഹാരം , പാഠ്യഗ്രന്ഥങ്ങൾ , നിലണ്ടു എന്നിങ്ങനെ പല കാറ്റഗറിയായി ഉസ്താദിൻ്റെ ഗ്രന്ഥങ്ങളെ വേർതിരിക്കാവുന്നതാണ്. തഫ്സീർ വിഭാഗത്തിൽ തൈസീറുൽ ജലാലൈനി 31 വാള്യങ്ങളും തസ്ഹീലുൽ ബൈളാവി ഒന്നാം ഭാഗവും ഉൾപ്പെടുന്നു. ഇമാം ബൈളാവി(റ) യുടെ അൻവാറുത്തൻസീൽ വ അസ്റാറു ത്തഅവീൽ എന്ന തഫ്സീറിൻ്റെ വ്യാഖ്യാനസംഗ്രഹമാണിത്. ആമുഖവും ഫാതിഹ വ്യാഖ്യാനവും അൽബഖറയുടെ ആദ്യ ഭാഗവുമാണ് തസ്ഹീലുൽ ബൈളാവി ഒന്നാം ഭാഗത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. ഹദീസ് വിഭാഗത്തിൽ മൊഴിയും പൊരുളും , ഹദീസ് : വിവർത്തനം വിശകലനം , ഹജ്ജ് മബ്റൂർ , ഇഖ്തിബാറു ന്നഫ്സ് ഫീ ളവ്ഇൽ അഹാദീസി ന്നബവിയ്യ , ആത്മപരിശോധന തിരുവചനങ്ങളിലൂടെ എന്നീ ഗ്രന്ഥങ്ങളാണ് ഉൾക്കൊള്ളുന്നത്. ഫിഖ്ഹ് വിഭാഗത്തിലേക്ക് വരുമ്പോൾ മാസ്റ്റർപീസ് ഗ്രന്ഥമായ ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി , അത്തഅ്മീൻ , ജനിതകശാസ്ത്രത്തിന്റെ ഇന്ദ്രജാലം , നിസ്കാരം വിഷമ ഘട്ടങ്ങളിൽ , തഖ്ലീദ് : സംശയങ്ങൾക്കും മറുപടി , ആലമുൽ ഔലാദ്, വിശുദ്ധ ഖുർആൻ : വാഹന സ്പർശന നിയമങ്ങൾ, ജമാഅത്ത് നിസ്കാരം, ഉള്ഹിയ്യത്ത് , പ്രശ്നങ്ങൾ പ്രതിവിധികൾ , ത്വലാഖ് ഫത്‌വകൾ , ശ്രദ്ധേയ ഫത്‌വകൾ, ശർഹു മൻളൂമത്തു ഇബ്നിൽ ഇമാദ് , അത്യുത്തമ കർമ്മങ്ങൾ , ഹജ്ജ് ഉംറ സിയാറത്ത് , അൽ അമലു ബിൽ അഫ്ളൽ , നെറ്റ്‌വർക്ക് ബിസിനസ് : ഇസ്ലാമിക വീക്ഷണത്തിൽ എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ കാണാം. ആത്മീയോന്നതി പകരുന്ന സൂഫിസത്തിന്റെ മാർഗരേഖ വരച്ചു കാണിക്കുന്ന ഗ്രന്ഥങ്ങളുൾച്ചേർന്നതാണ് തസവ്വുഫ് വിഭാഗത്തിലെ ഗ്രന്ഥങ്ങൾ. ഇബ്റാഹീമുല്ലഖാനി (റ) യുടെ ജൗഹറത്തുത്തൗഹീദ് , സൈനുദ്ദീൻ മഖ്ദൂം(റ) ൻ്റെ ഹിദായത്തുൽ അദ്കിയാഅ് , ഉമർ ഖാളി (റ) യുടെ നഫാഇസുദ്ദുറർ എന്നിവയുടെ ഗദ്യവ്യാഖ്യാനമാണ് രിസ്‌ഖുൽ അസ്ഫിയാഅ് എന്ന ഗ്രന്ഥം. അത്വാഉല്ലാഹി സിക്കന്തരിയുടെ (റ) തത്വോപദേശ സമാഹാരമായ അൽഹികം എന്ന ഗ്രന്ഥത്തിൻ്റെ വിവർത്തന വ്യാഖ്യാനവും ഈ വിഭാഗത്തിലുൾപ്പെടുന്നു. ആത്മീയോൽക്കർഷത്തിന്റെ വിഹായസ്സിലേക്ക് , ഫിർദൗസുൽ അദ്കാർ , മാതാപിതാക്കളുടെ മഹിമകളും അവരോടുള്ള കടമകളും കടപ്പാടുകളും പ്രതിപാദിക്കുന്ന ഔസത്തു അബ്വാബിൽ ജന്ന എന്നീ ഗ്രന്ഥങ്ങളും തസ്വവ്വുഫ് വിഭാഗത്തിൽപ്പെടുന്നു. വിശ്വാസശാസ്ത്രത്തിലും അനൽപമായ രചന നടന്നിട്ടുണ്ട്. അല്ലാഹുവിന്റെ തിരുനാമങ്ങൾ ആധാരമാക്കി രചിക്കപ്പെട്ട പ്രൗഢമായ ഗ്രന്ഥമാണ് യനാബീഉൽ ഗിനാ. അത്തവസ്സുലുൽ അസ്നാ ബിൽ അസ്മാഇൽ ഹുസ്നാ , അതീദത്തുൽ മഹാം , അൽ അംസിലത്തുർ റായിഅ: , സഹാബു സുലാൽ ശർഹു കിതാബി സ്സുആൽ എന്നീ ഗ്രന്ഥങ്ങളും വിശ്വാസസംബന്ധമാണ്. ചരിത്രവും ജീവചരിത്രവുമായി 20 ഓളം ഗ്രന്ഥങ്ങൾ പിറന്നിട്ടുണ്ട്. ആദം നബി (അ) , മുഹമ്മദ് നബി (അ) , ഇബ്റാഹീം നബി (അ), യൂസുഫ് നബി (അ) , ഇമാം ശാഫിഈ (റ) , ഇമാം ബുഖാരി (റ) , അബ്ദുൽ ഖാദർ ജീലാനി (റ) , ഉമറുബ്നു അബ്ദിൽ അസീസ് (റ) , ഇബ്രാഹിം ഇബ്നു അദ്ഹം (റ) , നഫീസത്തുൽ മിസ്രിയ (റ) , ഖളിർ (അ) തുടങ്ങിയവരുടെ സംഭവബഹുലമായ ജീവചരിത്രവും ഇസ്ലാമിക ഭരണചരിത്രവും ആധികാരികമായും വസ്തുനിഷ്ഠമായും വിവരിക്കുന്ന ഗ്രന്ഥങ്ങളാണിക്കൂട്ടത്തിലുള്ളത്. സാഹിത്യ മേഖലയിലും ഉസ്താദ് കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് . അറബി സാഹിത്യ ലോകത്ത് ഏറ്റവും വിശ്രുതരായ ഗദ്യ- പദ്യ സാഹിത്യകാരന്മാരുടെ ഏറ്റവും മികച്ച സാഹിത്യ സൃഷ്ടികളുടെ മാതൃകകളും അതിനാവശ്യമായ വ്യാഖ്യാനങ്ങളും രചയിതാക്കളെ കുറിച്ചുള്ള ലഘുപരിചയവും വിശദീകരിച്ചുള്ള ഗ്രന്ഥവും ഉസ്താദി രചിച്ചിട്ടുണ്ട്. ജിനാനുൽ അദബ് അഥവാ സാഹിത്യോദ്യാനം എന്നാണിതിന് നാമകരണം ചെയ്തിട്ടുള്ളത്. യുഗങ്ങളെ അതിജീവിച്ച സാഹിത്യകാരനായ ഇമ്രുൽ ഖൈസ് , സാഹിത്യത്തിലൂടെ നോബേൽ സമ്മാനം നേടിയ നജീബ് മഹ്ഫൂള് , ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യതാരമായ ഡോ. ത്വാഹാ ഹുസൈൻ , ഇന്ത്യയിലെ ഏറ്റവും വലിയ അറബി സാഹിത്യകാരനായ അബുൽ ഹസൻ അലി നദ്‌വി , പ്രസിദ്ധ ബാലസാഹിത്യകാരൻ കാമിൽ കൈലാനി , പേമാരിക്ക് തുല്യം കവിത വർഷിച്ച അഹമ്മദ് ശൗഖി , ആധുനികയുഗത്തിലെ ഏറ്റവും പ്രശസ്ത അറബി സാഹിത്യ ലേഖകൻ മൻഫലൂത്ത്വി എന്നിവരുടെ സാഹിത്യ നിദർശനങ്ങളിലേക്കുള്ള വാതായനം തുറന്നിടുന്ന ഗ്രന്ഥമാണിത്. സംഭവക്കഥകൾ വിവരിക്കുന്ന അനേകം ഗ്രന്ഥങ്ങളുമുണ്ട് ഈ പട്ടികയിൽ . ഗുണപാഠകഥകളും അത്ഭുതജനക സംഭവങ്ങളും ഔദാര്യക്കഥകളും നിസ്കാര കഥകളും തിരുദർശനങ്ങളും ആരെയും കൊതിപ്പിക്കുന്ന മഹാന്മാരുടെ വഫാത്തുകളും ഉൾച്ചേർന്നതാണീ വിഭാഗം . അൽഫു ഖിസ്സ്വത്തിൻ വ ഖിസ്സ്വ , അൽ അജ്സാദുൽ അജീബ: , കിതാബുൽ ജൂദി വ സഖാഅ, അൽ ഇംദാദ് , വഫയാത്തുൽ അബ്റാർ , ഖിസസു സ്സ്വലാത്ത് എന്നിവയാണ് സംഭവ കഥകൾ പറയുന്ന ശ്രദ്ധേയ ഗ്രന്ഥങ്ങൾ. ലിമാദാ , ലിഹാദാ , കൈഫ ദാലിക എന്നിവ വിജ്ഞാസ ഉളവാക്കുന്ന ആയിരത്തൊന്നു പ്രശ്നങ്ങൾക്കുള്ള മറുപടിയുടെ സമാഹരണങ്ങളാണ്. ഇവ്വിധം മൂന്ന് ഭാഗങ്ങളിലായാണ് 1001 പ്രശ്നങ്ങൾക്കുള്ള മറുപടികൾ പ്രശ്നോത്തരി രൂപത്തിൽ അവതരിപ്പിക്കുന്നത്. പഠനങ്ങളായും ലേഖന സമാഹാരങ്ങളായും പാഠ്യഗ്രന്ഥങ്ങളായും ഇനിയുമുണ്ട് 40 ഓളം ഗ്രന്ഥങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചം എന്നുപറയാം. പ്രകൃതിയുടെ മതം, നീതിയുടെ മതം, സാഹോദര്യത്തിന്റെ മതം, സഹിഷ്ണുതയുടെ മതം, സാർവ്വലൗകിക മതം, മിതത്വത്തിന്റെ മതം , വിജ്ഞാനത്തിന്റെ മതം എന്നിങ്ങനെ ക്രമീകരിച്ച് അടുക്കും ചിട്ടയോടെയും ഇസ്ലാമിൻ്റെ കാഴ്ചപ്പാടുകളെ മകുടോദാഹരണങ്ങൾ കോർത്തിണക്കിക്കൊണ്ട് ആധികാരിക അവലംബങ്ങളോടെ പരിചയപ്പെടുത്തുന്ന ഒരനുപമ റഫറൻസ് ഗ്രന്ഥമാണ് കോടമ്പുഴ ബാവ മുസ്ലിയാരുടെ നൂറാമത്തെ ഗ്രന്ഥമായ അൽ ഇസ്ലാം. 

ഉസ്താദിന്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ വായനക്കാരെ ഏറെ ആകർഷിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ മികച്ച അറബീ ഗ്രന്ഥം ‘സയ്യിദുൽ ബശർ’ ആണ് . എന്നാൽ ഏറ്റവും പ്രചാരം ലഭിച്ച അറബീ ഗ്രന്ഥം ‘ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി’യുമാണ്. സീറത്തു സയ്യിദിൽ ബശർ (സ) , കേരളക്കരയിലെ പണ്ഡിതന്മാർക്കും മുതഅല്ലിമുകൾക്കും പരിചയപ്പെടുത്തേണ്ടതില്ലാത്ത വിധം പ്രസിദ്ധിയാർജിച്ചതും വളരെ മനോഹരമായി തിരുനബി (സ) യെ അടയാളപ്പെടുത്തുന്നതുമായ അനുഗൃഹീത അറബീരചന. ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരും മർഹൂം നൂറുൽ ഉലമാ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാരുമാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളത്. 496 പേജുകളിലായാണ് ഗ്രന്ഥകാരൻ തിരുനബി ജീവിതം വിവരിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് അധ്യായങ്ങളിൽ 296 ഉപശീർഷകങ്ങളായാണ് ഗ്രന്ഥം വിന്യസിച്ചിരിക്കുന്നത്. ഈ അഞ്ഞൂറോളം പേജുകൾ മറിഞ്ഞു തീരുമ്പോൾ ഏത് അക്കാദമികന്റെയും സൂക്ഷ്മസംവേദനികളെ അത് തൃപ്തിപ്പെടുത്തുമെന്നതിൽ ശങ്കിക്കേണ്ടതില്ല. ജീവചരിത്ര വിവരണ ഗ്രന്ഥങ്ങളായ ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥരചനകൾക്കു ശേഷമാണ് ഗ്രന്ഥകർത്താവ് മുർസലീങ്ങളുടെ ചരിതങ്ങൾ അടയാളപ്പെടുത്തി ബറകത്തെടുക്കാൻ ആശിച്ച് നബിചരിത്രങ്ങൾ രചിക്കുന്നത്. അങ്ങനെ ഈ സംശുദ്ധ പരമ്പരയിലെ ആദ്യ കണ്ണിയായ ആദം നബി (അ) യുടെ ജീവചരിത്രം തയ്യാറാക്കി. അതോടെ "അബുൽ ബശർ" പിറവിയെടുത്തു. തദനന്തരം തൂലികയുടെ കടിഞ്ഞാൺ പരമ്പരയുടെ അവസാന കണ്ണിയിലേക്ക് തിരിച്ചു. അങ്ങനെയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ)യുടെ ജീവചരിത്ര രചനയിലേർപ്പെട്ടത്. ഹി 1422 റബീഉൽ അവ്വൽ 12 ( 2001 ജൂൺ 5 ) നാണ് ഗ്രന്ഥപൂർത്തീകരണം നടന്നത്. അതിനുശേഷം ഇരു ഹറമുകളിലും വിശിഷ്യാ തിരുസവിധത്തിൽ ചെന്ന് വായന നടത്തി ബറകത്തെടുക്കുകയും ഹബീബിനുള്ള സമ്മാനമായി സമർപ്പിക്കുകയും ചെയ്തു. അനുവാചകരുടെ വർധിത സ്വീകാര്യതയും വിപുല പ്രയോജനവും ഈ ഗ്രന്ഥത്തിനുള്ള അംഗീകാരമായി കണക്കാക്കാം. ദഅവാ കോളേജുകളിൽ പിന്തുടർന്ന് പോരുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ സിലബസിൽ തിരുനബി(സ) യുടെ ജീവചരിത്രം പഠിക്കാനുള്ള പാഠ്യഗ്രന്ഥം കൂടിയാണ് സയ്യിദുൽ ബശർ. ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി, ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥകാരന്റെ മറ്റു കിതാബുകളും സിലബസിൽ പാഠ്യഗ്രന്ഥങ്ങളും തൈസീറുൽ ജലാലൈനി റഫറൻസ് ഗ്രന്ഥവുമാണെന്നത് വിസ്മരിക്കാവതല്ല. സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രം നിര്‍മ്മിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണ്ണായകമാണ്. അവതരണത്തിന്റെ കൃത്യതയും പ്രതിപാദനഭംഗിയും ഗ്രന്ഥത്തെ ഏറെ വായനാക്ഷമമാക്കുന്നുണ്ടെന്നതിനാൽ പ്രാരംഭ പഠിതാക്കൾക്കും പഠനാർഹമായ പുസ്തകങ്ങൾ തയ്യാറാക്കുന്ന രചയിതാക്കൾക്കും തിരുനബിജീവിതം വിവരിക്കുന്ന പ്രഭാഷകർക്കും ഇതൊരു പ്രിഫർ ചെയ്യപ്പെടേണ്ട അത്യുചിതമായൊരു റഫറൻസ് ഗ്രന്ഥമാണെന്ന് പറയാം. 

പഠനവിഭാഗത്തിൽ ഉസ്താദിന് ഇരുപതോളം ഗ്രന്ഥങ്ങളുണ്ട്. കളി വിനോദങ്ങളിലെ നെല്ലും പതിരും വേർതിരിക്കുന്ന ഉത്തമ കൃതിയാണ് "കളിയും വിനോദവും". പൂച്ചശാസ്ത്രം വിശദീകരിക്കുന്ന മാർജാരശാസ്ത്രമെന്ന ലഘുകൃതിയും ആധികാരികമാണ്. ആരോഗ്യത്തിനും മന:ശാന്തിക്കും യോഗയും ധ്യാനവും എത്രത്തോളം പ്രായോഗികമാവുന്നു എന്ന് അന്വേഷിക്കുന്ന കൊച്ചു കൃതിയാണ് യോഗ, ധ്യാനം ഇസ്‌ലാം. സപ്തങ്ങളുടെ വിസ്മയ പറുദീസയാണ് ബുസ്താനുസ്സബ്അ എന്ന ഗ്രന്ഥം . സഫീനത്തുസ്സഹ്റാഅ, ഖിസസും ലാ തുഖസ്സു , മഅൽ കുതുബ് , നുബദും മിൻ സുബദിൽ ഖുർആൻ , സകാഫത്തുർ റഈസ് , കിതാബുൻ ഉജാബ് എന്നിവയാണ് മറ്റു പഠനാർഹമായ അറബീഗ്രന്ഥങ്ങൾ. ഉറക്കവും സ്വപ്നവും , അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ , കാത്തിരുന്ന പ്രവാചകൻ, ഇൻഷൂറൻസും ഷെയർ ബിസിനസ്സും , പള്ളികൾ ഭൗമികപ്പറുദീസകൾ എന്നിവ മലയാളവും. വൈവിധ്യവും പ്രസ്ക്തവും ചിന്തോദ്ദീപവും കാലികവുമായ വിഷയങ്ങൾ പാത്രീഭവിക്കുന്ന ലേഖനസമാഹാരങ്ങൾ മികവുറ്റതാണ്. ചിന്താ കിരണങ്ങൾ, വിചാരവീചികൾ , നീതിയുടെ നിസ്തുല നിദർശനങ്ങൾ , തൂലികാ തരംഗങ്ങൾ , ദീപ്ത ലിഖിതങ്ങൾ , പഠന സരണി എന്നിവയാണവ. ഡി.എം.ഐ.സിക്കു കീഴിൽ നടത്തപ്പെടുന്ന ദൗറത്തുൽ ആരിഫ: യിലേക്കുള്ള കിതാബുകളും ഉസ്താദ് തയ്യാറാക്കിയതാണ്. തൻവീറുൽ ഈമാൻ (3 ഭാഗം) , അഖാഇദുൽ ഇസ്‌ലാം (2 ഭാഗം) , തൽഖീസു താരീഖിൽ ഇസ്‌ലാമി (5 ഭാഗം) , ബിദായത്തുന്നഹ് വി അസ്സ്വർഫ് ( 2 ഭാഗം) , അൽ മർഅതു ഫീ ളിലാലിൽ ഇസ്ലാം എന്നിവയാണ് ആരിഫ: കോഴ്സിലേക്ക് തയ്യാർ ചെയ്ത പാഠ്യ ഗ്രന്ഥങ്ങൾ. സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിച്ച തസ്കിയത്തുൽ വിൽ ദാനും മആലിമുത്തുല്ലാബും ഉസ്താദ് മദ്രസാ പാഠപുസ്തകമായി തയ്യാർ ചെയ്തതാണ്. ഉസ്താദിൻ്റെ തന്നെ ഗ്രന്ഥങ്ങളായ അൽ മർഅ:ക്കും താരീഖുൽ ആലമിനുമുള്ള നിഘണ്ടുകളാണ് യഥാക്രമം മുഅജമുൽ മർഅയും മുഅജമു താരീഖിൽ ആലമിൽ ഇസ്ലാമിയും.

ഉസ്താദിന്റെ ഗ്രന്ഥാവലിയിൽ ഏറ്റം ബൃഹത്തായതും കൂടുതൽ സമയവും പ്രയത്നവും ത്യാഗവും ചെയ്ത് രചിച്ച ഗ്രന്ഥമാണ് തൈസീറിൻ്റെ 31 വാള്യങ്ങൾ. ഖുർആനിക വ്യാഖ്യാനമായി 14200 പേജുകൾ ആധികാരികത ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ കൃത്യവും വ്യക്തവും സ്പഷ്ടവുമായി കോർത്തിണക്കുന്നതിൻ്റെ ആയാസം വിവരിക്കാൻ എൻ്റെ തൂലിക അശക്തമാണ്. തൈസീറിനു വേണ്ടിയുള്ള അവിശ്രമ പരിശ്രമങ്ങൾക്കിടയിൽ നെടുവീർപ്പിട്ട് ഉസ്താദ് പറയാറുണ്ടായിരുന്നു : "നമ്മുടെ കഷ്ടപ്പാടോടെ സർവ്വ മുതഅല്ലിമുകളുടെയും മുദർരിസുമാരുടെയും മറ്റു അനുവാചകരുടെയും കഷ്ടപ്പാടുകൾ തീരണം". അക്ഷരാർത്ഥത്തിൽ അതു സംഭവിച്ചു കഴിഞ്ഞു !! ഏവർക്കും ഏറെ പരതാതെ ആവശ്യമായ എല്ലാ ശർഹുകളും തൈസീറിൻ്റെ ഇരു ചട്ടകൾക്കുള്ളിൽ ലഭ്യമാണ്. മുപ്പതോളം സുപ്രധാന ഗ്രന്ഥങ്ങൾ നേരിട്ട് അവലംബിച്ച് രചിച്ച തൈസീറിൽ അവതരണ പശ്ചാതലവും ഓരോന്നിൻ്റെയും പ്രാധാന്യവും വിശദീകരിക്കുന്നതോടൊപ്പം സാന്ദർഭികമായി വരുന്ന പ്രത്യേക വിഷയങ്ങൾ ചർച്ച ചെയ്യുകയും കഥാസ്പർശിയായ ആയത്തുകളുടെ അവസാനം സൂചിക കഥകളുടെ സംക്ഷേപങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. എല്ലാം ആധികാരിക റഫറൻസോടു കൂടെയാണെന്നത് തൈസീറിന് മാറ്റുകൂട്ടുന്നു. ആയത്തുകളുടെ സിയാഖും സബബുന്നുസൂലും അലാ ഹാമിശിൽ ആയ:യും അത്തഫ്‌സീറുമൊക്കെ തൈസീറുൽ ജലാലൈനിയുടെ സവിശേഷതകളാണ്. സന്ദർഭോചിതമായി കൃത്യതയോടെയും വ്യക്തതയോടെയും ആധികാരികതയോടെയും അവതരിപ്പിക്കുന്ന മബ്ഹസുകൾ തൈസീറിനെ ഉത്തമ റഫറൻസ് ഗ്രന്ഥമാക്കുന്നുണ്ട്. പ്രപഞ്ചോൽപ്പത്തി , മനുഷ്യാൽപ്പത്തി , സിഹ്റ് സംബന്ധമായ ചർച്ചകൾ, നസ്ഖ്, ഖിബ്ല മാറ്റം, മുത്വലാഖ്, ഇസ്രായേല്യരുടെ ഉൽഭവവും ചരിത്രവും , ത്രിയേകത്വം , കുരിശുമരണ ഖണ്ഡനം , മീസാൻ സംശയങ്ങളും മറുപടികളും, പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ രഹസ്യങ്ങൾ , ബഹുഭാര്യത്വയുക്തി, ഭൂമിയുടെ ഗോളാകൃതിയും ചലനവും തുടങ്ങി നൂറിലധികം വിഷയങ്ങളുടെ ആധികാരിക ചർച്ച തൈസീറിൽ പ്രത്യേകം തലക്കെട്ടുകൾക്ക് കീഴിൽ കൊടുത്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പണ്ഡിതന്മാർ വിവിധ വാള്യങ്ങൾക്ക് അവതാരികൾ എഴുതിയിട്ടുണ്ട്. 

ആരോഗ്യപ്രശ്നങ്ങള്‍ വളരെനേരത്തെ തന്നെ ഉസ്താദിൻ്റെ കൂടപ്പിറപ്പായെങ്കിലും സഹനത്തിൻ്റെയും തവക്കുലിൻ്റെയും പ്രാർത്ഥനയുടെയും ബലത്തിൽ ഏറെ കാതം താണ്ടാൻ കഴിഞ്ഞു. രോഗപീഡകളും വാർധക്യക്രമക്കേടുകളും നൈരന്തര്യം കുത്തിനോവിച്ച് രംഗം തീക്ഷ്ണമാക്കുമ്പോൾ എഴുത്തും വായനയും വേദനസംഹാരികളുടെ വേഷമിടാറുണ്ട്. ഓരോ തൈസീർ കഴിയുമ്പോഴും അടുത്തതിലേക്കുള്ള പ്രതീക്ഷാപൂർവ്വമുള്ള തയ്യാറെടുപ്പ് ഏവർക്കും പ്രചോദനാത്മകമാണ്. മുപ്പതോളം അവലംബനീയ ഗ്രന്ഥങ്ങളിൽ നിന്ന് ആവശ്യമുള്ള നിർണ്ണിത ഭാഗങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുക്കുകയും കുതുബ് ഖാനയിൽ നിന്നെടുക്കേണ്ടവ ലിസ്റ്റ് തയ്യാറാക്കി എടുപ്പിക്കുന്നതും വീട്ടിലെ അലമാരയിൽ നിന്നെടുക്കേണ്ടവ ആളെ വിട്ട് വരുത്തിക്കുന്നതും സജ്ജീകരണത്തിന്റെ വിവിധ ഭാവഭേദങ്ങളാണ്. രചനാപൂർത്തീകരണം കഴിഞ്ഞാലുള്ള മധുര വിതരണവും ദുആ മജ്ലിസും അനുകരണാത്മകമാണ്. രചനാത്മകതയെയും ചിന്തകളെയും മുറിച്ചു കളയും വിധം സർജറികളും കീമോ കളും താണ്ഡവമാടിയപ്പോഴും ശയ്യാവലംബിയാകേണ്ട ഉസ്താദ് അക്ഷരങ്ങളോട് രാജിയായില്ല. കഴിയും വിധം മുത്വാലഅ ചെയ്തും കിടന്ന് വായിച്ച് കേട്ടെഴുതിച്ചും കർമ്മനിരതനായി. അങ്ങനെയാണ് ശർഹു മൻളൂമത്തി ഇബ്നിൽ ഇമാദ് എന്ന ഗ്രന്ഥം പിറന്നത്. ഉസ്താദിന്റെ റൂമിലെ കണ്ണായ സ്ഥലത്ത് പ്രദർശിപ്പിക്കപ്പെട്ട "കുറച്ച് മാത്രം സംസാരിക്കുക ; സമയം വിലപ്പെട്ടത് നിങ്ങളുടെതും നമ്മുടെതും" എന്ന മൂർച്ചയേറിയ വാക്കുകൾ കാരണം ഉസ്താദിന് ധാരാളം സമയം ബോണസായി ലഭിച്ചിട്ടുണ്ടായിരിക്കണം. അക്ഷരങ്ങളോട് മതിമറന്ന് സല്ലപിച്ചിരുന്ന വല്ലഭനെയോർത്ത് അർധരാത്രി പിന്നിട്ടിട്ടും അണയ്ക്കപ്പെടാത്ത വെളിച്ചത്തിനും ഇസ്ലാമിൻ്റെ മിടുപ്പുകൾക്ക് ഇന്ധനം പകർന്നതിൽ അഭിമാനിക്കാം. രചനാചിന്തകളിലലിഞ്ഞു ചേർന്നതു നിമിത്തം ഫ്ലാസ്ക്കിൽ നിന്നൊഴിച്ച കഠിന ചൂടുള്ള ചായക്കപ്പുകൾ ഉപയോഗശൂന്യമായി തണുത്തുറഞ്ഞ എത്രയെത്ര ദിനരാത്രങ്ങൾ. മനസ്സിലങ്കുരിക്കുന്ന ചിന്താശകലങ്ങൾ പകർത്താനുള്ള വ്യഗ്രതയിൽ ഭക്ഷണം കഴിക്കാൻ മറന്നുപോയയെന്നതും അതിശയോക്തി പറയുന്നതല്ല. എല്ലാം നേർസാക്ഷ്യങ്ങളാണ്. 



ഉസ്താദിൻ്റെ അധ്യാപനവൃത്തിയും എഴുത്തും തുടർന്നുകൊണ്ടിരിക്കുന്നു. ദാറുൽ മആരിഫ് ഇസ്ലാമിക് സെൻ്ററിൻ്റെ ജനറൽ സെക്രട്ടറിയുമാണ് ഉസ്‌താദ്. ദാറുൽ മആരിഫ് ഇസ്‌ലാമിക് സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ മആരിഫ് പബ്ലിക്കേഷൻ ട്രസ്റ്റാണ് ഉസ്താദിൻ്റെ എല്ലാം ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നത്. ലോകപ്രശസ്ത തഫ്സീറുൽ ജലാലൈനിക്ക് ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്ലിയാർ തയ്യാർ ചെയ്ത തൈസീറുൽ ജലാലൈനി എന്ന വിഖ്യാത ഗ്രന്ഥാവലിയുടെ മുപ്പതാം വാള്യത്തിൻ്റെ പ്രകാശനവും 30 വാള്യങ്ങളുടെ സമർപ്പണവും തിരഞ്ഞെടുക്കപ്പെടുന്ന പണ്ഡിതന്മാർക്കുള്ള തൈസീർ ഗ്രന്ഥോപഹാരവും കോടമ്പുഴക്ക് തന്നെ തിലകച്ചാർത്താണ്. പണ്ഡിതന്മാർക്ക് സൗജന്യ ഗ്രന്ഥോപഹാരം നൽകുന്നതിനു സാമ്പത്തിക പിന്തുണ അനിവാര്യമാണ്. ഉസ്താദിൻ്റെ വലിയയത്നത്തിനുള്ള ഒരു പ്രോത്സാഹനമാണ് നമ്മുടെ ഭാഗത്തു നിന്നുള്ള ചെറുതും വലുതുമായ സാമ്പത്തിക സഹായം. ജാരിയായ സ്വദഖയായതിനാൽ നാളെയ്ക്കുള്ള ഒരു നിധിയാകുമെന്നതും തീർച്ച. ഉസ്താദിൻ്റെ എല്ലാ പ്രയത്നവും അല്ലാഹു ഖബൂൽ ചെയ്യട്ടെ. മനസ്സാ-വാചാ-കർമ്മണാ പിന്തുണയർപ്പിക്കുന്നവർക്ക് ഉത്തരോത്തരം അഭിവൃദ്ധി നൽകട്ടെ ..... ആമീൻ

Tuesday, 26 November 2024

ഖലമിൽ തീർത്ത അക്ഷരഹാരം.

 

ദാറുൽ മആരിഫ് പബ്ലിക്കേഷൻ : നിത്യവസന്തം പെയ്തിറങ്ങിയ മലർവാടി. 


കനപ്പെട്ട ധിഷണാവൈഭവമാണ് ഇതരരിൽ നിന്ന് ശൈഖുനാ കോടമ്പുഴ ബാവ മുസ്ലിയാരെ വ്യത്യസ്തനാക്കുന്നത്. ഉസ്താദിൻ്റെ വാക്കുകളിലെ കൃത്യതയും ചിന്തകളിലെ ആഴവും വരികളിലെ ഊർജ്ജവും എടുത്തു പറയേണ്ടതാണ്. ആഴവും പരപ്പുമുള്ള തന്റെ വായനയുടെയും അതുല്യമായ ജ്ഞാനത്തിൻ്റെയും ബഹിർസ്ഫുരണമായ ആ സുവർണ്ണതൂലിക കെട്ടിപ്പൊക്കിയ നയനാനന്ദകരമായ അംബരച്ചുംബി കണക്കെയുള്ള അക്ഷരഗോപുരം കണ്ട് അഭ്യുദയകാംക്ഷികളായ നമുക്കഭിമാനിക്കാൻ വകയുണ്ട്. അനുവാചക ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഉൽകൃഷ്ടവും പഠനാർഹങ്ങളുമായ , അറബിയിലും മലയാളത്തിലുമായുള്ള 150 ഓളം ഇസ്ലാമിക ഗ്രന്ഥങ്ങളാണ് ആ കൊച്ചു പണിപ്പുരയിൽ നിന്ന് വെളിച്ചം കണ്ടത്. ഒരായുഷ്‌കാലം മുഴുവന്‍ ദീനീ വിജ്ഞാനങ്ങളുടെ പോഷണത്തിനും പ്രചാരണത്തിനും പ്രസരണത്തിനും സമര്‍പ്പിച്ച മഹാനുഭാവന്റെ സൽജീവിതത്തിനുള്ള സത്യസാക്ഷ്യങ്ങളാണവ. 

തഫ്സീർ , ഹദീസ് , ഫിഖ്ഹ്, തസ്വവ്വുഫ്, വിശ്വാസ ശാസ്ത്രം , ജീവചരിത്രം, ചരിത്രം , സാഹിത്യം , സംഭവക്കഥ, പ്രശ്നോത്തരം , പഠനം , ലേഖന സമാഹാരം , പാഠ്യഗ്രന്ഥങ്ങൾ , നിലണ്ടു എന്നിങ്ങനെ പല കാറ്റഗറിയായി ഉസ്താദിൻ്റെ ഗ്രന്ഥങ്ങളെ വേർതിരിക്കാവുന്നതാണ്. തഫ്സീർ വിഭാഗത്തിൽ തൈസീറുൽ ജലാലൈനി 31 വാള്യങ്ങളും തസ്ഹീലുൽ ബൈളാവി ഒന്നാം ഭാഗവും ഉൾപ്പെടുന്നു. ഇമാം ബൈളാവി(റ) യുടെ അൻവാറുത്തൻസീൽ വ അസ്റാറു ത്തഅവീൽ എന്ന തഫ്സീറിൻ്റെ വ്യാഖ്യാനസംഗ്രഹമാണിത്. ആമുഖവും ഫാതിഹ വ്യാഖ്യാനവും അൽബഖറയുടെ ആദ്യ ഭാഗവുമാണ് തസ്ഹീലുൽ ബൈളാവി ഒന്നാം ഭാഗത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. ഹദീസ് വിഭാഗത്തിൽ മൊഴിയും പൊരുളും , ഹദീസ് : വിവർത്തനം വിശകലനം , ഹജ്ജ് മബ്റൂർ , ഇഖ്തിബാറു ന്നഫ്സ് ഫീ ളവ്ഇൽ അഹാദീസി ന്നബവിയ്യ , ആത്മപരിശോധന തിരുവചനങ്ങളിലൂടെ എന്നീ ഗ്രന്ഥങ്ങളാണ് ഉൾക്കൊള്ളുന്നത്. ഫിഖ്ഹ് വിഭാഗത്തിലേക്ക് വരുമ്പോൾ മാസ്റ്റർപീസ് ഗ്രന്ഥമായ ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി , അത്തഅ്മീൻ , ജനിതകശാസ്ത്രത്തിന്റെ ഇന്ദ്രജാലം , നിസ്കാരം വിഷമ ഘട്ടങ്ങളിൽ , തഖ്ലീദ് : സംശയങ്ങൾക്കും മറുപടി , ആലമുൽ ഔലാദ്, വിശുദ്ധ ഖുർആൻ : വാഹന സ്പർശന നിയമങ്ങൾ, ജമാഅത്ത് നിസ്കാരം, ഉള്ഹിയ്യത്ത് , പ്രശ്നങ്ങൾ പ്രതിവിധികൾ , ത്വലാഖ് ഫത്‌വകൾ , ശ്രദ്ധേയ ഫത്‌വകൾ, ശർഹു മൻളൂമത്തു ഇബ്നിൽ ഇമാദ് , അത്യുത്തമ കർമ്മങ്ങൾ , ഹജ്ജ് ഉംറ സിയാറത്ത് , അൽ അമലു ബിൽ അഫ്ളൽ , നെറ്റ്‌വർക്ക് ബിസിനസ് : ഇസ്ലാമിക വീക്ഷണത്തിൽ എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ കാണാം. ആത്മീയോന്നതി പകരുന്ന സൂഫിസത്തിന്റെ മാർഗരേഖ വരച്ചു കാണിക്കുന്ന ഗ്രന്ഥങ്ങളുൾച്ചേർന്നതാണ് തസവ്വുഫ് വിഭാഗത്തിലെ ഗ്രന്ഥങ്ങൾ. ഇബ്റാഹീമുല്ലഖാനി (റ) യുടെ ജൗഹറത്തുത്തൗഹീദ് , സൈനുദ്ദീൻ മഖ്ദൂം(റ) ൻ്റെ ഹിദായത്തുൽ അദ്കിയാഅ് , ഉമർ ഖാളി (റ) യുടെ നഫാഇസുദ്ദുറർ എന്നിവയുടെ ഗദ്യവ്യാഖ്യാനമാണ് രിസ്‌ഖുൽ അസ്ഫിയാഅ് എന്ന ഗ്രന്ഥം. അത്വാഉല്ലാഹി സിക്കന്തരിയുടെ (റ) തത്വോപദേശ സമാഹാരമായ അൽഹികം എന്ന ഗ്രന്ഥത്തിൻ്റെ വിവർത്തന വ്യാഖ്യാനവും ഈ വിഭാഗത്തിലുൾപ്പെടുന്നു. ആത്മീയോൽക്കർഷത്തിന്റെ വിഹായസ്സിലേക്ക് , ഫിർദൗസുൽ അദ്കാർ , മാതാപിതാക്കളുടെ മഹിമകളും അവരോടുള്ള കടമകളും കടപ്പാടുകളും പ്രതിപാദിക്കുന്ന ഔസത്തു അബ്വാബിൽ ജന്ന എന്നീ ഗ്രന്ഥങ്ങളും തസ്വവ്വുഫ് വിഭാഗത്തിൽപ്പെടുന്നു. വിശ്വാസശാസ്ത്രത്തിലും അനൽപമായ രചന നടന്നിട്ടുണ്ട്. അല്ലാഹുവിന്റെ തിരുനാമങ്ങൾ ആധാരമാക്കി രചിക്കപ്പെട്ട പ്രൗഢമായ ഗ്രന്ഥമാണ് യനാബീഉൽ ഗിനാ. അത്തവസ്സുലുൽ അസ്നാ ബിൽ അസ്മാഇൽ ഹുസ്നാ , അതീദത്തുൽ മഹാം , അൽ അംസിലത്തുർ റായിഅ: , സഹാബു സുലാൽ ശർഹു കിതാബി സ്സുആൽ എന്നീ ഗ്രന്ഥങ്ങളും വിശ്വാസസംബന്ധമാണ്. ചരിത്രവും ജീവചരിത്രവുമായി 20 ഓളം ഗ്രന്ഥങ്ങൾ പിറന്നിട്ടുണ്ട്. ആദം നബി (അ) , മുഹമ്മദ് നബി (അ) , ഇബ്റാഹീം നബി (അ), യൂസുഫ് നബി (അ) , ഇമാം ശാഫിഈ (റ) , ഇമാം ബുഖാരി (റ) , അബ്ദുൽ ഖാദർ ജീലാനി (റ) , ഉമറുബ്നു അബ്ദിൽ അസീസ് (റ) , ഇബ്രാഹിം ഇബ്നു അദ്ഹം (റ) , നഫീസത്തുൽ മിസ്രിയ (റ) , ഖളിർ (അ) തുടങ്ങിയവരുടെ സംഭവബഹുലമായ ജീവചരിത്രവും ഇസ്ലാമിക ഭരണചരിത്രവും ആധികാരികമായും വസ്തുനിഷ്ഠമായും വിവരിക്കുന്ന ഗ്രന്ഥങ്ങളാണിക്കൂട്ടത്തിലുള്ളത്. സാഹിത്യ മേഖലയിലും ഉസ്താദ് കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് . അറബി സാഹിത്യ ലോകത്ത് ഏറ്റവും വിശ്രുതരായ ഗദ്യ- പദ്യ സാഹിത്യകാരന്മാരുടെ ഏറ്റവും മികച്ച സാഹിത്യ സൃഷ്ടികളുടെ മാതൃകകളും അതിനാവശ്യമായ വ്യാഖ്യാനങ്ങളും രചയിതാക്കളെ കുറിച്ചുള്ള ലഘുപരിചയവും വിശദീകരിച്ചുള്ള ഗ്രന്ഥവും ഉസ്താദി രചിച്ചിട്ടുണ്ട്. ജിനാനുൽ അദബ് അഥവാ സാഹിത്യോദ്യാനം എന്നാണിതിന് നാമകരണം ചെയ്തിട്ടുള്ളത്. യുഗങ്ങളെ അതിജീവിച്ച സാഹിത്യകാരനായ ഇമ്രുൽ ഖൈസ് , സാഹിത്യത്തിലൂടെ നോബേൽ സമ്മാനം നേടിയ നജീബ് മഹ്ഫൂള് , ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യതാരമായ ഡോ. ത്വാഹാ ഹുസൈൻ , ഇന്ത്യയിലെ ഏറ്റവും വലിയ അറബി സാഹിത്യകാരനായ അബുൽ ഹസൻ അലി നദ്‌വി , പ്രസിദ്ധ ബാലസാഹിത്യകാരൻ കാമിൽ കൈലാനി , പേമാരിക്ക് തുല്യം കവിത വർഷിച്ച അഹമ്മദ് ശൗഖി , ആധുനികയുഗത്തിലെ ഏറ്റവും പ്രശസ്ത അറബി സാഹിത്യ ലേഖകൻ മൻഫലൂത്ത്വി എന്നിവരുടെ സാഹിത്യ നിദർശനങ്ങളിലേക്കുള്ള വാതായനം തുറന്നിടുന്ന ഗ്രന്ഥമാണിത്. സംഭവക്കഥകൾ വിവരിക്കുന്ന അനേകം ഗ്രന്ഥങ്ങളുമുണ്ട് ഈ പട്ടികയിൽ . ഗുണപാഠകഥകളും അത്ഭുതജനക സംഭവങ്ങളും ഔദാര്യക്കഥകളും നിസ്കാര കഥകളും തിരുദർശനങ്ങളും ആരെയും കൊതിപ്പിക്കുന്ന മഹാന്മാരുടെ വഫാത്തുകളും ഉൾച്ചേർന്നതാണീ വിഭാഗം . അൽഫു ഖിസ്സ്വത്തിൻ വ ഖിസ്സ്വ , അൽ അജ്സാദുൽ അജീബ: , കിതാബുൽ ജൂദി വ സഖാഅ, അൽ ഇംദാദ് , വഫയാത്തുൽ അബ്റാർ , ഖിസസു സ്സ്വലാത്ത് എന്നിവയാണ് സംഭവ കഥകൾ പറയുന്ന ശ്രദ്ധേയ ഗ്രന്ഥങ്ങൾ. ലിമാദാ , ലിഹാദാ , കൈഫ ദാലിക എന്നിവ വിജ്ഞാസ ഉളവാക്കുന്ന ആയിരത്തൊന്നു പ്രശ്നങ്ങൾക്കുള്ള മറുപടിയുടെ സമാഹരണങ്ങളാണ്. ഇവ്വിധം മൂന്ന് ഭാഗങ്ങളിലായാണ് 1001 പ്രശ്നങ്ങൾക്കുള്ള മറുപടികൾ പ്രശ്നോത്തരി രൂപത്തിൽ അവതരിപ്പിക്കുന്നത്. പഠനങ്ങളായും ലേഖന സമാഹാരങ്ങളായും പാഠ്യഗ്രന്ഥങ്ങളായും ഇനിയുമുണ്ട് 40 ഓളം ഗ്രന്ഥങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചം എന്നുപറയാം. പ്രകൃതിയുടെ മതം, നീതിയുടെ മതം, സാഹോദര്യത്തിന്റെ മതം, സഹിഷ്ണുതയുടെ മതം, സാർവ്വലൗകിക മതം, മിതത്വത്തിന്റെ മതം , വിജ്ഞാനത്തിന്റെ മതം എന്നിങ്ങനെ ക്രമീകരിച്ച് അടുക്കും ചിട്ടയോടെയും ഇസ്ലാമിൻ്റെ കാഴ്ചപ്പാടുകളെ മകുടോദാഹരണങ്ങൾ കോർത്തിണക്കിക്കൊണ്ട് ആധികാരിക അവലംബങ്ങളോടെ പരിചയപ്പെടുത്തുന്ന ഒരനുപമ റഫറൻസ് ഗ്രന്ഥമാണ് കോടമ്പുഴ ബാവ മുസ്ലിയാരുടെ നൂറാമത്തെ ഗ്രന്ഥമായ അൽ ഇസ്ലാം. 


ഉസ്താദിന്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ വായനക്കാരെ ഏറെ ആകർഷിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ മികച്ച അറബീ ഗ്രന്ഥം ‘സയ്യിദുൽ ബശർ’ ആണ് . എന്നാൽ ഏറ്റവും പ്രചാരം ലഭിച്ച അറബീ ഗ്രന്ഥം ‘ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി’യുമാണ്. സീറത്തു സയ്യിദിൽ ബശർ (സ) , കേരളക്കരയിലെ പണ്ഡിതന്മാർക്കും മുതഅല്ലിമുകൾക്കും പരിചയപ്പെടുത്തേണ്ടതില്ലാത്ത വിധം പ്രസിദ്ധിയാർജിച്ചതും വളരെ മനോഹരമായി തിരുനബി (സ) യെ അടയാളപ്പെടുത്തുന്നതുമായ അനുഗൃഹീത അറബീരചന. ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരും മർഹൂം നൂറുൽ ഉലമാ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാരുമാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളത്. 496 പേജുകളിലായാണ് ഗ്രന്ഥകാരൻ തിരുനബി ജീവിതം വിവരിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് അധ്യായങ്ങളിൽ 296 ഉപശീർഷകങ്ങളായാണ് ഗ്രന്ഥം വിന്യസിച്ചിരിക്കുന്നത്. ഈ അഞ്ഞൂറോളം പേജുകൾ മറിഞ്ഞു തീരുമ്പോൾ ഏത് അക്കാദമികന്റെയും സൂക്ഷ്മസംവേദനികളെ അത് തൃപ്തിപ്പെടുത്തുമെന്നതിൽ ശങ്കിക്കേണ്ടതില്ല. ജീവചരിത്ര വിവരണ ഗ്രന്ഥങ്ങളായ ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥരചനകൾക്കു ശേഷമാണ് ഗ്രന്ഥകർത്താവ് മുർസലീങ്ങളുടെ ചരിതങ്ങൾ അടയാളപ്പെടുത്തി ബറകത്തെടുക്കാൻ ആശിച്ച് നബിചരിത്രങ്ങൾ രചിക്കുന്നത്. അങ്ങനെ ഈ സംശുദ്ധ പരമ്പരയിലെ ആദ്യ കണ്ണിയായ ആദം നബി (അ) യുടെ ജീവചരിത്രം തയ്യാറാക്കി. അതോടെ "അബുൽ ബശർ" പിറവിയെടുത്തു. തദനന്തരം തൂലികയുടെ കടിഞ്ഞാൺ പരമ്പരയുടെ അവസാന കണ്ണിയിലേക്ക് തിരിച്ചു. അങ്ങനെയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ)യുടെ ജീവചരിത്ര രചനയിലേർപ്പെട്ടത്. ഹി 1422 റബീഉൽ അവ്വൽ 12 ( 2001 ജൂൺ 5 ) നാണ് ഗ്രന്ഥപൂർത്തീകരണം നടന്നത്. അതിനുശേഷം ഇരു ഹറമുകളിലും വിശിഷ്യാ തിരുസവിധത്തിൽ ചെന്ന് വായന നടത്തി ബറകത്തെടുക്കുകയും ഹബീബിനുള്ള സമ്മാനമായി സമർപ്പിക്കുകയും ചെയ്തു. അനുവാചകരുടെ വർധിത സ്വീകാര്യതയും വിപുല പ്രയോജനവും ഈ ഗ്രന്ഥത്തിനുള്ള അംഗീകാരമായി കണക്കാക്കാം. ദഅവാ കോളേജുകളിൽ പിന്തുടർന്ന് പോരുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ സിലബസിൽ തിരുനബി(സ) യുടെ ജീവചരിത്രം പഠിക്കാനുള്ള പാഠ്യഗ്രന്ഥം കൂടിയാണ് സയ്യിദുൽ ബശർ. ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി, ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥകാരന്റെ മറ്റു കിതാബുകളും സിലബസിൽ പാഠ്യഗ്രന്ഥങ്ങളും തൈസീറുൽ ജലാലൈനി റഫറൻസ് ഗ്രന്ഥവുമാണെന്നത് വിസ്മരിക്കാവതല്ല. സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രം നിര്‍മ്മിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണ്ണായകമാണ്. അവതരണത്തിന്റെ കൃത്യതയും പ്രതിപാദനഭംഗിയും ഗ്രന്ഥത്തെ ഏറെ വായനാക്ഷമമാക്കുന്നുണ്ടെന്നതിനാൽ പ്രാരംഭ പഠിതാക്കൾക്കും പഠനാർഹമായ പുസ്തകങ്ങൾ തയ്യാറാക്കുന്ന രചയിതാക്കൾക്കും തിരുനബിജീവിതം വിവരിക്കുന്ന പ്രഭാഷകർക്കും ഇതൊരു പ്രിഫർ ചെയ്യപ്പെടേണ്ട അത്യുചിതമായൊരു റഫറൻസ് ഗ്രന്ഥമാണെന്ന് പറയാം.


പഠനവിഭാഗത്തിൽ ഉസ്താദിന് 20 ഓളം ഗ്രന്ഥങ്ങളുണ്ട്. കളി വിനോദങ്ങളിലെ നെല്ലും പതിരും വേർതിരിക്കുന്ന ഉത്തമ കൃതിയാണ് "കളിയും വിനോദവും". പൂച്ചശാസ്ത്രം വിശദീകരിക്കുന്ന മാർജാരശാസ്ത്രമെന്ന ലഘുകൃതിയും ആധികാരികമാണ്. ആരോഗ്യത്തിനും മന:ശാന്തിക്കും യോഗയും ധ്യാനവും എത്രത്തോളം പ്രായോഗികമാവുന്നു എന്ന് അന്വേഷിക്കുന്ന കൊച്ചു കൃതിയാണ് യോഗ, ധ്യാനം ഇസ്‌ലാം. സപ്തങ്ങളുടെ വിസ്മയ പറുദീസയാണ് ബുസ്താനുസ്സബ്അ എന്ന ഗ്രന്ഥം . സഫീനത്തുസ്സഹ്റാഅ, ഖിസസും ലാ തുഖസ്സു , മഅൽ കുതുബ് , നുബദും മിൻ സുബദിൽ ഖുർആൻ , സകാഫത്തുർ റഈസ് , കിതാബുൻ ഉജാബ് എന്നിവയാണ് മറ്റു പഠനാർഹമായ അറബീഗ്രന്ഥങ്ങൾ. ഉറക്കവും സ്വപ്നവും , അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ , കാത്തിരുന്ന പ്രവാചകൻ, ഇൻഷൂറൻസും ഷെയർ ബിസിനസ്സും , പള്ളികൾ ഭൗമികപ്പറുദീസകൾ എന്നിവ മലയാളവും. 


വൈവിധ്യവും പ്രസ്ക്തവും ചിന്തോദ്ദീപവും കാലികവുമായ വിഷയങ്ങൾ പാത്രീഭവിക്കുന്ന ലേഖനസമാഹാരങ്ങൾ മികവുറ്റതാണ്. ചിന്താ കിരണങ്ങൾ, വിചാരവീചികൾ , നീതിയുടെ നിസ്തുല നിദർശനങ്ങൾ , തൂലികാ തരംഗങ്ങൾ , ദീപ്ത ലിഖിതങ്ങൾ , പഠന സരണി എന്നിവയാണവ. ഡി.എം.ഐ.സിക്കു കീഴിൽ നടത്തപ്പെടുന്ന ദൗറത്തുൽ ആരിഫ: യിലേക്കുള്ള കിതാബുകളും ഉസ്താദ് തയ്യാറാക്കിയതാണ്. തൻവീറുൽ ഈമാൻ (3 ഭാഗം) , അഖാഇദുൽ ഇസ്‌ലാം (2 ഭാഗം) , തൽഖീസു താരീഖിൽ ഇസ്‌ലാമി (5 ഭാഗം) , ബിദായത്തുന്നഹ് വി അസ്സ്വർഫ് ( 2 ഭാഗം) , അൽ മർഅതു ഫീ ളിലാലിൽ ഇസ്ലാം എന്നിവയാണ് ആരിഫ: കോഴ്സിലേക്ക് തയ്യാർ ചെയ്ത പാഠ്യ ഗ്രന്ഥങ്ങൾ. സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിച്ച തസ്കിയത്തുൽ വിൽ ദാനും മആലിമുത്തുല്ലാബും ഉസ്താദ് മദ്രസാ പാഠപുസ്തകമായി തയ്യാർ ചെയ്തതാണ്. ഉസ്താദിൻ്റെ തന്നെ ഗ്രന്ഥങ്ങളായ അൽ മർഅ:ക്കും താരീഖുൽ ആലമിനുമുള്ള നിഘണ്ടുകളാണ് യഥാക്രമം മുഅജമുൽ മർഅയും മുഅജമു താരീഖിൽ ആലമിൽ ഇസ്ലാമിയും.

Tuesday, 12 November 2024

പ്രയോഗക്കളരി 1️⃣1️⃣ ക മ മിണ്ടരുത് !!🤫

 


കമ എന്നൊരക്ഷരം മിണ്ടരുത്.


എന്റെ കൂടെ നീ വരുന്നത് കൊള്ളാം പക്ഷേ അവിടെ ചെന്ന് ‘കമ’ എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്. ഈ വാചകം നമ്മളില്‍ പലരും കേട്ടിട്ടുണ്ട് , പറഞ്ഞിട്ടുണ്ട്. എന്താണ് ഈ ‘കമ’? . ഒരക്ഷരം ആണോ. അതോ ഒരു വാക്കോ?  


കേരളത്തില്‍ പണ്ട് ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാകോഡ് ആണ് കടപയാദി ‘അഥവാ’ പരല്‍പ്പേര് ‘അഥവാ’ അക്ഷരസംഖ്യ  എന്നത്. സംഖ്യകള്‍ക്ക് പകരം അക്ഷരങ്ങള്‍ ഉപയോഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായമാണിത്. മലയാളത്തിലെ അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍ക്ക് പകരം പൂജ്യം മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങള്‍ നല്‍കി എഴുതുന്ന ഒരു രീതിയാണ് ഇത്. സംഖ്യകളെ എളുപ്പം ഓര്‍ത്തു വയ്‌ക്കത്തക്ക വിധം വാക്കുകളായും കവിതകളായും മാറ്റിയെഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം, ആയുര്‍വേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്.  

യുദ്ധവേളകളില്‍ മാര്‍ത്താണ്ഡവര്‍മ്മ, പാലിയത്തച്ഛന്‍ എന്നിവര്‍ രഹസ്യ സന്ദേശങ്ങള്‍ കൈമാറിയിരുന്നത് ‘കടപയാദി’ രേഖകളിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്.


ക1 / ഖ 2 / ഗ 3 / ഘ 4 / ങ 5.

ച 6 / ഛ 7 / ജ 8 / ഝ 9 /  ഞ 0.

ട 1 / ഠ 2 / ഡ 3 /  ഢ 4 / ണ 5.

ത 6 / ഥ 7 / ദ 8 / ധ 9 / ന 0 .

പ1 / ഫ 2 / ബ 3 / ഭ 4 / മ 5.


യ 1 /  ര 2 / ല 3 / വ 4 / ശ 5 /  ഷ 6 / സ 7 / ഹ 8 / ള 9 ഴ / റ 0.


സ്വരാക്ഷരങ്ങള്‍ക്ക് എല്ലാം പൂജ്യമാണ് മൂല്യം. കൂട്ടക്ഷരങ്ങളില്‍ അവസാനത്തെ അക്ഷരത്തിനു മാത്രം വില. (ഉദാഹരണം: ‘ക്ത’ എന്നതില്‍ ‘ത’ക്ക് മാത്രം വില). ചില്ലക്ഷരങ്ങള്‍ക്ക് വിലയൊന്നുമില്ല. ഈ കണ്‍വേര്‍ഷന്‍ നടത്തിയതിനു ശേഷം അര്‍ത്ഥവത്തായ വാക്കുകള്‍ ഉണ്ടാക്കി വലത്തു നിന്നും ഇടത്തേക്ക് വായിക്കുക. ഇത് പ്രകാരം ‘കമ’ എന്നത്  ക1 , മ5. തിരിച്ചു വായിച്ചാല്‍ 51. മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്‍പ്പന!


കുറച്ച് ഉദാഹരണങ്ങള്‍ നോക്കുക.

കമലം : 351 ( ക1 / മ 5 / ല 3 )

ഭാരതം : 624 ( ഭ 4 / ര 2 / ത 6 )

രഹസ്യം: 182 ( ര 2 / ഹ 8 / യ1)

രാജ്യരക്ഷ:  6212 ( ര 2 / യ 1 / ര 2 / ഷ 6 )


ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍ തന്റെ  ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നത് നോക്കുക.

‘പലഹാരേ പാലു നല്ലൂ

പുലര്‍ന്നാലോ കലക്കിലാം

ഇല്ല പാലെന്നു ഗോപാലന്‍

ആംഗ്ലമാസം ദിനം ക്രമാല്‍’


ഇവിടെ  :

പല 31 / ഹാരേ 28 / പാലു 31 / നല്ലൂ 30

പുലര്‍ 31/  ന്നാലോ 30 /  കല 31/  ക്കിലാം 31

ഇല്ല 30 / പാലെ 31 / ന്നുഗോ 30 / പാലന്‍ 31


എത്ര രസകരമായ മനോഹരമായ അവതരണം.

വിദ്യാരംഭത്തില്‍ കുറിക്കുന്ന ”ഹരിശ്രീ ഗണപതയെ നമ” എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാല്‍ മലയാള ഭാഷയിലെ അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം. ( അമ്പത്തൊന്നക്ഷരാളീ)

ഹരി 28 / ശ്രീ 2 / ഗ 3 / ണ 5 /  പ1 / ത 6 / യ1 / ന 0 / മ 5.

28 + 2 + 3 + 5 + 1 + 6 + 1+ 0 + 5 = 51.


സൂറത്തുൽ വാഖിഅ

 

വാഖിഅ: എന്ന വാക്കിനു സംഭവം എന്നാണർത്ഥം. ലോകാവസാനസമയമാകുന്ന ഖിയാമതിനെക്കുറിച്ചാണ് ‘സംഭവം’ എന്നു പറഞ്ഞിരിക്കുന്നത്. ലോകത്തു സംഭവിക്കുവാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും, അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലക്കുമാണ് അതിനു ഈ പേരു വന്നത്. വല്ലവനും എല്ലാ രാത്രിയിലും സൂറത്തുൽ വാഖിഅ ഓതിയാൽ അവനെ ദാരിദ്ര്യം ബാധിക്കുകയില്ല എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) രോഗശയ്യയിലായിരിക്കെ ഖലീഫ ഉസ്മാന്‍ (റ) മഹാനെ സന്ദര്‍ശിക്കാനെത്തുന്നു. അവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഖലീഫ ചോദിച്ചു: ”എന്തെങ്കിലും പ്രയാസങ്ങള്‍ താങ്കളെ അലട്ടുന്നുണ്ടോ...?” ”എന്റെ പാപങ്ങള്‍ ” മഹാൻ മറുപടി പറഞ്ഞു. ”എന്താണ് താങ്കളുടെ ആഗ്രഹ"മെന്ന് ഉസ്മാൻ (റ) ചോദിച്ചപ്പോൾ ”അല്ലാഹുവിന്റെ കാരുണ്യ”മാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വഹാബീ വര്യൻ മറുപടി പറഞ്ഞു. അപ്പോൾ ഉസ്മാൻ (റ) പറയുകയുണ്ടായി ”താങ്കള്‍ക്ക് ഒരു സഹായം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”. ”സഹോദരാ! എനിക്കതിന്റെ ആവശ്യമില്ലല്ലോ...?”എന്നായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ൻ്റെ മറുപടി. ”താങ്കള്‍ക്ക് ശേഷം താങ്കളുടെ പെണ്‍മക്കള്‍ക്ക് അതുപകരിച്ചേക്കും” എന്നും ഉസ്മാൻ (റ) കൂട്ടിച്ചേർത്തപ്പോൾ മഹാനായ ഇബ്നു മസ്ഊദ് (റ) പറഞ്ഞ വാക്കുകൾ ആത്മവിശ്വാസത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.”എന്റെ മക്കള്‍ ദരിദ്രരാകുമെന്ന ഭയം താങ്കള്‍ക്കുണ്ടോ...?നിത്യവും ‘സൂറത്തുല്‍ വാഖിഅ:’ ഓതാന്‍ ഞാനവരെ ശീലിപ്പിച്ചിട്ടുണ്ട്. സൂറത്തുൽ വാഖിഅ: പതിവായി ഓതിയാല്‍ ദാരിദ്ര്യം പിടിപെടില്ലെന്ന് നബി (സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്". 


ഖിയാമത്ത് നാളിലുണ്ടാവുന്ന ചില സംഭവങ്ങളാണിവിടെ വിശദീകരിക്കുന്നത്. ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുന്നതും പർവതങ്ങൾ പൊടിപൊടിയായി പാറിപ്പോകുന്നതും ജനത്തെ മൂന്ന് വിഭാഗമായി തരം തിരിക്കപ്പെടുകയും ചെയ്യും. മൂന്നിൽ ഒരു വിഭാഗം സൗഭാഗ്യവാന്മാരാണ്.അവരെയാണ് വലതു പക്ഷം എന്ന് പരാമർശിച്ചിരിക്കുന്നത്. സത്യവിശ്വാസവും സൽക്കർമ്മങ്ങളും മുഖേന അള്ളാഹുവിന്റെ തൃപ്തിയും പാപമോചനവും നേടിയവർ എന്നാണിവിടെ ഉദ്ദേശ്യം വലതു കയ്യിൽ ഗ്രന്ഥം നൽകപ്പെടുന്നത് കൊണ്ടാണ് ഈ നാമം ലഭിച്ചതെന്നുംമറ്റും അഭിപ്രായമുണ്ട്. 


മറ്റൊരു വിഭാഗം നിർഭാഗ്യവാന്മാരാണ് അവരെയാണ് ഇടതു പക്ഷം എന്ന് വിളിക്കുന്നത്. സത്യനിഷേധവും ദുഷ്ക്കർമ്മങ്ങളും വഴി അള്ളാഹുവിന്റെ ശാപ കോപത്തിനും അവന്റെ ശിക്ഷക്കും അർഹരായവർ എന്നാണിവിടെ ഉദ്ദേശ്യം. ഇടതു കൈയ്യിൽ ഗ്രന്ഥം നൽകപ്പെടുന്നവർ എന്നും ഇടതു പക്ഷക്കാർ എന്ന് പറയുന്നതിനു വ്യാഖ്യാനമുണ്ട്. മറ്റൊരു വിഭാഗം അതിഭാഗ്യവാന്മാരാണ്.എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തട്ടിമാറ്റി അള്ളാഹുവിന്റെ മാർഗത്തിൽ ത്യാഗം ചെയ്യുന്നതിലും അവന്റെ ഇഷ്ടം സമ്പാദിക്കുന്നതിലും മറ്റുള്ളവരെ കവച്ചു വെച്ച് മുന്നോട്ട് പോകുന്നവർ എന്നാണിവിടെ ഉദ്ദേശ്യം. മുർസലുകൾ.നബിമാർ.സിദ്ദീഖുകൾ.ശുഹദാക്കൾ എന്നിവരൊക്കെ ഈ മുൻ കടന്നവരിലുൾപ്പെടുന്നു. അതിഭാഗ്യവാന്മാരിൽ ആദ്യ തലമുറകളെ അപേക്ഷിച്ച് പിന്നീട് വന്നവർ കുറവായിരിക്കും. ഏറ്റവും ഉത്തമർ എന്റെ തലമുറയാണെന്ന നബിവചനം ഇവിടെ ശ്രദ്ദേയമാണ്. വലതുപക്ഷക്കാരായ ആ ഭാഗ്യവാന്‍മാര്‍ക്കു ലഭിക്കുന്ന സ്വര്‍ഗ്ഗീയ വിഭവങ്ങളുടെ ചില ഉദാഹരണങ്ങൾ ആയത്തുകളിലൂടെ അല്ലാഹു വിവരിക്കുന്നുണ്ട്. മുള്ളു ഉരിയപ്പെട്ട ഇലന്തവൃക്ഷങ്ങളും പഴം തിങ്ങിനിറഞ്ഞ ഫലവൃക്ഷങ്ങളും ദീര്‍ഘവിശാലമായ തണലുകളും ഉന്നതനിലവാരത്തിലുള്ള ഉയര്‍ന്ന വിരുപ്പുവിതാനങ്ങളും അതിൽ പെട്ട ചിലതാണ്. ശേഷം ഇടതുപക്ഷക്കാർ ക്കുള്ള അതികഠോരമായ ശിക്ഷാ മുറകളും പരിചയപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷക്കാരുടെ പ്രധാന കുറ്റം അവര്‍ മരണാനന്തരജീവിതത്തെയും, അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളെയും നിഷേധിക്കുന്നതാണല്ലോ. തൊട്ടടുത്ത വചനങ്ങളിലായി മരണാനന്തരജീവിതത്തിന്റെ സാധ്യതയും, അതിനുള്ള പല ദൃഷ്ടാന്തങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടുന്നുണ്ട്. 


മനുഷ്യജീവിതത്തില്‍ അത്യന്താപേക്ഷിതമായ ഒരു വിഭവമാണ് വെള്ളം. അതിനെ ആകാശത്തു നിന്നു ഇറക്കിയതിലും, മറ്റൊരു അത്യാവശ്യ വസ്തുവായ തീയിനെ ചില മരങ്ങളില്‍ നിന്നു ഉത്പാദിപ്പിച്ചതിലും, മനുഷ്യനു യാതൊരു പങ്കുമില്ലല്ലോ. ഇവയിലടങ്ങിയ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കുവാനും, അവയില്‍ നന്ദിയുള്ളവരായിരിക്കുവാനും ദൈവിക വചനങ്ങൾ ആഹ്വാനം ചെയ്യുന്നു. ഈ സൂറത്തിലെ മറ്റൊരു പ്രധാന പ്രതിപാദ്യവിഷയം ഖുർആനിന്റെ മഹത്വമാണ്. ആദരണീയവും, അല്ലാഹുവിങ്കല്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടതും, പരിശുദ്ധന്മാരല്ലാതെ സ്പര്‍ശിക്കാത്തതും, അല്ലാഹു അവതിരിപ്പിച്ചതുമായ ഒരു പരിപാവന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നു മഹത്തായ ഒരു സത്യവാചകം മുഖേന അല്ലാഹു ഊന്നിപ്പറഞ്ഞിരിക്കയാണല്ലോ. അപ്പോള്‍, ആ ഗ്രന്ഥത്തെ ബാഹ്യമായും, ആന്തരികമായും നാം ബഹുമാനിക്കേണ്ടതുണ്ടെന്നു പറയേണ്ടതില്ല. അതിന്റെ ആശയങ്ങളും, തത്വങ്ങളും, ഉപദേശങ്ങളും, വിധിവിലക്കുകളും ഗ്രഹിച്ചു മനസ്സിലാക്കുക, അവ സ്വീകരിക്കുക, അനുഷ്ഠിക്കുക, അതിലെ ലക്ഷ്യങ്ങളെയും ദൃഷ്ടാന്തങ്ങളെയും പറ്റി ചിന്തിക്കുക, അതിന്റെ ദൗത്യങ്ങള്‍ പ്രചരിപ്പിക്കുക മുതലായതാണ് നാം അതിനോടു നിര്‍വ്വഹിക്കേണ്ട പ്രധാന കടമകളെന്നും അല്ലാഹു ഈ സൂറത്തിലൂടെ ഉണർത്തുന്നുണ്ട്.

Monday, 11 November 2024

സൂറത്തുൽ ഫജ്ർ

 


വിശുദ്ധ ഖുർആനിലെ 89-ാം അദ്ധ്യായമാണ് സൂറത്തുൽ ഫജ്ർ. ഫജ്ർ എന്നാൽ പ്രഭാതം എന്നാണർത്ഥം. 30 ആയത്തുകളാണ് പ്രസ്തുത സൂറത്തിലുള്ളത്. അല്ലാഹു ഈ അധ്യായം തുടങ്ങുന്നത് തന്നെ സത്യവാക്യങ്ങൾ കൊണ്ടാണ്. പ്രഭാതം , പത്ത് രാത്രികള്‍, ഇരട്ടയും ഒറ്റയും , ചരിച്ചുകൊണ്ടിരിക്കുന്ന രാത്രികൾ ഇങ്ങനെ അഞ്ചു കാര്യങ്ങൾ വെച്ചാണ് അല്ലാഹു സത്യംചെയ്ത് പറയുന്നത്. അര്‍ത്ഥഗര്‍ഭങ്ങളായ അഞ്ച് സത്യവാചകങ്ങള്‍ മുഖേന സ്ഥാപിക്കുന്ന കാര്യം പ്രത്യേകം എടുത്തുപറയുന്നില്ലെങ്കിലും സുവ്യക്തമാണ്. തുടർന്നുവരുന്ന വചനങ്ങളില്‍ നിന്ന് അത് മനസ്സിലാക്കുകയും ചെയ്യാവുന്നതാണ്. മരണാനന്തര ജീവിതം, അതുമായി ബന്ധപ്പെട്ട വിചാരണ, രക്ഷാശിക്ഷകള്‍ മുതലായ യാഥാര്‍ത്ഥ്യങ്ങളെയാണ് സത്യവാചകങ്ങൾ മുഖേന സംസ്ഥാപിക്കുന്നത്. തുടർന്ന് അല്ലാഹു ഒരു ചോദ്യവുമുന്നയിക്കുന്നുണ്ട് . മേൽപ്പറഞ്ഞ അഞ്ചു കാര്യങ്ങളിൽ കാര്യബോധമുള്ളവന് സത്യത്തിനു വകയില്ലേ ? എന്നതാണാ ചോദ്യം. അതെ, ഉണ്ട്. സത്യം മുഖേന സ്ഥാപിക്കപ്പെടുന്ന കാര്യങ്ങള്‍ വാസ്തവമെന്ന് കാര്യബോധവും ബുദ്ധിയുമുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ ഈ സത്യങ്ങളില്‍ തികച്ചും വകയുണ്ട് എന്ന് സാരം. 


ഒന്നാമത്തെ സത്യം പ്രഭാതം കൊണ്ടാണ്. രാത്രിയുടെ ഇരുട്ട് അവസാനിച്ച് പകല്‍വെളിച്ചം ആരംഭിക്കുന്നത് പ്രഭാതം മുതല്‍ക്കാണല്ലോ. അതോടെ ലോകത്ത് സംഭവിക്കുന്ന പ്രകൃതിമാറ്റങ്ങളും, മനുഷ്യരടക്കമുള്ള ജീവികളില്‍ ഉണ്ടാകുന്ന സ്ഥിതിമാറ്റങ്ങളും കുറച്ചൊന്നുമല്ല. അതേവരെ മരണസമാനമായ നിദ്രയിലാണ്ട് കിടന്നിരുന്ന ശരീരങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. നിശ്ചലാവസ്ഥ പ്രാപിച്ച ഇന്ദ്രിയശക്തികള്‍ക്ക് നവബോധം സംജാതമാകുന്നു. ആത്മാവിന് ഒരു പുതിയ ഉണര്‍വ്വുണ്ടായിത്തീരുന്നു. ഇതുപോലെ, ഈ ജീവിതത്തിനുശേഷം മരണത്തോടുകൂടി പൂര്‍വസ്ഥിതിയില്‍ നിന്ന് എല്ലാ നിലക്കും വ്യത്യസ്തമായ മറ്റൊരു ജീവിതം ഉടലെടുക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് പ്രഭാതത്തിലെ മാറ്റങ്ങള്‍ വിരല്‍ ചൂണ്ടുന്നുണ്ട് . പത്ത് രാത്രികളെ കൊണ്ടാണ് രണ്ടാമത്തെ സത്യംചെയ്യൽ. ഇവ ഏതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല, മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നും, റമസാന്‍ മാസത്തിലെ ഒടുവിലത്തെ പത്ത് ദിവസങ്ങളാണെന്നും ചില സവിശേഷതകളെ മുന്‍നിറുത്തി ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും മുന്‍ഗാമികളും പിന്‍ഗാമികളുമായ ഭൂരിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത്  ദുല്‍ഹജ്ജു മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നാണ്.  ഹജ്ജു കര്‍മ്മത്തിന്‍റെ പ്രധാന ഇനങ്ങളെല്ലാം നടക്കുന്നത് അന്നാണല്ലോ . അവയുടെ പിന്നിലുള്ള ചരിത്രപ്രധാനങ്ങളായ മഹല്‍സംഭവങ്ങളും അതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം തോറും ആചരിക്കപ്പെട്ടുവരുന്ന സ്മരണകളും അറബികള്‍ക്കെല്ലാം അറിയാവുന്നതുമാണ്. ആ ദിവസങ്ങള്‍ ജാഹിലിയ്യത്തിലും ഇസ്ലാമിലും ആദരണീയ ദിവസങ്ങളുമാണ്. എന്നിരിക്കെ, ആ ദിവസങ്ങളെ കൊണ്ട് സത്യംചെയ്യുന്നത് അറബികളുടെ ശ്രദ്ധ പ്രത്യേകമായും, മറ്റുള്ളവരുടേത് പൊതുവിലും ആകര്‍ഷിക്കുവാന്‍ ഉതകുന്നതാണ്. ഇരട്ടയും ഒറ്റയും അഥവാ ഇണയുള്ളതും, ഇണയില്ലാത്തതും കൊണ്ടാണ് അടുത്ത രണ്ട് സത്യങ്ങള്‍. രണ്ടുകൊണ്ട് ഭാഗിച്ചാല്‍ ശിഷ്ടം വരാത്ത എണ്ണങ്ങള്‍ക്ക് ഇരട്ട ശഫ്അ് എന്നും, അല്ലാത്തതിന് വത്റ് എന്നും പറയുന്നു.  അപ്പോള്‍ ഈ രണ്ട് ഇനങ്ങളില്‍ പെടുത്തുവാന്‍ കഴിയാത്ത വസ്തുക്കളൊന്നും ഇല്ലെന്ന് കാണാം. മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ യാതൊരു തരത്തിലുള്ള ഇണയോ, തുല്യതയോ, സാമ്യതയോ, ഒന്നുമില്ലാതെ എല്ലാനിലക്കും പരിപൂര്‍ണ്ണമായി ഒറ്റയായുള്ളത് അല്ലാഹു മാത്രമേയുള്ളൂ. അവന്‍റെ സത്തയിലാകട്ടെ, ഗുണങ്ങളിലാകട്ടെ, പ്രവര്‍ത്തനങ്ങളിലാകട്ടെ അവന് ഇണയും തുണയും പങ്കും ഇല്ല. അവനല്ലാതെയുള്ള വസ്തുക്കള്‍ അഥവാ സൃഷ്ടികളെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ഇരട്ടകളായിരിക്കും. അപ്പോള്‍, ഈ സത്യവാചകങ്ങളുടെ വിശാലതയും അഗാധതയും ഏറെ ഊഹിക്കാമല്ലോ. സംഖ്യകളിലെ ഒറ്റയും ഇരട്ടയും പോലെത്തന്നെ പദാര്‍ഥങ്ങളിലുമുണ്ട് ഒറ്റയും ഇരട്ടയും അഥവാ മൂലകങ്ങളും യൗഗികങ്ങളും. ഒന്നിനോടൊന്ന് ഇണചേര്‍ന്ന് ഇരട്ടയാകാനും ഇരട്ടിക്കാനുമുള്ള പ്രവണതയാണ് ജൈവസസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്ക് നിദാനം. ഇങ്ങനെയൊക്കെയുള്ള പ്രാധാന്യം നിമിത്തമായിരിക്കാം അല്ലാഹു ഒറ്റയെയും ഇരട്ടയെയും കൊണ്ട് സത്യം ചെയ്യുന്നത്. അഞ്ചാമത്തെ സത്യം ചരിച്ചുകൊണ്ടിരിക്കുന്ന രാത്രിയെക്കൊണ്ടാണ്. ചരിക്കുക എന്നത് രാത്രിയുടെ വരവിനെയോ, പോക്കിനെയോ അല്ലെങ്കില്‍ അത് നീങ്ങിക്കൊണ്ടിരിക്കുന്നതിനെയോ ഉദ്ദേശിച്ച് പറഞ്ഞതാവാം. പ്രഭാതം രാത്രിയുടെ അവസാനത്തെ കുറിക്കുന്ന സ്ഥിതിക്ക് ഇവിടെ അതിന്‍റെ പ്രാരംഭത്തെ കുറിക്കുന്നതായിരിക്കുവാനാണ് കൂടുതല്‍ സാധ്യത.  പ്രഭാതത്തെപ്പറ്റി പ്രസ്താവിച്ചത് പോലെ അനേകം മാറ്റങ്ങള്‍ രാത്രിമൂലവും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവയെപ്പറ്റി ആലോചിച്ചുനോക്കുവാനും അതുവഴി ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുവാനും  സാധിക്കുന്നുണ്ട്. ഇമാം റാസി(റ) അവിടുത്തെ തഫ്സീറിൽ വിവരിക്കുന്നത് കാണാം : "രാപ്പകലുടെ വരവും പോക്കും അതിലുള്ള ഏറ്റവ്യത്യാസങ്ങളും നമുക്ക്‌ വല്ലാത്ത അനുഗ്രഹം തന്നെയാണ്.  അതിലെ മാറ്റങ്ങൾ ഒരു നിയന്ത്രിക്കുന്ന ശക്തിയിലേക്ക്‌ സൂചന നൽകുന്നുണ്ട്. ആ ശക്തി അന്യൂന്യം പ്രവർത്തിക്കുന്നവനും എല്ലാം അറിയുന്നവനുമാണെന്നും മനസിലാക്കാവുന്നതാണ്".


തുടർന്നുള്ള വചനങ്ങളില്‍ ചില ചരിത്ര ദൃഷ്ടാന്തങ്ങളെയാണ്  അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ആദ് ഗോത്രം, സമൂദ് ഗോത്രം,ഫിര്‍ഔനും ആള്‍ക്കാരും എന്നിവരെല്ലാം ഭൂമിയില്‍ നടത്തിയ ധിക്കാരത്തിന്‍റെയും അതിന്‍റെ ഫലമായി അവര്‍‍ അനുഭവിക്കേണ്ടി വന്ന ശിക്ഷയുടെയും ചരിത്രങ്ങളെയാണ് അല്ലാഹു തുടർന്നുള്ള ആയത്തുകളിലൂടെ ഓർമ്മപ്പെടുത്തുന്നത്. മൂന്ന് കൂട്ടരെ പറ്റിയും ഖുര്‍ആനില്‍ പലപ്പോഴും പ്രസ്താവിക്കപ്പെട്ടതായി കാണാം. ഇറമ് എന്ന് പേരുള്ള ഒരാളുടെ സന്തതികളായിരുന്നു ആദ് ജനതയെന്നും, അത് കൊണ്ടാണ് അവര്‍ക്ക് ഇറമ് എന്നൊരു വര്‍ഗപേരുണ്ടായതെന്നുമാണ് പല വ്യാഖ്യാതാക്കളും പറയുന്നത്. പിതാമഹന്‍റെ പേര്‍ ഗോത്രത്തിന്‍റെയും, വംശത്തിന്‍റെയും പേരായി സ്വീകരിക്കല്‍ അറബികളുടെ പാരമ്പര്യപതിവുമാണ്.അവരുടെ പ്രധാന പട്ടണത്തിന്‍റെയോ, വാസസ്ഥലത്തിന്‍റെയോ പേരായിരുന്നു ഇറമ് എന്നും അഭിപ്രായങ്ങളുണ്ട്. തൂണിന്‍റെ ആളുകള്‍ എന്നാണ് ‘ആദ്’ സമൂഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന കുന്നുകളിലും മറ്റും അനാവശ്യമായി ഉന്നതസ്തംഭങ്ങളും കെട്ടിടങ്ങളും അവര്‍‍ നിര്‍മ്മിച്ചിരുന്നതായി കാണാം. അവരുടെ താമസം ഉയര്‍ന്ന തൂണ്‍കാലുകളില്‍ കെട്ടിയുണ്ടാക്കിയ തമ്പുകളില്‍ ആയിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും വ്യാഖ്യാതാക്കൾ  അഭിപ്രായപ്പെടുന്നുണ്ട്.  വലുപ്പത്തിലും കയ്യൂക്കിലും നിസ്തുല്യരായിരുന്നു ആദ് ജനത. അവർ വലിയ ധിക്കാരികളായി ഭൂമിയിൽ ജീവിക്കുകയും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. അവരിലേക്ക്‌ പ്രവാചകനായി വന്ന ഹൂദ്‌ നബിയെ അവർ വിലവെച്ചില്ല. അതിനാൽ അവരെ അല്ലാഹു നശിപ്പിച്ചു യെന്നാണിവിടെ പരാമർശിക്കുന്നത്‌. അഹങ്കാരത്തിൽ മുഴുകിയ ഇവർ പ്രവാചകാദ്ധ്യാപനങ്ങൾക്ക്‌ ചെവികൊടുക്കാതിരുന്നപ്പോൾ നിങ്ങളുടെ ഈ കൈക്കരുത്ത്‌ അല്ലാഹുവിന്റെ ശിക്ഷക്ക്‌ മുന്നിൽ നിഷ്‌പ്രഭമാണെന്ന് അവർക്ക്‌ അല്ലാഹു കാണിച്ചു കൊടുത്തതാണിവിടുത്തെ ചർച്ച. സ്വാലിഹ്‌ നബിയുടെ ജനതയാണ്‌ ‘സമൂദ്‌ ഗോത്രം’. പാറകൾ വെട്ടിത്തുറന്ന് വീടുകൾ നിർമ്മിക്കുന്നവരായിരുന്നു അവർ. കല്ലുകൾ കൊണ്ട്‌ മാത്രം 1700 പട്ടണങ്ങൾ അവർ നിർമ്മിച്ചിരുന്നതായി ഇമാം റാസി(റ) രേഖപ്പെടുത്തുന്നുണ്ട്.  പാറകൾ കൊണ്ട്‌ നിർമ്മാണം നടത്താമെന്ന കണ്ടെത്തലുകൾ നടത്താൻ മാത്രം ബുദ്ധിയിൽ കേമന്മാരായിരുന്നു സമൂദ്‌ വർഗം. പക്ഷെ സത്യ സന്ദേശവുമായി കടന്ന് വന്ന സ്വാലിഹ്‌ നബിയെ അവർ ധിക്കരിച്ചതിനാൽ അല്ലാഹുവിന്റെ ശിക്ഷ അവരെ പിടികൂടുകയാണുണ്ടായത്. ആജ്ഞകളെന്തും നിറവേറ്റാൻ സദാ തയാറായി നിൽക്കുന്ന പട്ടാളക്കാരുള്ളവനായിരുന്നു ഫിർഔൻ. അതാണിവിടെ കുറ്റികളുള്ളവൻ എന്നതിന്റെ താൽപര്യമെന്നും തന്റെ ശിക്ഷക്ക്‌ വിധേയമാവുന്നവരെ ആണിയിൽ തറക്കുന്നതിനാലാണ്‌ കുറ്റികളുടെ ആൾ എന്ന് പറഞ്ഞതെന്നും മറ്റും അഭിപ്രായമുണ്ട്‌. സ്വന്തം ഭാര്യയായിരുന്ന ആസിയ ബീവിയെയും സത്യവിശ്വാസിനിയായി എന്ന ഒറ്റ കാരണത്താൽ ഫിർദൗൻ ആണികളിൽ കുരുക്കി ക്രൂരമായി കൊന്നു കളഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. 


ശേഷം അല്ലാഹു സഗൗരവം ഒരുണർത്തൽ നടത്തുന്നുണ്ട്. കുറ്റവാളികളെ അല്ലാഹു സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും തക്ക സമയത്ത്‌ അവരെ പിടിക്കുക തന്നെ ചെയ്യുമെന്നാണാ ഉണർത്തൽ. അവന്റെ നിയന്ത്രണത്തിൽ നിന്ന് മാറി തെറ്റ്‌ ചെയ്യാൻ സാദ്ധ്യമല്ലെന്ന് വരുമ്പോൾ തെറ്റിൽ നിന്ന് മാറി അച്ചടക്കമുള്ളൊരു ദാസനായി ജീവിക്കാൻ മനുഷ്യൻ ശ്രമിച്ചേ മതിയാവൂ എന്നും ഇതിൽ നിന്ന് ഉൾക്കൊള്ളാവുന്നതാണ്. മനുഷ്യരിൽ പൊതുവെ കാണുന്ന ഒരു സ്വഭാവ പ്രകൃതത്തെക്കുറിച്ചാണ് പിന്നീടുള്ള ആയത്തുകൾ സൂചിപ്പിക്കുന്നത്. സമൃദ്ധിയും സന്തോഷവും ലഭിച്ചാൽ അത്‌ തനിക്ക്‌ അല്ലാഹു തന്ന അംഗീകാരവും ആദരവുമാണെന്ന് ധരിക്കുകയും വിഷമവും ദാരിദ്ര്യവുമാണ്‌ ലഭിക്കുന്നതെങ്കിൽ അല്ലാഹു എന്നെ അപമാനിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്യുക. വാസ്തവത്തിൽ ഭൗതിക ജീവിതത്തിൽ ലഭിക്കുന്ന സുഖങ്ങളാവട്ടെ ദുരിതങ്ങളാവട്ടെ അതൊന്നും അല്ലാഹുവിന്റെ ഇഷ്ടത്തിന്റെയോ വെറുപ്പിന്റെയോ മാനദണ്ഡമല്ല. പ്രത്യുത, രണ്ടും അല്ലാഹുവിൽ നിന്നുള്ള പരീക്ഷണമാകുന്നു. സൗഖ്യത്തിൽ അല്ലാഹുവിനു നന്ദി രേഖപ്പെടുത്തുകയും ദു:ഖത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക വഴി താൻ പ്രതിഫലാർഹനാവുകയും ചെയ്യും ഇതാണ്‌ ശരിയായ വിശ്വാസിയുടെ കാഴ്ചപ്പാട്‌. എന്നാൽ സുഖത്തിൽ മതിമറന്ന് ആഹ്ലാദിക്കാനും ദുരിതത്തിൽ പൊറുതികേട്‌ കാണിക്കാനുമാണ്‌ മനുഷ്യനു താൽപര്യം. ഇത്‌ ശരിയായ നിലപാടല്ലെന്നു തെര്യപെടുത്തുകയാണിവിടെ. ആകയാൽ സത്യ വിശ്വാസി ഇവിടെയുള്ള സുഖവും ദു:ഖവും അനന്തമായ പരലോക ജീവിതത്തിന്റെ സന്തോഷത്തിനായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അതിന് സുഖത്തിനു നന്ദിയും ദു:ഖത്തിനു ക്ഷമയും കൈകൊള്ളേണ്ടതുണ്ട്. നന്മയിൽ നന്ദി രേഖപ്പെടുത്തുകയും തിന്മയിൽ ക്ഷമകൈക്കൊള്ളുകയും ചെയ്യുന്നില്ലെന്നു മാത്രമല്ല ,  അനാഥകളുടെയും പാവങ്ങളുടെയും കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കുന്നുമില്ല. ഏതെങ്കിലും വിധേന സ്വത്ത്‌ വാരിക്കൂട്ടാനും ധനത്തോട്‌ അമിതമോഹം കാണിക്കാനുമാണ് നിങ്ങൾ വ്യഗ്രത കാണിക്കുന്നതെന്നാണ് അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. ഇതേറെ ചിന്തനീയമാണ്‌. അനാഥകൾക്ക്‌ സഹായം ചെയ്യുന്നില്ലെന്നോ അഗതികൾക്ക്‌ അന്നം നൽകുന്നില്ലെന്നോ അല്ല അല്ലാഹു പറഞ്ഞത്‌. അനാഥയെ ആദരിക്കുന്നില്ലെന്നും അഗതികൾക്ക്‌ അന്നം കൊടുക്കാൻ പ്രോൽസാഹിപ്പിക്കുന്നില്ലെന്നുമാണ്‌. അതായത്‌ അവർക്ക്‌ അന്നം കൊടുത്താൽ മാത്രം പോരാ. അവരെ ആദരിക്കണം. ചിലർ അനാഥകൾക്ക്‌ അന്നം നൽകും പക്ഷെ അവരെ അവജ്ഞയോടെ കാണും. ഇത്‌ ശരിയല്ല. പാവപ്പെട്ടവന്ന് ആഹാരം നൽകിയാൽ പോരാ അവരുടെ ഉന്നമനത്തിന്നായുള്ള പ്രവർത്തനത്തിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തി ഫലപ്രദമായ ഇടപെടൽ നടത്തണം. അപ്പോൾ അനാഥർക്ക്‌ സഹായം ചെയ്യാത്തവരുടെയും അഗതികളെ പരിഗണിക്കാത്തവരുടെയും അവസ്ഥ എന്തു മാത്രം പരിതാപകരമായിരിക്കും! 


നബി(ﷺ) പറഞ്ഞതായി അബൂഹുറൈറ(റ) റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്:  ‘ഏറ്റവും നല്ല മുസ്‌ലിം ഭവനം തനിക്ക്‌ വീട്ടുകാരാൽ ഗുണം ചെയ്യപ്പെടുന്ന അനാഥനുള്ള വീടും ഏറ്റവും ചീത്തഭവനം വിഷമിക്കപ്പെടുന്ന അനാഥനുള്ള മുസ്‌ലിം ഭവനവുമാണ്‌’ എന്നിട്ട്‌ "ഞാനും അനാഥയെ സംരക്ഷിക്കുന്നവനും ഇപ്രകാരമാണെന്ന്" വിരലുകൾ ചേർത്ത്‌ പിടിച്ച്കൊണ്ട്‌ നബി(സ) പറഞ്ഞു. അന്യായമായി ധനസമ്പാദനത്തിനുള്ള വഴികൾ അന്വേഷിക്കുകയും അനന്തരവാകാശികളെപ്പോലും കബളിപ്പിക്കുകയും അക്രമിക്കുകയും ചെയ്തുകൊണ്ട്‌ പണം പിടുങ്ങുന്നവരെ ഇന്ന് ധാരാളമായി കാണാവുന്നതാണ്‌. എന്തു ചെയ്തും പണം സമ്പാദിക്കുകയും ആർഭാഢമായി ജീവിക്കുകയും ചെയ്യലാണ്‌ "മനുഷ്യന്റെ മഹത്വം" എന്ന ഒരു തെറ്റായ കാഴ്ച്ചപ്പാട്‌ സമൂഹം വെച്ച്‌ പുലർത്തുന്നുവെന്നത്‌ വളരെ ദു:ഖകരം തന്നെ. ലോകത്ത്‌ കാണുന്ന അനീതിയുടെയും അഴിമതിയുടെയും കാരണം മറ്റൊന്നല്ല. ധനം എങ്ങനെ സമ്പാദിച്ചുവെന്നും എന്തിൽ ചിലവഴിച്ചുവെന്നും കണക്ക്‌ ബോധിപ്പിക്കാതെ പരലോകത്ത്‌ രക്ഷപ്പെടാനാവില്ലെന്ന തിരുനബി വചനം എത്രമാത്രം ചിന്തനീയമാണ് !. 


തദനന്തരം പരാമർശിക്കപ്പെടുന്ന "ഭൂമി പൊടി പൊടിയാക്കപ്പെടുക" എന്നത്‌ ഖിയാമത്ത്‌ നാളിനെ സംബന്ധിച്ചും "അല്ലാഹുവും മലക്കുകളും വരുമെന്ന് " പറഞ്ഞത്‌ വിചാരണയെ സംബന്ധിച്ചുമാണ്‌. സർവ്വാധിപതിയായ ലോക രക്ഷിതാവിന്റെ മുന്നിൽ ഒരു അഭിഭാഷകന്റെയോ മദ്ധ്യവർത്തിയുടെയോ സഹായമില്ലാതെ വിചാരണ ചെയ്യപ്പെടുന്ന ആ ഘട്ടത്തിൽ അല്ലാഹുവിന്റെ മഹാ സൃഷ്ടികളായ കണക്കറ്റ മലക്കുകൾ വരിവരിയായി ആ മഹാ സദസ്സിനെ വലയം ചെയ്യും . ജഹന്നം എന്ന നരകം അവിടെ പ്രദർശിപ്പിക്കപ്പെടും ഈ സന്ദർഭത്തിൽ പാപിയായ മനുഷ്യന്ന് താൻ ഭൂമിയിൽ വെച്ച്‌ ചെയ്ത കുറ്റങ്ങളെല്ലാം ഓർമ്മവരും. അങ്ങനെ വലിയ ദു:ഖത്തോടെ ഹാ കഷ്ടം! കഴിഞ്ഞ ജീവിതത്തിൽ വെച്ച്‌ ഈ ജീവിതത്തിനു വേണ്ടി സൽക്കർമ്മങ്ങൾ ചെയ്തു വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ ?! എന്ന് അവൻ വിലപിക്കും. പക്ഷെ അപ്പോഴത്തെ ഓർമ്മകൊണ്ടോ വിലാപം കൊണ്ടോ യാതൊരു ഫലവും അവനു ലഭിക്കുകയില്ല. ശിക്ഷയിൽ നിന്ന് അവന്നു യാതൊരു ഒഴിവുമില്ല. അല്ലാഹുവിന്റെ ശിക്ഷയെന്ന പിടുത്തത്തിൽ നിന്ന് അവൻ രക്ഷപ്പെടില്ല. ഭൂമിയിലുണ്ടായിരുന്ന ഒരു ധിക്കാരിയുടെയും ശിക്ഷയുടെ പോലെയായിരിക്കില്ല അല്ലാഹുവിന്റെ ശിക്ഷ. അതി കഠിനമായിരിക്കും. ഭൂമിയിലെ പ്രവർത്തനത്തിന്റെ ഫലം നേരിൽ കാണുമ്പോൾ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് ആഗ്രഹിച്ചത്‌ കൊണ്ട്‌ കാര്യമില്ല. അതിനാൽ നല്ല പ്രതിഫലം വാങ്ങാനായി ഈ ജീവിതം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. "ബുദ്ധിമാൻ സ്വശരീരത്തെ അല്ലാഹുവിനു കീഴ്പ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്തവനാണ്‌" എന്ന നബി വചനം ശ്രദ്ധേയമാണ്. സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥനിൽ വിശ്വസിച്ചും അവന്റെ മഹത്വം അംഗീകരിച്ചും അവനെ മാത്രം ആരാധിച്ചും അവന്റെ വിധിവിലക്കുകൾ പാലിച്ചും നിയമ നിർദ്ദേശങ്ങൾ നടപ്പാക്കിയും സന്തോഷത്തിൽ നന്ദി രേഖപ്പെടുത്തിയും വിഷമങ്ങളിൽ ക്ഷമിച്ചും സദാ സമയവും അല്ലാഹുവിനെ സ്മരിച്ചും കഴിഞ്ഞു കൂടുന്നവരത്രെ സമാധാനമടഞ്ഞ ആത്മാക്കൾ എന്നതിന്റെ വിവക്ഷ അത്തരക്കാരുടെ മരണ സമയത്തും ഖിയാമത്ത്‌ നാളിലും ആശ്വാസത്തിന്റെ സന്ദേശങ്ങൾ നിരന്തരം അവർക്ക്‌ ലഭിച്ചുകൊണ്ടിരിക്കുമെന്നും ജീവിതത്തിൽ സമാധാനമുണ്ടായിരുന്ന അവർക്ക്‌ മരണ ശേഷമുള്ള ജീവിതത്തിലും സന്തോഷവും അഗീകാരവും ലഭിക്കുമെന്നുമാണ്. അല്ലാഹുവിന്റെ ഇഷ്ടത്തിലേക്കും ഇഷ്ട ദാസന്മാരുടെ കൂട്ടത്തിലേക്കും സുഖ സമ്പന്നമായ സ്വർഗ്ഗത്തിലേക്കും കടന്ന് വരാനുള്ള ക്ഷണം വിലമതിക്കാനാവാത്ത അംഗീകാരം തന്നെയാണ്. അതിനു യോഗ്യത നേടാനായി നാം അവിശ്രമം പരിശ്രമിക്കേണ്ടതുണ്ട്. 


 അല്ലാഹു നമുക്കെല്ലാം ആ മഹാഭാഗ്യം നൽകുമാറാവട്ടെ.... ആമീൻ.

Tuesday, 22 October 2024

മതം എന്റെ അഭിമാനം

 മതം എൻ്റെ അഭിമാനം


റെലീജ്യോ(Religio) എന്ന ലാറ്റിൻ പദത്തിൽനിന്ന് ഉൾതിരിഞ്ഞ Religion എന്ന പദമാണ് മതമെന്ന അർഥത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. “മനുഷ്യനെ ഒന്നിപ്പിക്കുന്നത്’ എന്ന് ഭാഷാർഥം. ഒരു വിഭാഗം മനുഷ്യർ അനുഷ്ഠിക്കുന്ന വിശ്വാസ- ആചാരങ്ങളെ അവരുടെ മതം എന്ന് വിളിക്കുന്നു. പാശ്ചാത്യവും പൗരസ്ത്യവും ആധുനികവും പ്രാചീനവുമായ നിരവധി നിർവചനങ്ങൾ, വിവിധ പശ്ചാതലങ്ങളിൽ മതത്തിനു പ്രചാരത്തിലുണ്ട്. പ്രപഞ്ചത്തിന് സർവ ശക്തനും സർവജ്ഞനുമായ ഒരു സ്രഷ്ടാവുണ്ട്. അവനാണ് നമ്മെയും സർവ ചരാചരങ്ങളെയും പടച്ചത്. അന്നവും വെള്ളവും ജീവശ്വാസവും സംവിധാനിക്കുന്നത്. അവനെ വിശ്വസിച്ച്, കല്പനകൾ സ്വീകരിച്ച് ജീവിക്കുന്നതാണ് വിജയമാർഗം- മതം മുന്നോട്ടുവെക്കുന്ന അടിസ്ഥാന തത്വമിതാണ്. 


ചാൾസ് ബാബേജാണ് കമ്പ്യൂട്ടറിന്റെ പിതാവ്. ഡോ. റെന്ന ലെനക് സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചു. ഗ്രഹാംബെൽ ടെലിഫോണും മാർക്കോണി റേഡിയോയും നിർമിച്ചു. അങ്ങനെ വിവിധ കണ്ടെത്തലുകൾക്ക് പിന്നിലൊക്കെ ഒരാളുണ്ടാകും. അതാതു കണ്ടെത്തലുകൾ അവയുടെതായ ഉപജ്ഞാതാക്കളാണ് പഠിപ്പിച്ചുതരേണ്ടത്. അവരാണ് അവയുടെ ഉപയോഗരീതിയും ഫലവും വിശദീകരിക്കേണ്ടത്. ഉപജ്ഞാതാക്കളെ മാറ്റിനിറുത്തി ഉപകരണത്തെക്കുറിച്ച് ഒന്നുമറിയാത്തൊരാൾ അതിന്റെ പ്രവർത്തനങ്ങളും പാലിക്കേണ്ട നിയമങ്ങളും വിവരിക്കുന്നത് എത്രമേൽ അബദ്ധമാണ്! അതിലേറെ ബുദ്ധിശൂന്യമാണ് മനുഷ്യൻ പാലിക്കേണ്ട ജീവിതക്രമം അവന്റെ സ്രഷ്ടാവിൽനിന്നു സ്വീകരിക്കാതെ, മറ്റു സ്രോതസ്സുകളിൽ നിന്ന് സ്വീകരിക്കുന്നത്. സ്രഷ്ടാവാകുന്ന ദൈവത്തിന്റെ നിയമവ്യവസ്ഥകൾ പാലിക്കാതെ മനുഷ്യനെന്ന സങ്കീർണ യന്ത്രത്തെ പ്രവർത്തിപ്പിക്കുന്നവർ ഗുരുതരമായ പരാജയത്തിലാണ് എത്തിച്ചേരുക . മനുഷ്യനെന്നാൽ യഥാർത്ഥത്തിൽ ആത്മാവാണ്. അവനു സഞ്ചരിക്കാനുള്ള വാഹനമാണ്, ഉപകരണമാണ് ശരീരം. ഈ യന്ത്രത്തെ വേണ്ടവിധം പ്രവർത്തിപ്പിക്കാനുള്ള , ഓരോ ആത്മാവും ആത്മാർഥമായി സ്വീകരിച്ചനുഷ്ഠിക്കേണ്ട നിയമങ്ങളാണ് മതം.


ദൈവദത്തമായ മതവഴിയിലൂടെയല്ലാതെ ആത്മികവും അഭൗതികവുമായ പ്രശ്നങ്ങളെ പരിഹരിക്കാനാവില്ല. മനുഷ്യനെ തിന്മകളിൽ നിന്നെല്ലാം തടഞ്ഞു നന്മയിലേക്കു നയിക്കുന്നതാണ് മതം. മതം മനുഷ്യന് നല്‍കുന്ന എല്ലാ സന്ദേശങ്ങളും ജീവന്‍ തുടിക്കുന്നവയും പകരം വെക്കാനില്ലാത്തവയുമാണ്. വിലക്കപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ട്. മദ്യപിക്കാന്‍ പാടില്ല. പലിശയില്‍ അധിഷ്ഠിതമായ വിനിമയങ്ങള്‍ പാടില്ല. ഇതിന്റെ ഗുണങ്ങള്‍ കേവലം മതവിശ്വാസിക്ക് മാത്രമല്ല. ഒരു മനുഷ്യന്‍ മദ്യപിക്കാതിരിക്കുകയാണെങ്കില്‍ അതുകൊണ്ടുള്ള ആരോഗ്യപരമായ പ്രയോജനം അയാള്‍ക്കുണ്ടാകുന്നു. പലിശരഹിതമായ വിനിമയങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അതിന്റെ പുണ്യവും നേട്ടവും അയാള്‍ക്കുണ്ടാകുന്നു. അയാള്‍ വിശ്വാസിയാണെങ്കിലും അല്ലെങ്കിലും.

സത്യം പറയുക, സ്‌നേഹം കൈമാറുക, ബഹുമാനിക്കുക തുടങ്ങി മാനുഷിക ഗുണങ്ങളായി മതം പഠിപ്പിക്കുന്ന നൂറു കണക്കിന് കാര്യങ്ങളുണ്ട്. ഇവ ആരാണോ ആചരിക്കുന്നത്, അവര്‍ക്കെല്ലാം അതിന്റെ ഗുണം ഈ ലോകത്തു വെച്ചു തന്നെ ലഭിക്കും. മതം അതിന്റെ ആചാര അനുഷ്ഠാനങ്ങളിലൂടെയും വിധിവിലക്കുകളിലൂടെയും നല്‍കുന്ന ഈ നവജീവന്‍ നമുക്ക് ജീവിതം സുരക്ഷിതമാക്കാനും പ്രയാസങ്ങളില്ലാതെ ജീവിക്കാനും വേണ്ടിയാണ്.


ഇന്ന് യുക്തിവാദികൾ പറയുന്നത് മതമാണ് എല്ലാ തിന്മകൾക്കും കാരണമെന്നാണ്. മതം വേണ്ട മനുഷ്യനായാൽ മതി എന്നാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം എന്താണ് നന്മ എന്താണ് തിന്മ എന്ന് തിരിച്ചറിയാനുള്ള കഴിവ് മനുഷ്യനില്ല. ഒരാൾക്ക് ശരി എന്ന് തോന്നിയ കാര്യം വേറെ ഒരാൾക്ക് തിന്മയായിട്ട് തോന്നും. അവിടെ മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവു പറഞ്ഞു തരണം എന്താണ് നന്മ എന്താണ് തിന്മ എന്ന്. മനുഷ്യന്റെ ബുദ്ധികൊണ്ട് നന്മ തിന്മകൾ മനസ്സിലാക്കാൻ സാധിക്കില്ല. മതത്തിന്റെ നിയമങ്ങൾ പാലിക്കാൻ സാധിക്കാതെ വരുമ്പോൾ കുത്തഴിഞ്ഞ ജീവിതത്തിൽ മതം ഒരു തടസ്സം ആവുമ്പോൾ അവിടെ നിരീശ്വരവാദം ഉണ്ടാവുന്നു എന്നതാണ് സത്യം.

മതം വർജ്യമാണെന്നതിൻ്റെ നിരർത്ഥകതയിലേക്കൊന്ന് നോക്കൂ...

അണുബോംബ് നിർമിക്കാനുള്ള വിജ്ഞാനം ശാസ്ത്രം പഠിപ്പിക്കും; എന്നാൽ അത് മനുഷ്യർക്കു മേൽ പ്രയോഗിക്കരുതെന്ന് പറയാൻ മതം വേണം. ക്ലോറോഫോം (Chloroform)എന്ന രാസപദാർഥം ഉപയോഗപ്പെടുത്തി മനുഷ്യരെ കൊല്ലേണ്ടതെങ്ങനെയെന്ന പഠനം ശാസ്ത്രത്തിന്റെ മേഖലയാണ്; എന്നാൽ അപ്രകാരം ചെയ്യുന്നതിന്റെ നൈതികതയെക്കുറിച്ചുള്ള ചർച്ച അവിടെ പ്രസക്തമല്ല. അതിനും മതം വേണം. ആരോരും കാണാത്തിടത്തുവെച്ച് നിരോധിത മയക്കുമരുന്ന് ഉപയോഗിക്കുന്നതിൽ നിന്ന് നിയമലംഘകരെ തടയാൻ ഈ സംവിധാനങ്ങൾക്കാകില്ല. കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ സാഹസികമായി പിടികൂടേണ്ടിവരുന്നത് ഇത്തരമൊരു പരിമിതികൊണ്ടാണ്. “നയനങ്ങളുടെ സ്വകാര്യ ദർശനം മുതൽ ഹൃദയാന്തരങ്ങളുടെ രഹസ്യവിചാരം വരെ അറിയുന്ന (അൽ ഗാഫിർ 19), എപ്പോഴും വീക്ഷിച്ചു കൊണ്ടിരിക്കുന്ന (സൂറത്തുൽ ഫജ്ർ :14) അല്ലാഹുവിലുള്ള യഥാർത്ഥ വിശ്വാസം മാത്രമേ എല്ലായ്പോഴും മനുഷ്യനെ നിയന്ത്രിക്കുകയുള്ളൂ. മനുഷ്യ വിജയത്തിനുള്ള പ്രായോഗിക മാർഗം ഭൗതിക നിയമങ്ങളൊന്നുമല്ല; ദൈവിക മതമാണെന്ന് ചുരുക്കം. ഇവിടെയാണ് നമ്മുടെ മതം നമുക്ക് അഭിമാനമാകുന്നത്.


വിശ്വാസവും സല്‍പ്രവര്‍ത്തനവുമായി ഒരാള്‍ ജീവിക്കുകയാണെങ്കില്‍, ധര്‍മവും നീതിയും നിത്യശീലങ്ങളാക്കി അവന്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണെങ്കില്‍ അത്തരക്കാര്‍ക്ക് സന്തുഷ്ടകരമായ ജീവിതം അല്ലാഹു നല്‍കും എന്ന ഖുര്‍ആന്‍ വാക്യം (അന്നഹ്ൽ 97) നിങ്ങളെ ഉണർത്തി ഞാനെൻ്റെ പ്രസംഗം നിർത്തുന്നു. 



Thursday, 17 October 2024

പ്രയോഗക്കളരി 🔟 അജഗളസ്തനം

 

അജം എന്നാൽ ആട്. ചില ആടുകൾക്ക് അവയുടെ കഴുത്തിൽ സ്തനങ്ങൽ പോലെ തോന്നിക്കുന്ന രണ്ട് കിങ്ങിണികൾ കാണാം. അത് യഥാർഥത്തിൽ സ്തനങ്ങളല്ല.അവയിൽ നിന്നു പാൽ കിട്ടുകയുമില്ല. തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ള കാര്യങ്ങളെ ഓർമിപ്പിക്കാനാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ പ്രവർത്തനങ്ങൾ ആട്ടിൻ കഴുത്തിലെ മുല പോലെ നിഷ്പ്രയോജനകരം എന്നർത്ഥത്തിൽ ഇത് പ്രയോഗിക്കുന്നു.


Wednesday, 16 October 2024

പ്രയോഗക്കളരി 9️⃣ പണ്ടാരമടങ്ങി

പണ്ടാരം അടങ്ങല്‍ എന്നുള്ള പ്രയോഗം സാധാരണയായി പലയിടത്തും പല സമയത്തും മലയാളികള്‍ ഉപയോഗിച്ച് പോരുന്ന പദമാണ്. ‘പണിയെടുത്ത് പണ്ടാരം അടങ്ങി, ഭക്ഷണം കഴിച്ച് കഴിച്ച് പണ്ടാരമടങ്ങി…’ അങ്ങനെ പോകുന്നു മലയാളിയുടെ പണ്ടാരമടങ്ങല്‍ പ്രയോഗങ്ങള്‍. നമ്മളില്‍ ചിലര്‍ ദേഷ്യം വരുമ്പോഴുള്ള ഒരു തെറി വാക്കായോ, ബുദ്ധിമുട്ടുകളില്‍ കുടുങ്ങി കിടക്കുമ്പോഴോ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് പണ്ടാറം അല്ലെങ്കില്‍ പണ്ടാരം അടങ്ങല്‍, പണ്ടാരമടക്കാന്‍ തുടങ്ങിയവ. 

വസൂരിയെന്ന മഹാമാരി ലോകത്തെ തന്നെ ഭീതിയിലാക്കിയ കാലം, ലോകത്തിന്റ പലഭാഗങ്ങളെ ശക്തമായി ബാധിച്ച പോലെ തന്നെയായിരുന്നു കേരളത്തിലും. വസൂരി ബാധിച്ച ആളെ വാഴയിലയില്‍ ഒരു പ്രത്യേക നെയ്യ്‌ തേച്ച് കിടത്തിയാണ് പരിപാലിച്ചിരുന്നത്. ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ പോലും ആ ഈച്ചയുടെ കാലുകളില്‍ പച്ചമാംസം ഒട്ടിപ്പിടിക്കുമായിരുന്നു. പെട്ടെന്ന് പകരുന്ന അസുഖമായത് കൊണ്ട് പരിപാലിക്കാനോ , ചികിത്സിക്കാന്‍ വൈദ്യന്മാരോ , മരുന്നുകളോ ഇല്ലായിരുന്നു. മാത്രമല്ല ഒരേ സമയം ഒരു കൂട്ടം ആളുകള്‍ക്ക് അസുഖം പകരുകയും ചെയ്യും. അതുകൊണ്ട് ഇത്തരത്തിലുള്ള ആളുകളെ ഒരു പ്രത്യേക പുരയില്‍ കൂട്ടി ഇടുമായിരുന്നു. അതാണ് പണ്ടാരപ്പുര. അവരില്‍ നിന്നും മരിച്ചവരെ (മൃതപ്രായമായവരെ ജീവനോടെയും) ഒരുമിച്ചുകൂട്ടിയിട്ട് കത്തിക്കും. അതായത് പണ്ടാരപ്പുരയില്‍ ആക്കിയവര്‍ ഒരിക്കലും തിരിച്ചു വരില്ല എന്നര്‍ത്ഥം.

ഇത്രയും ഭീകരമായ വസൂരി എന്ന രോഗത്തെയാണ് പണ്ടാരം എന്ന് വിളിച്ചിരുന്നത്. പണ്ടാരപുരയില്‍ കൊണ്ടുപോയി തള്ളി, ശരീരം തീ കൊളുത്തി നശിപ്പിക്കുന്നതിനെയാണ് ”പണ്ടാരം അടക്കല്‍ എന്ന് പറയുന്നത്”. അത്തരത്തില്‍ എരിഞ്ഞു തീര്‍ന്നാല്‍ പണ്ടാറം അടങ്ങി എന്നും പറയും. കേവലമൊരു ദേഷ്യത്തിന്റെ പുറത്ത് നമ്മള്‍ ഉപയോഗിക്കുന്ന ഈ വാക്കിന് ഭീകരമായ അര്‍ത്ഥമാണ് ഉള്ളതെന്ന് പലപ്പോഴും ആരും മനസ്സിലാക്കുന്നില്ല.


പ്രയോഗക്കളരി 8️⃣ ആട്ടിൻ തോലണിഞ്ഞ ചെന്നായ

 

വേഷം കെട്ടി കബളിപ്പിക്കുന്നവനെ സംബന്ധിച്ചാണ് ആട്ടിൻ തോലണിഞ്ഞ ചെന്നായ എന്ന് വിശേഷിപ്പിക്കാറുള്ളത്.


ഇതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. 

ഒരിടത്തൊരിടത്തൊരു ആട്ടിടയനുണ്ടായിരുന്നു. ദിവസവും അയാൾ ആടുകളെ അടുത്തുള്ള കുന്നിൻ ചരുവിൽ മേയാൻ വിടുമായിരുന്നു. ആടിന്റെ പാലിനു പുറമേ ആടിന്റെ മാംസവും അയാൾ കച്ചവടം നടത്തിയിരുന്നു. 

 ഒരു ദിവസം രാത്രി ആടുകളെ പാർപ്പിച്ചിരുന്ന സ്ഥലത്തേയ്ക്ക് ഒരു വയസ്സൻ ചെന്നായ വന്നെത്തി. അവന് മറ്റ് മൃഗങ്ങളെ നേരിട്ട് വേട്ടയാടി പിടിക്കാനുള്ള ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. ചെറുതും വലുതുമായ ഇത്രേം ആടുകളെ കണ്ടപ്പോൾ ചെന്നായയുടെ വായിൽ വെള്ളമൂറി. എങ്ങനെയെങ്കിലും സ്ഥിരമായി ഇവരുടെ ഇടയിൽ കടന്നു കൂടണം… ഭക്ഷണം കുശാലാക്കണം… അതിനായി അവൻ തലപുകഞ്ഞാലോചിച്ചു…

ആട്ടിടയന്റെ വീട്ടിൽ ഒരു ദിവസം കുറെ വിരുന്നുകാരുണ്ടായിരുന്നു. അന്ന് രണ്ട് ആടുകളെ ഇടയൻ കശാപ്പ് ചെയ്തു. അവയുടെ തോൽ വീടിന്റെ പുറകിൽ കൊണ്ടിട്ടു. ചെന്നായ്ക്ക് അത് കണ്ടപ്പോൾ ഒരുപായം തോന്നി. അവൻ അതിലൊരു ആടിന്റെ തോൽ എടുത്ത് ഉടുപ്പ് പോലെ അണിഞ്ഞു നോക്കി. ഒറ്റ നോട്ടത്തിൽ  ഒരാട് തന്നെയാണെന്നേ തോന്നൂ… ചെന്നായ ആട്ടിൻ കൂട്ടത്തിനിടയിൽ കൂടി.

 ആടുകൾ മലഞ്ചെരുവിൽ മേയാൻ പോകുമ്പോൾ അവനും കൂടി പോകും… കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് പോകുന്ന ആട്ടിൻ കുട്ടിയെ അവൻ ആരും കാണാതെ കൊല്ലും. എന്നിട്ട് മലഞ്ചരുവിലെ കുറ്റിച്ചെടികൾക്കിടയിൽ ഒളിപ്പിച്ചു വെക്കും.  രണ്ടു മൂന്ന് ദിവസത്തേയ്ക്ക് പിന്നെ കുശാലായി ശാപ്പാട് !!! അതു കഴിഞ്ഞ് വീണ്ടും ഇതു പോലെ മറ്റൊരാടിനെ കൊന്നു തിന്നു…

ദിവസങ്ങൾ കഴിഞ്ഞു പോയി. ദിവസവും ആടിന്റെ ഇറച്ചി നിന്ന് ചെന്നായ തടിച്ചു കൊഴുത്തു വന്നു. ഒരു ദിവസം ഇടയന്റെ വീട്ടിൽ കുറെ വിരുന്നുകാരെത്തി. അവരെ നല്ല രീതിയിൽ സൽകരിക്കണമല്ലോ…. ഇടയൻ പതിവു പോലെ തന്റെ ആട്ടിൻ കൂട്ടത്തിൽ നിന്ന് മുഴുത്ത ഒരാടിനെ കശാപ്പ് ചെയ്യാനായി തിരഞ്ഞെടുത്തു…. പക്ഷേ അത് വേഷം മാറി തടിച്ചു കൊഴുത്ത ആ ചെന്നായ ആയിരുന്നു. തന്നെ കൊല്ലുമെന്നായപ്പോൾ ചെന്നായ ഉച്ചത്തിൽ നിലവിളിച്ചു… ഇടയൻ ചെന്നായയുടെ കള്ളത്തരം കണ്ടു പിടിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചെന്നായയെ ഇടയൻ തല്ലി കൊന്നു.


പ്രയോഗക്കളരി 7️⃣ മുതലക്കണ്ണീർ

 

മലയാളഭാഷയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് മുതലക്കണ്ണീർ. സ്വാർത്ഥലാഭത്തിനു വേണ്ടി ഒഴുക്കുന്ന കണ്ണുനീർ എന്ന അർത്ഥത്തിലാണിതുപയോഗിക്കുന്നത്.


കണ്ണുനീർ ഗ്രന്ഥികൾ ഉണ്ടെങ്കിലും മുതലയ്ക്ക് കണ്ണ് നീർ ഒഴുക്കി കരയാൻ അറിയില്ല എന്നാൽ അവയ്ക്ക് ഒരുപാട് നേരം കരയിൽ കഴിയുമ്പോൾ കണ്ണിന്റെ സംരക്ഷണത്തിനായി ഈ ഗ്രന്ഥി സ്രവങ്ങൾ പുറപ്പെടുവിയ്ക്കുന്നു. ചിലപ്പോൾ ഇരയെ രുചിയോടെ ഭക്ഷിക്കുമ്പോളാകാം ഇത് സംഭവിയ്ക്കുന്നത് . ഇരയോടുള്ള അനുകമ്പ മൂലം കരയുന്നതായി തോന്നുകയും ചെയ്യാം. ഈ ഒരു കരച്ചിലിനെ അവലംബമായി എടുത്താണ് മുതലക്കണ്ണീർ എന്ന പ്രയോഗം നിലവിൽ വന്നത് എന്നനുമാനിക്കാം.

കരഞ്ഞാൽ കണ്ണുനീർ വരും. കണ്ണുനീർ വന്നില്ലെങ്കിൽ ആ കരച്ചിൽ കള്ളക്കരച്ചിലാണെന്നാണ് നമ്മൾ പറഞ്ഞുവെക്കാറ്. സന്തോഷം വന്നാലും സങ്കടം വന്നാലുമെല്ലാം കണ്ണിൽനിന്ന് കണ്ണീരുവരും. അത് നമ്മുടെ മനസ്സിനെ റിലാക്സ് ആക്കാനുള്ള ശരീരത്തിന്റെ ഒരു വിദ്യകൂടിയാണെന്ന് ശാസ്ത്രം പറയുന്നു. സങ്കടം വന്ന് കരയുന്ന ഒരാൾക്ക് കണ്ണുനീർ കുറച്ച് പുറത്തുപോയാൽ വലിയ ആശ്വാസം കിട്ടുമത്രേ. എന്തിനേറെ പറയുന്നു, സ്​പെയിനിൽ ആളുകൾക്ക് സ്വസ്ഥമായി കരയാനുള്ള ‘ക്രയിങ് റൂമു’കൾ വരെ അവിടത്തെ സർക്കാർ തയാറാക്കിയിട്ടുണ്ട്. പറഞ്ഞുവരുന്നത് മറ്റൊരു കണ്ണീർക്കഥയാണ്. ‘മുതലക്കണ്ണീർ’ എന്ന വാക്ക് കൂട്ടുകാർ ഒരുപാട് കേട്ടിട്ടുണ്ടാവും. ശരിക്കും എന്താണ് മുതലയുടെ കണ്ണീരിനു മാത്രം ഇത്ര പ്രത്യേകത?

മുതല തന്റെ ഇരയെ അകത്താക്കുമ്പോൾ ആ ജീവിയെ കൊന്നതോർത്ത് ഓരോ തവണയും കരഞ്ഞുകൊണ്ടിരിക്കും’ എന്ന ധാരണയുടെ പുറത്താണ് ‘മുതലക്കണ്ണീർ’ എന്ന വാക്കുണ്ടാകുന്നത്. ഉള്ളിൽ ചിരിച്ചുകൊണ്ട് പുറമെയുള്ളവരെ ബോധ്യപ്പെടുത്താൻ വ്യാജമായി സങ്കടപ്രകടനം നടത്തുന്നവരെ സൂചിപ്പിക്കാൻ ‘മുതലക്കണ്ണീർ’ എന്ന വാക്ക് ഉപയോഗിക്കുന്നു. ശരിക്കും മുതല അങ്ങ​നെ കരയാറുണ്ടോ?

ഇല്ല എന്നാണ് ഉത്തരം. പക്ഷേ, മുതലകൾ കൂടുതൽ സമയം കരയിൽ ചെലവിടുമ്പോൾ കണ്ണ് വരണ്ടുപോകാതിരിക്കാൻ വലിയ അളവിൽ കണ്ണീർ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട​ത്രെ. അത് പുറത്തേക്ക് ഒഴുകുന്നതാണ് നമ്മൾ കാണുന്ന മുതലയുടെ കണ്ണുനീർ. അതുകണ്ട് പലരും മുതല കരയുകയാണെന്ന് തെറ്റിദ്ധരിക്കും. കണ്ണിലെ അഴുക്ക് കളയാനും ഭക്ഷണത്തിലൂടെ കിട്ടുന്ന ലവണാംശം പുറത്ത് കളയാനുമാണ് ഇത്തരത്തിൽ മുതലകളുടെ ശരീരം പ്രതികരിക്കുന്നതത്രേ. മനുഷ്യരല്ലാതെ, സങ്കടംകൊണ്ട് കണ്ണീർ പുറത്തേക്കൊഴുക്കുന്ന മറ്റ് ജീവികൾ ഉണ്ടെന്ന് ശാസ്ത്രം ഇനിയും തെളിയിച്ചിട്ടില്ല. നായും പശുവും ആനയും അടക്കമുള്ള പല ജീവികളുടെയും കണ്ണിൽനിന്ന് കണ്ണുനീർ വരാറുണ്ടെന്ന് പറയുമ്പോഴും ഇതൊന്നും സങ്കടംപോലുള്ള വികാരംകൊണ്ട് വരുന്നതല്ല എന്നർഥം. ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും മുതലവർഗത്തിൽപെട്ട ജീവികളുടെ കണ്ണിൽനിന്ന് കണ്ണുനീർ വരാറുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും സങ്കടംകൊണ്ടല്ല എന്നുമാത്രം.


☘️☘️☘️


പ്രത്യേകിച്ചും കുട്ടിക്കാലത്ത് എന്തിനെങ്കിലും വേണ്ടി വാശിവിടിച്ച് കരയുമ്പോള്‍ മുതിര്‍ന്നവര്‍ പറയുന്ന കളിയാക്കലുകളിലൊന്നാണ് 'ഓ അവന്‍റൊരു മുതലക്കണ്ണീര്...' എന്ന്. ഇന്ന് കുട്ടികളുടെ ചില റീല്‍സുകളിലും ഈ പ്രയോഗം ഉപയോഗിച്ച് കാണാം. വ്യാജമായ കരച്ചിലുകളെ അല്ലെങ്കില്‍ ഉള്ളില്‍ത്തട്ടിയുള്ള കരച്ചിലുകളല്ലെന്ന് തോന്നുന്ന എല്ലാ കരച്ചിലുകളും നമ്മുക്ക് മുതലക്കണ്ണീരാണ്. എന്നാല്‍ എന്താണ് മുതലക്കണ്ണീരെന്ന് ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഈ മുതലക്കണ്ണീലെല്ലാം വ്യാജമാണോയെന്ന്? അതുമല്ലെങ്കില്‍ എന്തു കൊണ്ടാകും മുതലകളുടെ കണ്ണീരിന് ആത്മാര്‍ത്ഥതയില്ലെന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 


മറ്റ് മൃഗങ്ങളെ പോലെ മനുഷ്യനും ഒരു മൃഗമാണ്. എന്നിട്ടും എന്തുകൊണ്ടാകും മുതലയുടെ കണ്ണീര് മാത്രം വ്യാജമെന്ന ബോധത്തിലേക്ക് നമ്മുടെ പൂര്‍വ്വീകര്‍ എത്തിച്ചേരുകയും അതില്‍ നിന്ന് ഒരു സാംസ്കാരിക ജ്ഞാനം ഉല്‍പ്പാദിപ്പിക്കുകുയും ചെയ്തത്? പല സംസ്കാരങ്ങളിലും ഈ ജ്ഞാനം ഒരുപോലെതന്നെയാകാന്‍ കാരണവും എന്തായിരിക്കാം? ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്നാല്‍, ഇത്തരം പഴഞ്ചൊല്ലുകളുടെ പതിര് അന്വേഷിച്ച ചിലരുമുണ്ടായിരുന്നു. കേട്ടതെല്ലാം അപ്പടി ഏറ്റ് ചൊല്ലാന്‍ തയ്യാറല്ലാത്തവര്‍. അത്തരത്തിലുള്ളവരില്‍ പെട്ടതായിരുന്നു ന്യൂറോളജിസ്റ്റ് ഡി മാൽക്കം ഷാനറും സുവോളജിസ്റ്റ് കെന്‍റ് എ വ്ലിറ്റും. ഇരുവരും 'മുതലക്കണ്ണീരി'ലെ പതിര് തേടി. 

മൃഗങ്ങളുടെ കണ്ണുനീരിനെ കുറിച്ച് മുമ്പും പല പഠനങ്ങളും നടന്നിട്ടുണ്ട്. മനുഷ്യന്‍ മുതൽ മൃഗങ്ങൾ വരെയുള്ള മൃഗങ്ങളുടെ കണ്ണുനീരിനെക്കുറിച്ച് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയപ്പോൾ എല്ലാവരുടെയും കണ്ണുനീരിൽ ഒരേ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അവ കണ്ണുനീർ നാളത്തിൽ നിന്ന് പുറത്തുവരുന്നുണ്ടെന്നും കണ്ടെത്തി. പ്രത്യേക ഗ്രന്ഥിയിൽ നിന്ന് വരുന്ന കണ്ണുനീരിൽ ധാതുക്കളും പ്രോട്ടീനുകളും ഉണ്ടെന്നും തെളിഞ്ഞിരുന്നു. എന്നാല്‍ 2006 ലാണ് ഡി മാൽക്കം ഷാനറും കെന്‍റ് എ വ്ലിറ്റും അമേരിക്കൻ ചീങ്കണ്ണികളുടെയും മുതലകളുടെയും കണ്ണീരിനെ കുറിച്ച് ഗവേഷണം നടത്തുന്നത്. കരയില്‍ വളരെ ഉണങ്ങിയ പ്രദേശത്ത് വിശ്രമിക്കുകയായിരുന്ന ചീങ്കണികളിലായിരുന്നു പരീക്ഷണം. ഇവയ്ക്ക് ഭക്ഷണം നല്‍കിയപ്പോള്‍ ഇവയുടെ കണ്ണില്‍ നിന്നും കുമിളകളും കണ്ണീരും പ്രവഹിക്കാന്‍ തുടങ്ങി. എന്നാല്‍, ചീങ്കണ്ണികള്‍ ഈ സമയം ദുഃഖിതരായിരുന്നില്ല. മറിച്ച് ആസ്വദിച്ച് ഭക്ഷണം കഴിക്കുമ്പോളും അവരുടെ കണ്ണുനീര്‍ ഒഴുകുകയായിരുന്നു. മുതലകളിലും ഈ പ്രത്യേകത ആവര്‍ത്തിച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ കണ്ണുനീരും ഒഴുകി. 

ചീങ്കണ്ണികളും മുതലകളും തമ്മിൽ ശാരീരികമായി ചെറിയ വ്യത്യാസമുണ്ട്. ഇത് കൂടാതെ മുതലയുടെ വായ ചെറുതും ഒപ്പം U- ആകൃതിയിലുള്ളതും ചീങ്കണ്ണിയുടെ വായയുടെ ആകൃതിയാകട്ടെ V -യാണ്. മുതലകളുടെ അപേക്ഷിച്ച് കുറച്ച് നീണ്ടതും. എന്നാല്‍, ഇവ രണ്ടും ഭക്ഷണം കഴിക്കുമ്പോൾ കണ്ണീർ പൊഴിക്കുന്നു. അവരുടെ കണ്ണുനീർ പ്രോട്ടീനുകളാലും ധാതുക്കളാലും സമ്പന്നമാണ്. അതിനാല്‍ തന്നെ ഈച്ചകൾ ഈ കണ്ണുനീർ ഭക്ഷിക്കാനെത്തുന്നു. എന്നാല്‍, ഇവരുടെ കണ്ണുനീര്‍ എല്ലായിപ്പോഴും വ്യാജമല്ലെന്ന് ഇരുവരും പറയുന്നു. ഇവര്‍ സങ്കടപ്പെടുമ്പോഴും വേദനിക്കുമ്പോഴും കണ്ണുനീര്‍ പൊഴിക്കുന്നുണ്ട്. പക്ഷേ ഭക്ഷണം കഴിക്കുമ്പോഴും ഇവ 'വ്യാജ' കണ്ണുനീര്‍ പുറപ്പെടുവിക്കുന്നു. വിശപ്പടക്കുമ്പോള്‍ പോലും കരയുന്നതിനാലാകും മുതലകളുടെ കണ്ണുനീര്‍ വ്യാജമെന്ന ഖ്യാതി നേടിയത്. അതൊരു പഴഞ്ചൊല്ലായി പരിണമിച്ചതും. 


Impacts of Social media

 Social media has completely changed how we engage, communicate, and get information. It has several benefits, including interacting with loved ones, networking, and sharing content and ideas on a platform. Nevertheless, there are drawbacks as well, such as issues with privacy, the dissemination of false information, and the possibility of cyberbullying.

Social media has significantly improved relationships by providing a constant and instant communication platform, allowing people to stay connected regardless of geographical distance. So the first benefit of social media is definitely communication! It enables users to share life events, photos, and messages, fostering a sense of closeness and community. Social media also helps reconnect old friends and maintain relationships that might otherwise fade due to time and distance. Additionally, it offers support networks and groups where individuals can share experiences and advice, strengthening bonds through shared interests and common goals.

Social media facilitates the quick dissemination of information, making it easy to stay up to speed on news and current events. It offers a forum for exchanging differing viewpoints and accessing real-time information during crises or momentous international events.

One of the pros of social media is that it provides free knowledge. Social media gives users access to a wide range of educational resources and content, making it a valuable tool for education. By exchanging expertise, tutorials, and courses, professionals and educational institutions increase accessibility to learning.

One of the cons of social media is that it brings along a lot of privacy and security concerns! Personal information users share on social media platforms is frequently vulnerable to exploitation if inadequate security measures are in place. Significant hazards include unauthorized access to personal information and data breaches.

One of the other cons of social media is misinformation. Due to the quick diffusion of information on social media, false or misleading information may also increase. This may result in confusion, rumors, and adverse effects on public opinion and conduct.

Cyberbullying and harassment can occur on social media. On these sites, anonymity might encourage people to act harmfully, which can upset victims emotionally. Social media is meant to be engaging, which can result in compulsive behavior. Overuse can negatively affect relationships, productivity, and mental health.

Next up, one of the cons of social media is exploitation and fraudulence. Scammers frequently exploit social media sites to trick users out of their money. Users must be cautious to avoid these schemes, ranging from phishing scams to bogus advertising.


Advantages and disadvantages of social media

 In the fast-paced digital era, social media has become an integral part of our daily lives, shaping the way we connect, communicate, and consume information. From fostering global connectivity to presenting challenges in privacy, the landscape of social media is nuanced. In the digital era, the advantages of social media are indisputable, wielding influence across diverse aspects of our lives. From fostering global connectivity to serving as a powerful marketing tool, social media transcends geographical boundaries, bringing people together and reshaping the way we communicate. Exploring these advantages underscores the transformative role social media plays in shaping our interconnected world.

Social media platforms like Facebook, Instagram and Snapchat facilitate easy communication across geographical barriers and time zones. They allow people to stay connected with friends, family members, acquaintances, colleagues and even celebrities seamlessly. Features like messaging, photo/video sharing and groups help nurture relationships. Twitter, Facebook, YouTube, and other platforms have emerged as real-time news sources providing instant updates on happenings from around the world. This facilitates access to breaking news and helps people stay informed on current events as they unfold. These platforms also enable people to easily share news and views. Companies utilise social media for market research on consumer preferences and feedback. It provides a venue for increasing brand awareness through promotions and engagement with customers. Many brands also leverage social media platforms for lead generation, sales and customer retention through dedicated business pages and community building.

Students and academics actively use social networking platforms for collaboration, knowledge sharing, accessing the latest research and study resources as well as promoting scientific initiatives. Educators supplement classroom teaching with social media tools for increased student engagement.

While social media has brought about numerous benefits and opportunities for connectivity, it also comes with its share of disadvantages. Obsessive social platform usage during work or study hours leads to reduced productivity. Circulation of fake news, propaganda and unverified data through viral posts and messages can misguide users. Oversharing personal information and data thefts compromises user privacy and exposes them to fraud. The use of social networks to make fake connections rather than meaningful relationships can be detrimental.

Excessive checking of notifications and mindless scrolling creates addictive behaviour impeding real-life relationships and well-being. Trolling, public humiliation and harassment of individuals including celebrities is made easy by anonymous accounts. Spending excessive time on social networking can reduce in-person interactions, communication and sociability leading to isolation. Studies have revealed that social media usage is associated with low self-esteem, anxiety, and depression, especially among teenagers. Focusing excessively on presenting perfect selfies, and posts for likes and comments triggers unrealistic comparisons with others propagating anxiety. Fake news, phishing attacks and Ponzi schemes can easily spread through social channels causing financial fraud.

Social networking has become deeply embedded into the fabric of modern digital society. It offers connectivity, information access, personal branding prospects and entertainment alongside business opportunities. However, excessive social media use without reasonable controls can propagate misinformation, compromise privacy, reduce productivity and negatively impact mental health. Hence, it is vital to use social media platforms in moderation by following time limits, disabling notifications, assessing the credibility of information and focusing more on real-life relationships.


Tuesday, 15 October 2024

പ്രയോഗക്കളരി 6️⃣ ആടിനെ പട്ടിയാക്കുക

 

ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടില്ലേ? ആ ചൊല്ല് വന്നതിനെ കുറിച്ച് ഒരു കഥയുണ്ട്.


ഒരിടത്തൊരിടത്ത് രാമനാഥൻ എന്നു പേരായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. വളരെ അദ്ധ്വാനിയും സത്യസന്ധനും സാത്വികനുമായിരുന്നും അദ്ദേഹം. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം അദ്ദേഹത്തിന്റെ പരിമിതമായ വരുമാനത്തിൽ അല്ലലില്ലാതെ ജീവിച്ചു വന്നു. അങ്ങനെയിരിക്കേ തന്റെ കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ കുടിക്കാനായി അദ്ദേഹം ഒരു ആടിനെ വാങ്ങാൻ തീരുമാനിച്ചു. അകലെയുള്ള ചന്തയിൽ നിന്ന് അദ്ദേഹം ഒരു ആടിനെ വാങ്ങി. അതിനെയും തോളിലേറ്റി രാമനാഥൻ വീട്ടിലേയ്ക്കു നടന്നു. 

അതു കണ്ട ചില കള്ളന്മാർക്ക് രാമനാഥനെ പറ്റിച്ച് ആ ആടിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടായി. അതിനായി അവർ രാമനാഥൻ വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ പലയിടത്തായി മാറിനിന്നു. 

കള്ളന്മാരിലൊരാൾ ഒരു സ്ഥലത്തുവച്ച് രാമനാഥന്റെ നേർക്ക് വന്ന് ചോദിച്ചു, “എന്തിനാ തിരുമേനീ പട്ടിയെ ചുമന്നു കൊണ്ടു പോകുന്നത്? അതിനെ കളഞ്ഞുകൂടേ”

ആടിനെ പട്ടിയെന്നു പറഞ്ഞവന് ഭ്രാന്താണെന്ന് അദ്ദേഹം ഊഹിച്ചു. രാമനാഥൻ പിന്നെയും നടന്നു. അടുത്ത കവലയിൽ കള്ളന്മാരിൽ അടുത്തയാൾ രാമനാഥനോട് നേർക്കുനേർ വന്നു ചോദിച്ചു, “അല്ല, തിരുമേനിയ്ക്ക് ഭ്രാന്തായോ? എവിടേയ്ക്കാ ഈ പട്ടിയെയും ചുമന്ന്?, കഷ്ടം!!” അയാൾ പതുക്കെ നടന്നകന്നു.

ഇതും കൂടി ആയപ്പോൾ രാമനാഥന് ഒരു സംശയം. ആദ്യം പറഞ്ഞ ആൾക്ക് ഭ്രാന്താനെന്ന് താൻ ചിന്തിച്ചു, പക്ഷേ രണ്ടാമതൊരാൾ കൂടി തനിക്ക് ഭ്രാന്താണെന്ന് പറയുന്നു. രാമനാഥൻ തന്റെ ചുമലിലിരിക്കുന്ന ആടിനെ എടുത്ത് ഒന്നുകൂടി നോക്കി അത് ആട് തന്നെയാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. എന്നാലും മനസ്സിലെ സംശയം മാറിയില്ല.

ഇങ്ങനെ, ആകെ ആശയക്കുഴപ്പത്തിൽ നടക്കവേ അതാ, രണ്ടുമൂന്നുപേർ കൂടി നിൽക്കുന്നു. അവർ കള്ളന്മാരുടെ സംഘത്തിൽപ്പെട്ടവർ തന്നെയായിരുന്നു. അവർ ഒന്നുമറിയാത്തവരെ പോലെ രാമനാഥൻ കേൾക്കേ പരസ്പരം പറഞ്ഞു,

‘അതാ, ഒരു ബ്രാഹ്മണൻ പട്ടിയെയും ചുമന്നു കൊണ്ട് പോകുന്നു’ ഒരുവൻ പറഞ്ഞു

‘ഇയാൾ ബ്രാഹ്മണനൊന്നുമായിരിക്കില്ല, വല്ല കാട്ടാളനുമായിരിക്കും’ രണ്ടാമൻ പറഞ്ഞു

മൂന്നാമൻ അത് ശരിവച്ച പോലെ പറഞ്ഞു, ‘അതെയതെ, പട്ടിയുമായി നായാട്ടിനു പോകുകയാവും’

ഇത്രേം കൂടി കേട്ടപ്പോൾ രാമനാഥന്റെ മനസ്സ് ശരിക്കും ഇളകി. ഈ ആടിനെ തന്ന ആൾ തന്നെ കബളിപ്പിച്ചോ? അല്ലെങ്കിൽ ഇത്രേം ആളുകൾ ഇതിനെ പട്ടിയെന്നു വിളിക്കുമോ?

ആടിനെ തട്ടിയെടുക്കാൻ കള്ളന്മാർ പ്രയോഗിച്ച അടവാണ് ഇതെല്ലാം എന്നറിയാത്ത പാവം രാമനാഥൻ, പട്ടിയെന്ന് ‘ജനം’ വിധിയെഴുതിയ ആടിനെ വഴിയിൽ ഉപേക്ഷിച്ച് സങ്കടത്തോടെ വീട്ടിലേയ്ക്ക് മടങ്ങി. കിട്ടിയ തക്കത്തിന് കള്ളന്മാർ ആ ആടിനെ പിടികൂടി ഓടി മറഞ്ഞു. തട്ടിപ്പുകാരുടെ വാക്കുകൾക്ക് ചെവി കൊടുക്കരുത്…അന്ധമായി ആരെയും വിശ്വസിക്കരുത്...



SOCIAL MEDIA : PROS AND CONS


Today, I want to discuss a phenomenon that has revolutionized the way we interact, communicate, and share information. Social media has become an integral part of modern life, transforming the way we connect, learn, and grow. However, like any powerful tool, social media has its pros and cons.

Let us discuss the pros of social media. 


Firstly, social media has made global connectivity possible. We can stay in touch with friends and family across the globe, make new connections, and join communities that share our interests. Social media has also democratized information sharing. We can access news, educational resources, and expert opinions with just a few clicks. Professionally, social media has opened up new opportunities for self-promotion, networking, and career advancement. Social media provides entertainment, relaxation, and social support.


However, social media also has its darker side. Addiction, cyberbullying, and online harassment are serious concerns. Our online presence can compromise our privacy and security, making us vulnerable to data breaches and identity theft. Social comparison and isolation can lead to mental health issues like anxiety, depression, and loneliness. Misinformation and disinformation spread quickly on social media, threatening our critical thinking and informed decision-making.


Social media's impact on mental health is alarming. Cyberbullying, FOMO, and social comparison can lead to decreased self-esteem, anxiety, and depression. Social media can also affect our relationships. Over-reliance on digital communication can lead to social isolation and decreased face-to-face interaction. Social media's impact on society is multifaceted. It can facilitate social change, mobilize movements, and provide a platform for marginalized voices. However, social media can also spread hate speech, propaganda, and misinformation, threatening social cohesion and democracy.

In a nutshell , social media is a double-edged sword. While it offers numerous benefits, we must acknowledge and address its drawbacks. To harness the power of social media responsibly, we must practice digital literacy , set boundaries and limits , verify information before sharing , engage in respectful online dialogue and prioritize face-to-face interactions.

Let us use social media to build each other up, not tear each other down. Social media is a tool, not a substitute for human connection. 

Wednesday, 2 October 2024

Islam and peace

Islam: The Religion of Peace


Islam is a religion that promotes peace, harmony, and mercy. The word "Islam" itself is derived from the Arabic which means peace and submission. It teaches Muslims to live in peace with their Creator, with others, and within themselves. The fundamental teachings of Islam are based on the Quran, the holy book, and the sayings and actions of Prophet Muhammad (peace be upon him). These teachings emphasize kindness, compassion, and justice for all people, regardless of their background, religion, or nationality. One of the core principles of Islam is the belief that all human beings are equal, and it encourages peaceful coexistence among people of different faiths and cultures. 

The Quran, the guiding book of Muslims, repeatedly emphasizes peace. Islam does not promote violence or aggression. It teaches self-defense only when necessary and urges its followers to seek peaceful solutions first. The Prophet Muhammad (peace be upon him) was known for his peaceful character. He always encouraged Muslims to resolve conflicts through dialogue and patience rather than anger or revenge. His entire life is filled with examples of forgiveness and compassion, even towards those who opposed him.

Justice and compassion are at the heart of Islam. The Quran urges believers to stand for justice, even if it goes against their own interests or the interests of their families. Prophet Muhammad (peace be upon him) said: *"The best of you are those who are the most beneficial to others."* This highlights how Muslims are encouraged to contribute positively to society and help those in need. Islam also encourages acts of charity and kindness towards others, especially the poor and the needy. Muslims are commanded to give a portion of their wealth to charity, known as Zakat, which helps to reduce poverty and create a fairer society. In this way, Islam strives to ensure that everyone lives in dignity and harmony.

The Quran clearly states that killing one innocent person is like killing all of humanity, and saving one life is like saving all of humanity (Quran 5:32). This is a powerful reminder that Islam holds human life sacred and promotes peace and mercy. Prophet Muhammad (peace be upon him) also said, "Whoever kills a person unjustly will not smell the fragrance of Paradise."

In a nutshell , It is important to remember that every religion has its principles and that the actions of a few should not define the beliefs of millions. Islam is a religion that calls for peace, and most Muslims around the world live their lives according to these peaceful values.

Tuesday, 1 October 2024

പ്രയോഗക്കളരി 5️⃣ ലക്ഷ്മണരേഖ


ലക്ഷ്മണരേഖ



അതിർവരമ്പിനു പറയുന്ന മറ്റൊരുപേരാണ് ലക്ഷ്മണരേഖ. ഈ രേഖ മറികടക്കുന്നത് ആപത്തിനു കാരണമാകുമെന്ന് ധ്വനിപ്പിക്കുന്നു. 


ഉത്ഭവം : 


രാമായണത്തിലെ ആരണ്യകാണ്ഡത്തിൽ പ്രതിപാദിക്കുന്ന ഒരു കഥയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ശ്രീരാമന്റെ വനവാസക്കാലത്ത് സീതയെ കണ്ട് അനുരക്തനായ രാവണൻ മാരീചനെ ഉപയോഗിച്ചു പർണ്ണാശ്രമത്തിൽ നിന്ന് ശ്രീരാമനെ അകറ്റും. രാമശരമേറ്റ് മരിക്കുന്നതിനു മുൻപ് ലക്ഷ്മണനെയും പർണ്ണാശ്രമത്തിൽനിന്നു അകറ്റാൻ വേണ്ടി മാരീചൻ ശ്രീരാമന്റെ ശബ്ദത്തിൽ കരയും. ഇതു കേട്ട് പരിഭ്രാന്തയായ സീത ലക്ഷ്മണനോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയും പോകുന്നതിനു മുൻപ് ആശ്രമത്തിനു ചുറ്റും ഒരു രേഖ വരക്കുകയും സീതയോട് അതു മുറിച്ചു പുറത്തുകടക്കെരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ രേഖ മറികടക്കാൻ പറ്റാതിരുന്ന വേഷപ്രച്ഛന്നനായ രാവണൻ തന്ത്രപരമായി സീതയെ ലക്ഷ്മണരേഖക്കു പുറത്തിറക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു.


ഏതെങ്കിലും വ്യക്തിയോ സംഘടനകളോ അവരുടെ പ്രവർത്തനമേഖലയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതിനെക്കുറിച്ച് പരാമർശിക്കാനാണ് ലക്ഷ്മണരേഖ എന്ന വാക്ക് ഇപ്പോൾ വളരെയധികം ഉപയോഗിക്കാറുള്ളത്.

Monday, 30 September 2024

പ്രയോഗക്കളരി 4️⃣ പാലം വലിക്കൽ


പാലം വലിക്കൽ



ചതിപ്രയോഗങ്ങളേയും, സ്വന്തം കാര്യസാദ്ധ്യത്തിനായി ചെയ്യുന്ന ദ്രോഹപ്രവൃത്തികളേയും സൂചിപ്പിക്കാൻ പ്രയോഗിക്കുന്ന ഒരു ശൈലിയാണ്‌ പാലം വലിക്കൽ. വാമൊഴിയിൽ പ്രയോഗത്തിലുള്ള ഈ ശൈലി അപൂർവമായി വരമൊഴിയിലും ഉപയോഗിച്ചുകാണുന്നുണ്ട്‌. 


ഐതിഹ്യം


ഈ ശൈലിയുടെ ഉൽപത്തിയെക്കുറിച്ച്‌ പറയാനുള്ള ഒരു ഐതിഹ്യം ഇങ്ങനെയാണ്. പണ്ട്‌ ഒരു ഗ്രാമത്തിൽ രണ്ട്‌ എണ്ണക്കച്ചവടക്കാരുണ്ടായിരുന്നു. അച്ഛനും മകനുമായ ഇവർ അടുത്തടുത്താണ്‌ താമസിച്ചിരുന്നത്‌. വെള്ളം നിറഞ്ഞൊഴുകുന്ന ഒരു കൈത്തോട്‌ കടന്നുവേണം ഇരുവർക്കും അന്തിച്ചന്തയിലെത്താൻ. തോട്‌ കടക്കുന്നതിന്‌ രണ്ട്‌ കമുകിൻതടികൾ ചേർത്ത്‌ കെട്ടിയ ഒരു പാലമാണുണ്ടായിരുന്നത്‌. എന്നും ഓരോ കുടം എണ്ണയുമായി ഇവർ ചന്തയിൽ പോകും. എന്നാൽ അരക്കുടം എണ്ണ മാത്രമേ ഓരോരുത്തർക്കും വിറ്റുപോയിരുന്നുള്ളൂ. മൊത്തം ഒരുകുടം എണ്ണ വാങ്ങുവാനുള്ള ആൾക്കൂട്ടമേ ചന്തയിൽ വരാറുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു കാരണം. ഒരു ദിവസം ഒരുകുടം എണ്ണയുമായി മകൻ നേരത്തേ ചന്തയിലേയ്‌ക്ക്‌ തിരിച്ചു. തോട്‌ കടന്നശേഷം പാലം വലിച്ച്‌ അക്കരെയിട്ടു. പാലമില്ലാത്തതുകൊണ്ട്‌ അച്ഛന്‌ അന്ന്‌ ചന്തയിലെത്താനായില്ല. മകന്റെ കച്ചവടം പൊടിപൊടിച്ചു. അങ്ങാടിപ്പാട്ടായ ഈ സംഭവത്തിൽ നിന്നുണ്ടായ ശൈലി ക്രമേണ വാങ്‌മയത്തിൽ നിന്നും വരമൊഴി കടമെടുത്തു.

പ്രയോഗക്കളരി 3️⃣ മർക്കടമുഷ്ടി

 

മർക്കടമുഷ്ടി


ചുരുട്ടിപ്പിടിച്ച കൈപ്പടത്തിനു മുഷ്‌ടി എന്നു പറയാറുണ്ട്. മലയാളത്തിൽ കുരങ്ങിനു മർക്കടം എന്നും പറയും. ഈ മർക്കടവും മുഷ്ടിയും ചേർന്നാണ് മർക്കടമുഷ്‌ടിയുണ്ടായത്. ദുശ്ശാഠ്യം എന്ന അർഥത്തിനാണതു പൊതുവെ പ്രയോഗിക്കുക. അങ്ങനെയെങ്കിൽ കുരങ്ങിന്റെ ചുരുട്ടിപ്പിടിച്ച കൈപ്പടവും ദുശ്ശാഠ്യവും തമ്മിലെന്തു ബന്ധം എന്നായിരിക്കും സംശയം.


മറുപടി കേട്ടോളൂ


പണ്ടൊരു വേട്ടക്കാരൻ കുരങ്ങിനെ പിടിക്കാൻ കാണിച്ച വേല. വാവട്ടം ചെറുതായ ഒരു ചില്ലുഭരണിയെടുത്ത് അതിൽ അയാൾ ആകർഷകമായ കുറെ ആപ്പിളുകൾ നിക്ഷേപിച്ചു. എന്നിട്ടത് കുരങ്ങന്മാരുടെ വിഹാരകേന്ദ്രത്തിൽ കൊണ്ടുപോയി വെച്ചു. ഭരണിയിൽ ആപ്പിളുകൾ കണ്ട കുരങ്ങന്മാരിലൊരുത്തൻ മരച്ചില്ലയിൽനിന്നു ചാടിയോടി വന്ന് തൻ്റെ കൈ അതിലേക്കിട്ടു. കഷ്‌ടിച്ച് ഒരു കൈ കടക്കാനുള്ള വ്യാപ്‌തിയേ ആ ഭരണിയുടെ വായ്ക്കുള്ളൂ. ആപ്പിളിൽ കൈ മുറുക്കിയ കുരങ്ങൻ ആർത്തിയോടെ അതു പുറത്തെടുക്കാൻ നോക്കി. പക്ഷേ, കഴിഞ്ഞില്ല. പിന്നെയും പിന്നെയും നോക്കി; കഴിഞ്ഞില്ല. രണ്ടാലൊരു മാർഗമേ അപ്പോൾ അതിൻ്റെ മുന്നിലുണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ആപ്പിൾ ഉപേക്ഷിച്ച് കൈ പിൻവലിക്കുക. അല്ലെങ്കിൽ, ആപ്പിളിൽ പിടിമുറുക്കി അങ്ങനെ കഴിയുക.


കുരങ്ങൻ ആപ്പിളുപേക്ഷിക്കാൻ തയ്യാറായില്ല. അതിൽ പിടി മുറുക്കിതന്നെ നിന്നു. പിന്നിലൂടെ പതുങ്ങിച്ചെന്ന വേട്ടക്കാരന് ഏതായാലും ലക്ഷ്യം നിറവേറ്റാനായി. കുരങ്ങിനെ കൈയോടെ പിടികൂടി. എന്നാൽ ആ സമയത്തെങ്കിലുമുണ്ടോ കുരങ്ങൻ ആപ്പിളുപേക്ഷിക്കുന്നു.. അപ്പോഴും ആപ്പിളിൽനിന്നു പിടിവിടാൻ മനസ്സു കാണിക്കാതെ അത് ഭരണി കൈയിൽ തൂക്കി. തൻ്റെ കൈ ആപ്പിളിലാണെങ്കിലും താൻ വേട്ടക്കാരൻ്റെ കൈയിലായി എന്നതൊന്നും അതിനു പ്രശ്‌നമേ ആയില്ല. എന്തു വന്നാലും ആപ്പിളുപേക്ഷിക്കാൻ തയ്യാറല്ലെന്ന വാശി. ആ വാശിയാണു പിന്നീട് മർക്കടമുഷ്ട‌ിയെന്ന പേരിൽ അറിയപ്പെട്ടുവന്നത്.


🌑🌑🌑🌑


ദുഃശ്ശാഠ്യവും നിർബ്ബന്ധബുദ്ധിയും ഉള്ളവരെയാണ് നമ്മൾ മർക്കടമുഷ്ടിക്കാർ എന്നു വിളിക്കാറുള്ളത്. അതുകൊണ്ടാണല്ലോ പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നതും.


എന്താണ് മർക്കടമുഷ്ടി ? 


മർക്കടം കുരങ്ങനാണ്. പക്ഷെ കുരങ്ങന്റെ മുഷ്ടിക്ക് എന്താണ് അസാധാരണത്വം. 


അതൊരു പഴങ്കഥയാണ്. 


പ്രാചീനകാലത്ത് കുരങ്ങന്മാർ മനുഷ്യർക്ക് വളരെ ഉപദ്രവങ്ങൾ ചെയ്തിരുന്നു. അവയെ പിടിക്കാനായി അന്നൊക്കെ അവർ ഒരു കൗശലം പ്രയോഗിച്ചിരുന്നു. ചുരയ്ക്കയുടെ വർഗ്ഗത്തിലേതുപോലെ ദൃഢമായ തൊണ്ടോടുകൂടിയ വലിയ കായ്കളിൽ ദ്വാരമുണ്ടാക്കി, കാമ്പ് എടുത്തുമാറ്റിയശേഷം അതിൽ, കുരങ്ങുകളുടെ ഇഷ്ടഭക്ഷണമായ ഉണങ്ങിയ കായ്കളും പഴങ്ങളുമൊക്കെയിട്ടു സ്ഥിരമായി കുരങ്ങുകൾ വരുന്നയിടങ്ങളിൽ മരത്തിലോ പാറയിലോ മറ്റോ ബന്ധിച്ചുവയ്ക്കും. കുരങ്ങുകൾ വന്ന് ദ്വാരത്തിലൂടെ കൈ കടത്തി എടുക്കാവുന്നത്ര മുഷ്ടിയിൽ ഒതുക്കും. പക്ഷേ മുഷ്ടി ദ്വാരത്തിലൂടെ പുറത്തെടുക്കാൻ കഴിയില്ല. എന്നാൽ മുഷ്ടിയിലുള്ള കായ്കനികൾ വിട്ടുകളയാൻ കുരങ്ങൻ തയ്യാറുമല്ല. ഫലം ഊഹിക്കാമല്ലോ. 


സദ്ബുദ്ധിയില്ലാതെ സ്വന്തം നിർബ്ബന്ധബുദ്ധികൊണ്ടു ആപത്തിലകപ്പെട്ട കുരങ്ങനെപ്പോലെ മനുഷ്യരും പ്രവർത്തിക്കാറുണ്ടല്ലോ. സ്വത്തും സ്ഥാനമാനങ്ങളും ജാതിമതവർഗ്ഗവിദ്വേഷങ്ങളും ദുരഭിമാനവുമൊക്കെയാവും മനുഷ്യന്റെ മുഷ്ടിയിലുള്ളതെന്നുമാത്രം. 


ഇംഗ്ലീഷിൽ monkey's fist എന്നുപറയുന്നത് സവിശേഷരീതിയിലുള്ള ഒരു കുടുക്കിനെയാണ്. ചരടിന്റെയോ കയറിന്റെയോ അറ്റത്ത് നിശ്ചിതമായ വിന്യാസങ്ങളിലൂടെ രൂപപ്പെടുത്തുന്ന ഈ കുരുക്കിന് ഒരു മർക്കടന്റെ മുഷ്ടിയുടെ ആകൃതിയായിരിക്കും. അതിനാലാണ് ഈ പേരുവന്നിരിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ഉപയോഗങ്ങളാണ് ഈ മർക്കടമുഷ്ടികൾക്ക് .


Saturday, 28 September 2024

പ്രയോഗക്കളരി 2️⃣ ബാലികേറാമല

 പ്രയോഗക്കളരി 2️⃣



അപ്രാപ്യമായ ലക്ഷ്യങ്ങളെ സൂചിപ്പിക്കാൻ ‘ബാലികേറാമല’ എന്ന പ്രയോഗം വ്യാപകമായി നമ്മൾ ഉപയോഗിക്കുന്നു.


അതിശക്തനും അഹങ്കാരിയും യുദ്ധക്കൊതിയനുമായ അസുരനായിരുന്നു ദുന്ദുഭി. ഒരിക്കൽ ദുന്ദുഭി സമുദ്രത്തെ യുദ്ധത്തിന് വെല്ലുവിളിച്ചു. എന്നാൽ, സമുദ്രം യുദ്ധത്തിനായി ഹിമവാനെ സമീപിക്കാൻ പറഞ്ഞൊഴിഞ്ഞു. കിഷ്‌കിന്ധയിലെ വാനരരാജാവായ ബാലിയാണ് നിനക്ക് ഒത്ത എതിരാളി എന്നുപറഞ്ഞ് ഹിമവാൻ ദുന്ദുഭിയെ അങ്ങോട്ടയച്ചു. ഒടുവിൽ ദുന്ദുഭിയുടെ വെല്ലുവിളി ബാലി ഏറ്റെടുത്തു. മഹിഷശിരസ്സുള്ള ദുന്ദുഭിയെ ഒടുവിൽ ബാലി യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ദൂരേക്ക് വലിച്ചറിയുകയുംചെയ്തു.


രക്തത്തിൽ കുളിച്ച ദുന്ദുഭിയുടെ ജഡം ചെന്ന് പതിച്ചതാകട്ടെ ഋഷ്യമൂകാചലത്തിലെ മാതംഗമുനിയുടെ ആശ്രമത്തിലായിരുന്നു. തന്റെ ആശ്രമം അശുദ്ധമാക്കിയവൻ ആരായാലും ഋഷ്യമൂകാചലത്തിൽ പ്രവേശിച്ചാൽ അവന്റെ തല പൊട്ടിത്തെറിക്കുമെന്ന് മാതംഗമുനി ശപിച്ചു. അങ്ങനെയാണ് ഋഷ്യമൂകാചലം ബാലിക്ക്‌ കയറാനാവാത്ത മല എന്ന അർഥത്തിൽ ‘ബാലികേറാമല’യായത്.

പ്രയോഗക്കളരി 1️⃣ ക്ഷമയുടെ നെല്ലിപ്പടി

 പ്രയോഗക്കളരി 1️⃣


പണ്ട് കിണര്‍ നിര്‍മിക്കുമ്പോള്‍ ചിലര്‍ ഏറ്റവും അടിത്തട്ടില്‍ ചുറ്റളവ് കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കി പിടിപ്പിച്ചിരുന്ന വലയമാണിത്. കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി.


നെല്ലിക്കുറ്റികള്‍കൊണ്ട് ഇവ അടിയില്‍ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് വെള്ളത്തിന് ലഭിക്കാനുമുള്ള മാര്‍ഗ്ഗമായിരുന്നു അത്. നെല്ലിപ്പലകയ്‌ക്ക് ദീര്‍ഘകാലത്തെ ആയുസ്സുമുണ്ട്.


വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക  കാണാന്‍ പ്രയാസമാണ്. ഇപ്പോള്‍ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടില്‍ ഇതിടാറുള്ളൂ. കിണറിന്റെ ഏറ്റവും അടിയില്‍ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ലുതന്നെ വരാന്‍ കാരണം. അങ്ങേയറ്റം കണ്ടു എന്നര്‍ത്ഥം.

حُبُّ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

 




الْحَمْدُ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا وَسَيِّئَاتِ أَعْمَالِنَا ، مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ ، وَمَنْ يُضْلِلْ فَلَا هَادِيَ لَهُ ، وَأَشْهَدُ أَنْ لَا إلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ 

فِيَا أَيُّهَا الْإِخْوَةُ ، حَدِيثُنَا الْيَوْمَ عَنْ مَحَبَّةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، هَذِهِ الْمَحَبَّةُ الَّتِي هِيَ أَسَاسٌ مِنْ أُسُسِ الْإِيمَانِ ، بَلْ إِنَّهَا مِنْ عَلَامَاتِ الْإِيمَانِ الصَّادِقِ . فَقَدْ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ " ( رَوَاهُ الْبُخَارِيُّ ) .


فَمَا مَعْنَى أَنْ نُحِبَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ وَهَلْ الْمَحَبَّةُ مُجَرَّدُ كَلِمَاتٍ تُقَالُ ، أَمْ هِيَ أَفْعَالٌ تُتَرْجَمُ إِلَى اتِّبَاعٍ وَطَاعَةٍ ؟


أَيُّهَا الْإِخْوَةُ ، إِنَّ مَحَبَّةَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا تَعْنِي مُجَرَّدَ الْعَاطِفَةِ ، بَلْ هِيَ الْتِزَامٌ بِمَنْهَجِهِ وَسِيرَتِهِ ، وَاتِّبَاعٌ لِمَا جَاءَ بِهِ . قَالَ اللَّهُ تَعَالَى : * قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمْ اللَّهُ * ( آلُ عِمْرَانَ : 31 )

 . فَالَّذِي يُحِبُّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقًّا هُوَ الَّذِي يَتَّبِعُ سُنَّتَهُ فِي عِبَادَاتِهِ وَمُعَامَلَاتِهِ ، فِي أَخْلَاقِهِ وَتَعَامُلِهِ مَعَ النَّاسِ ، فِي صَبْرِهِ وَتَوَكُّلِهِ عَلَى اللَّهِ .

أَيُّهَا اَلْأَحِبَّةَ ، إِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هُوَ أَعْظَمُ الْخَلْقِ ، أَرْسَلَهُ اللَّهُ رَحْمَةً لِلْعَالَمِينَ ، قَالَ اللَّهُ تَعَالَى : * وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ * ( اَلْأَنْبِيَاءِ : 107 ) . وَكَانَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قُدْوَةً فِي جَمِيعِ شُؤُونِ اَلْحَيَاةِ ، كَانَ أَبًا رَحِيمًا ، وَزَوْجًا حَنُونًا ، وَقَائِدًا حَكِيمًا ، وَدَاعِيَةً مُخْلِصًا .

وَفِي سِيرَتِهِ دُرُوسٌ عَظِيمَةٌ لِلْمُؤْمِنِينَ ، فَفِيهِ نَجِدُ الصَّبْرَ عَلَى الْأَذَى ، وَالرَّحْمَةَ بِالضُّعَفَاءِ ، وَالْعَدْلَ بَيْنَ النَّاسِ ، وَحُسْنَ الْخُلُقِ . قَالَ اللَّهُ تَعَالَى : * وَإِنَّكَ لعلى خَلْق عَظِيم * ( اَلْقَلَمُ : 4 ) .


إِنَّ مِنْ مَظَاهِرِ مَحَبَّةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نَحْرِصَ عَلَى الصَّلَاةِ وَالسَّلَامِ عَلَيْهِ ، فَقَدْ قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ صَلَّى عَلَيَّ صَلَاةً ، صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا " ( رَوَاهُ مُسْلِمٌ ) . كَمَا يَجِبُ عَلَيْنَا الدِّفَاعُ عَنْ سُنَّتِهِ وَالتَّمَسُّكُ بِهَا ، فِي زَمَنٍ قَدْ كَثُرَ فِيهِ اَلْبَاطِلُ ، وَقَلَّ فِيهِ مَنْ يُدَافِعُ عَنْ اَلْحَقِّ .

اَللَّهُمَّ اجْعَلْنَا مِنْ اَلَّذِينَ يُحِبُّونَ نَبِيَّكَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَيَعْمَلُونَ بِسُنَّتِهِ ، وَيَتَّبِعُونَ هِدَاهُ . اَللَّهُمَّ اِجْعَلْنَا مِنْ أَهْلِ طَاعَتِهِ ، وَاجْعَلْنَا مِنْ اَلَّذِينَ يَجْتَمِعُونَ مَعَهُ فِي جَنَّاتِ النَّعِيمِ .

فِيًّا أَيُّهَا اَلْإِخْوَةُ ، اِتَّقُوا اَللَّهَ وَأَحِبُّوا نَبِيَّكُمْ صَلَّى اَللَّهُ عَلَيْهِ وَسَلَّمَ حُبًّا صَادِقًا ، وَكُونُوا مِنْ اَلْمُتَمَسِّكِينَ بِسِيرَتِهِ وَسُنَّتِهِ . وَاعْلَمُوا أَنَّ مَحَبَّةَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تَقْتَضِي أَنْ نَعْمَلَ بِمَا جَاءَ بِهِ ، وَأَنْ نَنْشُرَ رِسَالَتَهُ ، وَأَنْ نُعَلِّمَ أَبْنَاءَنَا سِيرَتَهُ الْعَطِرَةَ .

إِنَّ الدَّعْوَةَ إِلَى مَحَبَّةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَيْسَتْ دَعْوَةً لِلْعَاطِفَةِ فَقَطْ ، بَلْ هِيَ دَعْوَةٌ لِلْعَمَلِ اَلْجَادِّ ، وَالتَّحَلِّي بِأَخْلَاقِهِ ، وَالِاسْتِقَامَةِ عَلَى هَدْيِهِ .

اَللَّهُمَّ اجْعَلْنَا مِنْ الْمُحِبِّينَ لِنَبِيِّكَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَارْزُقْنَا اِتِّبَاعَهُ فِي الْقَوْلِ وَالْعَمَلِ ، وَاجْعَلْنَا مِنْ اَلْفَائِزِينَ بِشَفَاعَتِهِ يَوْمَ اَلْقِيَامَةِ .


وَأَخْتَتِمُ كَلَامِي وَ آخِرُ دَعْوَانَا أَنْ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ .

السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ .

വെട്ടം പരത്തുന്ന മന്ദസ്മിതം : മർഹൂം മമ്മദ് ഉസ്താദ്

 

ശൈഖുനാ ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാരുടെ സവിധത്തിൽ അവിടുത്തെ രചനാ മാസ്മരികതയ്ക്ക് സാക്ഷിയായിരിക്കെ ഒരാൾ കടന്നുവന്നു. ആഗതന്റെ സുസ്മേരവദനം പലവുരു കണ്ട് മനസ്സിലിടം പിടിച്ചിട്ടുമുണ്ട് . ഇടക്കിടെ ശൈഖുനയെ കാണാൻ വരാറുണ്ട്. ശൈഖുനയുടെ റൂമിലെ കണ്ണായ സ്ഥലത്ത് പ്രദർശിപ്പിക്കപ്പെട്ട "കുറച്ച് മാത്രം സംസാരിക്കുക ; സമയം വിലപ്പെട്ടത് നിങ്ങളുടെതും നമ്മുടെതും" എന്ന മൂർച്ചയേറിയ വാക്കുകളായിരിക്കണം സന്ദർശകരെ ആവശ്യം കഴിഞ്ഞ് താമസംവിനാ തിരിച്ചയക്കുന്നത്. എന്നാൽ ഇതിനപവാദമായി ചിലരോട് ശൈഖുന സുദീർഘമായി സംവദിക്കാറുണ്ട്. അതിലൊരാളാണ് റൂമിലേക്കു കടന്നുവന്ന ഈ മുഖപരിചിതൻ . ആഗതന്റെ ഊരോ പേരോ അന്ന് അറിയില്ലെങ്കിലും പ്രസന്നവദനം കാണിക്ക വെച്ച് ഭവ്യതയോടെ പുഞ്ചിരി പൊഴിച്ചു ശൈഖുനയുടെ റൂമിലേക്ക് സമാഗതമാകുന്ന ആ മുഖം കണ്ട് തഴക്കം ചെന്നിട്ടുണ്ട്. ഏറെനേരത്തെ സൗഹൃദഭാഷണത്തിന് 

ശേഷം മസ്അല ചർച്ചയും കടന്നുവരാറുണ്ട്. ശൈഖുനയുടെ മേശപ്പുറത്തുള്ള കിതാബുകൾ മറിച്ച് ചൂടേറിയ ചർച്ചകൾക്ക് തീകൊളുത്തി തന്റെ മുമ്പിലിരിക്കുന്ന കർമ്മശാസ്ത്ര വിശാരദനെ മുതലെടുപ്പ് നടത്താനും ആഗതൻ സമയം കണ്ടെത്താറുണ്ട്. ആഗതൻ പിരിഞ്ഞുപോകവേ ശൈഖുന പതിവിനു വിപരീതമായി എന്നോടു പറഞ്ഞു : "ഇതാണ് മമ്മദ് ബാഖവി മുതുവല്ലൂർ . കോടമ്പുഴ പള്ളിയിൽ ഓതിപ്പഠിച്ചിരുന്നു. ഒരുപാട് കാലം ദർസ് നടത്തി തെളിഞ്ഞ ആളാണ്. ഇനി ഇവിടെ മുദരിസ് ആയി വരും" ഇങ്ങനെയാണ് നമ്മുടെ സ്മര്യപുരുഷനായ മമ്മദുസ്താദിനെ ആദ്യമായി പരിചയപ്പെടുന്നത്. 


ഉസ്താദിന്റെ മഹത്ജീവിതത്തിന്റെ സത്ത തേടിയുള്ള യാത്ര മികവുറ്റ വിജ്ഞാന സേവനങ്ങളിലൂടെയും മാതൃകയോഗ്യമായ ആത്മീയ ജീവതത്തിലൂടെയുമുള്ള പ്രയാണമാണ് നമുക്ക് സമ്മാനിക്കുക. എളിമയും ഭക്തിയും വിനയവും വെളിച്ചം വിതറിയ ജീവിതമായിരുന്നു ഉസ്താദ് കാഴ്ചവെച്ചത്. അറിവിന്റെ അക്ഷയഖനികള്‍ തേടിയുള്ള യാത്രയിലെ തീക്ഷ്ണതയേറിയ കഷ്ടാരിഷ്ടതകൾ വിതച്ച പ്രതിസന്ധിയുടെ കനലുകൾ അണയ്ക്കാനുള്ള പെടാപാടുകൾ , വറുതിയും ഇല്ലായ്മകളും ഇരുൾ പടർത്തിയ അധ്യയന

നാളുകളിൽ അറിവാക്ഷരങ്ങളുടെ പൊൻകിരണങ്ങളിൽ അർപ്പിച്ച പ്രതീക്ഷകൾ, വിജ്ഞാന സേവനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിയുള്ള സമർപ്പിത ദേശാടനങ്ങൾ, ക്ഷണികലോകത്തെ രമ്യഹർമ്മങ്ങളിൽ ആനന്ദം കൊള്ളാതെ ആധ്യാത്മകരിൽ സായൂജ്യമടയാൻ പ്രാപ്തമാക്കിയ ആത്മീയ ബന്ധങ്ങൾ, വലിപ്പച്ചെറുപ്പമില്ലാതെ സർവരോടും നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ടുള്ള ഹൃദ്യസമീപനം , ആർഭാടങ്ങളോടും ആഡംബരങ്ങളോടും ഭ്രമമില്ലാത്ത ക്രമീകൃത ജീവിതം, ഇത്യാദി ലാളിത്യത്തിന്റെ നാട്ടക്കുറികൾ . ഉസ്താദിന്റെ സബ്ഖിൽ പങ്കെടുത്ത ഏതൊരാൾക്കും വായിച്ചെടുക്കാവുന്ന ഉസ്താദിന്റെ ജീവിതം കുടികൊള്ളുന്ന വാങ്മയ ചിത്രങ്ങളാണിവ.


അറിവിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞ അത്ഭുതപ്രതിഭയാണ് ഉസ്താദ്. ശ്രമകരമായ ഫന്നുകളിൽ അതികായനായിരുന്നു. വിജ്ഞാനവീഥിയിൽ ജീവിതം ഉഴിഞ്ഞിട്ടു. വിജ്ഞാന സാമ്രാട്ടുക്കളിൽ നിന്ന് അറിവ് നുകർന്ന് ജ്ഞാനപ്രഭ പരത്തി. ജീവിതത്തിലുടനീളം സൂക്ഷ്മതയും ഭയഭക്തിയും പുലര്‍ത്തിയ ഉസ്താദ് ആത്മീയ വെളിച്ചം തേടി തന്നെ സമീപിക്കുന്നവര്‍ക്കും അറിവിന്റെയും ആത്മീയതയുടേയും നാമ്പുകള്‍ പകര്‍ന്നു നല്‍കി. മഹാന്‍മാരുടെ മസാറുകള്‍ സന്ദര്‍ശിക്കല്‍ ഉസ്താദിന്റെ ശീലമായിരുന്നു. മഹാന്മാരുമായി ബന്ധം പുലർത്തുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. അഹന്ത തലയുയർത്താത്ത ആത്മബോധത്തെയാണ് ഉസ്താദ് സ്വന്തം ജീവിതത്തോട് ചേര്‍ത്തുവെച്ചത്. കലങ്ങിമറിയുന്ന കാലത്തിന്റെ ചുഴിക്കുത്തുകളില്‍ അകപ്പെടാതിരിക്കാൻ ഉസ്താദിന്റെ തർബിയത് കുട്ടികൾക്ക് ശക്തിപകരാറുണ്ട്. അവ വെറും വാചാടോപങ്ങളായിരുന്നില്ല. ഉസ്താദ് ജീവിതത്തിൽ കാത്തുസൂക്ഷിച്ച് അനുവർത്തിച്ചു പോന്ന കർമ്മധർമ്മങ്ങളായിരുന്നു. പരമസാത്വികനായി സ്‌നേഹം മാത്രം ചൊരിഞ്ഞുജീവിച്ച ഉസ്താദ് ഉപരിപ്ലവത്തിന്റെ പുറംതോടിൽ നിന്ന് മോചിതനായിരുന്നു. കാണുന്നവർക്ക് ലാളിത്യത്തിന്റെ മകുടോദാഹരണം.


തഫ്സീറുൽ ബൈളാവി, നുഖ്ബ , മഹല്ലി , തഫ്സീറുൽ ജലാലൈനി, തസരീഹുൽ മൻത്വിഖ്, ശർഹുത്തഹ്ദീബ് തുടങ്ങിയ കിതാബുകൾ ഉസ്താദിൽ നിന്ന് ഓതിയിട്ടുണ്ട്. സരളമായ ശൈലിയിൽ നല്ല ഭാഷയിൽ സുഗ്രഹമാം വിധം ആശയതലങ്ങൾ അവതരിപ്പിക്കും. വെള്ളപേപ്പറിൽ കറുത്ത മഷിയിൽ എഴുതിയ എന്തും ദർസ് നടത്താൻ കഴിയും വിധം കിതാബ് തിരിയുന്ന മുസ്ലിയാരാകണമെന്നാണ് ഉസ്താദ് പറയാറുള്ളത്. ശുദ്ധഭാഷയിൽ ക്ലാസെടുക്കാറുള്ള ഉസ്താദ് ഭാഷാസൗഷ്ഠവത്തിന്റെയും വായനയുടെയുമൊക്കെ അതിപ്രാധാന്യം അടിക്കടി ക്ലാസിൽ ഉണർത്താറുണ്ട്. 

ചിന്തയിലെ സജീവമായ ആശയങ്ങള്‍ ഏതൊരാള്‍ക്കും മനസിലാകും പോലെ അകതാരിലേക്ക് പകര്‍ന്നുനല്‍കുന്ന സബ്ഖുകളിൽ ഫലിതവും അന്യമായിരുന്നില്ല. നർമ്മം പറഞ്ഞ് ക്ലാസിൽ ചിരിപടർത്തി കുലുങ്ങി ചിരിച്ച് ചിരിയടക്കാൻ ശ്രമിക്കുന്ന ഉസ്താദിന്റെ ചിത്രം ഓർമ്മകളിൽ തെളിയുന്നു. ഇരുട്ടിന്റെ ഇടുങ്ങിയ വെല്ലുവിളികളെ ജ്ഞാനതിരിനാളം കൊളുത്തി അതിജീവിച്ച ആത്മകഥാപരമായ ജീവിതത്തിന്റെ നനുത്ത അടരുകളും ക്ലാസിൽ ഉസ്താദ് അയവിറക്കാറുണ്ട്. ജ്ഞാന പരിമളം പരത്തിയ ബാഖിയാത്ത് മലർവാടിയിലെ സുന്ദര നാളുകളും എക്സാം അനുഭവങ്ങളും കരുവൻതിരുത്തിയിൽ ദർസ് ഏറ്റെടുത്തതുമൊക്കെ ആവേശപൂർവ്വം ക്ലാസുകൾക്കിടയിൽ ഓർത്തെടുക്കാറുണ്ടായിരുന്നു. തന്റെ സന്തുഷ്ട കുടുംബവും ക്ലാസിൽ വിരുന്നെത്താറുണ്ട്. സ്നേഹനിധിയും ബുദ്ധിമതിയുമായ സഹധർമ്മിണിയെയും വിജ്ഞാന കുതുകിയായ മകളെയും അന്ന് മഅദിനിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇളയമകൻ ഉവൈസിനെയും ക്ലാസിൽ പരാമർശിക്കാറുണ്ട്. ഞങ്ങളുടെ ക്ലാസിലും ഒരു ഉവൈസ് ഉണ്ടായിരുന്നു. എനിക്കും ഉണ്ട് ഒരു ഉവൈസ് എന്ന് പരിചയപ്പെടുത്തി തുടങ്ങിയതായിരുന്നു ഉസ്താദ്. പിന്നീട് ഞങ്ങൾ ഉസ്താദിനോട് ഇടക്കിടെ മോന്റെ വിശേഷങ്ങൾ ചോദിക്കാറുണ്ടായിരുന്നു. 


   മഹാന്മാരുടെ മഖ്ബറകളിൽ പോയി മദദിന്റെ ദീപശിഖ കൈപറ്റാൻ അത്യുത്സാഹിയായിരുന്നു ഉസ്താദ്. എന്റെ വല്യുപ്പയാണ് കൂരിയാട് തേനു മുസ്ലിയാർ ഉപ്പാപ്പ. അതു കാരണം ഉസ്താദിൽ നിന്ന് പ്രത്യേക വാത്സല്യവും കരുതലും പരിഗണനയും ലഭിച്ചിരുന്നതായി പലപ്പോഴും തോന്നാറുണ്ട്. ഉപ്പാപ്പയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഉസ്താദ് ചോദിച്ചറിയാറുണ്ടായിരുന്നു. നാട്ടിൽ പോകുമ്പോൾ നമുക്ക് ഒന്നിച്ച് പോകാം. എനിക്ക് തേനു മുസ്ലിയാരെയും ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെയുമൊക്കെ സിയാറത്ത് ചെയ്യാമല്ലോ എന്ന് എന്നോട് പറയാറുണ്ടായിരുന്നു. താഴെ ബാച്ചുമൊന്നിച്ചായിരുന്നു ഞങ്ങളുടെ തഫ്സീറുൽ ബൈളാവി ക്ലാസ് . ശൈഖുനയുടെ തസ്ഹീലുൽ ബൈളാവി വെച്ചാണ് ക്ലാസ് നടക്കാറുള്ളത്. മഹാനായ ബൈളാവി ഇമാമിന്റെ ഇബാറത്തുകളെ സരളമാക്കുകയും അവയുടെ അർത്ഥവ്യാപ്തികൾ വിസ്തരിക്കുകയും അവയ്ക്ക് ആധികാരിക സ്രോതസ്സുകളിൽ നിന്ന് അനുബന്ധകുറിപ്പുകൾ കൊണ്ട് ചമൽക്കാരം നടത്തുകയും ചെയ്ത് പ്രസ്തുത വ്യാഖ്യാന ഗ്രന്ഥത്തിന്റെ ലാളിത്യവത്ക്കരണം സാധ്യമാക്കിയ ശൈഖുനയുടെ അനുഗൃഹീത രചനാജീവിതം മുൻനിർത്തി ക്ലാസിൽ നടക്കാറുള്ള ഉസ്താദിന്റെ പെയ്തൊഴിയാത്ത ശൈഖുനയുടെ മദ്ഹും ഇന്ന് ഓർമ്മകളാണ്. കാര്യഗൗരവം തര്യപ്പെടുത്താൻ ആവശ്യസമയത്ത് രസകരമായി ശിക്ഷണനടപടികൾ കൈക്കൊള്ളാറുമുണ്ട്. ബൈളാവി ബാച്ചായ ഞങ്ങൾ രണ്ടു ബാച്ചിലെ കുട്ടികളും കൂടി ഒരിക്കൽ ഉസ്താദിന്റെ നേതൃത്വത്തിൽ സിയാറത്ത് യാത്ര പോയിരുന്നു. ഏറെക്കുറെ സ്ഥലങ്ങളും ഉസ്താദിന് സുപരിചിതവും അവിടങ്ങളിൽ സുപരിചിതരും ഉണ്ടായിരുന്നു. ഈ യാത്രയിലൂടെ ഉസ്താദിൽ നിന്ന് മഹാന്മാരെക്കുറിച്ചുള്ള വിവരണങ്ങളും ആത്മനിർഭരമായ പ്രാർത്ഥനകളും ലഭിച്ചു. 



ഉസ്താദിന്റെ സ്‌നേഹത്തിന്റേയും കരുതലിന്റേയും അനേകം നിമിഷങ്ങൾക്ക് വാദീ ഇർഫാൻ സാക്ഷിയായിക്കാണും . ശൈഖുനയെ ഒരു ആത്മസുഹൃത്ത് കണക്കെ സ്നേഹാതിരേകം കൊണ്ട് പൊതിഞ്ഞിരുന്നു ഉസ്താദ്. അസുഖവും വല്ലായ്മയും ശൈഖുനയെ വേട്ടയാടുമ്പോൾ

ഉസ്താദിന്റെ ശൈഖുനയോടുള്ള സ്നേഹതീക്ഷ്ണത നൊമ്പരങ്ങളുടെ ചെപ്പ് തുറക്കും. അത് പ്രാർത്ഥനയായും ആശ്വാസവചസ്സുകളായും പ്രതീക്ഷകളായും ക്ലാസ് റൂമുകളിൽ തളം കെട്ടി നിൽക്കുമായിരുന്നു. ഉസ്താദിന്റെ റൂമിൽ ചെന്നാൽ മേശക്ക് മീതെ ശൈഖുനയുടെ തൈസീറുൽ ജലാലൈനിയോ ഇതര കിതാബുകളോ കാണാം. സൂക്ഷ്മവായന നടത്തി നുഴഞ്ഞു കയറിയ തെറ്റുകൾ കണ്ടെത്തി സ്ഖലിതമുക്തമാക്കാൻ ശൈഖുന ഏൽപ്പിക്കുന്ന കിതാബുകളാണവ. ഏകാന്ത സായാഹ്നങ്ങളിൽ ഉസ്താദ് അവയുമായി താദാത്മ്യം പ്രാപിക്കുന്ന കാഴ്ചകളും വിരളമായിരുന്നില്ല. രാപ്പകൽ ഭേദമന്യേ അറിവ് പകർന്ന് കൊടുക്കാൻ ഉസ്താദ് സദാ സന്നദ്ധനായിരുന്നു. ആരായാലും എപ്പോഴായാലും ഏതു കിതാബായാലും സംശയവുമായി വരുന്നവനെ മടക്കിവിടുകയില്ലായിരുന്നു. ആ ജ്ഞാന പ്രതിബദ്ധത മുതലെടുത്ത മുതഅല്ലിമുകളുമുണ്ടായിരുന്നു. കാന്റീനിൽ നിന്ന് വേഗം ഭക്ഷണം കഴിച്ചാൽ മിച്ചം കിട്ടുന്ന സമയത്ത് പോലും കിതാബോതാൻ ആ വാതിൽക്കൽ നിൽക്കുന്നവരെയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുക മാത്രമല്ല സർവ്വ പിന്തുണയുമർപ്പിച്ച് ആശീർവദിക്കുകയും ചെയ്യുമായിരുന്നു. ഇത്തരത്തിൽ സിലബസിൽ ഉള്ളതും ഇല്ലാത്തതുമായ കിതാബുകൾ ഉസ്താദിൽ തത്പരരായ വിദ്യാർത്ഥികൾ ഓതുമായിരുന്നു. ആർക്കും പങ്കെടുക്കാവുന്ന ഉസ്താദിന്റെ തസരീഹുൽ മൻത്വിഖിന്റെയും ശർഹുതഹ്ദീബിന്റെയും ക്ലാസ് അന്നുണ്ടായിരുന്നു. ഇത്തരുണത്തിൽ സർവ്വസമയവും വിജ്ഞാനം വിളക്കിച്ചേർത്ത ജീവിതമായിരുന്നു ഉസ്താദിന്റേത്. ഉസ്താദ് നാട്ടിൽ പോയി വന്നാൽ വീട്ടു വർത്തമാനവും കൃഷി വിശേഷങ്ങളും കേൾക്കാമായിരുന്നു. 



സഅദിയ്യയിൽ നിന്ന് തഖസ്സുസ് പൂർത്തിയാക്കി സനദ് വാങ്ങുന്നതിന്റെ ഒന്നുരണ്ടു ദിവസം മുമ്പ് സതീർത്ഥ്യരായ സ്വാലിഹ് ഇർഫാനിയുടെയും സ്വലാഹുദ്ധീൻ ഇർഫാനിയുടെയും കൂടെ ഉസ്താദിനെ കാണാൻ പോയിരുന്നു. അഫ്ളലീ ബിരുദം സ്വീകരിക്കുന്ന സന്തോഷം പറഞ്ഞ് ദുആ ഇരപ്പിക്കലായിരുന്നു ലക്ഷ്യം. അതായിരുന്നു ഉസ്താദുമൊത്ത് ഞങ്ങൾ ചെലവഴിച്ച അവസാന നിമിഷങ്ങൾ. ഉസ്താദിന്റെ ജീവിതസായാഹ്നത്തിലുള്ള അനർഘ നിമിഷങ്ങളാണ് ഞങ്ങൾ കവരുന്നതെന്ന് നിനച്ചതു പോലുമില്ല. അപ്പോഴും ഉസ്താദിന്റെ കുശലാന്വേഷണവും സൗമത്യയോടെയുള്ള ഉപദേശനിർദേശങ്ങളും തന്നെയായിരുന്നു. സഅദിയ്യയിലെ തഖസ്സുസ് അദബിലെ പാഠ്യപദ്ധതിയും മറ്റും സംസാരവിഷയമായപ്പോൾ ഉസ്താദ് പറയുകയുണ്ടായി : അറബി പത്രങ്ങളും മാഗസിനുകളും വായിച്ചു ഗ്രഹിക്കാൻ എനിക്കും കഴിയും. കാരണം ഓതി പഠിക്കുന്ന കാലത്ത് ബാവ ഉസ്താദിൽ നിന്ന് തന്നെ മുഅല്ലഖകളും ദീവാനുകളും ഖസ്വീദകളുമൊക്കെ നോക്കിയിട്ടുണ്ട്. ശേഷം ഭാഷാ പഠനത്തിന്റെ അനിവാര്യതയും ഉസ്താദ് ഞങ്ങളോടുണർത്തി. വിശേഷങ്ങളൊക്കെ പങ്കുവെച്ചതിന് ശേഷം ഉസ്താദിന്റെ കരവും ഗ്രഹിച്ചു പോന്നതായിരുന്നു. തുറന്ന കണ്ണിലേക്കുള്ള അവസാന നോട്ടത്തിനുള്ള അവസരമാണെന്ന തിട്ടമില്ലാതെ ഞങ്ങൾ ഗുരുവും ശിഷ്യരും തമാശിച്ച് വീണ്ടും കാണുമെന്ന പ്രത്യാശയോടെ പിരിഞ്ഞതായിരുന്നു അന്ന്. ഏതാനും ദിവസങ്ങൾക്കു ശേഷം ശൈഖുനയെ കാണാൻ വേണ്ടി കോടമ്പുഴ പോകാൻ തീരുമാനിച്ചു. ശൈഖുന അവിടെ ഉണ്ടോ എന്നുറപ്പു വരുത്താൻ ഹസൻകുട്ടി ഇർഫാനിയെ വിളിച്ചപ്പോഴാണ് മമ്മദുസ്താദിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയ വിവരം പറഞ്ഞത്. തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ തങ്ങളുസ്താദിന്റെ ഇടറിയ ഉള്ളുലക്കുന്ന ആ വോയ്സ് മെസ്സേജും വന്നു. നമ്മുടെ മമ്മദുസ്താദ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി . കരൾ പിളരുന്ന നോവോടെയായിരിക്കും ഉസ്താദിന്റെ ശിഷ്യന്മാർ ഈ വാർത്ത കേട്ടിട്ടുണ്ടായിരിക്കുക. കാരണം അത്രമേൽ സ്നേഹവും കരുതലും സൗമ്യതയുമാണ് ഉസ്താദ് ഞങ്ങൾക്ക് പകർന്നുതന്നത്.


മമ്മദുസ്താദ് എന്ന് ശിഷ്യസമൂഹം ആദരപൂര്‍വം വിളിച്ചിരുന്ന ആ വിനയഗോപുരം അധ്യാപനകലയുടെ സൗമ്യമുഖമായിരുന്നു. സംശയങ്ങളാരായുന്നവര്‍ ആരുമാവട്ടേ, ഏതു പ്രായക്കാരുമാവട്ടേ വ്യക്തമായും സരസമായും സംശയനിവൃത്തി വരുത്തുന്നവിധം അനായാസമായി മറുപടി നല്‍കുന്നതില്‍ ഉസ്താദ് അതിവിദഗ്ധനായിരുന്നുവെന്ന് പറയാതെ വയ്യ. മഹാപണ്ഡിതനായ ഉസ്താദ് ധാര്‍ഷ്ട്യമില്ലാതെയും കോലാഹലങ്ങള്‍ കൂട്ടാതെയും അറിവുകളുടെ വിശാലഭൂമികയില്‍ ഔത്സുക്യത്തോടെ വിഹരിക്കുന്നത് അത്ഭുതാദരവുകളോടെയാണ് ശിഷ്യരായ ഞങ്ങൾ നോക്കിക്കണ്ടിരുന്നത്. എല്ലാവരുടെയും ഹൃദയത്തില്‍ ഉസ്താദ് സൂര്യശോഭയോടെ സുപ്രതിഷ്ഠിതനായത് ഈ നിര്‍മലസ്വഭാവം കൊണ്ടും അഭിഗമ്യത കൊണ്ടും കൂടിയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ തന്റെ അധികാരം അടിച്ചേല്‍പ്പിക്കുന്ന രീതി ഉസ്താദ് ഒരിക്കലും കൈക്കൊണ്ടിരുന്നില്ല. സുഗന്ധം മാത്രം പൊഴിച്ച ഒരു പൂവ് ഞെട്ടറ്റു വീഴുന്ന അനായാസതയോടെ ഉസ്താദ് പോയതറിഞ്ഞപ്പോള്‍ ആ ദുഃഖവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ  കലങ്ങിയ കണ്ണുകളോടെ നിലകൊള്ളുകയായിരുന്നു ശിഷ്യരും സഹപ്രവര്‍ത്തകരും. ഇന്നോളം ഇടപെട്ട ആര്‍ക്കും നല്ലതല്ലാത്ത ഒന്നും പറയാനില്ലാത്ത നിലാവുപോലൊരു മനുഷ്യനായിരുക്കും ഉസ്താദ്. പഠനത്തിന് ഉപകരിക്കുന്ന സഹായകഗ്രന്ഥങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയും അതിനനുസൃതമായ വിധത്തില്‍ അറിവിന്റെ പുതിയ തലങ്ങളെ വ്യാപിപ്പിക്കുവാനും പോഷിപ്പിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു ജീവിതാന്ത്യം വരെ ഉസ്താദ്. ശിഷ്യര്‍ ഉന്നയിക്കുന്ന എതിര്‍വാദങ്ങളില്‍ യുക്തിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അതംഗീകരിച്ച് അവരെ അഭിനന്ദിക്കുന്ന അപൂര്‍വമായ മനോ വിസ്തൃതിയും സത്യസന്ധതയും അഭിമാനബോധവും ഉസ്താദിനുണ്ടായിരുന്നു. നര്‍മത്തില്‍ ചാലിച്ചുള്ള ആ സംസാരം ഇനി നമുക്ക് കേള്‍ക്കാനാവില്ലല്ലോ. എന്തായാലും ജ്ഞാനത്തിന്റെ ഒരു കുളിര്‍നിലാവാണ് നമ്മെ വിട്ടകന്നത്. എല്ലാവരോടും ഉള്ളഴിഞ്ഞ സ്‌നേഹം മാത്രം. മനം നിറയെ മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും വെളിച്ചം മാത്രം. അവസാന നിമിഷം വരെയും തന്റെ ലക്ഷ്യത്തിനുവേണ്ടി ജീവിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഉസ്താദിന്റെ നേട്ടം. അനേകം ശിഷ്യരുടെ ഹൃദയങ്ങളില്‍ ഉസ്താദ് കൊളുത്തിയ വെളിച്ചത്തെ കെടുത്തുവാന്‍ ആര്‍ക്കുമാവില്ല. 


മമ്മദുസ്താദിൻ്റെയും ഖാദിറുസ്താദിൻ്റെയും ഹള്റത്തിലേക്ക് എന്നും ഫാതിഹയോതാറുണ്ടെന്ന കൂട്ടുകാരൻ്റെ വാക്കുകൾ എന്നെയേറെ സന്തോഷിപ്പിച്ചു. ജീവിതകാലത്ത് ഉസ്താദുമാർ ശിഷ്യ ഹൃത്തുകളിൽ കത്തിച്ചു വെയ്ക്കുന്ന നിറദീപങ്ങളുടെ വെള്ളിവെളിച്ചമായിരിക്കണം വഫാത്താനന്തരം അവരുടെ ഖബ്റുകളിലേക്ക് പരന്നൊഴുകുന്നത്. ആ സുകൃതപ്രവാഹം അനുസ്യൂതം തുടരട്ടെ... നാളെ മുത്തു നബി (സ) യുടെ ജീവാറിലായി നമ്മെയെല്ലാം നാഥൻ ഒരുമിപ്പിക്കട്ടെ.... ആമീൻ.

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...