മലയാളഭാഷയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് മുതലക്കണ്ണീർ. സ്വാർത്ഥലാഭത്തിനു വേണ്ടി ഒഴുക്കുന്ന കണ്ണുനീർ എന്ന അർത്ഥത്തിലാണിതുപയോഗിക്കുന്നത്.
കണ്ണുനീർ ഗ്രന്ഥികൾ ഉണ്ടെങ്കിലും മുതലയ്ക്ക് കണ്ണ് നീർ ഒഴുക്കി കരയാൻ അറിയില്ല എന്നാൽ അവയ്ക്ക് ഒരുപാട് നേരം കരയിൽ കഴിയുമ്പോൾ കണ്ണിന്റെ സംരക്ഷണത്തിനായി ഈ ഗ്രന്ഥി സ്രവങ്ങൾ പുറപ്പെടുവിയ്ക്കുന്നു. ചിലപ്പോൾ ഇരയെ രുചിയോടെ ഭക്ഷിക്കുമ്പോളാകാം ഇത് സംഭവിയ്ക്കുന്നത് . ഇരയോടുള്ള അനുകമ്പ മൂലം കരയുന്നതായി തോന്നുകയും ചെയ്യാം. ഈ ഒരു കരച്ചിലിനെ അവലംബമായി എടുത്താണ് മുതലക്കണ്ണീർ എന്ന പ്രയോഗം നിലവിൽ വന്നത് എന്നനുമാനിക്കാം.
കരഞ്ഞാൽ കണ്ണുനീർ വരും. കണ്ണുനീർ വന്നില്ലെങ്കിൽ ആ കരച്ചിൽ കള്ളക്കരച്ചിലാണെന്നാണ് നമ്മൾ പറഞ്ഞുവെക്കാറ്. സന്തോഷം വന്നാലും സങ്കടം വന്നാലുമെല്ലാം കണ്ണിൽനിന്ന് കണ്ണീരുവരും. അത് നമ്മുടെ മനസ്സിനെ റിലാക്സ് ആക്കാനുള്ള ശരീരത്തിന്റെ ഒരു വിദ്യകൂടിയാണെന്ന് ശാസ്ത്രം പറയുന്നു. സങ്കടം വന്ന് കരയുന്ന ഒരാൾക്ക് കണ്ണുനീർ കുറച്ച് പുറത്തുപോയാൽ വലിയ ആശ്വാസം കിട്ടുമത്രേ. എന്തിനേറെ പറയുന്നു, സ്പെയിനിൽ ആളുകൾക്ക് സ്വസ്ഥമായി കരയാനുള്ള ‘ക്രയിങ് റൂമു’കൾ വരെ അവിടത്തെ സർക്കാർ തയാറാക്കിയിട്ടുണ്ട്. പറഞ്ഞുവരുന്നത് മറ്റൊരു കണ്ണീർക്കഥയാണ്. ‘മുതലക്കണ്ണീർ’ എന്ന വാക്ക് കൂട്ടുകാർ ഒരുപാട് കേട്ടിട്ടുണ്ടാവും. ശരിക്കും എന്താണ് മുതലയുടെ കണ്ണീരിനു മാത്രം ഇത്ര പ്രത്യേകത?
മുതല തന്റെ ഇരയെ അകത്താക്കുമ്പോൾ ആ ജീവിയെ കൊന്നതോർത്ത് ഓരോ തവണയും കരഞ്ഞുകൊണ്ടിരിക്കും’ എന്ന ധാരണയുടെ പുറത്താണ് ‘മുതലക്കണ്ണീർ’ എന്ന വാക്കുണ്ടാകുന്നത്. ഉള്ളിൽ ചിരിച്ചുകൊണ്ട് പുറമെയുള്ളവരെ ബോധ്യപ്പെടുത്താൻ വ്യാജമായി സങ്കടപ്രകടനം നടത്തുന്നവരെ സൂചിപ്പിക്കാൻ ‘മുതലക്കണ്ണീർ’ എന്ന വാക്ക് ഉപയോഗിക്കുന്നു. ശരിക്കും മുതല അങ്ങനെ കരയാറുണ്ടോ?
ഇല്ല എന്നാണ് ഉത്തരം. പക്ഷേ, മുതലകൾ കൂടുതൽ സമയം കരയിൽ ചെലവിടുമ്പോൾ കണ്ണ് വരണ്ടുപോകാതിരിക്കാൻ വലിയ അളവിൽ കണ്ണീർ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടത്രെ. അത് പുറത്തേക്ക് ഒഴുകുന്നതാണ് നമ്മൾ കാണുന്ന മുതലയുടെ കണ്ണുനീർ. അതുകണ്ട് പലരും മുതല കരയുകയാണെന്ന് തെറ്റിദ്ധരിക്കും. കണ്ണിലെ അഴുക്ക് കളയാനും ഭക്ഷണത്തിലൂടെ കിട്ടുന്ന ലവണാംശം പുറത്ത് കളയാനുമാണ് ഇത്തരത്തിൽ മുതലകളുടെ ശരീരം പ്രതികരിക്കുന്നതത്രേ. മനുഷ്യരല്ലാതെ, സങ്കടംകൊണ്ട് കണ്ണീർ പുറത്തേക്കൊഴുക്കുന്ന മറ്റ് ജീവികൾ ഉണ്ടെന്ന് ശാസ്ത്രം ഇനിയും തെളിയിച്ചിട്ടില്ല. നായും പശുവും ആനയും അടക്കമുള്ള പല ജീവികളുടെയും കണ്ണിൽനിന്ന് കണ്ണുനീർ വരാറുണ്ടെന്ന് പറയുമ്പോഴും ഇതൊന്നും സങ്കടംപോലുള്ള വികാരംകൊണ്ട് വരുന്നതല്ല എന്നർഥം. ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും മുതലവർഗത്തിൽപെട്ട ജീവികളുടെ കണ്ണിൽനിന്ന് കണ്ണുനീർ വരാറുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും സങ്കടംകൊണ്ടല്ല എന്നുമാത്രം.
☘️☘️☘️
പ്രത്യേകിച്ചും കുട്ടിക്കാലത്ത് എന്തിനെങ്കിലും വേണ്ടി വാശിവിടിച്ച് കരയുമ്പോള്‍ മുതിര്‍ന്നവര്‍ പറയുന്ന കളിയാക്കലുകളിലൊന്നാണ് 'ഓ അവന്‍റൊരു മുതലക്കണ്ണീര്...' എന്ന്. ഇന്ന് കുട്ടികളുടെ ചില റീല്‍സുകളിലും ഈ പ്രയോഗം ഉപയോഗിച്ച് കാണാം. വ്യാജമായ കരച്ചിലുകളെ അല്ലെങ്കില്‍ ഉള്ളില്‍ത്തട്ടിയുള്ള കരച്ചിലുകളല്ലെന്ന് തോന്നുന്ന എല്ലാ കരച്ചിലുകളും നമ്മുക്ക് മുതലക്കണ്ണീരാണ്. എന്നാല്‍ എന്താണ് മുതലക്കണ്ണീരെന്ന് ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഈ മുതലക്കണ്ണീലെല്ലാം വ്യാജമാണോയെന്ന്? അതുമല്ലെങ്കില്‍ എന്തു കൊണ്ടാകും മുതലകളുടെ കണ്ണീരിന് ആത്മാര്‍ത്ഥതയില്ലെന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മറ്റ് മൃഗങ്ങളെ പോലെ മനുഷ്യനും ഒരു മൃഗമാണ്. എന്നിട്ടും എന്തുകൊണ്ടാകും മുതലയുടെ കണ്ണീര് മാത്രം വ്യാജമെന്ന ബോധത്തിലേക്ക് നമ്മുടെ പൂര്‍വ്വീകര്‍ എത്തിച്ചേരുകയും അതില്‍ നിന്ന് ഒരു സാംസ്കാരിക ജ്ഞാനം ഉല്‍പ്പാദിപ്പിക്കുകുയും ചെയ്തത്? പല സംസ്കാരങ്ങളിലും ഈ ജ്ഞാനം ഒരുപോലെതന്നെയാകാന്‍ കാരണവും എന്തായിരിക്കാം? ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്നാല്‍, ഇത്തരം പഴഞ്ചൊല്ലുകളുടെ പതിര് അന്വേഷിച്ച ചിലരുമുണ്ടായിരുന്നു. കേട്ടതെല്ലാം അപ്പടി ഏറ്റ് ചൊല്ലാന്‍ തയ്യാറല്ലാത്തവര്‍. അത്തരത്തിലുള്ളവരില്‍ പെട്ടതായിരുന്നു ന്യൂറോളജിസ്റ്റ് ഡി മാൽക്കം ഷാനറും സുവോളജിസ്റ്റ് കെന്‍റ് എ വ്ലിറ്റും. ഇരുവരും 'മുതലക്കണ്ണീരി'ലെ പതിര് തേടി.
മൃഗങ്ങളുടെ കണ്ണുനീരിനെ കുറിച്ച് മുമ്പും പല പഠനങ്ങളും നടന്നിട്ടുണ്ട്. മനുഷ്യന്‍ മുതൽ മൃഗങ്ങൾ വരെയുള്ള മൃഗങ്ങളുടെ കണ്ണുനീരിനെക്കുറിച്ച് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയപ്പോൾ എല്ലാവരുടെയും കണ്ണുനീരിൽ ഒരേ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അവ കണ്ണുനീർ നാളത്തിൽ നിന്ന് പുറത്തുവരുന്നുണ്ടെന്നും കണ്ടെത്തി. പ്രത്യേക ഗ്രന്ഥിയിൽ നിന്ന് വരുന്ന കണ്ണുനീരിൽ ധാതുക്കളും പ്രോട്ടീനുകളും ഉണ്ടെന്നും തെളിഞ്ഞിരുന്നു. എന്നാല്‍ 2006 ലാണ് ഡി മാൽക്കം ഷാനറും കെന്‍റ് എ വ്ലിറ്റും അമേരിക്കൻ ചീങ്കണ്ണികളുടെയും മുതലകളുടെയും കണ്ണീരിനെ കുറിച്ച് ഗവേഷണം നടത്തുന്നത്. കരയില്‍ വളരെ ഉണങ്ങിയ പ്രദേശത്ത് വിശ്രമിക്കുകയായിരുന്ന ചീങ്കണികളിലായിരുന്നു പരീക്ഷണം. ഇവയ്ക്ക് ഭക്ഷണം നല്‍കിയപ്പോള്‍ ഇവയുടെ കണ്ണില്‍ നിന്നും കുമിളകളും കണ്ണീരും പ്രവഹിക്കാന്‍ തുടങ്ങി. എന്നാല്‍, ചീങ്കണ്ണികള്‍ ഈ സമയം ദുഃഖിതരായിരുന്നില്ല. മറിച്ച് ആസ്വദിച്ച് ഭക്ഷണം കഴിക്കുമ്പോളും അവരുടെ കണ്ണുനീര്‍ ഒഴുകുകയായിരുന്നു. മുതലകളിലും ഈ പ്രത്യേകത ആവര്‍ത്തിച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ കണ്ണുനീരും ഒഴുകി.
ചീങ്കണ്ണികളും മുതലകളും തമ്മിൽ ശാരീരികമായി ചെറിയ വ്യത്യാസമുണ്ട്. ഇത് കൂടാതെ മുതലയുടെ വായ ചെറുതും ഒപ്പം U- ആകൃതിയിലുള്ളതും ചീങ്കണ്ണിയുടെ വായയുടെ ആകൃതിയാകട്ടെ V -യാണ്. മുതലകളുടെ അപേക്ഷിച്ച് കുറച്ച് നീണ്ടതും. എന്നാല്‍, ഇവ രണ്ടും ഭക്ഷണം കഴിക്കുമ്പോൾ കണ്ണീർ പൊഴിക്കുന്നു. അവരുടെ കണ്ണുനീർ പ്രോട്ടീനുകളാലും ധാതുക്കളാലും സമ്പന്നമാണ്. അതിനാല്‍ തന്നെ ഈച്ചകൾ ഈ കണ്ണുനീർ ഭക്ഷിക്കാനെത്തുന്നു. എന്നാല്‍, ഇവരുടെ കണ്ണുനീര്‍ എല്ലായിപ്പോഴും വ്യാജമല്ലെന്ന് ഇരുവരും പറയുന്നു. ഇവര്‍ സങ്കടപ്പെടുമ്പോഴും വേദനിക്കുമ്പോഴും കണ്ണുനീര്‍ പൊഴിക്കുന്നുണ്ട്. പക്ഷേ ഭക്ഷണം കഴിക്കുമ്പോഴും ഇവ 'വ്യാജ' കണ്ണുനീര്‍ പുറപ്പെടുവിക്കുന്നു. വിശപ്പടക്കുമ്പോള്‍ പോലും കരയുന്നതിനാലാകും മുതലകളുടെ കണ്ണുനീര്‍ വ്യാജമെന്ന ഖ്യാതി നേടിയത്. അതൊരു പഴഞ്ചൊല്ലായി പരിണമിച്ചതും.
No comments:
Post a Comment