Thursday, 1 December 2022

പ്രസവാനന്തര കർമ്മങ്ങൾ




*പ്രസവം അടുത്താലുള്ള പ്രാർത്ഥന*


ദുആഉൽ കർബ് അത്യധികം വർധിപ്പിക്കൽ അഭികാമ്യമാണ്.


لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ.


കിതാബു അമലിൽ യൗമി വല്ലൈലി എന്ന ഗ്രന്ഥത്തിൽ ഇബ്നു സ്സുന്നി ഫാത്വിമ (റ) യെ  ഉദ്ധരിക്കുന്നതായി  കാണാം. മഹതിയുടെ പ്രസവം അടുത്തപ്പോൾ മുത്ത് നബി (സ) ഉമ്മു സലമയോടും സൈനബ് ബിൻത് ജഹ്ശിനോടും ഫാത്വിമ ബീവിയുടെ സമീപം വന്ന് ആയത്തുൽ കുർസിയ്യും  അഅറാഫിലെ അമ്പത്തിനാലാം ആയത്തും ഒതാൻ പറഞ്ഞു.ശേഷം മുഅവ്വിദതൈനി പാരായണം ചെയ്ത് മന്ത്രിച്ചൂതുകയും ചെയ്തു. [അൽ അദ്കാർ : ഇമാം നവവി (റ) ] .


{ إِنَّ رَبَّكُمُ ٱللَّهُ ٱلَّذِی خَلَقَ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضَ فِی سِتَّةِ أَیَّامࣲ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ یُغۡشِی ٱلَّیۡلَ ٱلنَّهَارَ یَطۡلُبُهُۥ حَثِیثࣰا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَ ٰ⁠تِۭ بِأَمۡرِهِۦۤۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَـٰلَمِینَ }[അഅറാഫ്:  54]  . 



ഖുതുബുർ റബ്ബാനി അശ്ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) അവിടുത്തെ ഗ്രന്ഥമായ അൽഗുൻയയിൽ  പറയുന്നു :  പ്രസവം പ്രയാസകരമായാൽ അവൾക്കു വേണ്ടി താഴെ പറയുന്നവ ഒരു വൃത്തിയുള്ള പാത്രത്തിൽ എഴുതപ്പെടുകയും ശേഷം അത് അവൾ കഴുകി കുടിച്ച് ബാക്കി വെള്ളം നെഞ്ചിൽ പുരട്ടണമെന്നും ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.


പാത്രത്തിൽ എഴുതേണ്ട വാക്യങ്ങൾ: 


بسم الله الرحمن الرحيم ، لا إله إلا الله الحليم الكريم ، سبحان الله رب العرش العظيم، الحمدلله رب العالمين ،  

{ كَأَنَّهُمۡ یَوۡمَ یَرَوۡنَهَا لَمۡ یَلۡبَثُوۤا۟ إِلَّا عَشِیَّةً أَوۡ ضُحَىٰهَا }[നാസിആത്ത് 46]، 

{كَأَنَّهُمۡ یَوۡمَ یَرَوۡنَ مَا یُوعَدُونَ لَمۡ یَلۡبَثُوۤا۟ إِلَّا سَاعَةࣰ مِّن نَّهَارِۭۚ بَلَـٰغࣱۚ فَهَلۡ یُهۡلَكُ إِلَّا ٱلۡقَوۡمُ ٱلۡفَـٰسِقُونَ }[അഹ്ഖാഫ് 35] .


[ അൽ ഗുൻയ 1/40  : അബ്ദുൽ ഖാദിർ ജീലാനി (റ) ] .


വിശ്വപ്രസിദ്ധ കർമ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥമായ ഇആനത്തിൽ മഹാനായ സയ്യിദുൽ ബക്രി (റ) രേഖപ്പെടുത്തിയതായി  കാണാം. 

"പ്രസവം പ്രയാസകരമായാൽ ശുദ്ധമായ പാത്രത്തിൽ താഴെ പറയുന്നവ എഴുതപ്പെടുകയും ശേഷം വെള്ളം കൊണ്ട് മായ്ച് , ഗർഭിണി ആ വെള്ളം കുടിക്കുകയും മുഖത്ത് കുടയുകയും ചെയ്യണം. ( ഇആനത്തു ത്വാലിബീൻ 2/339 : സയ്യിദുൽ ബക്രി ).   


പാത്രത്തിൽ എഴുതേണ്ടത് : 

أخرج أيها الولد من بطن ضيقة إلى سعة هذه الدنيا. أخرج بقدرة الله الذي جعلك في قرار مكين إلى قدر معلوم

 * { لَوۡ أَنزَلۡنَا هَـٰذَا ٱلۡقُرۡءَانَ عَلَىٰ جَبَلࣲ لَّرَأَیۡتَهُۥ خَـٰشِعࣰا مُّتَصَدِّعࣰا مِّنۡ خَشۡیَةِ ٱللَّهِۚ وَتِلۡكَ ٱلۡأَمۡثَـٰلُ نَضۡرِبُهَا لِلنَّاسِ لَعَلَّهُمۡ یَتَفَكَّرُونَ (21) هُوَ ٱللَّهُ ٱلَّذِی لَاۤ إِلَـٰهَ إِلَّا هُوَۖ عَـٰلِمُ ٱلۡغَیۡبِ وَٱلشَّهَـٰدَةِۖ هُوَ ٱلرَّحۡمَـٰنُ ٱلرَّحِیمُ (22) هُوَ ٱللَّهُ ٱلَّذِی لَاۤ إِلَـٰهَ إِلَّا هُوَ ٱلۡمَلِكُ ٱلۡقُدُّوسُ ٱلسَّلَـٰمُ ٱلۡمُؤۡمِنُ ٱلۡمُهَیۡمِنُ ٱلۡعَزِیزُ ٱلۡجَبَّارُ ٱلۡمُتَكَبِّرُۚ سُبۡحَـٰنَ ٱللَّهِ عَمَّا یُشۡرِكُونَ (23) هُوَ ٱللَّهُ ٱلۡخَـٰلِقُ ٱلۡبَارِئُ ٱلۡمُصَوِّرُۖ لَهُ ٱلۡأَسۡمَاۤءُ ٱلۡحُسۡنَىٰۚ یُسَبِّحُ لَهُۥ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِیزُ ٱلۡحَكِیمُ (24) }

[الحشر : 21-24]

{ وَنُنَزِّلُ مِنَ ٱلۡقُرۡءَانِ مَا هُوَ شِفَاۤءࣱ وَرَحۡمَةࣱ لِّلۡمُؤۡمِنِینَ وَلَا یَزِیدُ ٱلظَّـٰلِمِینَ إِلَّا خَسَارࣰا }

(الاسراء: ٨٢).



*നവജാത ശിശുവിന്റെ ചെവിയിൽ ബാങ്കും ഇഖാമത്തും*


അബൂ റാഫിഅ് (റ) പറയുന്നു : ഫാത്വിമ ബീവി (റ) ഹുസൈൻ (റ) വിനെ പ്രസവിച്ച സമയം നബി (സ) ഹുസൈൻ (റ) ന്റെ ചെവിയിൽ ബാങ്കു വിളിക്കുന്നത് ഞാൻ കണ്ടു. ( തുർമുദി ) .


നബി (സ) പറഞ്ഞു: ഒരാൾക്ക് ഒരു കുഞ്ഞ് ജനിക്കുകയും അയാൾ ആ കുഞ്ഞിന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുത്താൽ ആ കുഞ്ഞിന് പൈശാചിക ബാധ ഉണ്ടാവില്ല. ( അമലുൽ യൗമി വ ല്ലൈല : ഇബ്നു സുന്നീ : ഹദീസ് നമ്പർ 628).


ഹസൻ (റ) ജനിച്ച ദിവസം നബി (സ) വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുത്തിട്ടുണ്ട്. ( ശുഅബുൽ ഈമാൻ : ബൈഹഖി (റ) )


പ്രസവിച്ച ഉടനെ ശിശുവിന്റെ വലതു ചെവിയിൽ ബാങ്കും സൂറത്തുൽ ഇഖ്ലാസും ആലു ഇംറാനിലെ അമ്പത്തിയാറാം വചനവും 

إِنِّیۤ أُعِیذُهَا بِكَ وَذُرِّیَّتَهَا مِنَ ٱلشَّیۡطَـٰنِ ٱلرَّجِیمِ .[ ആലു ഇംറാൻ : 36]

ഇടത്തേ ചെവിയിൽ ഇഖാമത്തും നിർവ്വഹിക്കൽ സുന്നത്താണ്. അവ നിർവ്വഹിക്കുന്നത് പെണ്ണാണെങ്കിലും ശരി. ഉദ്ധൃത ഹദീസിൽ പ്രതിപാദിച്ചതു പോലെ പൈശാചികോപദ്രവം ഏൽക്കാതിരിക്കാനാണിത്. ഹുസൈൻ (റ ) ന്റെ ചെവിയിൽ നബി തങ്ങൾ (സ) ബാങ്ക് വിളിച്ചെന്ന് നാം നേരത്തെ പറഞ്ഞുവല്ലോ. ദുൻയാവിൽ നിന്ന് പുറപ്പെടുമ്പോൾ തൗഹീദിൻ വചനം ചൊല്ലിക്കൊടുക്കുന്നതു പോലെ ദുൻയാവിലേക്ക് ജനിച്ചു വീഴുമ്പോഴും അവന്റെ  കർണ്ണപുടങ്ങളിൽ തൗഹീദിൻ പ്രഖ്യാപനം മുഴങ്ങാനുമാണിത്. നവജാത ശിശുവിൻ സമീപത്ത് നിന്ന് പിശാചുക്കളെ ആട്ടിയകറ്റാനും ഇത് കാരണമാകും. ബാങ്ക് വിളി കേൾക്കേണ്ട താമസം പിശാചുക്കൾ ഓടിയകലും . നബി (സ) നവജാത ശിശുവിന്റെ വലത്തേ ചെവിയിൽ സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്തതായി അബൂ റസീൻ എന്നവരുടെ മുസ്നദിൽ കാണാം.



*കുഞ്ഞ് പിറന്നാലുള്ള ആശംസയും പ്രാർത്ഥനയും*


മഹാനായ ഇമാം നവവി (റ) അവിടുത്തെ അദ്കാർ എന്ന ഗ്രന്ഥത്തിൽ പറയുന്നു: കുഞ്ഞ് പിറന്നാൽ ആശംസിക്കൽ സുന്നത്താണ് . നമ്മുടെ പണ്ഡിതന്മാർ പറയുന്നു : മനുഷ്യരെ ആശംസ പഠിപ്പിച്ചത് ഹുസൈൻ (റ) ആണ് . അതു പോലെ ആശംസിക്കൽ നമുക്കും സുന്നത്താണ് . അവിടുന്ന് പറഞ്ഞു:

بَارَكَ اللَّهُ لَكَ فِي الـمَوْهُوبِ لَكَ، وَشَكَرْتَ الوَاهِبَ، وبَلَغَ أشُدَّهُ، وَرُزِقْتَ بِرَّهُ

എന്നു നിങ്ങൾ പറയൂ.


ആശംസകനുള്ള പ്രത്യുത്തരമായി പ്രതികരിക്കലും സുന്നത്താണ് . ഇങ്ങനെയാണ് അവൻ പ്രതികരിക്കേണ്ടത്. 

بَارَكَ اللَّهُ لَكَ، وبَارَكَ عَلَيْكَ، وجَزَاكَ اللَّهُ خَيْراً، ورَزَقَكَ اللَّهُ مِثْلَهُ، 


[ അൽ അദ്കാർ 263-264 : ഇമാം നവവി (റ) ] . 


*പൊക്കിൾകൊടി മുറിക്കലും കുളിപ്പിക്കലും*



ഒരു കുട്ടി ജനിച്ചാൽ എല്ലാത്തിനും മുമ്പ് അനിവാര്യമായും പൊക്കിൾകൊടി മുറിക്കണം. പൊക്കിൾകൊടി എന്നത് പൊക്കിളുമായി ബന്ധിക്കപ്പെട്ട കുടൽ പോലെയുള്ള ഭാഗമാണ്. നാലു വിരളുകളുടെ  വീതിക്ക് മീതെയായിട്ടാണ് മുറിക്കേണ്ടത്. അതിന്റെ യഥാർത്ഥ നീളം കണക്കെ അതവിടെ അവശേഷിച്ചാൽ  ചീഞ്ഞളിഞ്ഞ് അതിന്റെ ദുർഗന്ധം നവജാത ശിശുവിന് പ്രയാസം സൃഷ്ടിക്കും. മാത്രമല്ല ആ ജീർണ്ണത പൊക്കിളിലേക്ക് ഗ്രസിക്കാനും സാധ്യതയുണ്ട്. നാലു വിരളുകളുടെ  വീതിക്ക് മീതെയായിട്ടാണ് മുറിക്കേണ്ടതെന്ന് പറഞ്ഞത് കുഞ്ഞിന് വേദനിക്കാതിരിക്കാനാണ്. അതിനു താഴെ മുറിച്ചാൽ കുഞ്ഞിന് ശക്തമായ വേദന അനുഭവപ്പെടും. ( ഇത്ഹാഫു സ്സാദത്തുൽ മുത്തഖീൻ ബി ശർഹി ഇഹ്‌യാഇ ഉലൂമിദ്ദീൻ : 7 / 363) .


തദനന്തരം വയറ്റാട്ടി ശീതോഷ്ണമായ വെള്ളം കൊണ്ട് കുഞ്ഞിനെ കുളിപ്പിക്കണം.  മൂക്കിന്റെ ഇരു ദ്വാരങ്ങളും വൃത്തിയാക്കുകയും പിൻദ്വാരം വെളിപ്പെടാൻ വേണ്ടി പൃഷ്ഠഭാഗം കുലുക്കുകയും വേണം. ശേഷം ചുറ്റിപ്പൊതിയുന്ന തുണിയിൽ കിടത്തിയാൽ നേരിയ ഇമവെട്ടലോടെ എല്ലാ അവയവങ്ങളും സജീവമാകും. തലയ്ക്കു മീതെ വീണ് കിടക്കുന്ന രീതിയിൽ നേരിയ തൊപ്പിയോ മറ്റോ ധരിപ്പിക്കണം. കാഴ്ചശക്തി സംരക്ഷിക്കുന്നതിന് വേണ്ടി നേരിയ ഇരുട്ടുള്ള മിതമായ സ്ഥലത്ത് കുഞ്ഞിനെ ഉറക്കണം. ആകാശനീലിമ തുണി ഉപയോഗിച്ച് തൊട്ടിൽ മൂടുകയും വേണം.


കുഞ്ഞ് കരയുന്നത്  പേൻ , ചെള്ള്, മൂട്ട എന്നിവയുടെ ഉപദ്രവം, വിശപ്പ് , വേദന, ശീതം , ഉഷ്ണം , എന്നിവ കാരണമായിട്ടാണ്. അങ്ങനെ വല്ലതും ഉണ്ടായാൽ ഉടനടി ആ പ്രശ്നങ്ങൾ അകറ്റിക്കൊടുക്കൽ അത്യന്താപേക്ഷിതമാണ്. കഴിയുന്നിടത്തോളം കുഞ്ഞിന്റെ ഉമ്മയുടെ മുലപ്പാൽ തന്നെ കൊടുക്കാൻ ബദ്ധശ്രദ്ധ പുലർത്തൽ അനിവാര്യമാണ്.  കാരണം ഗർഭത്തിലായിരിക്കെ കുഞ്ഞിന് ലഭിച്ച ദ്രാവകസത്തയോട് ഏറ്റം  സമഗുണമായത് ഉമ്മയുടെ മുലപ്പാലാണ്. ഉമ്മയുടെ മുലപ്പാൽ തന്നെയാണ് കുഞ്ഞിന് ഏറ്റവും സ്വീകാര്യയോഗ്യവും കൂടുതൽ  ഇണക്കമുള്ളതും . 


അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് കുഞ്ഞിന്റെ ശ്രദ്ധതിരിച്ച് അവയെ അകറ്റാൻ ഉമ്മയുടെ മുലക്കണ്ണ് വായയിൽ ഇട്ടു കൊടുക്കൽ വളരെ പ്രയോജനകരമാണെന്ന് പരിജ്ഞാനം കൊണ്ട് തെളിയിക്കപ്പെട്ടതുമാണ്. കുഞ്ഞിന്റെ പ്രകൃതിഗുണം പോഷിപ്പിക്കുന്നതിന് രണ്ടു കാര്യങ്ങൾ അനിവാര്യമായും ശ്രദ്ധിക്കേണ്ടതുണ്ട്. നേരിയ ഇളക്കമാണ് അതിലൊന്ന്. മറ്റൊന്ന് നമ്മുടെ പതിവ് പോലെ കുഞ്ഞിനെ ഉറക്കുമ്പോഴുള്ള രാഗമൊപ്പിച്ചുള്ള സ്വരങ്ങളുമാണ്. ഇളക്കം കുഞ്ഞിന്റെ  സഹജമായ ചൂട് വീണ്ടെടുക്കുകയും സ്വരങ്ങൾ  കുഞ്ഞിനെ പ്രവർത്തന സജ്ജമാക്കുകയും ചെയ്യുന്നു.

(ഇത്ഹാഫ്). 



*കുഞ്ഞിന് മധുരം നൽകൽ*


നബി (സ) തങ്ങളുടെ അടുത്തേക്ക് കുട്ടികളെ മധുരം കൊടുക്കാൻ കൊണ്ടുവരപ്പെടാറുണ്ട്. അവിടുന്ന് അവർക്ക് മധുരം നൽകുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട് എന്ന് ആയിശ ബീവി (റ) യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ( അബൂദാവൂദ് 5106) .



അസ്മാഅ് ബീവിയിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിൽ കാണാം. മഹതി പറയുന്നു: മക്കയിൽ ഞാൻ അബ്ദുള്ളാഹി ബ്നു സുബൈറിനെ ഗർഭം ചുമന്നു .  ശേഷം മദീനയിലെ ഖുബാഇൽ പോയി . അവിടെ വെച്ചാണ് പ്രസവം നടന്നത്. അങ്ങനെ കുട്ടിയെയുമായി ഞാൻ നബി (സ) സവിധത്തിലെത്തി.  അവിടുന്ന് കുഞ്ഞിനെ തിരുമടിത്തട്ടിൽ വെച്ചു. ശേഷം ഈത്തപ്പഴം കൊണ്ടുവരാൻ പറഞ്ഞു. കൊണ്ടുവരപ്പെട്ട ഈത്തപ്പഴം അവിടുത്തെ തിരുവായയിലിട്ട് ചവച്ചതിനുശേഷം ശറഫാക്കപ്പെട്ട അവിടുത്തെ ഉമിനീർ കുഞ്ഞിന്റെ വായയിലേക്ക് നേരിട്ട് പകർന്നുനൽകി. അങ്ങനെ കുട്ടിയുടെ ഉള്ളിലേക്ക് പ്രഥമമായി പ്രവേശിച്ചത് അവിടുത്തെ ഉമിനീരായിരുന്നു. ശേഷം ഈത്തപ്പഴം കൊണ്ട് മധുരം കൊടുക്കുകയും ബറകത്തിനു വേണ്ടി ദുആ നടത്തിത്തരുകയും ചെയ്തു. (ബുഖാരി , മുസ്ലിം ).


അബൂ മൂസൽ അശ്അരി (റ) പറയുന്നു: എനിക്കൊരു കുഞ്ഞ് പിറന്നു. ഞാൻ തിരുസവിധത്തിലെത്തി. തിരുനബി (സ) കുഞ്ഞിന് ഇബ്റാഹിം എന്ന് നാമകരണം നടത്തുകയും ഈത്തപ്പഴം കൊണ്ട് മധുരം നൽകുകയും ബറകത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. (ബുഖാരി , മുസ്ലിം ).


നവജാത ശിശു ആണാകട്ടെ പെണ്ണാകട്ടെ സദ് വൃത്തരായ  പുരുഷൻ / സ്ത്രീ അവർക്ക് ഈത്തപ്പഴം അല്ലെങ്കിൽ ഉണക്കമുന്തിരി പോലെ  വേവിക്കപ്പെടാത്ത മധുരമുള്ളത്  കൊടുത്ത് മധുരം പകരൽ സുന്നത്താണ്. ഇത് പ്രസവിച്ച ഉടനെ ചെയ്യേണ്ട കർമ്മമാണ് . കുട്ടിയുടെ ചെവിയിൽ ബാങ്കും ഇഖാമത്തും കൊടുത്ത ശേഷമാണ് ചെയ്യേണ്ടത്. ബാങ്കും ഇഖാമത്തുമാണ് മധുരം നൽകുന്നതിനെക്കാൾ മുന്തിക്കപ്പെടേണ്ടത്.  ഈത്തപഴം പോലോത്തത് വായയിലിട്ട് ചവച്ച് ,  അതിലൊരംശം കുട്ടിയുടെ ഉള്ളിലേക്ക് ഇറങ്ങാൻ വേണ്ടി കുട്ടിയുടെ അണ്ണാക്കിൽ തേച്ച് കൊടുക്കുകയാണ് മധുരം നൽകുക എന്നതു കൊണ്ടുള്ള വിവക്ഷ. ( ഫത്ഹുൽ മുഈൻ & ഇആനത്ത് 2/338 -339 )  



*മക്കളെ മുലയൂട്ടൽ*


അള്ളാഹു പറയുന്നു : 


{ ۞ وَٱلۡوَ ٰ⁠لِدَ ٰ⁠تُ یُرۡضِعۡنَ أَوۡلَـٰدَهُنَّ حَوۡلَیۡنِ كَامِلَیۡنِۖ لِمَنۡ أَرَادَ أَن یُتِمَّ ٱلرَّضَاعَةَۚ وَعَلَى ٱلۡمَوۡلُودِ لَهُۥ رِزۡقُهُنَّ وَكِسۡوَتُهُنَّ بِٱلۡمَعۡرُوفِۚ لَا تُكَلَّفُ نَفۡسٌ إِلَّا وُسۡعَهَاۚ لَا تُضَاۤرَّ وَ ٰ⁠لِدَةُۢ بِوَلَدِهَا وَلَا مَوۡلُودࣱ لَّهُۥ بِوَلَدِهِۦۚ وَعَلَى ٱلۡوَارِثِ مِثۡلُ ذَ ٰ⁠لِكَۗ فَإِنۡ أَرَادَا فِصَالًا عَن تَرَاضࣲ مِّنۡهُمَا وَتَشَاوُرࣲ فَلَا جُنَاحَ عَلَیۡهِمَاۗ وَإِنۡ أَرَدتُّمۡ أَن تَسۡتَرۡضِعُوۤا۟ أَوۡلَـٰدَكُمۡ فَلَا جُنَاحَ عَلَیۡكُمۡ إِذَا سَلَّمۡتُم مَّاۤ ءَاتَیۡتُم بِٱلۡمَعۡرُوفِۗ وَٱتَّقُوا۟ ٱللَّهَ وَٱعۡلَمُوۤا۟ أَنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِیرࣱ }

[ബഖറ : 233]


മാതാക്കള്‍ അവരുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടുകൊല്ലം മുല കൊടുക്കണം;  മുലകുടിക്കാലം പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നവർക്കാണിത്.  ആർക്കാണോ സന്താനം ജനിച്ചിരിക്കുന്നത്  അവന്‍റെ മേലാണ് ആചാര മര്യാദയനുസരിച്ച്  മുലകൊടുക്കുന്നവരുടെ ആഹാരവും, വസ്ത്രങ്ങളും ബാധ്യത ഉള്ളത്. ഒരു ദേഹത്തോടും അതിന്‍റെ കഴിവനുസരിച്ചല്ലാതെ ശാസിക്കപ്പെടുകയില്ല. ഒരു മാതാവ് അവളുടെ സന്താനം കാരണമായിട്ടോ , ആർക്കാണോ സന്താനം ജനിച്ചത് അവന്‍ അവന്‍റെ സന്താനം കാരണമായിട്ടോ  ദ്രോഹിക്കപ്പെട്ടുകൂടാ.  അനന്തരാവകാശിയായുള്ളവന്‍റെമേലും അതുപോലെ ബാധ്യതയുണ്ട്. ഇനി, അവര്‍ രണ്ടാളില്‍നിന്നുമുള്ള പരസ്പര തൃപ്തിയോടെയും, കൂടിയാലോചനയോടെയും മുലകുടി നിർത്തുവാൻ അവര്‍ രണ്ടാളും ഉദ്ദേശിച്ചുവെങ്കില്‍, അപ്പോള്‍, രണ്ടാളുടെമേലും മുലകുടി നിർത്തുന്നതിൽ  തെറ്റില്ല. നിങ്ങളുടെ സന്താനങ്ങള്‍ക്ക് മറ്റൊരുവള്‍ മുലകുടിപ്പിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങള്‍ കൊടുക്കുന്നത് ആചാരമര്യാദ പ്രകാരം നിങ്ങള്‍ ഏല്‍പിച്ചു കൊടുത്താല്‍ അതിനും നിങ്ങളുടെ മേല്‍ തെറ്റില്ല.  നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍. (ബഖറ 233)


ഈ ആയത്തിന്റെ വ്യാഖ്യാനം :  പ്രസവിച്ച സ്ത്രീകൾ  അവരുടെ കുട്ടികളെ പൂർണ്ണമായും രണ്ടു വർഷം മുലയൂട്ടണം . പൂർണ്ണമായും രണ്ടു വർഷം മുലയൂട്ടണമെന്ന ഈ പറയപ്പെട്ട കൽപ്പന മുലകുടിക്കാലം പൂർത്തീകരിക്കാനുദ്ദേശിക്കുന്നവരോടണ് . പ്രസവിച്ച സ്ത്രീകളുടെ ഭക്ഷണവും വസ്ത്രവും  കുട്ടിയുടെ ഉപ്പയുടെ മേൽ അദ്ദേഹത്തിന്റെ കഴിവനുസരിച്ച് നിർബന്ധമാകും. പ്രസവിച്ച സ്ത്രീകൾ മടക്കിയെടുക്കാൻ പറ്റാത്ത ത്വലാഖ് ചൊല്ലപ്പെട്ടവളാണെങ്കിൽ മക്കളെ മുലയൂട്ടുന്നതിന്റെ കൂലിയെന്ന നിലക്ക് അവരുടെ വസ്ത്രവും ഭക്ഷണവും കുഞ്ഞിന്റെ ഉപ്പയുടെ മേൽ നിർബന്ധമാണ്. പ്രത്യുത അവർ ഭർത്താവിന്റെ സംരക്ഷണത്തിലോ മടക്കിയെടുക്കാൻ പറ്റുന്ന ത്വലാഖ് ചൊല്ലപ്പെട്ടവരോ ആയാൽ , അവർ ആവശ്യപ്പെട്ടാലല്ലാതെ,  കുട്ടികളെ മുലയൂട്ടുന്നതിനുള്ള കൂലി കുഞ്ഞിന്റെ ഉപ്പയുടെ മേൽ നിർബന്ധമാകുകയില്ല. 


ഒരാളോടും അള്ളാഹു അവരുടെ കഴിവനുസരിച്ചല്ലാതെ ശാസിക്കുന്നില്ല. നിലവിലുള്ള ഒഴികഴി നിമിത്തം മാതാവ് തന്റെ കുഞ്ഞിനെ മുലയൂട്ടാൻ തയ്യാറായില്ലെങ്കിൽ അവളെ അതിന് നിർബന്ധിക്കപ്പെടരുത്. അതു പോലെ തനിക്ക് കഴിയാത്ത കാര്യങ്ങൾ കൊണ്ട് ഉപ്പയും നിർബന്ധിക്കപ്പെടരുത് .കുട്ടിക്ക് സമ്പത്തുണ്ടെങ്കിൽ കുട്ടിക്കുള്ള  ഭക്ഷണ- വസ്ത്ര ചെലവുകൾ അതിൽ നിന്നെടുക്കാവുന്നതാണ്.


രണ്ടു വർഷത്തിനു മുമ്പേ മുല കുടി നിർത്താൻ മാതാപിതാക്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഇരുവരുടെയും കൂടിയാലോചനയും സംതൃപ്തിയും അതിലുണ്ടെങ്കിൽ കുഴപ്പമില്ല. ഓ പിതാക്കളെ ! നിങ്ങളുടെ മക്കളെ മറ്റൊരുവൾ മുല കുടിപ്പിക്കുവാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങൾ അവർക്ക് ആചാരപ്രകാരമുള്ള മാന്യമായ കൂലി ഏൽപ്പിച്ചു കൊടുത്താൽ അതിനും നിങ്ങളുടെ മേൽ കുഴപ്പമില്ല. നിങ്ങളുടെ സർവ്വാവസ്ഥകളിലും നിങ്ങൾ അള്ളാഹുവിനെ ഭയപ്പെടുക. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനാണെന്ന് നിങ്ങൾ അറിയുകയും ചെയ്യുക. ഒന്നും തന്നെ അവന്  ഗോപ്യമല്ല. അതിനനുസരിച്ചാണവൻ പ്രതിഫലം തരുക.


ഈ ആയത്തിലൂടെ അല്ലാഹു മാതാവ് മുലയൂട്ടുന്നതിന്റെയും മറ്റൊരുവളോട് മുലയൂട്ടാനാവശ്യപ്പെടുന്നതിന്റെയും ഹുക്മുകൾ വിവരിക്കുന്നുണ്ട്. "പ്രസവിച്ച സ്ത്രീകൾ അവരുടെ മക്കളെ പൂർണ്ണമായ രണ്ടു കൊല്ലം മുലയൂട്ടണം "  എന്ന അല്ലാഹുവിന്റെ കൽപ്പന സുന്നത്താണെന്ന രീതിയിലുള്ളതാണ്. കാരണം സൂറത്തു ത്ത്വലാഖിൽ അല്ലാഹു പറയുന്നു : "അവര്‍ നിങ്ങള്‍ക്കുവേണ്ടി (കുട്ടിക്കു) മുലകൊടുക്കുന്നപക്ഷം നിങ്ങള്‍ അവര്‍ക്കു അവരുടെ പ്രതിഫലം കൊടുക്കണം ". ( ത്വലാഖ് 6).  സ്ത്രീകൾ അവരുടെ മക്കളെ പൂർണ്ണമായ രണ്ടു കൊല്ലം മുലയൂട്ടണമെന്നത് നിർബന്ധമായിരുന്നുവെങ്കിൽ അതിനു പകരത്തിൽ സ്ത്രീകൾ കൂലി അർഹിക്കുമായിരുന്നില്ല. "അവര്‍ നിങ്ങള്‍ക്കുവേണ്ടി (കുട്ടിക്കു) മുലകൊടുക്കുന്നപക്ഷം നിങ്ങള്‍ അവര്‍ക്കു അവരുടെ പ്രതിഫലം കൊടുക്കണം".  ( ത്വലാഖ് 6) ഇങ്ങനെ ആയത്ത് ഉണ്ട് താനും.


ഉമ്മയുടെ മുലപ്പാൽ കൊടുത്തു കൊണ്ടുള്ള ശിശു പരിചരണമാണ് ഏറ്റവും നല്ലത് എന്ന അടിസ്ഥാനത്തിലാണ് അത് സുന്നത്താകുന്നത്. മാത്രമല്ല  കുട്ടിയോട് ഏറ്റവും വാത്സല്യമുള്ളവളും അവളാണല്ലോ. 

( ഗറാഇബുൽ ഖുർആൻ 1/ 640).


പ്രസവിച്ചയുടനെ പുറപ്പെടുന്ന ലബഅ്  അഥവാ രക്തത്തിന്റെ കലർപ്പുള്ള പാൽ കുട്ടിക്ക് നൽകൽ ഉമ്മയുടെ മേൽ നിർബന്ധമാണ്. വളരെ കുറഞ്ഞ സമയം മാത്രമാണ് അത് ഉണ്ടാവുക. അത് മൂന്ന് ദിവസമാണെന്നും ഏഴ് ദിവസമാണെന്നും അഭിപ്രായമുണ്ട്. അനന്തരം കുട്ടിക്ക് മുലയൂട്ടാൻ ഉമ്മയോ അന്യസ്ത്രീയോ ആരാണോ ഉള്ളതെങ്കിൽ അവർ മുലയൂട്ടണം . കുട്ടിയുടെ ചെലവ് നിർബന്ധമാകുന്നവരുടെ പക്കൽ നിന്ന് അതിനുള്ള കൂലി ഈടാക്കാവുന്നതാണ്. ഉമ്മയും അന്യസ്ത്രീയും ഉണ്ടാകുന്ന പക്ഷം ഉമ്മയെ മുല കൊടുക്കാൻ നിർബന്ധിപ്പിക്കാൻ പാടില്ല. അവൾ കുട്ടിയുടെ പിതാവുമായി ബന്ധം വേർപ്പെടുത്തിയാലും ഇല്ലെങ്കിലും പ്രസ്തുത വിധിയാണ്. അവൾ കുട്ടിക്ക് മുല കൊടുക്കാൻ താല്പര്യം കാണിച്ചാൽ പിതാവിനെ അവളെ തടയാനും  അർഹതയില്ല. എന്നാൽ മുല കൊടുക്കുന്നതിന് നിലവിലുള്ളതിനേക്കാൾ വലിയ പ്രതിഫലം അവൾ ആവശ്യപ്പെട്ടാൽ അവളെ തടയാവുന്നതാണ്. സൗജന്യമായി മുലയൂട്ടാൻ ആളില്ലെങ്കിൽ മുലയൂട്ടുന്നതിന് ഉമ്മക്ക് നിലവിലുള്ള പ്രതിഫലം നൽകൽ പിതാവിന് നിർബന്ധമാണ്. പതിവു പ്രതിഫലത്തിൽ താഴെ ആവശ്യപ്പെടുന്ന സ്ത്രീയും സൗജന്യമായി കാടുക്കുന്ന സ്ത്രീയും ഒരേ സ്ഥാനത്താണ് . (ഫത്ഹുൽ മുഈൻ )


മാതാപിതാക്കൾ ഇരുവരും തൃപ്തിപ്പെട്ടല്ലാതെ രണ്ടു വയസ്സ് തികയുന്നതിന് മുമ്പ് കുട്ടിയുടെ മുലകുടി നിർത്താൻ പാടില്ല. കുട്ടിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ രണ്ടു വയസ്സിന് മുമ്പും ഇരുവരുടെയും തൃപ്തിയോടെ മുലയൂട്ടൽ നിർത്താം. രണ്ടു വയസ്സിനു ശേഷം ഏകപക്ഷീയമായി തന്നെ നിർത്താം. കുട്ടിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ രണ്ടുവർഷത്തിലേറെയും മുല കൊടുക്കാം. എന്നാൽ ആവശ്യമില്ലാതെ രണ്ടു വർഷത്തിൽ കൂടുതൽ മുല കൊടുക്കാതിരിക്കലാണ് സുന്നത്ത് എന്നാണ് ഇമാം ഹന്ന്വാത്വി (റ) ഫത്‌വ നൽകിയിട്ടുള്ളത്. (ഫത്ഹുൽ മുഈൻ ) . 



*സന്താന പരിപാലനം*


സ്വന്തമായി കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത കുട്ടിയെ വകതിരിവ് പ്രായം വരെ പരിപാലിക്കാൻ ഏറ്റവും അർഹത പുനർവിവാഹിതയല്ലാത്ത മാതാവിനാണ്. പിന്നെ കുട്ടിയുടെ മാതാമഹികൾ , പിതാവ്, പിതാമഹികൾ സഹോദരി,  മാതൃസഹോദരി, സഹോദരീ പുത്രി , സഹോദര പുത്രി, പിതൃസഹോദരി എന്നിവരാണ് യഥാക്രമം പരിപാലനത്തിനുതകുന്നവർ . ( ഫത്ഹുൽ മുഈൻ ) . 



*പേര് വെക്കൽ*



കുട്ടികൾ  എന്നത് മാതാപിതാക്കളുടെ ജീവിതാഭിലാഷവും കൺകുളിർമയും സ്നേഹകനിയും തുടങ്ങി എല്ലാമെല്ലാമാണ് . ഒരു വ്യകതിയുടെ മേൽവിലാസമാണ് അവന്റെ നാമം . ഒരു മനുഷ്യനിൽ നിന്ന് നാം ആദ്യമായി മനസ്സിലാക്കുന്ന വിശേഷണമാണ് അവന്റെ നാമം . അതുകൊണ്ട് തന്നെയാണ് ഇസ്ലാം സന്താനങ്ങൾക്ക് അവരെ അവമാനിക്കാത്ത,  ഭംഗിയാർന്ന , കേൾക്കാൻ ഇമ്പമുള്ള,  നല്ല അർത്ഥമുള്ള ,  അനുയോജ്യമായ നല്ല പേരുകൾ തെരഞ്ഞെടുക്കണമെന്നത്  രക്ഷിതാക്കളുടെ കടമയായി എണ്ണിയത്. 


നബി (സ) പറഞ്ഞു: സന്താനങ്ങളുടെ മര്യാദയും പേരും നന്നാക്കുക എന്നത് രക്ഷിതാവ് മക്കൾക്ക് ചെയ്ത് കൊടുക്കേണ്ട കടമയിൽപെട്ടതാണ്. ( മജ്മഉ സ്സവാഇദ് 48/8.) അന്ത്യനാളിൽ നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും പേരുകൾ വെച്ചു കൊണ്ടാണ് നിങ്ങളോരോരുത്തരും വിളിക്കപ്പെടുക. ആകയാൽ നിങ്ങൾ പേരുകൾ നന്നാക്കുവിൻ. ( അബൂദാവൂദ് 4948). 


നബി (സ) തങ്ങൾക്ക് നല്ല പേരുകൾ നന്നേ ഇഷ്ടമായിരുന്നു. അബൂ ഹദ്റദ് (റ) പറയുന്നു: ഒരിക്കൽ നബി തങ്ങൾ (സ) ചോദിച്ചു : "ആരാണ് നമ്മുടെ ഈ ഒട്ടകത്തെ തെളിച്ചു കൊണ്ടുവരുക ?"  അപ്പോൾ സദസ്സിൽ നിന്നൊരാൾ എഴുന്നേറ്റ് " ഞാൻ കൊണ്ടു വരാം " എന്നു പറഞ്ഞു.  അപ്പോൾ നബി തങ്ങൾ (സ) "തന്റെ പേര് എന്താണ്? " എന്ന് ചോദിച്ചു. അദ്ദേഹം പേര് പറഞ്ഞു. നബി തങ്ങൾ (സ) അദ്ദേഹത്തോട് അവിടെ തന്നെ ഇരിക്കാൻ പറഞ്ഞു. ഇതു കണ്ട് മറ്റൊരാൾ എഴുന്നേറ്റ് "ഞാൻ ഒട്ടകത്തെ തെളിക്കാമെന്ന് പറഞ്ഞു " . അദ്ദേഹത്തോടും നബി തങ്ങൾ (സ) പേരു ചോദിക്കുകയും അവിടെ തന്നെ ഇരിക്കാൻ പറയുകയും ചെയ്തു. മൂന്നാമതൊരാൾ എഴുന്നേറ്റപ്പോഴും നബി തങ്ങൾ (സ) അദ്ദേഹത്തോട് പേരു ചോദിച്ചു. അദ്ദേഹത്തിന്റെ പേര് നാജിയ എന്നായിരുന്നു. ഇത് കേൾക്കേണ്ട താമസം നബി തങ്ങൾ (സ) പറഞ്ഞു : അതെ, നീ തന്നെ .  നീ  ഒട്ടകത്തെ തെളിച്ചോളൂ ... ( അദബുൽ മുഫ്റദ് : ഇമാം ബുഖാരി , പേജ് 226). 



പേരുകൾ ആളുകളെ തിരിച്ചറിയാനുള്ളതാണ്. വിളിക്കപ്പെടുന്നയാൾ ആദ്യമായി ഒരു ജീവിയാണെന്നും രണ്ടാമതായി ഒരു മനുഷ്യനാണെന്നും മൂന്നാമതായി ഒരു മുസ്ലിമാണെന്നും നാലാമതായി ഒരു പുരുഷൻ / സ്ത്രീ ആണെന്നും അഞ്ചാമതായി ഒരു നിർണ്ണിത വ്യക്തിയാണെന്നും പേരിലൂടെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതിനാൽ ജീവിയാണെന്നോ നിർജീവിയാണെന്നോ ,  മനുഷ്യനാണെന്നോ മൃഗമാണെന്നോ, മുസ്ലിമാണെന്നോ കാഫിറാണെന്നോ, സ്ത്രീയാണെന്നോ പുരുഷനാണെന്നോ തിരിച്ചറിയപ്പെടാത്ത പേരുകൾ നിഷ്പ്രയോജനകരവും നിരർത്ഥകവുമാണ്. മുസ്ലിംകൾക്കിടയിൽ പ്രസിദ്ധവും വിശിഷ്ടവുമായ വ്യക്തിത്വങ്ങളുടെ നാമങ്ങൾ തെരഞ്ഞെടുത്താൽ എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളും സ്വായത്തമാക്കാം. പേരുകളും അവയുടെ അർത്ഥങ്ങളുമടങ്ങുന്ന ധാരാളം ഗ്രന്ഥങ്ങൾ നിലവിൽ ലഭ്യമാണ്. ഇന്റർനെറ്റിൽ ഇത് സുലഭമാണെങ്കിലും അതിലുള്ള എല്ലാ നാമങ്ങളും നമുക്ക് സ്വീകാര്യയോഗ്യമല്ല. മുസ്ലിംകളായ നമ്മുടെ മക്കൾക്ക് ഉചിതവും അനുചിതവുമായ പേരുകൾ അതിലുണ്ട്. 


ഒരു ചിന്തയും ആലോചനയുമില്ലാതെ എടുത്തുചാടി നാം ഒരു പേര് സ്വീകരിച്ചാൽ ഒരുപക്ഷേ അത് നമ്മെ നെടുംഖേദത്തിലേക്ക് നയിക്കും. പിന്നീട് നമ്മളോ അല്ലെങ്കിൽ മക്കളോ അവർ മുതിർന്നതിന് ശേഷം പേര് നന്നാക്കാനുദ്ദേശിച്ചാൽ അത് വളരെ ദുഷ്ക്കരമായിരിക്കും. കാരണം ഗവൺമെന്റ്, പ്രൈവറ്റ് ഓഫീസുകളിലും സ്കൂൾ മദ്രസകളിലുമുള്ള ധാരാളം രേഖകളിൽ ആ പേര് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകും. ( ആലമുൽ ഔലാദ് :  കോടമ്പുഴ ബാവ മുസ്ലിയാർ , പേജ് : 73 ). 



*പേരു വെക്കേണ്ടത് എപ്പോൾ ?*



മഹാനായ ഇമാം നവവി (റ) പറയുന്നു: പ്രസവിക്കപ്പെട്ട നാളിലോ പ്രസവിച്ചതിന്റെ  ഏഴാം നാളിലോ കുഞ്ഞിന് പേരു വെക്കപ്പെടൽ സുന്നത്തുണ്ട്. 


ഏഴാം നാളിൽ പേരു വെക്കൽ സുന്നത്താണെന്നതിന് തുർമുദിയിലെ ഹദീസാണ് തെളിവ് . ഏഴാം ദിവസം കുഞ്ഞിന് പേരു വെക്കാനും മ്ലേഛതകൾ നീക്കം ചെയ്യാനും അഖീഖ അറുക്കാനും നബി (സ) പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.


പ്രസവിക്കപ്പെട്ട നാളിൽ  പേരു വെക്കൽ  സുന്നത്താണെന്നതിന് തെളിവ് അബൂ മൂസൽ അശ്അരി (റ) യുടെ ഹദീസാണ്. തനിക്ക് കുഞ്ഞ് ജനിക്കുകയും അതുമായി തിരുസവിധത്തിലെത്തുകയും ചെയ്തപ്പോൾ തിരുനബി ( സ ) ഇബ്റാഹിം എന്ന് പേര് വെക്കുകയും കുഞ്ഞിന് മധുരം കൊടുത്ത് അഭിവൃദ്ധിക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് ഈ ഹദീസിലുണ്ട് . (ബുഖാരി 6198 ).


*ശ്രേഷ്ഠമേറിയ നാമങ്ങൾ*



ഏറ്റവും ശ്രേഷ്ഠമായ നാമങ്ങൾ അബ്ദുള്ളാഹ് , അബ്ദു റഹ്മാൻ എന്നിവയാണ്. നബിമാരുടെ യോ മലക്കുകളുടെയോ പേരു സ്വീകരിക്കുന്നതിനും കുഴപ്പമില്ല , കറാഹത്തില്ല.


എന്നാൽ "മുഹമ്മദ് " എന്ന് നാമകരണം നടത്തുന്നതിന് ഒരുപാട് മഹത്വങ്ങളുണ്ട്. മലികുൽ മുലൂക്ക് , ഖാളിൽ ഖുളാത്ത് , ഹാകിമുൽ ഹുക്കാം , അബ്ദുന്നബി , ജാറുള്ളാഹി  എന്നിവയൊക്കെ പേര് വെക്കൽ ഹറാമാണ്.  അബുൽ ഖാസിം എന്ന് കുൻയത്ത് വെക്കലും ഹറാമാണ്. (ഫത്ഹുൽ മുഈൻ).


എന്നാൽ വെറുക്കപ്പെടുന്ന പേരുകൾ വെക്കൽ കറാഹത്താണ് . മോശമായ കാര്യങ്ങളിൽ നിന്ന് വിലക്കാനും മര്യാദ പഠിപ്പിക്കാനും മോശമായ പേര് കൊണ്ട് സന്താനത്തെ വിളിക്ക അനുവദനീയമാണ്. അജ്ഞാതനായ ഒരാളെ അവന് ബുദ്ധിമുട്ടുണ്ടാക്കാത്ത നുണയും നിന്ദ്യതയും ഇല്ലാത്ത പേരു കൊണ്ടായിരിക്കണം വിളിക്കേണ്ടത്. ഉദാ: സഹോദരാ ... ,  മിസ്റ്റർ ... , ചങ്ങാതീ... ഓ ഇബ്നു അബ്ദില്ലാ .... .


 വിളിക്കപ്പെടുന്നയാൾക്ക് പ്രയാസമില്ലെങ്കിൽ പേരുകൾ ചുരുക്കി വിളിക്കലും അനുവദനീയമാണ്.  നബി തങ്ങൾ (സ) ഒരിക്കൽ അബൂഹുറൈറ(റ)യെ യാ അബാഹിർറ് എന്നും  മഹതിയായ ആയിശ ബീവിയെ(റ) യാ ആയിശു എന്നും വിളിച്ചിട്ടുണ്ട്. 


വിളിക്കപ്പെടുന്നയാൾക്ക് അനിഷ്ടകരമാണെങ്കിൽ അവരെ അന്ധൻ, ബധിരൻ ,  മുടന്തൻ എന്നിങ്ങനെ പേരിട്ടു വിളിക്കൽ ഹറാമാണെന്ന് പണ്ഡിതന്മാർ ഏകോപിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വിളിച്ചാലല്ലാതെ അവർ തിരിച്ചറിയപ്പെടുന്നില്ലെങ്കിൽ ഒഴികെ. ( അൽ അദ്കാർ : ഇമാം നവവി (റ) ) . 



*തലമുണ്ഡനം*


 കുഞ്ഞ് പെണ്ണാണെങ്കിലും പ്രസവിത്തിന്റെ ഏഴാം നാൾ പേരിട്ടതിനും അറവ് നടത്തിയതിനും ശേഷം കുഞ്ഞിന്റെ തല മുണ്ഡനം ചെയ്യൽ സുന്നത്താണ് . ആദ്യം പേരിടുക. പിന്നെ അറവു നടത്തുക. ശേഷം തലമുണ്ഡനം ചെയ്യുക. ഇങ്ങനെയാണ് സുന്നത്തിന്റെ ക്രമം. കുഞ്ഞിന്റെ തലമുടിയുടെ തൂക്കത്തിന്റെയളവിൽ സ്വർണ്ണമോ വെള്ളിയോ സ്വദഖ ചെയ്യൽ സുന്നത്താണ് . വെള്ളിയെക്കാൾ സ്വർണ്ണത്തിനാണ് ശ്രേഷ്ഠത എന്നതിൽ സംശയമില്ലായെന്ന് ശർഹുർ റൗളയിൽ ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്. മ്ലേഛതകൾ നീക്കൽ കൊണ്ട് ഹജ്ജിനോട് സദൃശപ്പെടലുണ്ട് .ഹജ്ജ് എന്ന് പറയുന്നത് ഇസ്മായിൽ നബിയുടെയും ഇബ്രാഹിം നബിയുടെയും മതനിയമങ്ങളിൽ ഏറ്റവും പ്രസിദ്ധമായതാണ്. അതിൽ തലമുണ്ഡനവും അറവും ഉണ്ട് .


നബി (സ) ഹസൻ (റ) ന്  അഖീഖയായി ഒരാടിനെയാണ് അറുത്തിത്."ഫാത്വിമാ ... നീ അവന്റെ തല മുണ്ഡനം ചെയ്യണം എന്നിട്ട് തലമുടിയുടെ തൂക്കമനുസരിച്ച് വെള്ളി സ്വദഖ ചെയ്യണം " നബി തങ്ങൾ (സ) പറഞ്ഞു. ഭ്രൂണാവസ്ഥയിൽ നിന്ന് പരിപൂർണ്ണ കുഞ്ഞിലേക്കുള്ള  പരിവർത്തനം കൃതജ്ഞത രേഖപ്പെടുത്തൽ അനിവാര്യമായ മഹത്തായ അനുഗ്രഹമാണ് . ഇതാണ് സ്വദഖ ചെയ്യാൻ പറഞ്ഞതിലുള്ള താത്പര്യം. ( ഹുജ്ജത്തുൽ ബാലിഗ 2/ 145). 



*അഖീഖ അറുക്കൽ*


ഒരു കുട്ടി ജനിച്ചാല്‍ ആ ശിശുവിനു വേണ്ടി അഖീഖ അറുക്കല്‍ സാധാരണമാണല്ലോ. അഖീഖത്ത് എന്നാല്‍ നവജാത ശിശുവിന്റെ മുടി എന്നാണര്‍ത്ഥം. ആ 'മുടി' കളയുന്ന സമയത്ത് ശിശുവിനുവേണ്ടി സുന്നത്തായി അറുക്കപ്പെടുന്ന നിശ്ചിത മൃഗം എന്നാണ് ഇതിന്റെ ശറഇയ്യായ ഭാഷ്യം (തര്‍ശീഹ്: 206).കുട്ടിയുടെ ജനനം പൂര്‍ണമായതുമുതല്‍ അറുപത് ദിവസത്തിനു മുമ്പു രക്ഷിതാവ് ഫിത്ര്‍ സക്കാത്ത് കൊടുക്കല്‍ നിര്‍ബന്ധമാകുന്ന വിധം കഴിവുള്ളവനാണെങ്കില്‍ അഖീഖത്തറവ് സുന്നത്താണ്.  കഴിവില്ലാത്ത, സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ അഖീഖത്തറുക്കേണ്ടതില്ല. അവനത് സുന്നത്തില്ല (തുഹ്ഫ: 9/370).


അഖീഖത്തിനു കഴിവുണ്ടായിട്ടും അറുക്കാതിരുന്നാല്‍ മാതാപിതാക്കള്‍ക്കു വേണ്ടി അല്ലാഹുവിന്റെ മുമ്പില്‍ ശുപാര്‍ശ ചെയ്യാല്‍ കുട്ടിക്ക് അനുവാദം ലഭിക്കില്ലെന്നു പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 2/327). കുട്ടിയുടെ  ജനനത്തോടെ അറവിന്റെ സമയമായി. ഒരു മൃഗത്തിന്റെ വില ദാനം ചെയ്താല്‍ അറവിനു പകരം അതു മതിയാവില്ല. ഒരു കുഞ്ഞു ജനിച്ചുവെന്ന മഹത്തായ അനുഗ്രഹത്താല്‍ സന്തോഷം പ്രകടിപ്പിക്കലും രക്തബന്ധം വിളംബരം ചെയ്യലും അറവിന്റെ ലക്ഷ്യത്തില്‍ പെട്ടതാണ്. പ്രസവശേഷം കുട്ടി മരണപ്പെട്ടാലും കുട്ടിയുടെ പേരിലുള്ള അറവു സുന്നത്തുണ്ട്. അതുപോലെത്തന്നെ റുഹു ഊതപ്പെടുന്ന കാലം (120 ദിവസം) കഴിഞ്ഞു പ്രസവിക്കപ്പെട്ട കുട്ടി ചാപ്പിള്ളയാണെങ്കിലും അറവു സുന്നത്തുണ്ട് (ബിഗ്‌യ: 162).


ഏഴാം ദിവസം അറവു നടത്തലാണ് സുന്നത്ത്. അതുതന്നെ അന്നു സൂര്യന്‍ ഉദിക്കുന്ന സമയത്താവല്‍ പ്രത്യേകം സുന്നത്തുണ്ട്. പ്രസവം നടന്നതു പകലിലാണെങ്കില്‍ ആ ദിവസം കൂട്ടിയാണ് ഏഴു ദിവസം കണക്കാക്കേണ്ടത്. പ്രസവം നടന്ന രാത്രി കണക്കിലെടുക്കുകയില്ല (തുഹ്ഫ: 9/372). ഏഴാം ദിവസം അറവ് നടത്തുന്നില്ലെങ്കില്‍ പിന്നെ 14, 21, 28 എന്നിങ്ങനെ ഏഴുകള്‍ ആവര്‍ത്തിച്ചുവരുന്ന ദിവസങ്ങളിലാണ് കുട്ടിയുടെ പേരിലുള്ള അറവ് സുന്നത്തുള്ളത് (ശര്‍ഹു ബാഫള്ല്‍, കുര്‍ദി: 2/308). കുട്ടിയുടെ രക്ഷിതാവിനു അറവു സുന്നത്തായിരിക്കെ അതു നിര്‍വഹിക്കപ്പെടാതെ നീട്ടിക്കൊണ്ടു പോയാല്‍ കുട്ടിക്കു പ്രായപൂര്‍ത്തി ആവലോടുകൂടി രക്ഷിതാവിനു പ്രസ്തുത കര്‍മം നഷ്ടപ്പെടും. ഇനി പ്രായം തികഞ്ഞവനു അവനെ തൊട്ടു അറവു സുന്നത്തുണ്ട്. കുട്ടി ആണായാലും പെണ്ണായാലും ഉളുഹിയ്യത്തിന്റെ നിബന്ധനയൊത്ത ഒരു ആടിനെ അറുത്താല്‍ മതിയാകും. കുട്ടി ആണാണെങ്കില്‍ തുല്യമായ രണ്ടാടും പെണ്ണാണെങ്കില്‍ ഒരാടും അറുക്കണമെന്നു ഹദീസില്‍ വന്നതുകൊണ്ട് അതു സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഉളുഹിയ്യത്തിനെപ്പോലെ അഖീഖയിലും ഏഴു ആട്, ഒരു ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമത്തിലാണ് ശ്രേഷ്ഠത. കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും (തുഹ്ഫ: 9/371).


ആദ്യം കുട്ടിക്ക് പേരിടുക, പിന്നീട് അറവ്, ശേഷം മുടി കളയുക എന്നതാണ് ക്രമം. കുട്ടിയുടെ പേര് പറഞ്ഞ്, അത് അവന്റെ ദബീഹത്താണ്, അല്ലാഹുവേ ഇതു നീ സ്വീകരിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചു ബിസ്മി ചൊല്ലി മൃഗത്തെ അറവു നടത്തലാണ് സുന്നത്ത്. മൃഗത്തിന്റെ കഴുത്തിലും കുട്ടിയുടെ തലയിലും കുട്ടിയുടെ തലയിലും കത്തിവെക്കുന്നത് ഒരേ സമയത്താവണമെന്ന ധാരണ ചിലയിടങ്ങളിലുണ്ട്. ഇതിന് അടിസ്ഥാനമില്ല. അഖീഖത്തിന്റെ ഭാഷാര്‍ത്ഥവും ശര്‍ഈ അര്‍ത്ഥവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ വേണ്ടി മുടി കളയുന്ന സമയത്ത് അറവു സുന്നത്താണെന്നു കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം (ബാജൂരി: 2/312, തര്‍ശീഹ്: 206). അഖീഖത്തിന്റെ മാംസം വേവിച്ചു നല്‍കലും വലതു കുറക് വേവിക്കാതെ വയറ്റാട്ടിക്ക് (പേറ്റിച്ചി) നല്‍കലും സുന്നത്തുണ്ട്. ഒരു വയറ്റാട്ടിയും ഒന്നിലധികം മൃഗങ്ങളുമാണെങ്കില്‍ അവയുടെയെല്ലാം വലതു കുറക് അവര്‍ക്കു നല്‍കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/372).


മാംസം മധുരം ചേര്‍ത്തു വേവിക്കലും അറുക്കുന്നവനും തിന്നുന്നവനും എല്ലുകള്‍ പൊട്ടിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കലും സുന്നത്തുണ്ട്. മധുരം ചേര്‍ക്കുന്നതില്‍ കുട്ടിയുടെ സ്വഭാവ മാധുര്യത്തിലുള്ള ശുഭലക്ഷണവും എല്ലു പൊട്ടാതിരിക്കുന്നതില്‍ കുട്ടിയുടെ അവയവങ്ങള്‍ രക്ഷപ്പെടുക എന്ന ശുഭലക്ഷണവുമാണുള്ളത് (തുഹ്ഫ: 9/372).അഖീഖത്തറുക്കുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഏഴു കുട്ടികളെതൊട്ടു ഒരു മാടിനെ അറുത്താല്‍ ഏഴു പേരെ തൊട്ടും അതു അഖീഖത്താവും (തുഹ്ഫ, ശര്‍വാനി: 9/371).


കുട്ടിയുടെ നാട്ടില്‍തന്നെ അറവു നടത്തണമെന്നില്ല. ഏതു നാട്ടില്‍ വെച്ചറുത്താലും അഖീഖത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ് (ഫതാവല്‍ കുബ്‌റ: 4/257). 


ഉള്ഹിയ്യത്തിന്റെ മിക്ക നിയമങ്ങളും അഖീഖത്തിലും ബാധകമാണ്. മൃഗത്തിന്റെ പ്രായം, ഇനം, ഗുണമേന്മ, ന്യൂന്യതകളെതൊട്ടു മുക്തമാകല്‍, നിയ്യത്ത്, അറവ്, സ്വയം ഭക്ഷിക്കല്‍, വിതരണം, സൂക്ഷിച്ചു വെക്കല്‍ എന്നിവയിലെല്ലാം രണ്ടിനും ഒരേ നിയമമാണുള്ളത് (തുഹ്ഫ: 9/371, നിഹായ: 8/138).അഖീഖത്തിനു മാത്രം ബാധകമാകുന്ന ചില നിയമങ്ങളുണ്ട്. ഒന്ന് അറവിന് നിശ്ചിത സമയമില്ല. രണ്ട്: വേവിക്കാതെ തന്നെ ദരിദ്രര്‍ക്കു മാംസ വിതരണം നടത്തല്‍ നിര്‍ബന്ധമില്ല. മൂന്ന്: ധനികര്‍ക്ക് മാംസം     ഹദ്‌യയായി ലഭിച്ചാല്‍ ഉടമാവകാശം വരുന്നതാണ് (ഇആനത്ത്: 2/327). അഖീഖത്തിന്റെ ഇറച്ചി അമുസ്‌ലിമിനു ദാനം ചെയ്യാനോ ഭക്ഷിപ്പിക്കാനോ ഹദ്‌യ നല്‍കാനോ പാടില്ല. അഖീഖത്ത് നല്‍കപ്പെടുന്ന നിര്‍ധനരും സമ്പന്നരും മുസ്‌ലിമായിരിക്കണം (ബാജൂരി: 2/313).


സദ്യയിലേക്കു ജനങ്ങളെ വിളിച്ചു വരുത്താമെങ്കിലും വേവിച്ച മാംസം ദരിദ്രര്‍ക്കു കൊടുത്തയക്കലാണ് ഉത്തമം (ഇആനത്ത്: 2/327). അഖീഖത്ത് മൃഗത്തിന്റെ തോല് സ്വദഖ ചെയ്യുകയാണ് വേണ്ടത്. ഉടമസ്ഥന്‍ ഉപയോഗിക്കുന്നതിനും വിരോധമില്ല. വില്‍പന നിഷിദ്ധമാണ് (തുഹ്ഫ: 9/363). കടം വാങ്ങി അഖീഖത്തറുക്കുന്ന സമ്പ്രദായം ഇന്നു കണ്ടുവരുന്നുണ്ട്. അത് ഭൂഷണമല്ല. അതുപോലെത്തന്നെ കടം ഉള്ളവര്‍ അത് വീട്ടാനുള്ള സംഖ്യകൊണ്ട് അഖീഖത്ത് അറുക്കുന്നതും ശരിയല്ല.

Wednesday, 2 November 2022

 സീറത്തു സയ്യിദിൽ ബശർ : നബിചരിതങ്ങള്‍ക്ക് കേരളീയ പണ്ഡിതന്റെ നിറച്ചാർത്ത് .


ഒരു മുസ്ലിമിനെ സംബന്ധിച്ച് പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതം ഒരിക്കലും വെറുമൊരു വ്യക്തിജീവിതമോ നിരൂപണാത്മകമായ വിവരണമോ അല്ല. മറിച്ച് അവന്‍ പിന്തുടരുന്ന ജീവിതരീതിയുടെയും അനുഷ്ഠിക്കുന്ന മതത്തിന്‍റെയും സമ്പൂര്‍ണ മാതൃകയാണത്. തിരുനബി ജീവിതത്തെ അന്വേഷിക്കുന്ന അസംഖ്യം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇനിയും ധാരാളം രചിക്കപ്പെടുകയും ചെയ്യും. എത്ര കോരിയെടുത്താലും കുറവുവരാത്ത ഉറവുവറ്റാത്ത ചരിത്ര സാഗരമാണ് പ്രവാചക ജീവിതം. എന്നാൽ എല്ലാ രചനകളുടെയും പ്രയാണം ഏക ദിശയിലേക്കല്ല. ചരിത്രരചനയുടെ മൗലിക ലക്ഷ്യങ്ങൾ ഫലപ്രദമായി സാക്ഷാത്കരിക്കുന്നതിലാണ് ഒരു കൃതിയുടെ വിജയം നിലകൊള്ളുന്നത്.


കേരളീയ സാഹചര്യത്തിൽ പഠിതാക്കൾ കൂടുതൽ ആശ്രയിക്കുന്ന, തിരുനബി(സ)യുടെ ബയോഗ്രഫി അക്ഷരാർത്ഥത്തിൽ വിവരിക്കുന്ന അറബീ ഗ്രന്ഥമാണ് സീറത്തു സയ്യിദിൽ ബശർ (സ). ഇതിലൂടെ ഗ്രന്ഥകാരൻ ഒരു മനുഷ്യന്‍റെ ഹൃദയഹാരിയും മാതൃകാപരവുമായ ജീവിതം കൂട്ടിച്ചേര്‍ക്കലുകളോ അലങ്കാരങ്ങളോ ഇല്ലാതെ വരച്ചിടുക മാത്രമാണ് ചെയ്യുന്നത്. കാരണം, പ്രകൃതിയുടെ സൗന്ദര്യത്തിന് ബാഹ്യവര്‍ണകനകളുടെ മേമ്പൊടികളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമില്ലല്ലോ !!. സുഗന്ധപൂരിതമായ തിരുജീവിതത്തെ വളരെ കാലികമായും സമഗ്രമായും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സ്നേഹസമ്മാനമാണിത്.


സീറത്തു സയ്യിദിൽ ബശർ (സ) , കേരളക്കരയിലെ പണ്ഡിതന്മാർക്കും മുതഅല്ലിമുകൾക്കും പരിചയപ്പെടുത്തേണ്ടതില്ലാത്ത വിധം പ്രസിദ്ധിയാർജിച്ചതും വളരെ മനോഹരമായി തിരുനബി (സ) യെ അടയാളപ്പെടുത്തുന്നതുമായ അനുഗൃഹീത അറബീരചന. കേരള പണ്ഡിത സഭയിലെ അതികായനും രചനാ സാമ്രാജ്യത്തിലെ സാമ്രാട്ടും ഇസ്ലാമെഴുത്തുകളിൽ മഹാവിസ്മയം തീർത്ത് "ഇസ്ലാമിന്റെ തൂലിക(ഖലമുൽ ഇസ്ലാം)" എന്ന് ആദരവാഭിധാനത്തിന് അർഹനുമായ ഖലമുൽ ഇസ്ലാം അശ്ശൈഖ് അബ്ദുറഹ്മാൻ ബാവ ബ്നു മുഹമ്മദ് (കോടമ്പുഴ ബാവ മുസ്ലിയാർ ) എന്നവരാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ കർത്താവ്. ഇതിനകം മലയാളത്തിലും അറബിയിലുമായി നൂറ്റിമുപ്പതോളം ഗ്രന്ഥങ്ങൾക്ക് ആ തൂലിക നിറം പകർന്നിട്ടുണ്ട്. തഫ്സീർ , ഹദീസ്, ഫിഖ്‌ഹ് , തസവ്വുഫ്, വിശ്വാസ ശാസ്ത്രം, ചരിത്രം, സാഹിത്യം, പഠനം, ലേഖന സമാഹാരം എന്നിങ്ങനെ വിവിധ ഫന്നുകളിലായാണ് രചന നടത്തിയിട്ടുള്ളത്. വായനക്കാരെ ഏറെ ആകർഷിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ മികച്ച അറബീ ഗ്രന്ഥം ‘സയ്യിദുൽ ബശർ’ ആണ് . എന്നാൽ ഏറ്റവും പ്രചാരം ലഭിച്ച അറബീ ഗ്രന്ഥം ‘ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി’യുമാണ്.


സയ്യിദുൽ ബശറിന്റെ എട്ടാം പതിപ്പാണ് നിലവിൽ വിപണിയിലുള്ളത്. 2001 ൽ ദാറുൽ മആരിഫ് പബ്ലിക്കേഷനാണ് പ്രഥമ പ്രസാധനം നടത്തിയത്. തുടർന്ന് 2007 , 2008, 2010, 2012, 2015, 2018, 2022 എന്നീ വർഷങ്ങളിലും പുനർപ്രസാധനം നടന്നു. 2010 ൽ കൈറോവിലെ വിശ്രുത ഗ്രന്ഥാലയമായ ദാറുൽ ബസാഇർ ആണ് പുനർപ്രസാധനം നിർവ്വഹിച്ചത്. ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരും മർഹൂം നൂറുൽ ഉലമാ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാരുമാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളത്. 496 പേജുകളിലായാണ് ഗ്രന്ഥകാരൻ തിരുനബി ജീവിതം വിവരിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് അധ്യായങ്ങളിൽ 296 ഉപശീർഷകങ്ങളായാണ് ഗ്രന്ഥം വിന്യസിച്ചിരിക്കുന്നത്. ഈ അഞ്ഞൂറോളം പേജുകൾ മറിഞ്ഞു തീരുമ്പോൾ ഏത് അക്കാദമികന്റെയും സൂക്ഷ്മസംവേദനികളെ അത് തൃപ്തിപ്പെടുത്തുമെന്നതിൽ ശങ്കിക്കേണ്ടതില്ല. ജീവചരിത്ര വിവരണ ഗ്രന്ഥങ്ങളായ ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥരചനകൾക്കു ശേഷമാണ് ഗ്രന്ഥകർത്താവ് മുർസലീങ്ങളുടെ ചരിതങ്ങൾ അടയാളപ്പെടുത്തി ബറകത്തെടുക്കാൻ ആശിച്ച് നബിചരിത്രങ്ങൾ രചിക്കുന്നത്. അങ്ങനെ ഈ സംശുദ്ധ പരമ്പരയിലെ ആദ്യ കണ്ണിയായ ആദം നബി (അ) യുടെ ജീവചരിത്രം തയ്യാറാക്കി. അതോടെ "അബുൽ ബശർ" പിറവിയെടുത്തു. തദനന്തരം തൂലികയുടെ കടിഞ്ഞാൺ പരമ്പരയുടെ അവസാന കണ്ണിയിലേക്ക് തിരിച്ചു. അങ്ങനെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ)യുടെ ജീവചരിത്ര രചനയിലേർപ്പെട്ടു. 


ഹി 1422 റബീഉൽ അവ്വൽ 12 ( 2001 ജൂൺ 5 ) നാണ് ഗ്രന്ഥപൂർത്തീകരണം നടന്നത്. അതിനുശേഷം ഇരു ഹറമുകളിലും വിശിഷ്യാ തിരുസവിധത്തിൽ ചെന്ന് വായന നടത്തി ബറകത്തെടുക്കുകയും ഹബീബിനുള്ള സമ്മാനമായി സമർപ്പിക്കുകയും ചെയ്തു. അനുവാചകരുടെ വർധിത സ്വീകാര്യതയും വിപുല പ്രയോജനവും ഈ ഗ്രന്ഥത്തിനുള്ള അംഗീകാരമായി കണക്കാക്കാം. ദഅവാ കോളേജുകളിൽ പിന്തുടർന്ന് പോരുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ സിലബസിൽ തിരുനബി(സ) യുടെ ജീവചരിത്രം പഠിക്കാനുള്ള പാഠ്യഗ്രന്ഥം കൂടിയാണ് സയ്യിദുൽ ബശർ. ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി, ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥകാരന്റെ മറ്റു കിതാബുകളും സിലബസിൽ പാഠ്യഗ്രന്ഥങ്ങളും തൈസീറുൽ ജലാലൈനി റഫറൻസ് ഗ്രന്ഥവുമാണെന്നത് എടുത്തു പറയേണ്ടത് തന്നെ.


തിരുനബി(സ) പ്രമേയമായുള്ള കൃതികൾ വിഭിന്ന ഭാഷകളിലായി രചനാലോകത്ത് സുലഭമായി പരിലസിക്കുന്നുണ്ട്. അതിൽ സിംഹഭാഗവും മുസ്ലിം പണ്ഡിതരുടേതാണ്. എന്നാൽ അവയിൽ ഗവേഷകരും ചരിത്രകാരന്മാരുമായ ഇതര മതസ്ഥരുടേതുമുണ്ട്. വാസ്തവത്തിൽ നബിചരിതം മുസ്ലിമേതര രചനകളെ അനവലംബമാം വിധം സമ്പന്നമാണ്. അതേസമയം ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ അമുസ്ലിം രചനകളിലുള്ള വായടപ്പൻ മറുപടികൾ അവഗണിച്ചു കൂടാ. തിരുജീവിതം വിവരിക്കുന്ന അമൂല്യമായ നിരവധി ഗ്രന്ഥങ്ങൾ രചിച്ച് മുസ്ലിം പണ്ഡിതന്മാർ പുരാതനകാലം മുതൽ ആധുനികകാലം വരെ ചരിത്രത്തെ പുഷ്ക്കലമാക്കിയിട്ടുണ്ട്. രചനകളിൽ ബൃഹത്തായതും അതിബൃഹത്തായതും ഹ്രസ്വമായതും അതിഹ്രസ്വമായതും ഉൾകൊള്ളുന്നുണ്ട്.


എന്നാൽ തിരുനബി (സ) യെ പരിചയപ്പെടുത്തുന്ന മുൻഗാമികളുടെ കൃതികൾ നിരൂപകരായ ഗവേഷകർക്കനുസൃതമായി ഹദീസുകൾ ചർവ്വിത ചർവ്വണം നടത്തുന്നതും ഭിന്നാഭിപ്രായങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നതും നിവേദകരുടെ ബലാബലം നിർണ്ണയിക്കുന്നതുമാണ്. ദ്രുതവായനയോ സംഗ്രഹാവലോകനമോ ഉദ്ദേശിക്കുന്നവൻ ഇവയെ ആശ്രയിക്കാത്തതു പോലെ ഇതൊരിക്കലും തന്നെ പ്രാഥമിക വിദ്യാർത്ഥികൾക്കും യോജിച്ചതല്ല. ആധുനിക ഗ്രന്ഥങ്ങളാകട്ടെ അവയിൽ ചിലത് യൂറോപ്യരുടെയും ഓറിയന്റലിസ്റ്റുകളുടെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സവിശദം പ്രതിപാദിച്ച് അവയ്ക്ക് ഉരുളയ്ക്കുപ്പേരി നൽകുന്നതിലാണ് ശ്രദ്ധ പതിച്ചിട്ടുള്ളത്. ഇസ്‌ലാമിനും പ്രവാചകനുമെതിരെ ക്രൈസ്തക പാതിരിമാർ പ്രചരിപ്പിക്കുന്ന വികലചിത്രം പാശ്ചാത്യൻ ബുദ്ധിജീവികളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. നബിചരിത്രത്തെ വികലമായാണ് പാശ്ചാത്യർ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ഓറിയന്റലിസ്റ്റുകളുടെ ഗ്രന്ഥങ്ങൾ ചികഞ്ഞാൽ അവർ എത്രകണ്ട് ഈ പ്രോപഗണ്ടക്ക് വശംവദരായിരിക്കുന്നുവെന്ന് സുതരാം വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. മറ്റു ചില ഗ്രന്ഥങ്ങൾ നബി(സ) യുടെ ശുഭ്രമായ ചര്യയെ ഇതര ചര്യകളുമായി താരതമ്യം ചെയ്ത് തിരുജീവിതത്തിന്റെ പരിപൂർണ്ണതയും രമ്യതയും തിട്ടപ്പെടുത്തുകയാണുണ്ടായത്. ഇതെല്ലാം പ്രശംസനീയ യത്നങ്ങളാണെന്നതിൽ സന്ദേഹിക്കേണ്ടതില്ല. പക്ഷേ ദീർഘചർച്ചകൾക്ക് ഇടം നൽകാതെ പ്രവാചക ജീവിതത്തിന്റെ കാതൽ മാത്രം അന്വേഷിക്കുന്നവന് . ഇതൊന്നും തന്നെ സ്വീകാര്യമായിക്കൊള്ളണമെന്നില്ല.


അതിലുപരിയായി ഒരുപാട് ആധുനിക എഴുത്തുകാർ അവർക്കന്യമായ സുവിദിതകാര്യങ്ങൾ തിരസ്ക്കരിച്ച് നബിചരിതം അവരുടെ അഭിപ്രായ മൂശയിലിട്ട് രൂപപ്പെടുത്തിയിട്ടുണ്ട്. പഠിതാക്കൾ ആശ്രയിച്ചിരുന്ന പല നബിചരിത്ര ഗ്രന്ഥങ്ങളും ബിദ്അത്തുകാരായ പണ്ഡിതന്മാരുടെതോ മോഡേണിസ്റ്റുകളുടെതോ ആയിരുന്നു. മാത്രമല്ല അവയിലെ പല പരാമർശങ്ങളും നമ്മുടെ സുന്നീ വിശ്വാസത്തോട് പൊരുത്തപ്പെടാത്തതും ഫിഖ്ഹീ വീക്ഷണങ്ങളോട് ഇണങ്ങാത്തതുമായിരുന്നു. ഈ സാഹചര്യത്തിലാണ് ശാഫിഈ മദ്ഹബുകാരനായ ഒരു സുന്നീ പഠിതാവിന് പ്രാഥമിക പ്രവാചക ചരിത്ര പഠനത്തിന് വളരെ സഹായകമാകുന്ന തരത്തിൽ ഗ്രന്ഥകാരൻ ‘സീറത്തു സയ്യിദിൽ ബശർ’ രചിക്കുന്നത്. നബിചരിത്ര സത്തയെ സത്യാസത്യമിശ്രിതവും വിഷയവ്യതിചലനവും അതിവൈപുല്യവും കൂടാതെയും താന്തോന്നിത്തത്തിലേക്ക് വഴിതെറ്റാതെയും നേരിന്റെ മൂശയിലിട്ട് വാർത്തെടുത്തതാണത്. പ്രാരംഭ വായനക്കാർക്ക് സഹായകവും അനുവാചക ഉൾവിളികൾക്കുള്ള പ്രത്യുത്തരവുമാണതെന്നത് സുനിശ്ചിതം. മറ്റു ചില ഈടുറ്റ ആധുനിക കൃതികളും ഉരുവം കൊണ്ടെന്നത് വിസ്മരിക്കാവതല്ല. ഈ ഗണത്തിലേക്കുള്ള ഒരു വിലയേറിയ ഈടുവെയ്പ്പാണ് ഗ്രന്ഥകാരന്റെ ഈ കനത്ത സേവനം.


ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കപ്പെട്ട വിശദാംശങ്ങളും ചർച്ചകളും ആധികാരിക ഉറവിടങ്ങളിൽ നിന്ന് പൊറുക്കിയെടുക്കാൻ ഗ്രന്ഥകാരൻ ഭഗീരഥയത്നം നടത്തിയുണ്ട്. ശുദ്ധവും ലളിതവും വിശ്വാസയോഗ്യവും സംക്ഷിപ്തവുമായ രചനയിലേക്കേ അനുവാചകരുടെ പ്രവാഹം ഉണ്ടാകൂ എന്ന യാഥാർത്ഥ്യം മനസ്സിലാക്കി ഗ്രന്ഥകാരൻ ഈ കൃതി അതിസമൃദ്ധമാക്കാതെ സംക്ഷേപിക്കാനും ശ്രദ്ധ പുലർത്തിയിട്ടുണ്ട്. മാത്രമല്ല വായനയും പ്രയോജനവും എളുപ്പകരവും കണ്ണും മനസ്സും ആകർഷിക്കും വിധം വശ്യമായ രീതിയിലുമാണ് ഈ ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. ഗ്രന്ഥപ്രസാധനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത് നവീന പ്രിന്റിംഗ് രീതിയിലാണെന്നതും വായനക്കാർക്ക് ഏറെ ആശ്വാസകരമാണ്. എന്നാൽ തുലോം തുച്ഛം വായനക്കാർക്ക് ഇതിൽ അനുഭവപ്പെട്ടേക്കാവുന്ന അവ്യക്തതയും സങ്കീർണ്ണതയും നിറഞ്ഞ ചില പദങ്ങളുടെയും ആശയങ്ങളുടെയും ദുർഗ്രാഹ്യതയും അർത്ഥശങ്കയുമകറ്റാൻ ഇണക്കവും സുതാര്യതയുമുള്ള അനിവാര്യ ശറഹുകൾ രചയിതാവ് തന്നെ നടത്തിയിട്ടുണ്ട്. വിശ്രുത ചരിത്രകാരന്മാരുടെയും വിശിഷ്ട രചയിതാക്കളുടെയും വിശ്വസനീയവും സ്വീകാര്യയോഗ്യവുമായ സ്രോതസ്സുകളെ അവലംബിച്ച് ഇതിലെ വാക്യങ്ങളെ ലളിതവത്കരിക്കാനും പദങ്ങളെ സംശുദ്ധമാക്കാനും ഗ്രന്ഥകാരൻ നന്നായി ശ്രമിച്ചിട്ടുണ്ട്. വൈഷമ്യങ്ങളെ അപഗ്രഥിക്കുകയും പദങ്ങളെ വിശദീകരിക്കുകയും സംശയങ്ങളെ ദൂരികരിക്കുകയും

അധികവായനയും അഗാധാവഗാഹവും കാംക്ഷിക്കുന്നവർക്ക് അവലംബങ്ങൾ വ്യക്തമാക്കുകയും ചെയ്ത് മാർജിനിൽ ഗ്രന്ഥകാരന്റെ മികച്ച ടിപ്പണിയുമുണ്ട് .


നബി ജീവിതത്തിന്‍റെ സമ്പൂര്‍ണ ചിത്രം വായനക്കാരനു നല്‍കാനും സംഭവങ്ങളുടെ വിശദീകരണങ്ങളും കൃത്യതയും വ്യക്തമാക്കാനും ഗ്രന്ഥകാരൻ അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ട്. ഓറിയന്റലിസ്റ്റുകൾ ആരോപിക്കുന്ന പല പ്രശ്നങ്ങളെയും പ്രമാണബദ്ധമായും ദാര്‍ശനികമായും ഗ്രന്ഥകാരൻ നേരിടുന്നുണ്ട്. ഈ ഗ്രന്ഥം വെളിച്ചം കണ്ടപ്പോൾ തന്നെ സഹൃദയലോകം ഇരുകൈകളും നീട്ടി സാമോദം സ്വീകരിച്ചിട്ടുണ്ട്. പ്രവാചക ജീവിതത്തിലെ സംഭവവികാസങ്ങളുടെ കാലക്രമത്തിലും ചില ഉപവിഷയങ്ങളിലും വ്യാപകമായ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെന്നതു നിമിത്തം ഇത്തരം ഭാഗങ്ങള്‍ അതിസൂക്ഷ്മമായി പഠനവിധേയമാക്കാനും ബഹുതലസ്പര്‍ശിയായി വിഷയം കൈകാര്യം ചെയ്യാനും ഗ്രന്ഥകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇത്തരമിടങ്ങളിലെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ശരിയായി തോന്നിയ ഭാഗങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ഭൂരിപക്ഷം എഴുത്തുകാരും തെറ്റായി ഉദ്ധരിക്കുകയോ വായനക്കാര്‍ക്ക് അവ്യക്തത ഉണ്ടാകാന്‍ സാധ്യത ഉള്ളതോ ആയ വിഷയങ്ങളില്‍ മാത്രം തെളിവുകള്‍ നിരത്തി , മറ്റുള്ളവയില്‍ കൂടുതല്‍ തെളിവുകള്‍ പറഞ്ഞ് വിശദീകരണം ദീര്‍ഘിപ്പിക്കാതിരിക്കുകയും ചെയ്തിട്ടുമുണ്ട്. നബിജീവിതം പഠിക്കാന്‍ തുടങ്ങുമ്പോള്‍ നബിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ സ്വീകാര്യതയും ബലഹീനതയുമായി ബന്ധപ്പെട്ട താരതമ്യത്തിലൂടെ എല്ലാ നിലയ്ക്കും സ്വീകാര്യമായത് മാത്രമാണ് ഗ്രന്ഥകാരൻ ഇതിൽ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഇവിടെയാണ് സീറത്തു സയ്യിദിൽ ബശർ ആധികാരികതയുടെ പര്യായമാകുന്നത്. 


പ്രതിപാദ്യ വിഷയങ്ങൾ ഹിജ്റ വർഷങ്ങളുടെ അടിസ്ഥാനത്തിൽ ക്രമാനുഗതമായി സംവിധാനിച്ചത് വായനക്കാരന് ഏറെ ഗുണകരമാണ്. ഇന്ന വർഷത്തിൽ എന്തൊക്കെ സുപ്രധാന സംഭവവികാസങ്ങളാണ് അവിടുത്തെ ജീവിതത്തിൽ നടന്നതെന്ന് അറിയാനും അല്ലെങ്കിൽ ഇന്ന വർഷത്തിൽ നടന്ന പ്രത്യേക സംഭവത്തിന്റെ വിശദാംശങ്ങൾ ആധികാരികമായി തേടാനും ഈ കാലക്രമ രീതി ഏറെ സഹായകമാണ്. നബിമാരുടെ പിതാവ്, അറബികളുടെ പിതാവ്, അറേബ്യൻ സമൂഹം , അറേബ്യൻ ദ്വീപ് എന്നീ ആമുഖ വിഷയങ്ങൾ യഥോചിതം പരാമർശിച്ച് അവിടുത്തെ മഹിതമായ വംശപരമ്പരയും വിശുദ്ധ നാടും വിശദീകരിച്ചാണ് ഗ്രന്ഥം തുടങ്ങുന്നത്. ജനനവും ബാല്യവും, നിയോഗത്തിന് മുമ്പുള്ള ചരിത്രം, നിയോഗവും പ്രബോധനവും, പ്രബോധന വീഥിയിലെ വിഘ്നങ്ങൾ, ത്വാഇഫിലേക്കുള്ള പലായനവും ദുഃഖവർഷവും, അദൃശ്യലോകത്തെ അതിഥിസത്ക്കാരം, മദീനാ പലായനം , ശേഷം ഓരോ വർഷങ്ങളിലെയും പ്രധാന സംഭവങ്ങൾ ആ വർഷങ്ങൾക്ക് കീഴിലായി ക്രമാനുഗതമായി കൊണ്ടുവന്നിരിക്കുന്നു. ഉള്ളടക്കത്തിലെ മുഖ്യ തലക്കെട്ടുകളെ ഇങ്ങനെ സംഗ്രഹിക്കാം. ഓരോ വർഷങ്ങൾ തുടങ്ങുമ്പോഴും അതിൽ അനാവൃതമാക്കുന്ന വിഷയങ്ങളുടെ അനുക്രമണിക വിവരമടങ്ങുന്ന ചാർട്ടും കാണാവുന്നതാണ്. തിരുനബി(സ)യുടെ അവസാന നിയോഗം, അന്ത്യഭാഷണം, അന്തിമോപദേശം , വഫാത്ത്, തുടർന്നുണ്ടായ സ്വഹാബയുടെ പരിഭ്രമം, പൂമേനിയുടെ സംസ്ക്കരണം എന്നിവ വിവരിച്ചാണ് ഗ്രന്ഥസമാപ്തി കുറിക്കുന്നത്. 


തിരുജീവിതത്തിലെ അമാനുഷികവും അതിശയകരവുമായ ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളായ ഇസ്‌റാഉം മിഅ്‌റാജും ആനന്ദഹേതുക്കൾ വിപുലപ്പെടുത്താനാണെന്ന ജല്പനത്തിനതീതമായി പ്രബോധന മാർഗ്ഗങ്ങൾ തരളിതമാക്കാൻ അവിടുന്ന് നടത്തിയ ദൈവകൽപിതമായ വിവാഹങ്ങളും മര്‍ദനത്തിന്റെയും ചൂഷണത്തിന്റെയും ശക്തികളെ ഉന്മൂലനം ചെയ്ത് സമാധാനം നിലനിർത്താൻ അവിടുന്ന് നടത്തിയ ധർമ്മ സമരങ്ങളും ഗ്രന്ഥകാരൻ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നുണ്ട്. വിഷയങ്ങൾ ആധികാരികമായി ക്രോഡീകരിക്കാൻ ഗ്രന്ഥകാരൻ അറുപതിൽ പരം ഗ്രന്ഥങ്ങൾ പരതി അശ്രാന്തപരിശ്രമം നടത്തിയിട്ടുണ്ട്. പ്രതിപാദിക്കുന്ന ഓരോ വിഷയങ്ങൾക്കും ഉചിതമായ ആധികാരിക സ്രോതസ്സുകൾ കാണിച്ച് ബൃഹത്തായ ഗ്രന്ഥങ്ങളിലേക്കുള്ള ഗ്രന്ഥകാരന്റെ അംഗവിക്ഷേപം അനുവാചകനെ വായനയുടെ വിശാല ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നുണ്ട്. അബുൽ ഹസൻ അലി നദ്‌വിയുടെ അസ്സീറത്തുന്നബവിയ്യയും മുഹമ്മദ് ഇല്യാസിന്റെ താരീഖുൽ മസ്ജിദുന്നബവിയും

മഹ്മൂദ് ശാക്കിറിന്റെ താരീഖുൽ ഇസ്ലാമിയും ഡോ. അബ്ദു യമാനിയുടെ ഗ്രന്ഥങ്ങളായ ഉമ്മുൽ മുഅ്മിനീൻ ഖദീജ(റ)യും ബദ്റുൽ കുബ്റയെയുമാണ് ഗ്രന്ഥത്തിൽ കൊടുത്ത അമ്പതിൽ പരം ചിത്ര-ഭൂപടങ്ങൾക്ക് ഗ്രന്ഥകാരൻ അവലംബമാക്കിയിട്ടുള്ളത്. 


സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രം നിര്‍മ്മിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണ്ണായകമാണ്. അവതരണത്തിന്റെ കൃത്യതയും പ്രതിപാദനഭംഗിയും പുസ്തകത്തെ ഏറെ വായനാക്ഷമമാക്കുന്നുണ്ടെന്നതിനാൽ പ്രാരംഭ പഠിതാക്കൾക്കും പഠനാർഹമായ പുസ്തകങ്ങൾ തയ്യാറാക്കുന്ന രചയിതാക്കൾക്കും തിരുനബിജീവിതം വിവരിക്കുന്ന പ്രഭാഷകർക്കും ഇതൊരു പ്രിഫർ ചെയ്യപ്പെടേണ്ട അത്യുചിതമായൊരു റഫറൻസ് ഗ്രന്ഥമാണെന്ന് പറയാം.


Tuesday, 25 October 2022

മീം കവിത

 


മീമിലാണെൻ അഭയം.



അനാഥത്വത്തിന്റെ

ചവർപ്പ് രുചിച്ച് ,

സനാഥത്വത്തിന്റെ

ദൂതായ് ജ്വലിച്ച ,

മീമിലാണെൻ അഭയം.



ഒറ്റപ്പെടലിന്റെ

നീർക്കയം താണ്ടിക്കടന്ന്,

ഐക്യപ്പെടലിന്റെ

ആരവം തീർത്ത,

മീമിലാണെൻ അഭയം.



അപരനു മുമ്പിൽ

അധ്യയനം ശീലിക്കാതെ,

അധ്യാപനത്തിൻ നറുവെളിച്ചം വിതറിയ

മീമിലാണെൻ അഭയം.



നിസ്സഹായതയുടെ

കനൽ പഥങ്ങൾ നടന്നുനീങ്ങി,

പരസഹായത്തിന്റെ പുൽമെത്തകൾ വിതാനിച്ച,

മീമിലാണെൻ അഭയം.



പ്രതികാരത്തിന്റെ കൂരമ്പുകൾ

ഏറ്റുവാങ്ങി,

വിട്ടുവീഴചയുടെ വാതായനങ്ങൾ

മലർക്കെ തുറന്ന,

മീമിലാണെൻ അഭയം.



പശിയുടെ കാഠിന്യം

അലോസരം സൃഷ്ടിക്കുമ്പോഴും,

അപരവയർ നിറയ്ക്കുന്ന

തിരക്കിലായിരുന്നു 

എന്റെ മീം.



അവർ കല്ലേറിനാജ്ഞാപിച്ചിട്ടും,

രക്തം വാർന്നൊലിക്കുന്ന

കാലുകളെ സാക്ഷി നിർത്തി,

അവർക്കു വേണ്ടി കേഴുകയായിരുന്നു 

എന്റെ മീം.


Friday, 23 September 2022

ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്

 *സമർപ്പണത്തിന്റെ കനൽ വഴികൾ*

🌷🌷🌷


അല്ലാഹുവിൽ നിന്ന് നബി (സ) കൊണ്ടുവന്ന കാര്യങ്ങളെ ഹൃദയം കൊണ്ട് അംഗീകരിക്കലും അനുസരിക്കലുമാണ് ഈമാൻ . ആകയാൽ നബി (സ)യെ അറിയാതെ അവിടുന്ന് കൊണ്ടുവന്ന കാര്യങ്ങളെ അനുസരിക്കൽ ശ്രമകരം തന്നെ. അവിടത്തോടുള്ള സ്നേഹം ഹൃദയത്തിന്റെ ഉത്തുംഗതലത്തിൽ എത്തുമ്പോഴാണ് ഈമാൻ പൂർണ്ണമാകുന്നത്. നബി (സ) പറയുന്നു : നിങ്ങളിൽ നിന്ന് ഒരാളും സ്വന്തം ശരീരത്തേക്കാളും അവന്റെ മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും ഇതര ജനങ്ങളെക്കാളും എന്നെ സ്നേഹിക്കുന്നതുവരെ പരിപൂർണ്ണ വിശ്വാസിയാവുകയില്ല. 


ഈ ഖുദ്സിയ്യായ ഹദീസിന്റെ പ്രതീകമാണ് ഈമാനിൽ മുൻപന്തിയിൽ നിൽക്കുന്ന നബി(സ)യുടെ സന്തതസഹചാരിയുമായ അബൂബക്ർ (റ). മഹാനവർകളുടെ ഈമാനിനെ കുറിച്ച് ഉമർ (റ) പറയുന്നു: അബൂബക്റി(റ)ന്റെ ഈമാൻ തുലാസിന്റെ ഒരു തട്ടിലും മറ്റു മുഴുവൻ ജനങ്ങളുടെ ഈമാൻ മറ്റേ തട്ടിലും വെച്ച് തൂക്കിയാൽ അബൂബക്റി(റ)ന്റെ ഈമാനിനായിരിക്കും മുൻതൂക്കം. പ്രവാചക സ്നേഹം തന്നെയായിരുന്നു അവിടുത്തെ ഈമാനിന്റെ വിലാസം . ഹിജ്റയും സൗർ ഗുഹയുമെല്ലാം അത് വിളിച്ചോതുന്നുണ്ട്. തന്നെക്കാൾ രണ്ട് വയസ്സ് മുതിർന്ന ഹബീബ്(സ) യെ തോളിലേറ്റിയിട്ടാണ് അവിടുന്ന് സൗർ മല കയറിയത്.


 ഗുഹാമുഖത്തെത്തേണ്ട താമസം ഹബീബ് (സ) യെ മുൻകടന്ന് ഗുഹക്കകത്തു പ്രവേശിച്ച് ഭീതിജനകമായ ദ്വാരങ്ങൾ അടച്ച് ഹബീബിന് (സ) സുരക്ഷിതത്വം ഉറപ്പുവരുത്തി.ശേഷിച്ച ദ്വാരം പെരുവിരൽ കൊണ്ടടച്ചു പിടിച്ച് തന്റെ മടിത്തട്ട് ഹബീബിന് ഉപധാനമാക്കിക്കൊടുത്തു. ആ ദ്വാരത്തിൽ നിന്ന് സർപ്പ ദംശമേറ്റപ്പോഴും തന്റെ പ്രേമഭാജനം ഉണരുമെന്ന ആശങ്ക നിമിത്തം കാലനക്കാതെ അസഹ്യമായ വേദന ഏറ്റുവാങ്ങിയതും ഈമാനിന്റെ പത്തരമാറ്റു കൊണ്ടാണ്. ഹിജ്റയുടെ പ്രയാണ ഘട്ടത്തിൽ നബി (സ)ക്ക് മുന്നിലും പിന്നിലുമായി നടന്ന് സ്നേഹഭാജനത്തിന്റെ അതീവ സുരക്ഷയെ ലക്ഷ്യമാക്കിയ സിദ്ദീഖ് (റ) ന്റെ സ്നേഹാതിരേകത്തിന്റെ ആഴവും വൈപുല്യവുമെത്രയാണ് !!.സ്വന്തം ജീവനേക്കാൾ റസൂലിന് മുൻഗണന കൊടുത്ത ഇതര വിവിധ സ്വഹാബീ ജീവിതങ്ങളുടെ വർണാഭമായ ചരിതങ്ങൾ കൊണ്ടും നബിചരിത്രം നിർഭരമാണ്. 


ഉഹ്ദ് രണാങ്കണം അതിന്റെ നേർചിത്രമാണ്.യുദ്ധം കൊടുമ്പിരി കൊണ്ടു , മുസ്ലിം സൈന്യം ചിന്നിച്ചിതറി, മൂർച്ചയേറിയ അസ്ത്രങ്ങൾ ശത്രു പക്ഷത്ത് നിന്ന് തിരുദൂതർക്കെതിരെ (സ) പാഞ്ഞടുത്തു. സ്വജീവനേക്കാൾ പ്രിയമേറിയ ഹബീബിന്റെ ദേഹത്തേക്ക് ദ്രുതവേഗതയിൽ വരുന്ന അസ്ത്രത്തിന് നേരെ മാർദ്ധവമേറിയ തന്റെ കവിൾ തടങ്ങൾ നീട്ടി കൊടുക്കുന്ന അബൂത്വൽഹ(റ)യുടെ സഹനവും വെട്ടേറ്റ് ജീവനുമായി മല്ലിടുന്ന വേളയിലും "റസൂലിനെ സംരക്ഷിക്കണേ .......... " എന്ന സഅദ് (റ) ന്റെ പ്രേമരോദനവും "തിരുദൂതരേ......... അവിടുത്തെ കാലൊന്ന് നീട്ടിത്തരൂ അതിൽ കിടന്നൊന്ന് മരിക്കട്ടെ " എന്ന അപേക്ഷയും സമർപ്പണത്തിന്റെ പ്രതിധ്വനികളാണ്.


 യുവാക്കളായ സ്വഹാബികളുടെ ജീവാർപ്പണമാണ് ഇവിടെയൊക്കെ പ്രമേയമെങ്കിൽ ഇതാ വർഗ്ഗം മറന്ന് സ്ഥലകാല ബോധം നഷ്ടപ്പെട്ട് ഓടി വരുന്നൊരു കിളിനാദം. ഇരയെ കണ്ട പുലിയെക്കാൾ വേഗതയിൽ ബീവി ഉമ്മു സഅദ് (റ) രണാങ്കണമാകെ ഓടുകയാണ്. ചിരപരിചിതരതാ വെട്ടേറ്റ് കിടക്കുന്നു. പൊന്നുപ്പയുടെയും പ്രിയ ഭർത്താവിന്റെയും സ്വന്തം സഹോദരന്റെയും ചേതനയറ്റ ശരീരങ്ങളിലൊന്നും കണ്ണുടക്കിയില്ല. അവർക്കറിയേണ്ടത് പുന്നാര നബി (സ) എവിടെയെന്നാണ് . തിരുദൂതർക്ക്‌(സ) ഒന്നും സംഭവിച്ചിട്ടില്ലെന്ന് കണ്ടപ്പോൾ ഹൃദയം പുളകം കൊണ്ടു . രക്തസാക്ഷിത്വം വരിച്ച പ്രിയപ്പെട്ട മൂവരെയും ഹബീബിൽ സമർപ്പിച്ചു മടങ്ങുന്നു. അതിശയവും അതിലുപരി പ്രവാചകപ്രേമത്തിന്റെ രമ്യതയും തുളുമ്പുന്ന കാഴ്ച !!


ഉഹ്ദിൽ മുറിവേറ്റവർക്ക് മരുന്ന് നൽകിയും ദാഹിച്ചവർക്ക് വെള്ളം കൊടുത്തും പോരാളികൾക്ക് പിന്നണി ശക്തി നൽകി കൊണ്ടിരിക്കെയും യുദ്ധത്തിന്റെ അവസ്ഥ മാറി വന്നതറിഞ്ഞ് ഒരു വനിതാ സിംഹം അതാ പോർക്കളത്തിൽ . അതാണ് ഉമ്മു അമ്മാറ (റ). നേതാവായ മുത്ത് നബി (സ) ക്കെതിരെ ആയുധമണിഞ്ഞ് ശത്രുക്കൾ പാഞ്ഞ് വരുന്നു. ഏറ്റുമുട്ടലിന്റെ തീക്ഷ്ണതയിൽ പലരും ജീവൻ ത്യജിച്ച് നിലം പതിക്കുന്നു. ഒരു ഭാഗത്ത് മക്കളും ഭർത്താവും ശഹീദാകുന്നു. അതൊന്നും ഉമ്മു അമ്മാറയെ (റ) തളർത്തിയില്ല. പരിഭ്രമിച്ചില്ല, പേടിച്ചില്ല, വിരണ്ടോടിയില്ല, ധീരയായി ആവേശത്തോടെ ഉറച്ചു നിന്നു.

ശത്രുപക്ഷത്ത് നിന്നും ഹബീബിനു (സ) നേരെ പാഞ്ഞുവരുന്ന ഇബ്നു കുംഅയുടെ കുന്തത്തിന് മുന്നിലേക്ക് ഒരു നിമിഷത്തെ ആലോചനയ്ക്ക് പോലും ഇടം നൽകാതെ ചാടി വീഴുകയായിരുന്നു ഉമ്മു അമ്മാറ (റ). മഹതിയുടെ തോളെല്ല് തകർത്ത് കൊണ്ടാണ് ആ കുന്തം കടന്ന് പോയത്. രക്തം ചിതറി, നിലത്ത് വീണു. കാരുണ്യത്തിന്റെ കേദാരമായ മുത്ത് നബി (സ) മകനോട് സംരക്ഷണം കൊണ്ട് നിർദേശിച്ചു. പ്രണയാധിക്യം മൂലം ജീവൻ മറന്ന വിസ്മയത്തിന്റെ പര്യായമായ ആ വനിത പറയുകയുണ്ടായി : പുന്നാര നബിയേ ........... ഇത് അങ്ങേയ്ക്ക് സമർപ്പിച്ചതാണ്. ഇതിലെനിക്ക് ഭയമില്ല. തുടർന്നു മകനോടായി പറഞ്ഞു: മോനേ നീ ഉമ്മാനെ സംരക്ഷിക്കേണ്ടതില്ല ........ പകരം എന്റെ ഹബീബി(സ) ന്റെ ശരീരത്തിലൊരു പോറലുമേൽക്കാൻ സമ്മതിക്കരുത്.


പ്രേമസാഗരത്തിലെ പ്രവാചക സന്നിധിയിലെ അധ്യായമിതെങ്കിൽ അതിനേക്കാൾ അതിശയിപ്പിക്കുന്നതാണ് അസാന്നിധ്യത്തിലെ അനുരാഗ നിമിഷങ്ങൾ. ഇസ്ലാമിക പ്രചരണത്തിനിറങ്ങിയ പത്തുപേരിൽ അവശേഷിച്ച ഖുബൈബ് ഇബ്നു അദിയ്യ് (റ) നെ ശത്രുക്കൾ തൂക്കുമരത്തിലേക്ക് ആനയിച്ചു. കൈക്കാലുകൾ ചേദിക്കപ്പെട്ടു. മഹാൻ മരണത്തിന്റെ അയലത്തെത്തി.വേദന കൊണ്ട് പിടയുന്ന ഖുബൈബരോട് ശത്രുപക്ഷത്തുനിന്ന് കരുണയുടെ ഒരു വികൃത കവാടം " എടാ ഖുബൈബ് ......... നിന്റെ നേതാവ് മുഹമ്മദ് നീ ഇപ്പോഴുള്ള അവസ്ഥയിലാവുകയും നീ രക്ഷ പ്രാപിക്കുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുമോ? സമ്മതിച്ചാൽ നിന്നെ അഴിച്ചുവിടാം" .അനുഭവിക്കുന്ന വേദനയേക്കാൾ അസഹ്യമായിരുന്നു ഖുബൈബിന് (റ) ഈ രക്ഷാ വാക്ക്. അവർ പറഞ്ഞു: അല്ലാഹുവാണ് സത്യം, എന്നെ എന്റെ കുടുംബത്തോടൊന്നിച്ച് സുഖമായി താമസിപ്പിച്ചാലും എൻ്റെ നേതാവിന്റെ കാലിൽ ഒരു മുള്ള് തറക്കുന്നതു പോലും ഞാൻ ഇഷ്ടപ്പെടുകയില്ല".


സ്വഹാബത്തിന്റെ അനുരാഗ കഥകളുടെ വ്യാപ്തി എഴുതി തീർക്കുക അസാധ്യമാണ്. അതിന്റെ ഭാവഹാദികൾ കേവലം കാമക്കഥകൾക്കോ നോവലുകൾക്കോ എത്തിപ്പിടിക്കാവുന്നതുമല്ല. ഇവ്വിധം ജീവാർപ്പണം നടത്തിയ മറ്റൊരു നേതാവിനെ ചരിത്രത്താളുകളിൽ ചികഞ്ഞന്വേഷിച്ചാലും കാണാൻ കഴിയില്ല. അതാണ് മുത്ത് മുഹമ്മദ് (സ). നബി സ്നേഹമാകുന്ന പാരാവാരത്തിലെ ഒരു തുള്ളിയാകണം ..... ആ പ്രണയ സാഗരത്തിലെ ഒരു ചെറിയ മത്സ്യമാകണം ........ നാഥൻ തുണക്കട്ടെ ..........ആമീൻ.




🔷🔷🔷🔷🔷

✍️ SA ATTEERI 

Sunday, 24 July 2022

പാണ്ഡിത്യത്തിന്റെ വിനയപൂമരം : മർഹൂം ഉസ്താദ് അബ്ദുൽ ഖാദിർ മുസ്‌ലിയാർ കോടമ്പുഴ


വിദ്യാസമ്പാദനത്തിന്റെ ഉറവിടങ്ങളാൽ കോർക്കപ്പെട്ട അനർഘ രത്നമാല പരിശോധിച്ചാല്‍ അതില്‍ സമീപകാലം വിടവാങ്ങിയ മിന്നിത്തിളങ്ങുന്ന ഒരു മാണിക്യം കാണാം. ആറു വർഷത്തിലേറെ കാലമായി അണമുറിയാത്ത പ്രസരണത്തോടെ ഞങ്ങളോടൊപ്പം നിലകൊണ്ട ആ അഗാധ വിജ്ഞാന പാരാവാരത്തെ ഖാദിർ ഉസ്താദ് എന്ന് വിളിക്കാം. ഏവർക്കും പ്രിയങ്കരനായിരുന്നു ഉസ്താദ്. സംശുദ്ധമായ ജീവിതത്തിനുടമ. എളിമയുടെ തെളിമ. പാണ്ഡിത്യത്തിന്റെ വിനയപൂമരം. വിജ്ഞാന കുതുകി . തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കാര്യങ്ങള്‍ വളച്ചു കെട്ടുകളില്ലാതെ അവതരിപ്പിക്കുന്ന അധ്യാപന രീതി. ലഭ്യമായ റഫറന്‍സുകളും സാധ്യമായ ലൈബ്രറികളുമെല്ലാം ഉപയോഗപ്പെടുത്തി വിവര ശേഖരണം നടത്തി, ചോദ്യചിഹ്നങ്ങൾക്ക് പഴുതു നൽകാതെ, തഹ്ഖീഖ് ചെയ്തുള്ള തദ്‌രീസിന്റെ മാധുര്യം ഉസ്താദിന്റെ പൂമുഖത്ത് നിഴലിച്ചു കാണാറുണ്ടായിരുന്നു. ഔപചാരികതയുടെ ഒരു മറയുമില്ലാതെ വളരെ വാത്സല്യപൂര്‍വ്വം സംവദിക്കുന്ന ഉസ്താദിന്റെ മുഖകാന്തി ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. ശ്രമകരമായ ഇബാറത്തുകൾ കെട്ടഴിച്ച് പദപരിഛേദം നടത്തി അതിന് ഉസ്താദുമാരിൽ നിന്ന് കിട്ടിയ മലയാളത്തിലെ പഴയ വാക്കുകളും ശേഷം പുതിയ വാക്കുകൾ കൊണ്ട് നിറം പകർന്ന് ഏഴഴകും തെളിയുന്ന മാരിവില്ലാക്കാൻ ഉസ്താദിനു കഴിഞ്ഞിരുവെന്നത് ഉസ്താദിന്റെ ക്ലാസിനുള്ള ഊഷ്മളമായ തയ്യാറെടുപ്പിന്റെ ഫലമാണ്. തന്റെ അവതരണം നിമിത്തം വിദ്യാർത്ഥികൾക്ക് ആശയ സുതാര്യതാരാഹിത്യമോ അർത്ഥശങ്കാലാഞ്ഛനയോ ഉണ്ടാകാതിരിക്കാൻ ഉസ്താദ് കാണിച്ചിരുന്ന ജാഗ്രത ഏവർക്കും മാതൃകയാണ്.


അതിസൂക്ഷ്മങ്ങളായ സംശയങ്ങളുടെ ദൂരീകരണത്തിനും ഇബാറത്തുകളിലെ ആശയപ്പൊരുത്ത രൂപീകരണത്തിനും ഇതര വ്യാഖ്യാനങ്ങൾക്കും വേണ്ടി സ്വന്തം അനിയസഹോദരനും വിജ്ഞാന നിറകുടവുമായ ബാവ ഉസ്താദിന്റെ കതകിൽ ഊഹം കാത്ത് നിൽക്കാനുള്ള ആ മഹാമനസ്സ് കണ്ട് അമ്പരന്നിട്ടുണ്ട് ഈയുള്ളവൻ. ജ്യേഷ്ഠപദവി ചൂഷണം ചെയ്ത് ശൈഖുനയുടെ സമയം കവർന്നെടുക്കാനോ അമിത സ്വാതന്ത്ര്യം നേടി കാര്യലാഭം സാധിക്കാനോ ഉസ്താദ് മുതിരാറില്ലായിരുന്നു. എങ്കിലും അവർ തമ്മിലുള്ള കൂലങ്കശമായ ഇൽമിയ്യയായ ഒരുപാട്‌ ചർച്ചകൾക്കും സാക്ഷിയാകാൻ കഴിഞ്ഞിട്ടുണ്ട്. 


തഫ്സീറുൽ ജലാലൈനി , മുഖദ്ദിമത്തുൽ മിശ്കാത്ത്, മിശ്കാത്തുൽ മസാബീഹ് , രിയാളുസ്സ്വാലിഹീൻ , ജൗഹറതുത്തൗഹീദ് തുടങ്ങി അനേകം കിതാബുകൾ ഉസ്താദിൽ നിന്ന് നുകർന്നു .ആദ്യവർഷങ്ങളിൽ തഫ്സീറുൽ ജലാലൈനിയുടെ ദർസ് ശൈഖുനയുടെ രചനയായ തൈസീറുൽ ജലാലൈനിയുടെ അകമ്പടിയോടെയായിരുന്നു. ആയത്തുകളുടെ സിയാഖും സബബുന്നുസൂലും അലാ ഹാമിശിൽ ആയ:യും അത്തഫ്‌സീറുമൊക്കെ വിശകലനം ചെയ്ത് ഉസ്താദ് ഖുർആൻ വചനങ്ങളുടെ അർത്ഥതലങ്ങളിലേക്ക് ഞങ്ങളെ കൈപ്പിടിച്ചു നടത്തി. ശൈഖുന തൈസീറുൽ ജലാലൈനിയിൽ സന്ദർഭോചിതമായി കൃത്യതയോടെയും വ്യക്തതയോടെയും ആധികാരികതയോടെയും അവതരിപ്പിക്കുന്ന മബ്ഹസുകൾ ചർച്ചീകരിക്കാനും ഉസ്താദ് അത്യുത്സാഹം കാണിച്ചിരുന്നു. ക്ലാസിന് ഹാശിയത്തുൽ ജമലും ഹാശിയത്തുസ്സ്വാവിയും ഖാസിനും റാസിയും അബു സ്സുഊദുമെല്ലാം അകമ്പടി സേവിക്കാറുണ്ട്. എങ്കിലും "ഓൾ ഇൻ വൺ " ആയ ശൈഖുനയുടെ മാസ്റ്റർപീസ് രചന തൈസീറുൽ ജലാലൈനി തന്നെയായിരുന്നു അകമ്പടി കാര്യക്കാരൻ. തൈസീറിനെയും അതിന് വേണ്ടിയുള്ള ശൈഖുനയുടെ ഭഗീരഥയത്നത്തെയും മുക്തകണ്ഠം പ്രശംസിക്കുകയും അവ സ്വന്തമായി വാങ്ങിച്ച് മുത്വാലഅ ചെയ്യാനും നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. അനിയന്റെ കിതാബിന് ജ്യേഷ്ഠന്റെ പ്രമോശനെന്ന് പറഞ്ഞ് ഞങ്ങൾ വിദ്യാർത്ഥികൾ തമാശയാക്കാറുണ്ടായിരുന്നു.അപ്പോഴും സുസ്മേര വദനനായി അപ്പറഞ്ഞതിന്റെ സാംഗത്യം തെര്യപ്പെടുത്തിത്തരുമായിരുന്നു.


ഒ.കെ ഉസ്താദിന്റെ അരുമസന്താനം ഡോ. അബ്ദുൽ ഗഫൂർ ഖാസിമിയുടെ ദുർഗ്രാഹ്യതാ വിപാടനവും സുഗ്രാഹ്യതാ വിഭാവനവും ചെയ്യുന്ന, അനുവാചകർക്ക് നയനാനന്ദദായകമായ കെട്ടിലും മട്ടിലും രചിച്ച ഒന്നാന്തരം ശർഹ് "തസ്ഖീലുൽ മിർആത്ത്" വെച്ചായിരുന്നു ഉസ്താദിന്റെ മുഖദ്ദിമയുടെ ക്ലാസ് . അപരിചിതങ്ങളായ വാക്കുകളുടെയും അജ്ഞേയങ്ങളായ വാക്യങ്ങളുടെയും അർത്ഥങ്ങൾ സുതരാം വ്യക്തമാക്കി വിഷയാടിസ്ഥാനത്തിലുള്ള സജീവമായ ചർച്ചകളും ഉദാഹരണ സഹിതം സുഗ്രഹമാം വിധമുള്ള ഉസ്താദിന്റെ വിശദീകരണവും ഇൽമുൽ ഹദീസിലെ സാങ്കേതിക പദങ്ങൾ ഇഴകീറി ചർച്ച ചെയ്യുന്ന ക്ലാസിന് സൗഷ്ഠവമേകിയിരുന്നു. അതുപോലെ വിശ്വാസ ശാസ്ത്രത്തിലെ കാവ്യഗ്രന്ഥമായ ജൗഹറത്തുത്തൗഹീദിന്റെ ക്ലാസിലും ശൈഖുനയുടെ രിസ്ഖുൽ അസ്ഫിയാഇലെ ഗഹനമായ വിഷയങ്ങൾ വിരുന്നെത്തുമായിരുന്നു. എല്ലാ ബൈത്തുകളുടെയും ആശയങ്ങൾ കുറിച്ചെടുക്കാനായി ആറ്റിക്കുറുക്കി ക്ലാസിൽ തന്നെ നിർബന്ധബുദ്ധ്യാ പറഞ്ഞുതന്നിരുന്നു. ക്ലാസുകളിലൊക്കെ സ്വർഫ്-നഹ്‌വിന്റെ അതിപ്രാധാന്യം അടിക്കടി ഉണർത്തുമായിരുന്നു. ഉസ്താദിന്റെ പഠനകാലത്തെ ഗൗരവതരവും രസാവഹവുമായ സംഭവവികാസങ്ങളും അതിനിപുണരായ പർവ്വതസമാനരായ ഉസ്താദുമാരൊത്തുമുള്ള സ്മര്യ നിമിഷങ്ങളും അയവിറക്കാറുണ്ടായിരുന്നു.


ഉസ്താദിന്റെ ഏകസന്താനം അബ്ദുൽ വദൂദ് ശാമിൽ ഇർഫാനിയുടെ സതീർത്ഥ്യത ഉസ്താദുമായുള്ള ഞങ്ങളുടെ ബന്ധത്തിന് സുദൃഢത വർധിപ്പിച്ചു. ഉസ്താദിന്റെ വീട്ടിൽ ഞങ്ങൾ സതീർത്ഥ്യർ പലവുരു സന്ദർശനം നടത്തിയിട്ടുണ്ട്. അഭിവാദനമർപ്പിച്ച് പൂമുഖത്ത് കയറേണ്ട താമസം ഉസ്താദ് ആനയിച്ച് കസേരയിൽ ഇരുത്തും. സംസാരത്തിനിടെ അകത്തേക്ക് ചെന്ന് ചായയും മറ്റും ഏർപ്പാടാക്കി ആതിഥേയന്റെ റോൾ ചാരുതയോടെ നിർവ്വഹിക്കുമായിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിൽ നിന്ന് ആതിഥേയൻ-അതിഥി സമീപനത്തിലേക്കുള്ള ചുവടു മാറ്റം ഉസ്താദിൽ പ്രകടമായിരുന്നു. അവസാന കാല സന്ദർശനങ്ങളിൽ പോലും കിതാബ് ഓതി കൊടുക്കാനുള്ള ഉൽക്കടമായ ആഗ്രഹം പറഞ്ഞിരുന്നു. ദീർഘമായ കുശലാന്വേഷണങ്ങൾക്ക് ശേഷം കൈപിടിച്ചിറങ്ങാൻ നേരം ഉസ്താദ് ഞങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിക്കുകയും ഞങ്ങളുടെ കൂടെ ഇരുന്ന് ദുആഇൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. എത്ര ഭക്തിസാന്ദ്രമായ കൂടിച്ചേരലുകൾ ......!!! അല്ലാഹു ഖബൂലാക്കുമാറാകട്ടെ ....


പഠനം കഴിഞ്ഞ് ഒളവണ്ണ മദീനത്തു സി.എമ്മിൽ സേവനമേറ്റതിനു ശേഷം ഉസ്താദിനെ കാണാൻ പോയപ്പോൾ " ഉസ്താദ് ഓതിത്തന്ന കിതാബുകൾ ഓതി കൊടുക്കുന്നുണ്ടെന്ന് " സന്തോഷം പറഞ്ഞപ്പോൾ രോഗത്തിന്റെ കരാളഹസ്തത്തിലകപ്പെട്ട് വേദനയുടെ കൈപ്പുനീർ കടിച്ചിറക്കുമ്പോഴും "അൽഹംദുലില്ലാഹ്, എല്ലാം ഖൈറിലാകട്ടെ ... " എന്ന് പ്രതിവചിച്ച് ആശീർവദിക്കാനും ഉസ്താദ് മറന്നില്ല.


രോഗഗ്രസ്ഥനായി പരവശതയുടെ തീച്ചൂളയിൽ കഴിയുമ്പോഴും ജുമുഅ - ജമാഅത്തിൽ ഉസ്താദ് കാണിച്ച കണിശത ഒന്നു മാത്രം മതി ഉസ്താദിന്റെ ആരാധനകളോടുള്ള ആഭിമുഖ്യവും അർപ്പണബോധവും മനസ്സിലാക്കാൻ . ക്ലാസുകൾ ലീവാക്കൽ തുലോം തുച്ഛമായിരുന്നു. സഹജമായ ശാരീരിക ബുദ്ധിമുട്ടുകളൊന്നും തന്നെ ഒരളവോളം ഉസ്താദിന്റെ വിദ്യാപ്രസരണത്തിന് വിഘ്നമായിരുന്നില്ല. വല്ലായ്മകൾ നൈരന്തര്യം അലട്ടിയിട്ടും തളരാതെ അന്നാന്ന് ഓതിക്കൊടുക്കാനുള്ള കിതാബുകൾ കൈയ്യിലേന്തി മന്ദം മന്ദം നടന്ന് ഗോവണിപ്പടി കയറിവന്ന് ക്ലാസെടുക്കുന്ന ആ മഹാമനീഷിയുടെ ആത്മാർത്ഥത വരച്ചു കാണിക്കാൻ വിനീതന്റെ വാക്കുകൾ അശക്തമാണ്.


*ഈ കുറിപ്പിലൂടെ കണ്ണ് പായിക്കുന്നവരോട് ഒരു എളിയ അപേക്ഷയുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന്റെ പരലോക ഗുണത്തിന് വേണ്ടി ഒരു ഫാതിഹ ഓതണേ .........*


*വിജ്ഞാനപ്രസരണത്തിന്റെ ദീപ്തകിരണങ്ങൾ അവിടുത്തെ മണ്ണറയെ എന്നെന്നും പ്രഭാപൂരിതമാക്കട്ടെ ......ആമീൻ*



✍️ സഅദുദ്ധീൻ ശാമിൽ ഇർഫാനി കൂരിയാട്

Saturday, 26 February 2022

ദയാവധം

 📚 *ദയാവധം - പുസ്തക പരിചയം* 📖

രചയിതാവ് -കോടമ്പുഴ ബാവ മുസ്ലിയാർ.


📝ലോക ഭരണകർത്താക്കളും കോടതികളും മതപുരോഹിതന്മാരും ലോക മുസ്ലിം പണ്ഡിത സഭകളും ഊഷ്മള ചർച്ചക്ക് വിധേയമാക്കിട്ടുള്ള ഒരു വിഷയമാണ് *ദയാവധം.*


📌 എന്താണ് ദയാവധം?


മാരകമായതും സുഖപ്പെടുമെന്ന് പ്രതീക്ഷ ഇല്ലാത്തതുമായ ശാരീരികമോ മാനസികമോ ആയ രോഗങ്ങൾക്ക് വിധേയരായി കഴിയുന്ന മനുഷ്യരെ വേദനരഹിതമായി കൊല്ലുന്നതിനാണ് ദയാവധം എന്നു പറയുന്നത്.


*ദയാവധത്തിന്റെ പ്രധാന ഇനങ്ങളും ലോക രാഷ്ട്രങ്ങളിലും ഇന്ത്യയിലും ഗവൺമെന്റകളും കോടതികളും അതിനോട് സ്വീകരിച്ചിട്ടുള്ള നിലപാടുകളുടെ വിഹഗവീക്ഷണവും ഇതിൽ പ്രതിപാദിക്കുന്നു. കൂടാതെ, ആരോഗ്യത്തിനും ജീവനും ഇസ്ലാം നൽകിയ പ്രാധാന്യവും, രോഗചികിത്സ, ആതുരശുശ്രൂഷ, ആത്മഹത്യ, നരഹത്യ ഇത്യാദി വിഷയങ്ങളിൽ ഇസ്ലാമിന്റെ വ്യക്തമായ നിലപാടും ഗ്രന്ഥകാരൻ പ്രമാണബദ്ധമായി വിശദീകരിക്കുന്നു.*


പ്രധാന വിഷയസൂചിക:


🏷️ആരോഗ്യ സംരക്ഷണം.

🏷️ആരോഗ്യ ചൂഷണം.

🏷️ആതുര സാന്ത്വനം.

🏷️ആതുര ശുശ്രൂഷ.

🏷️രോഗത്തിന്റെ സദ്ഫലങ്ങൾ.

🏷️ആത്മഹത്യ.

🏷️നരഹത്യ.

🏷️ദയാവധം മനുഷ്യരിൽ.

🏷️ദയാവധം പലവിധം.

🏷️ദയാവധം ലോകരാഷ്ട്രങ്ങളിൽ.

🏷️ദയാവധം ഇന്ത്യയിൽ.

🏷️ദയാവധം ഇസ്ലാമിക വീക്ഷണത്തിൽ.

🏷️ദയാവധം അനുവദിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ.

🏷️ലോക പണ്ഡിത സഭകളുടെ ഫത്‌വകൾ.


🔴 *നിങ്ങൾ അല്ലാഹുവിനോട് ആരോഗ്യം ചോദിക്കാറുണ്ടോ ?*


ആരോഗ്യം ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. ആരോഗ്യം സദാ കാത്തുസൂക്ഷിക്കണം. ആരോഗ്യത്തിനു ഹാനികരമായ ഏതൊരു പ്രവർത്തനവും, അത് ആരാധനയാണെങ്കിലും ഹറാമാണ്. അള്ളാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രാർഥനയാണ് ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥന.


🟢 *ഇവ നഷ്ടപ്പെടുത്തിയവർ ഖേദിക്കേണ്ടിവരും !!*


ജനങ്ങളിൽ അധികപേരും അനുഗ്രഹങ്ങളുടെ വില അതു നഷ്ടപ്പെടുമ്പോൾ മാത്രം മനസ്സിലാക്കുന്നവരാണ്. ആരോഗ്യം , ഒഴിവുസമയം : ജനങ്ങളിൽ അധികപേരും നഷ്ടബാധിതരായ രണ്ട് അനർഘമായ അനുഗ്രഹങ്ങൾ. അവസരം നഷ്ടപ്പെടുത്തിയവർ ഖേദിക്കേണ്ടിവരും. അതുകൊണ്ടാണ് വാർധക്യത്തിന് മുമ്പ് യൗവനത്തെയും രോഗത്തിനു മുൻപ് ആരോഗ്യത്തെയും ചൂഷണം ചെയ്യണമെന്ന് നബി (സ) കൽപ്പിച്ചത്.


🟣 *രോഗികളെ അവഗണിക്കുന്നവർ സൂക്ഷിക്കുക !!*


രോഗികളെ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ചേർത്തുപിടിക്കണം. ആതുര സന്ദർശനം പുണ്യകർമ്മമാണ്. നബി (സ) സന്ദർശനം നടത്തുകയും അത് നടത്താൻ സമുദായത്തോട് ആജ്ഞാപിക്കുകയും ചെയ്തിട്ടുണ്ട്. സന്ദർശനത്തിൽ വീഴ്ചവരുത്തിയാൽ പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്ന് തിരുവചനത്തിൽ വന്നിട്ടുണ്ട്.


🔵 *ഓ ത്വൽഹാ, കഷ്ടം! ഉമറിന്റെ വീഴ്ചകളെ യാണോ നീ അന്വേഷിക്കുന്നത് ?*


ശയ്യാവലംബിയായ അന്ധയായ ഒരു വൃദ്ധയുടെ വീട്ടിൽ ശുശ്രൂഷാർത്ഥം രാത്രി സമയത്ത് പ്രവേശിച്ച ഉമറിനെ(റ) വീക്ഷിക്കുകയായിരുന്നു ത്വൽഹ(റ). അപരനെ സംബന്ധിച്ച് വൃദ്ധയുടെ മറുപടി കേട്ട് ത്വൽഹ(റ) സ്വയം പറഞ്ഞു പോയി : ഓ ത്വൽഹാ, കഷ്ടം! ഉമറിന്റെ വീഴ്ചകളെ യാണോ നീ അന്വേഷിക്കുന്നത് ? റസൂലിന്റെ (സ) മന്ത്രിയായിരുന്നു എന്നത് മതി നിനക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ.


🟡 *രോഗത്തിന് വേണ്ടി ചികിത്സിക്കേണ്ടതുണ്ടോ ?* 


രോഗം വന്നാൽ പ്രതീക്ഷ കൈവിടാതെ ചികിത്സ നടത്തണം. അതു സുന്നത്താണ്. അള്ളാഹുവിന്റെ തിരുദൂതരെ, രോഗത്തിനു ഞങ്ങൾ ചികിത്സിക്കേണ്ടതുണ്ടോ? എന്ന് സ്വഹാബിമാർ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അതെ, നിങ്ങൾ ചികിത്സിക്കുക. എന്തുകൊണ്ടെന്നാൽ തീർച്ചയായും ഔഷധം നിശ്ചയിച്ചിട്ടല്ലാതെ ഒരു രോഗത്തെയും അള്ളാഹു നിശ്ചയിച്ചിട്ടില്ല, വാർദ്ധക്യം ഒഴിച്ച്.


🟤 *മുറിവൈദ്യൻ ആളെ കൊല്ലും.... ജാഗ്രതൈ!!*



ചികിത്സ കാര്യക്ഷമമണെന്നും ചികിത്സാരി വിശ്വസ്തനും യോഗ്യനുമാണെന്നും ഉറപ്പുവരുത്തണം. വ്യാജന്മാരും അയോഗ്യരും ചൂഷണമനസ്കരും രംഗത്ത് വരാറുണ്ട്. ഏതെങ്കിലും ചികിത്സ ഗ്രന്ഥങ്ങളോ ഔഷധ ഗ്രന്ഥങ്ങളോ വായിച്ചു മനുഷ്യൻറെ ബാഹ്യവും ആന്തരികവുമായ ശരീരഘടനയെ കുറിച്ചു വിദഗ്ധമായ അറിവ് നേടാതെ ചികിത്സാരീതികളായി രംഗത്തുവരുന്നവരും ഉണ്ട്. അവർ പലപ്പോഴും തുടക്കത്തിൽ ചികിത്സിച്ചു മാറ്റാവുന്ന പലരോഗങ്ങളും ചികിത്സ ഫലിക്കാത്ത ഗുരുതരാവസ്ഥയിൽ എത്തിക്കാറുണ്ട്.


പ്രശസ്ത ശാഫിഈ കർമശാസ്ത്രജ്ഞനായ ഇബ്നു സിയാദ് എന്നവരുടെ ഫത്‌വാ ശകലം ചേർത്തുവായിക്കുക: *"വൈദ്യശാസ്ത്രവും വൈദ്യ ശാസ്ത്രജ്ഞരുടെ അടുത്തു സുവിദിതമായ വൈദ്യശാസ്ത്ര നിയമങ്ങളും പഠിച്ചിട്ടില്ലാത്തവൻ ചികിത്സാ വിഷയത്തിൽ വിരചിതമായ ഗ്രന്ഥങ്ങളെ ആധാരമാക്കി, സൂക്ഷ്മജ്ഞാനമില്ലാതെ ചികിത്സക്കു മുതിരുന്നത് ഹറാമാണ്".*


🟠 *നിങ്ങൾ ഈ രണ്ടു കാര്യങ്ങൾ രോഗിയെ ബോധ്യപ്പെടുത്താറുണ്ടോ ?*


1.അല്ലാഹുവിന്റെ അലംഘനീയമായ വിധി മൂലം മാത്രമാണ് രോഗം ഉണ്ടാകുന്നത്. ആരു വിചാരിച്ചാലും ഒരാൾക്ക് ആരോഗ്യം നൽകുവാൻ സാധിക്കുകയില്ല. ചികിത്സാരികൾക്കോ ഔഷധങ്ങൾക്കോ അതിനുള്ള കഴിവില്ല.


2. മനുഷ്യൻ എന്നത് ശരീരവും ആത്മാവും ചേർന്ന സമുച്ചയമാണ്. ശരീരം രോഗം കൊണ്ട് തളരുകയും ക്ഷീണിക്കുകയും ചെയ്യുമ്പോൾ ആത്മാവിന് ഉയർച്ചയും ഉൽക്കർഷവുമാണ് ഉണ്ടാകുന്നത്. രോഗം ചികിത്സയാണ്. മനസ്സിനും ആത്മാവിനുമുള്ള ചികിത്സ. രോഗം സംസ്കരണമാണ്. മനസ്സിനും ആത്മാവിനുമുള്ള സംസ്കരണം.


⚫ *രോഗത്തിനും സദ്ഫലങ്ങൾ* 


1.രോഗം ആത്മവിചാരണക്കും പശ്ചാത്താപത്തിനും പ്രേരകമാകുന്നു.


2. രോഗം പാപങ്ങൾ പൊറുപ്പിക്കുകയും പദവികൾ വർധിപ്പിക്കുകയും ചെയ്യുന്നു.


3. രോഗം അഹങ്കാരത്തിൽ നിന്ന് മനുഷ്യരെ അകറ്റുകയും വിനയത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു.


4. രോഗം അല്ലാഹുവിൻറെ വിധിയിലും തീരുമാനത്തിലു മുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു. 


5. ശരീരം ദുർബലമാകുന്നതോടെ ഭൗതിക ജീവിതത്തിൽ വിരക്തി അനുഭവപ്പെടുന്നു.


⚪ *ദയാവധം പലവിധം*


Active Euthanasia.

Passive Euthanasia.

Voluntary Euthanasia.

Non voluntary Euthanasia.


🌐 *ലോകരാഷ്ട്രങ്ങളുടെ വീക്ഷണകോണിലൂടെ.......*


ഓസ്ട്രേലിയ, അമേരിക്ക, നെതർലാൻഡ്, ബെൽജിയം, സ്വിറ്റ്സർലൻഡ് തുടങ്ങി ലോകരാഷ്ട്രങ്ങളുടെ ഇവ്വിഷയകമായ നിലപാടെന്ത് ? 82 രാജ്യ പ്രതിനിധികൾ സാന്നിധ്യമറിയിച്ച വേൾഡ് മെഡിക്കൽ അസോസിയേഷൻ മീറ്റിങ്ങിലെ പ്രഖ്യാപനം എന്ത് ? ഇന്ത്യയിലും ദയാവധം അനുവദനീയമോ ? 

എന്നീ വിഷയങ്ങളും ചർച്ച ചെയ്യുന്നു.


♻️ *ഇസ്ലാം എന്ത് പറയുന്നു?*


രോഗം പരീക്ഷണമാണ്. അടിമ ക്ഷമിക്കുമോ ഇല്ലയോ എന്ന് അള്ളാഹു പരീക്ഷിക്കുകയാണ്. പരീക്ഷണത്തിൽ, സഹനം കൈകൊണ്ടു വിജയം വരിച്ചാൽ പാപമോചനവും സ്ഥാനക്കയറ്റവും ഉണ്ടാകുന്നു. പ്രായാധിക്യ ദൗർബല്യം നിമിത്തമോ മാറാരോഗം നിമിത്തമോ അടങ്ങാത്ത വേദന നിമിത്തമോ ആശ്വാസത്തിനും വേദനാ മോചനത്തിനും വേണ്ടി സ്വയം ദയാമരണം സ്വീകരിക്കുകയോ ദയാവധത്തിന് അനുവാദം നൽകുകയോ ചെയ്യാവതല്ല.


❓ *ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്. എന്നിരിക്കെ, അതിവേദനയനുഭവിക്കുന്ന, നിത്യയാതന കടിച്ചിറക്കി കൊണ്ടിരിക്കുന്ന മാറാ രോഗബാധിതനു തന്റെ കഷ്ടപ്പാടിൽ നിന്ന് മോചനം നേടാൻ ദയാവധം എന്തുകൊണ്ട് ഇസ്ലാം അനുവദിക്കുന്നില്ല ?*


❓ *അബൂബക്ർ (റ) 15 ദിവസം പനി ബാധിച്ചപ്പോൾ ചികിത്സ നിരസിക്കുകയും നഫീസത്തുൽ മിസ്രിയ (റ) കഠിനരോഗത്തിലകപ്പെട്ടപ്പോൾ വിദഗ്ധ ചികിത്സാരികളുടെ നോമ്പുപേക്ഷിക്കാനുള്ള നിർദേശത്തെ തിരസ്കരിക്കുകയും ചെയ്തല്ലോ?*


❓ *രോഗവും വേദനയും തരണം ചെയ്താൽ രോഗിക്ക് പ്രതിഫലമുണ്ട് എന്നാണല്ലോ പറഞ്ഞത്. എന്നാൽ അബോധാവസ്ഥയിൽ കഴിയുന്ന രോഗി ഒന്നും അറിയുന്നില്ല. അനുഭവിക്കുന്നില്ല. പിന്നെയെങ്ങനെ അവനു പ്രതിഫലം ലഭിക്കും?*

🛑🛑🛑🌐🌐🌐🧱🧱🧱🟥🟥🟥🟧🟧🟧🟨🟨


ഗുഡ്ബൈ പറയുന്നില്ല, വൈകാതെ കാണാം’; ദയാവധം സ്വീകരിച്ച് എസ്കോബാർ.


‘ഞാൻ ഗുഡ് ബൈ പറയുന്നില്ല, വൈകാതെ കാണാം...’ വിക്ടർ എസ്കോബാർ എല്ലാവരോടും യാത്രപറഞ്ഞു. തിരഞ്ഞെടുത്ത തീയതിയിൽത്തന്നെ അദ്ദേഹം ദയാവധം സ്വീകരിച്ചു. രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് 60 വയസ്സുകാരനായ എസ്കോബാറിന് ദയാവധത്തിന് കീഴടങ്ങാനായത്.

മാരകരോഗം ബാധിക്കാത്തവർക്കും ദയാവധം അനുവദിച്ചശേഷം കൊളംബിയയിൽ നടപ്പാക്കിയ ആദ്യ മരണം എസ്കോബാറിന്റേതാണ്. മരണത്തിന് മണിക്കൂറുകൾക്കു മുൻപ് അദ്ദേഹം ആഘോഷിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


‘ഇത് എല്ലാവരുടെയും ഊഴമായി ക്രമേണ മാറുമെന്നതിനാൽ ഞാൻ ഗുഡ്ബൈ പറയുന്നില്ല. നമുക്കു വൈകാതെ കാണാം. നാമെല്ലാം പതിയെ ദൈവത്തിനൊപ്പം ചേരും’– മാധ്യമങ്ങൾക്ക് അയച്ച വിഡിയോയിൽ എസ്കോബാർ പറഞ്ഞു. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ മരണം അഭിഭാഷകൻ ട്വിറ്ററിലൂടെ അറിയിച്ചു. എസ്കോബാറിനെ മയക്കിയശേഷം മരുന്ന് കുത്തിവച്ച് മരണം ഉറപ്പാക്കി.


പ്രമേഹവും ഹൃദയസംബന്ധമായ രോഗവും കാരണം എസ്കോബാറിന്റെ ജീവിതം വീൽചെയറിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ദയാവധം ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ അപേക്ഷ പാനൽ തള്ളി. മാരകരോഗങ്ങൾ തെളിയിക്കപ്പെട്ടവർക്കു മാത്രമേ കൊളംബിയയിൽ ദയാവധത്തിന് അനുമതി നൽകൂ എന്നതിനാലാണ് അപേക്ഷ തള്ളിയത്. തുടർന്ന് അദ്ദേഹം കോടതിയിൽ അപ്പീൽ നൽകി. 2021 ജുലൈയിൽ ഹൈക്കോടതി എസ്കോബാറിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു.


മരണ തീയതി എസ്കോബാർ തന്നെ കുറിച്ചു. ജനുവരി 7, വെള്ളിയാഴ്ച. ബന്ധുക്കൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യത്തിനായാണ് വെള്ളിയാഴ്ച തിരഞ്ഞെടുത്തതെന്ന് എസ്കോബാറിന്റെ അഭിഭാഷകൻ പറഞ്ഞു.നിയമം പുതുക്കിയ സാഹചര്യത്തിൽ 157 പേർ ദയാവധത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കൊളംബിയൻ സർക്കാർ പറഞ്ഞു.



🛑🛑🛑


KERALA

'ജീവിതം മടുത്തു', ദയാവധം വേണമെന്ന് മലയാളിയായ ട്രാന്‍സ് വുമണ്‍; ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി, ജോലി ഉറപ്പാക്കി.



കൊച്ചി: ട്രാന്‍സ് വനിതയായി ജീവിക്കാനാവാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തില്‍ ഒരു ട്രാന്‍സ് വുമണ്‍. ഒറ്റപ്പാലം സ്വദേശി അനീറ കബീർ ആണ് ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. രണ്ടു ബിരുദാനന്തര ബിരുദവും എംഎഡും സെറ്റുമായി പതിനാല് സ്കൂളുകളില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിട്ടും ട്രാന്സ് വുമണായതിന്‍റെ പേരില്‍ തഴഞ്ഞെന്നും അഭിമുഖ പരീക്ഷയില്‍ പോലും ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹസിച്ചെന്നും ട്രാന്‍സ് വുമണ്‍ അനീറ കബീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപികയായിരുന്ന അനീറയെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. അനീറയുടെ സഹോദരൻ ദിവസങ്ങൾക്ക്‌ മുമ്പ് അപകടത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി അനീറയുടെ ചുമതലയായി. ഇതോടെയാണ് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. ട്രാൻസ്‌വനിതയായി ജീവിക്കാനാവില്ലെന്നു കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ തേടി ലീഗൽ സർവീസസ് അതോറിറ്റിയിലെത്തിയതോടെയാണ് അനീറയുടെ ദുരിത കഥ പുറം ലോകമറിഞ്ഞത്.


മതിയായ യോഗ്യതയുണ്ടായിട്ടും തനിക്ക് ജോലിയില്‍ വിവേചനം നേരിട്ടെന്നും, സ്ത്രീവേഷം കെട്ടിയ പുരുഷന്‍ എന്തോ വച്ചുകെട്ടിവന്നു എന്ന് സമൂഹം പരിഹസിക്കുകയാണെന്നും അനീറ പറയുന്നു. തന്‍റെ ദുരിതങ്ങള്‍ മുഖ്യമന്ത്രിയോട് തൊഴുതു പറയുകയാണെന്ന് ട്രാന്‍സ് വുമണ്‍ അനീറ പറയുന്നു. അനീറയുടെ ദുരിതം അറിഞ്ഞ വിദ്യാഭ്യാ മന്ത്രി വി ശിവന്‍കുട്ടി വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണിൽ സംസാരിച്ചു.


അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നൽകാൻ ആവശ്യമായ നടപടികൾ എടുക്കാൻ പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെത്തി നേരിൽ കണ്ട് നിവേദനം നൽകുമെന്ന് അനീറ അറിയിച്ചതായും മന്ത്രി പറഞ്ഞു.


🛑🛑🛑

പട്ടിണി കിടക്കാന്‍ വയ്യ; ദയാവധം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സുജി


   തൃശ്ശൂർ: അന്തസായി മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ യുവതി രംഗത്ത്. സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി സമ്മതിദാനം വിനിയോഗിച്ച തൃശൂര്‍ സ്വദേശിയായ സുജിയാണ് ദയാവധം ആവശ്യപ്പെട്ട് തൃശൂര്‍ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. 


ബി.എസ്.സി നഴ്സിംഗ് ബിരുദധാരിയാണ് സുജി. ജോലി തേടി അലഞ്ഞെങ്കിലും ആരും ജോലി നല്‍കിയില്ല. ആരുടെയും ഔദാര്യത്തില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്നും അതിനാല്‍ അന്തസായി മരിക്കാന്‍ അനുവദിക്കണമെന്നുമാണ് സുജിയുടെ ആവശ്യം. 


1989ലാണ് സുജി ബി.എസ്.സി നഴ്സിംഗ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ലൈംഗിക ന്യൂനപക്ഷമായതിനാല്‍ ആരും ജോലിക്കെടുക്കുന്നില്ല. പല ആശുപത്രികളില്‍ ജോലിക്കായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പല തവണ കളക്ടറെ സമീപിച്ചു. കൊച്ചി മെട്രോയിലും ജോലിക്ക് ശ്രമിച്ചു. എന്നാല്‍ എല്ലായിടങ്ങളിലും നിരാശയായിരുന്നു ഫലമെന്ന് സുജി പറയുന്നു. 


ദയാവധത്തിന് നിയമസാധുത നൽകി അടുത്തിടെ സുപ്രീംകോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് മരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി കളക്ടറെ ഒരിക്കല്‍ക്കൂടി സമീപിക്കാന്‍ സുജി തീരുമാനിച്ചത്. തൃശൂർ കളക്ടർ എ കൗശികനാണ് സുജി അപേക്ഷ കൈമാറിയത്. 

🛑🛑🛑

കോയമ്പത്തൂരില്‍ ദയാവധം ആവശ്യപ്പെട്ട് അംഗപരിമിതന്‍.


കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ദയാവധം ആവശ്യപ്പെട്ട് അംഗപരിമിതനായ വ്യക്തി ജില്ലാ കളക്ടറെ സമീപിച്ചു. 45 വയസ്സുകാരനായ വര്‍ഗീസ് എന്നയാളാണ് കളക്ടറെ സമീപിച്ചത് പെയിന്റെര്‍ തൊഴിലാളിയായിരുന്ന വര്‍ഗീസ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണു നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് അരയ്ക്കു താഴേയ്ക്ക് മരവിച്ചുപോയിരുന്നു. ഒരു പണിക്കും പോകാതെ ഒരു വരുമാനവും ഇല്ലാതെ എങ്ങനെ ജീവിക്കാനാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇയാള്‍ ദയാവധ ആവശ്യവുമായി കളക്ടറെ സമീപിച്ചത്. മാത്രമല്ല സര്‍ക്കാരില്‍ നിന്നും വികലാംഗര്‍ക്ക് കിട്ടി വരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും ആ പട്ടികയില്‍ ചേര്‍ക്കപ്പെടാന്‍ നിയമവശങ്ങള്‍ അനുവദിച്ചിരുന്നില്ല. എങ്കിലും തന്നെകൊണ്ട് ആര്‍ക്കെങ്കിലും ഉപകാരം ഉണ്ടാകട്ടെ എന്ന അയാളുടെ മനസ്സിന്‍റെ നന്മ കാരണമായിരിക്കാം തന്‍റെ ശരീരഭാഗങ്ങളും, കണ്ണും ദാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.


🛑🛑🛑

ദയാവധം എളുപ്പത്തിലാക്കാന്‍ യന്ത്രം; നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്; വിമര്‍ശനം.

December 07, 2021

ബേണ്‍: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ ഒരു മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ദയാവധത്തിനുള്ള പ്രത്യേക ഉപകരണം വികസിപ്പിച്ചത്. 'ഡോക്ടര്‍ ഡെത്ത്' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന, എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് നിച്ഷ്‌കേ ആണ് യന്ത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അടുത്ത വര്‍ഷത്തോടെ രാജ്യത്ത് ഈ യന്ത്രം ഉപയോഗിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.   ശവപ്പെട്ടിയുടെ ആകൃതിയിലുള്ള യന്ത്രത്തിലേക്ക് രോഗിയെ പ്രവേശിപ്പിച്ചാല്‍ ഓക്‌സിജന്‍ അളവ് വളരെ പെട്ടെന്ന് കുറച്ച ശേഷം മരണം സംഭവിക്കുന്നതാണ് പ്രവര്‍ത്തന രീതി. യന്ത്രത്തിനുള്ളിലേക്ക് ഒരു ക്യാപ്‌സ്യൂള്‍ കൂടി നിക്ഷേപിച്ചാണ് രോഗിയെ ദയാവധത്തിന് വിധേയമാക്കുക. ഇതിന് ശേഷം മൃതശരീരവും ക്യാപ്‌സൂളും മാറ്റിയാല്‍ യന്ത്രം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന.  അതേസമയം, ഈ യന്ത്രം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

🛑🛑🛑

ദയാവധം വിനാശകരമായ നീക്കം; സഭയ്ക്ക് ഒരിക്കലും അഗീകരിക്കാനാവില്ല: സിഡ്നി ആർച്ച്ബിഷപ്പ് ആന്തണി ഫിഷർ

July 15, 2021


സിഡ്നി: ദയവധം വിനാശകരമായ നീക്കമാണെന്ന്‌ മുന്നറിയിപ്പു നൽകി ഓസ്‌ട്രേലിയയിലെ സിഡ്‌നി ആർച്ച്ബിഷപ്പ് ആന്തണി ഫിഷർ. പ്രായമായവരെയും ദുർബലരെയും സംരക്ഷിക്കാൻ കോവിഡ് മഹാമാരിക്കാലത്ത് ഭരണകൂടം നടത്തിയ ശ്രമങ്ങളെ പരാമർശിച്ചുകൊണ്ട്, പ്രായമായവരെയും രോഗികളെയും മരണത്തിലേക്ക് തള്ളിവിടുന്ന ദയാവധ നിലപാടിലെ വിരോധാഭാസവും തുറന്നുകാട്ടി.


ദയാവധ നിയമം ന്യൂ സൗത്ത് വെയിൽസ് പാർലമെന്റ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ആർച്ച്ബിഷപ്പിന്റെ പ്രതികരണം. ദയാവധം സഭയുടെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും എതിരാണ്. ആരോഗ്യ, വൃദ്ധജന പരിപാലനരംഗത്ത് ലോകത്തിലെ ഏറ്റവും വലുതും പൗരാണികവുമായ കത്തോലിക്ക സഭാ സ്ഥാപനങ്ങൾ പ്രായമായവരുടെയും സ്വാഭാവിക മരണത്തിന് കീഴടങ്ങുന്നവരുടെയും അന്തസ് ഉയർത്തിപ്പിടിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്.


അവരുടെ മരണം നേരത്തെയാക്കുന്നതിനുള്ള ശ്രമങ്ങളോടും അതിനെ പ്രോത്‌സാഹിപ്പിക്കുന്ന നിലപാടുകളോടും സഭയ്ക്ക് യോജിക്കാനാവില്ല. ആരോഗ്യ, വൃദ്ധജന പരിപാലന രംഗത്ത് സേവനം ചെയ്യുന്ന കത്തോലിക്കാ സ്ഥാപനങ്ങളെപ്പോലെയുള്ള സർക്കാരിതര പ്രസ്ഥാനങ്ങൾക്ക് ഓസ്‌ട്രേലിയ പരിഗണന നൽകുന്നുണ്ടെങ്കിൽ, ചില രീതികളിൽ വ്യത്യസ്തമായിരിക്കാൻ ഞങ്ങൾക്ക് ഇടം നൽകേണ്ടതുണ്ട്.


ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന സഭ രോഗികളുടെയും പ്രായമായവരുടെയും കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ജീവന്റെ മാഹാത്മ്യവും പവിത്രതയും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം കൊല്ലരുത് എന്ന കൽപ്പനയെ പരിപാവനമായാണ് സഭ കരുതുന്നത്. വൈദ്യശാസ്ത്രരംഗത്ത് ഉൾപ്പെടെ ഈ മൂല്യങ്ങളാണ് ഞങ്ങളെ ഇക്കാലമത്രയും നയിച്ചത്. ഞങ്ങൾക്ക് അത് നിസാരമായി ഉപേക്ഷിക്കാനാവില്ല.


മനുഷ്യരുടെ അന്തസ് ഉയർത്തിപ്പിടക്കണമെന്നത് കൈസ്തവ വിശ്വാസത്തിന്റെ മാത്രം കാഴ്ചപ്പാടല്ല. മറിച്ച് മിക്ക രാജ്യങ്ങളുടെയും നിയമവ്യവസ്ഥകളും രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളും വേൾഡ് മെഡിക്കൽ അസോസിയേഷൻ എത്തിക്‌സുമെല്ലാം മനുഷ്യരുടെ ജീവനും അന്തസിനും മൂല്യം കൽപ്പിക്കുന്നുണ്ട്.


ഓസ്‌ട്രേലിയയിൽ (ചില സംസ്ഥാനങ്ങളിൽ) ദയാവധത്തിന് നിയമസാധുത നൽകിയിട്ട് അധികനാളായിട്ടില്ല. എന്നാൽ, പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽപേരിൽ ഈ നിയമം പ്രയോഗിക്കപ്പെട്ടു എന്നതാണ് വാസ്തവം. ഈ നിയമം വളരേമുമ്പ് നടപ്പാക്കിയ രാജ്യങ്ങളിലേക്ക് നോക്കിയാൽ, ദയാവധ നിയമം ദുരുപയോഗിക്കപ്പെടുന്നത് വ്യക്തമാകും. ദയാവധം അനുവദിക്കപ്പെട്ടാൽ ഈ സാഹചര്യം ഓസ്‌ട്രേലിയയിലും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

🛑🛑🛑


അണ്ണാന്‍ പതിനെട്ട് പേരെ ആക്രമിച്ച് പരിക്കേല്‍പിച്ചു; ഒടുവില്‍ അതിന് ദയാവധം.


 ബക്ക്‌ലി: വെല്‍ഷിലെ ഒരു ചെറിയ പട്ടണത്തിലെ താമസക്കാരെ ആക്രമിച്ച് പരിക്കേല്‍പിച്ച ഒരു അണ്ണാനെ പിടികൂടി ദയാവധത്തിന് വിധേയമാക്കിയ വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അണ്ണാന്റെ 48 മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ 18 പേര്‍ക്കാണ് പരിക്ക് പറ്റിയത്. ഓടി നടന്ന് ആളുകളെയെല്ലാം കടിച്ച് പരിക്കേല്‍പിക്കുകയാണ് അണ്ണാന്റെ പ്രധാന പരിപാടി. അതിനെ ഒടുവില്‍ ആ പ്രദേശത്ത് താമസിക്കുന്ന ഒരാള്‍ തന്നെ പിടികൂടുകയായിരുന്നു. പിന്നീട് മൃഗക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം അണ്ണാനെ ദയാവധത്തിന് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്.


സ്‌ട്രൈപ്പ് എന്നായിരുന്നു ഈ അണ്ണാന്റെ പേര്. കഴിഞ്ഞയാഴ്ചയാണ് ഫ്‌ളിന്റ്‌ഷെയറിലെ ബക്ക്‌ലിയിലുള്ള ആളുകളെ ഒരു കാരണവും കൂടാതെ ഇത് ആക്രമിച്ചത്. അണ്ണാന്‍ ആളുകളെ ആക്രമിച്ചതും അതിന്റെ ദയാവധവുമെല്ലാം 65കാരിയായ കൊറിന്‍ റെയ്നോള്‍ഡ്സിനെയാണ് വേദനിപ്പിക്കുന്നത്. കാരണം അവരാണ് മാര്‍ച്ച് മുതല്‍ അണ്ണാന് ഭക്ഷണം നല്‍കി പരിപാലിച്ചിരുന്നത്. സ്‌ട്രൈപ്പ് അവരുടെ പൂന്തോട്ടത്തിലെ പതിവ് സന്ദര്‍ശകനായിരുന്നു. തുടക്കത്തില്‍ പക്ഷികളുടെ ഭക്ഷണം മോഷ്ടിക്കാനാണ് അവന്‍ വന്നിരുന്നത്. എന്നാല്‍ ആ മാസങ്ങളിലെല്ലാം അവൻ സൗമ്യനായിരുന്നെന്നും കൊറിന്‍ പറയുന്നു. അണ്ണാന് കൊറിന്‍ നട്ട്‌സ് കൊടുക്കുമായിരുന്നു. കഴിഞ്ഞയാഴ്ച പൂന്തോട്ടത്തില്‍ വന്ന സ്‌ട്രൈപ്പിന് കൊറിന്‍ ഭക്ഷണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഭക്ഷണം സ്വീകരിക്കുന്നതിന് പകരം അവന്‍ കടിക്കുകയായിരുന്നെന്നും കൊറിന്‍ പറഞ്ഞു.


ടൗണ്‍ ഫെയ്സ്ബുക്ക് പേജില്‍ നോക്കിയപ്പോഴാണ് കൊറിനെ കൂടാതെ നിരവധി പേരെ ഈ അണ്ണാന്‍ കടിച്ചതായി കൊറിന്‍ അറിഞ്ഞത്. ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കണ്ട അവര്‍ ഞെട്ടിപ്പോയി. ഉടന്‍ തന്നെ എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്ന് കൊറിന്‍ തീരുമാനിച്ചു. അങ്ങനെ അവനെ കെണിയില്‍ വീഴ്ത്താന്‍ അവര്‍ അവന് ഭക്ഷണം നല്‍കുന്ന സ്ഥലത്ത് കെണി ഒരുക്കി. 20 മിനിറ്റ് കഴിഞ്ഞപ്പോള്‍, അവന്‍ കെണിയില്‍ വീണു. സാധാരണയായി കൊറിന്‍ മുറിവേറ്റ പക്ഷികളെ വീട്ടില്‍ കൊണ്ടുവന്ന് ചികിത്സിച്ച് ഭേദമാക്കാറുണ്ട്. താന്‍ ഒരു മൃഗസ്‌നേഹിയാണെന്ന് കൂടി അവര്‍ പറഞ്ഞു.


കെണിയിലാക്കിയ അണ്ണാനെ കൊറിന്‍ മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സിന് കൈമാറുകയായിരുന്നു. അവിടെ വച്ച് ഒരു മൃഗഡോക്ടര്‍ അണ്ണാനെ ദയാവധത്തിന് വിധേയമാക്കി. അണ്ണാനെ കൊല്ലേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ 2019 -ലെ നിയമ മാറ്റങ്ങള്‍ കാരണം ചാരനിറത്തിലുള്ള അണ്ണാനെ കാട്ടിലേക്ക് തിരികെ വിടുന്നത് നിയമവിരുദ്ധമാണ്’ സംഘടനയുടെ ഒരു വക്താവ് പ്രതികരിച്ചു. ഈ നിയമത്തോട് യോജിക്കുന്നില്ലെങ്കിലും, നിയമപരമായി അത് പാലിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചാരനിറത്തിലുള്ള അണ്ണാനെ കെണി വെച്ച് പിടിക്കരുതെന്നാണ് സംഘടനയിലുള്ളവര്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നത്. കാരണം പിടികൂടിയാല്‍ അതിനെ കാട്ടിലേക്ക് വിടുന്നത് നിയമവിരുദ്ധമാണ്. പകരം കൊല്ലുകയല്ലാതെ മറ്റു മാര്‍ഗമില്ല.

🛑🛑🛑


ദയാവധം ആവശ്യപ്പെട്ട് അമ്മയും മകളും രാഷ്ട്രപതിക്ക് കത്തയച്ചു.


മസ്കുലര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചവരാണ് ഇരുവരും.


ന്യൂഡല്‍ഹി : സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ദയാവധം ആവശ്യപ്പെട്ടുകൊണ്ട് അമ്മയും മകളും രാഷ്ട്രപതിക്ക് കത്തയച്ചു. മസ്കുലര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചവരാണ് ഇരുവരും. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നിന്നുള്ള ശശി മിശ്ര (59), മകളായ അനാമിക മിശ്ര (33) എന്നിവരാണ് ദയാവധം അപേക്ഷിച്ചുകൊണ്ട്‌ രാഷ്ടപതി രാം നാഥ് കൊവിന്ദിന് കത്തയച്ചത്.


” കത്ത് നേരെ രാഷ്ട്രപതിയുടെ ഓഫീസിലേക്ക് അയക്കുകയായിരുന്നു.” ജില്ലാ മജിസ്ട്രേറ്റ് രാജ് നാരായണ്‍ പാണ്ഡെ പറഞ്ഞു.


ഒന്നുകില്‍ തങ്ങളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കുക അല്ലെങ്കില്‍ തങ്ങളെ മരിക്കാന്‍ അനുവദിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്ക്കും താന്‍ കത്തയച്ചിരുന്നതായ് അനാമികാ മിശ്ര പറഞ്ഞു.


” എന്റെ പിതാവ് ഗംഗ മിശ്രയ്ക്കും മസ്കുലര്‍ ഡിസ്ട്രോഫി ഉണ്ടായിരുന്നു. അദ്ദേഹം പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം കുടുംബത്തെ നോക്കാന്‍ ആരും തന്നെ ഇല്ല. 1985ലാണ് അമ്മയ്ക്കും അതെ രോഗം ബാധിച്ചതായ് അറിയുന്നത്.” അനാമിക പറഞ്ഞു.


ആറുവര്‍ഷം മുന്‍പാണ് അനാമികാ മിശ്രയ്ക്കും ഇതേ രോഗം ബാധിച്ചതായ് അറിയുന്നത്. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സാമ്പത്തികസഹായം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയതിന് (ചോരയില്‍) പിന്നാലെ അമ്പതിനായിരം രൂപ ധനസഹായം ലഭിച്ചിരുന്നു. ” ഞങ്ങള്‍ക്ക് കുറച്ചുദിവസം കഴിച്ചുകൂട്ടാന്‍ കൂടി ആ തുക മതിയാകില്ല.” അനാമികാ മിശ്ര പറഞ്ഞു.

🛑🛑🛑


Saturday, 1 January 2022

സൈബർ കുറ്റകൃത്യങ്ങളും കുട്ടികളും

 ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ജീവിതത്തിന്റെ ഭാഗമാണ് ഇന്റര്‍നെറ്റ്. അറിവിനും ജോലിക്കും ആശയവിനിമയത്തിനും അതിവേഗ വിവര കൈമാറ്റങ്ങള്‍ക്കുമെല്ലാം അടിസ്ഥാനമാണ് ഇന്റര്‍നെറ്റ്. എന്നാല്‍ ഇതിലൊരു വിഭാഗം ജനത ഇന്റര്‍നെറ്റ് അഥവാ സൈബര്‍ ഇടങ്ങളെ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു.കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട കുറ്റ കൃത്യമാണ് സൈബർ ക്രൈം അഥവാ സൈബർ കുറ്റകൃത്യം . പരമ്പരാഗത സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളായ മോഷണം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുമ്പോഴാണ് അവയെ ഇപ്രകാരം വിളിക്കുന്നത്. മൊബൈൽ, ക്യാമറ, തുടങ്ങിയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട കുറ്റ കൃത്യങ്ങളും ഇതിന്റെ പരിധിയിൽപെടുത്താറുണ്ട്.കംപ്യൂട്ടര്‍ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്യുക, അല്ലെങ്കിൽ മറ്റൊരു കുറ്റകൃത്യം ചെയ്യാ൯ കംപ്യൂട്ടർ സഹായം സ്വീകരിക്കുക എന്നിവയാണ് സൈബർ ക്രൈം പരിധിയിൽ വരിക. കംപ്യൂട്ടർ കുറ്റം ചെയ്യാനുള്ള ആയുധമായി ഉപയോഗിച്ചാലും അല്ലെങ്കിൽ മറ്റൊരാളുടെ കംപ്യൂട്ടറിനെ നമ്മൾ ലക്ഷ്യം വെച്ചാലും സൈബർ കുറ്റമായി പരിഗണിക്കപ്പെടും.സൈബർ സുരക്ഷാ വിദഗ്ധരായ കാസ്പ്രസ്‌സ്‌കൈ സെക്യൂരിറ്റി നെറ്റ്‌വർക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 2021 ന്റെ രണ്ടാം പാദത്തിൽ 8.30 കോടി സൈബർ ഭീഷണികളാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.67 കോടി സൈബർ ഭീഷണികളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.   ഒരു വർഷത്തെ മാത്രം വർധന 80 ശതമാനമാണ്.  കോവിഡിനു പിന്നാലെ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെയാണ് സൈബർ തട്ടിപ്പുകളിലുണ്ടായ കുതിച്ചു കയറ്റം. 2016ൽ യുനിസെഫ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ കുട്ടികൾ ഓൺലൈനിൽ സുരക്ഷിതരല്ല.സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ 10 വർഷം കൊണ്ട് 10 മടങ്ങായെന്നാണു പൊലീസിന്റെ കണക്ക്. ഇതിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരകളാകുന്ന പരാതികൾ 40 ശതമാനത്തിലേറെയാണ്. പക്ഷേ, പൊലീസിനു ലഭിക്കുന്ന പരാതികളിൽ വളരെക്കുറച്ചുമാത്രമേ കേസെടുക്കുന്നുള്ളൂ. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മാത്രമായി തിരുവനന്തപുരത്ത് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ തുടങ്ങിയത് 2009ലാണ്. എട്ടു വർഷങ്ങളായി ഇവിടെ കേസെടുത്ത് അന്വേഷിക്കുന്ന പരാതികളുടെ എണ്ണം 151 മാത്രം.കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ പോലൈയുള്ള ഒരു ഡിജിറ്റല്‍ ഡിവൈസിന്റെ സഹായത്തോടെ ഏതൊരാള്‍ക്കും സൈബര്‍ ഇടത്തില്‍ കുറ്റകൃത്യം അജ്ഞാതമായി (Anonymously) ചെയ്യാനാകും.ഇന്ത്യന്‍ ശിക്ഷാ നിയമം, 1860 (Indian Penal Code, 1860) 292-ാം വകുപ്പ് അനുസരിച്ച് അശ്ലീല (Obscene) കണ്ടന്റുകള്‍ സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാണ്. രണ്ട് വര്‍ഷം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.


ഇന്ത്യ ഐടി ആക്ട് ആണ് രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളെ നിര്‍ണയിക്കന്നത്, 2000ത്തിലാണ് ഇതുസംബന്ധിച്ച നിയമനിര്‍മ്മാണം നടന്നത്. 2008ല്‍ ഡിസംബറില്‍ ഈ നിയമത്തില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നു. 2009 ഒക്ടോബര്‍ 29ന് ഭേദഗതികളോടെ നിയമം നിലവില്‍വന്നു.പഠനത്തിന്റെ പേരില്‍ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കുട്ടികള്‍ കൈകാര്യം ചെയ്യുന്നത് മനസിലാക്കിയാണ് സൈബര്‍ കുറ്റവാളികള്‍ വല വിരിച്ച്‌ കാത്തിരിക്കുന്നത്. പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് സൈബര്‍ ചതിക്കുഴികളില്‍ വീഴുന്നവരില്‍ അധികവും.സൈബർ സുരക്ഷാ വിദഗ്ധരായ കാസ്പ്രസ്‌സ്‌കൈ സെക്യൂരിറ്റി നെറ്റ്‌വർക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 2021 ന്റെ രണ്ടാം പാദത്തിൽ 8.30 കോടി സൈബർ ഭീഷണികളാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.67 കോടി സൈബർ ഭീഷണികളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.   ഒരു വർഷത്തെ മാത്രം വർധന 80 ശതമാനമാണ്.  കോവിഡിനു പിന്നാലെ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെയാണ് സൈബർ തട്ടിപ്പുകളിലുണ്ടായ കുതിച്ചു കയറ്റം. ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള ഒരുവർഷക്കാലം തിരുവനന്തപുരം ജില്ലയിൽ മാത്രം കുട്ടികൾക്കു നേരെയുള്ള വിവിധ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 645 കേസുകളാണ് ചൈൽഡ് ലൈനിലെത്തിയത്. ഇവയിലേറെയും സൈബർ ചതിവലയുടെ സാന്നിധ്യമുണ്ട്.ഇക്കഴിഞ്ഞ അവധിക്കാലത്തു കുട്ടികൾക്കു നേരെയുള്ള സൈബർ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചതായി ബാലാവകാശ കമ്മിഷൻ അധ്യക്ഷ ശോഭ കോശി ചൂണ്ടിക്കാട്ടുന്നു. കംപ്യൂട്ടറുകളിലൂടെ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്ന കാലത്തുനിന്നു വളരെ വേഗമാണു മൊബൈൽ ഫോണുകളിലേക്കു മാറിയത്. ഇതോടെ സ്വകാര്യതയും വർധിച്ചു. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ, മേയ് മാസങ്ങളിൽ ഒട്ടേറെ പരാതികളാണ് ബാലാവകാശ കമ്മിഷനിലെത്തിയതെന്ന് അധ്യക്ഷ ചൂണ്ടിക്കാട്ടുന്നു.‌യഥാർഥ ലോകവും സൈബർ ലോകവും തമ്മിലുള്ള വ്യത്യാസം അറിയുകയാണു മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടതെന്ന് കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് കെ. സഞ്ജയ് കുമാർ ഗുരുഡിൻ പറയുന്നു. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങൾ നടത്തിയ ഇദ്ദേഹം കുട്ടികളും സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ രചയിതാവുമാണ്.


യഥാർഥ ലോകത്ത് കുട്ടികളെ നിയന്ത്രിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന മാതാപിതാക്കൾ സൈബർ ലോകത്തും അങ്ങനെ ചെയ്യണം. വഴിയിൽ അപരിചിതരോടു മിണ്ടരുതെന്നു പറയുന്ന മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിലും ഈ കരുതൽ വേണമെന്ന് കുട്ടിയെ ഓർമപ്പെടുത്തണം. വീട്ടിലെത്താൻ രാത്രി വൈകരുതെന്നു പറയുന്ന മാതാപിതാക്കൾ രാത്രി വൈകി ഫോണിൽ ചാറ്റ് ചെയ്തു സമയം കളയരുതെന്നു കുട്ടികളെ ഓർമിപ്പിക്കണം.കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവും രീതികളും നിരീക്ഷിക്കാൻ ജാഗ്രതയോടെയുള്ള കണ്ണു മാത്രം മതി; സാങ്കേതിക വിദഗ്ധനാകേണ്ട ആവശ്യമില്ല. സൈബർ അടിമകളാകുന്ന കുട്ടികളുടെ ലക്ഷണങ്ങളും പ്രതിരോധനടപടികളും മാതാപിതാക്കൾ അറിഞ്ഞേതീരൂ. കുട്ടികളുമായി കൃത്യമായി ആശയവിനിമയം നടത്തിയാൽതന്നെ പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളേയുള്ളൂ. എന്തു പറ്റിയാലും ധൈര്യപൂർവം മാതാപിതാക്കളോടു പറയാമെന്നു ബോധ്യമുള്ള കുട്ടി ഒരിക്കലും ചതിക്കുഴികളിൽ വീഴില്ല; വീണാലും പെട്ടെന്നു കരകയറും.



ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം കൂടുമ്പോൾ നിയമം കർശനമാക്കിയേ തീരൂ. അതിന് ഇടപെടേണ്ടത് സർക്കാരും സമൂഹവുമാണ്.കംപ്യൂട്ടറുകളെപ്പറ്റിയും മറ്റും കുട്ടികൾ പഠിച്ചുതുടങ്ങുമ്പോഴേ അതിന്റെ ചതിവലകളെക്കുറിച്ചും അറിഞ്ഞിരിക്കണം. അക്കാര്യം സിലബസിന്റെ ഭാഗമാക്കുക കൂടി ചെയ്യണം. തിരുവനന്തപുരത്ത് മാത്രം കഴിഞ്ഞ 6 മാസത്തിനിടയ്ക്ക് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 359 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നും പോലീസ് പറയുന്നു. അതിനാൽ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോഴും, സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.


കുട്ടികൾ കളിക്കുന്ന വീഡിയോ ഗെയിമുകൾ, സിനിമകൾ, വെബ്സൈറ്റുകൾ,​ അവർ ഇന്റർനെറ്റിൽ തെരയുന്നത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ അറിഞ്ഞിരിക്കണം.


#കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കുട്ടികളുടെ മുറിയിൽ വയ്ക്കാതിരിക്കുക.


#പേര്, അഡ്രസ്, ഫോൺ നമ്പർ, ഫോട്ടോ, ഇ മെയിൽ അഡ്രസ് തുടങ്ങിയവ ഇന്റർനെറ്റിൽ പരസ്യമാക്കരുതെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കണം.


#ആവശ്യമില്ലെന്ന് തോന്നുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുക.


#പഠനം കഴിഞ്ഞാൽ കുട്ടികളെ ഒരുപാടുസമയം ഇന്റർനെറ്റിൽ ചെലവഴിക്കാൻ അനുവദിക്കരുത്.


#പൊതുവായുള്ള ഇന്റർനെറ്റ് കണക്ഷൻ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകരുത്.


എല്ലാവർക്കും കാണാൻ കഴിയുന്ന സ്ഥലത്തിരുന്ന് മാത്രം ഇന്റർനെറ്റ് സർവീസ് ഉപയോഗിക്കാൻ അനുവദിക്കുക.


കുട്ടികളെ ലക്ഷ്യമിട്ട് നിരവധി കുറ്റകൃത്യങ്ങൾ സൈബർ മേഖലയിൽ ഉണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ചുവടെ വായിക്കാം.


∙ ഫിഷിംഗ് (Phishing): യഥാർഥ ഉറവിടമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ നിർമിക്കുന്ന സൈറ്റുകൾ, ഇ മെയിലുകൾ - സമൂഹ മാധ്യമ വെബ്സൈറ്റുകൾ വഴി വ്യാജ സന്ദേശങ്ങൾ നൽകി കെണിയിൽ പെടുത്തി വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പ് നടത്തുന്നു.


∙ സ്പൂഫിംഗ്‌ (Spoofing): വ്യക്തികളുടെ യഥാർഥ വിലാസം മറച്ചുവെച്ചുള്ള തട്ടിപ്പാണിത്. ഫിഷിങ്ങിന്റെ മറ്റൊരു രൂപം


∙ ക്യാമറ ഹാക്കിങ് (Camera Hacking): ലാപ്‌ടോപ്പിലെയോ മൊബൈലിലെയോ ക്യാമറ ഉപയോഗിച്ച് നമ്മുടെ അനുവാദമില്ലാതെ ചിത്രങ്ങളും വിഡിയോയും എടുക്കാൻ കഴിയുന്നതാണ് ക്യാമറ ഹാക്കിങ്. ഇങ്ങനെ സംഭവിക്കുന്നത് ശ്രദ്ധയില്ലാതെ പലതും ഡൗൺലോഡ് ചെയ്യുമ്പോൾ കടന്നു കൂടുന്ന വൈറസുകൾ, മാൽവെയറുകൾ വഴിയാണ്. അതുകൊണ്ട് വ്യക്തമായ ധാരണയില്ലാത്ത ഒന്നും ഡൗൺലോഡ് ചെയ്യരുത്.


∙ ഡീപ് ഫേക്ക്സ് (Deepfakes): ചിത്രത്തിന്റെയോ വിഡിയോയുടെയോ, ചിത്രവും ശബ്‌ദവും ചലനവും മാറ്റി ഒറിജിനലിനെ പോലെ പെട്ടന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ വ്യാജൻ നിർമിക്കുന്നു. അതിനാൽ ആധികാരികത ഉറപ്പില്ലാത്ത ഒന്നും പ്രോത്സാഹിപ്പിക്കുകയോ ഫോർവേർഡ് ചെയ്യുകയോ ചെയ്യരുത്.


∙ സൈബർ സ്റ്റാക്കിങ് (Cyberstalking) : നമ്മളെക്കുറിച്ചുള്ള സെൻസിറ്റീവ് / സ്വകാര്യ വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയോ മറ്റോ ശേഖരിച്ചു ഭീഷണിപ്പെടുത്തി ഉപദ്രവിക്കുക.


∙ ഫ്രാപിങ് (Fraping) : കുട്ടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി അനുചിതമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതരം ഭീഷണി.


∙ ഫ്ലേമിംഗ് (Flaming) : ഇത് ഇമെയിലുകൾ, തൽക്ഷണ സന്ദേശമയയ്ക്കൽ അല്ലെങ്കിൽ ചാറ്റ് റൂമുകൾ വഴി കൈമാറ്റം ചെയ്യുന്ന ഒരു തരം പൊതു ഭീഷണിപ്പെടുത്തലാണ്.


∙ ട്രിക്കറി (Trickery) : ഉപദ്രവകാരി ഒരിക്കൽ വിശ്വാസം നേടിയെടുക്കുകയും, പിന്നീട് അതുപയോഗപ്പെടുത്തി ഇരയുടെ രഹസ്യങ്ങളും സ്വകാര്യ വിവരങ്ങളും കൈക്കലാക്കി മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുന്നു.


∙ ഔട്ടിങ്/ഡോക്സിങ് (Outing / Doxing) : സമ്മതമില്ലാതെ, ക്ഷുദ്രകരമായ ആവശ്യങ്ങൾ‌ക്കായി സെൻ‌സിറ്റീവ് അല്ലെങ്കിൽ‌ വ്യക്തിഗത വിവരങ്ങൾ‌ അല്ലെങ്കിൽ‌ ഇമേജുകൾ‌ തുടങ്ങിയവ പരസ്യമായി വെളിപ്പെടുത്തുന്ന പ്രവൃത്തിയാണിത്.


∙ ഡൈസിങ് (Dicing) : പൊതു പോസ്റ്റുകളിലൂടെയോ സ്വകാര്യ സന്ദേശങ്ങളിലൂടെയോ ക്രൂരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു.


∙ സെക്‌സിറ്റിങ് (Sexting) : ലൈംഗികത പ്രകടമാക്കുന്ന ഫോട്ടോഗ്രാഫുകൾ, വിഡിയോ, മറ്റ് സന്ദേശങ്ങൾ തുടങ്ങിയവ അയയ്ക്കുക.


∙ സെക്സ്റ്റോർഷൻ (Sextortion) : ലൈംഗിക ചൂഷണങ്ങൾ‌ക്ക് വേണ്ടി സൈബർ ഭീഷണികൾ നേരിടാം.

ഡിജിറ്റല്‍ സാങ്കേതികവിദ്യ ജീവിതം അനായാസകരമാക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നു. ഭൂരിഭാഗം സൈബര്‍ കുറ്റകൃത്യങ്ങളിലും ഇരകളാവുന്നത് സ്ത്രീകളും കുട്ടികളുമാണ്.

പഠനങ്ങള്‍ കാണിക്കുന്നത് ഇന്ത്യയിലെ വലിയൊരു വിഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും ഇന്റര്‍നെറ്റിനെപ്പറ്റി വേണ്ടത്ര അറിവ് ഇല്ല എന്നാണ്. അതിനാല്‍ അത്തരക്കാര്‍ എളുപ്പത്തില്‍ കുറ്റവാളികളുടെ കെണിയില്‍ അകപ്പെടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങളെപ്പറ്റി അറിവ് പകരേണ്ടതിലേക്കാണ് കല്ലുവാതുക്കല്‍ സംഭവം വിരല്‍ ചൂണ്ടുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണം.




  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...