Wednesday, 24 July 2024

കഅബ് ബ്നു സുഹൈർ (റ)

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 കഅബ് ബ്നു സുഹൈർ (662) 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴




 🟤 പൂർണ്ണനാമം : أبو عقبة / أَبُو اَلْمِضْرَبِ كَعْب بْنْ زُهَيْرْ بْنْ أَبِي سُلْمَى اَلْمَزْنِي اَلْمُضَرِيَّ 
 🟤 മാതാവ് : كبشة بنت عمار
 🟤 ഉമ്മയുടെ ഗോത്രമായ ഗത്ഫാനിലാണ് കഅബ് വളർന്നത്. അദ്ദേഹം نائب الصادق എന്നപേരിൽ അറിയപ്പെട്ടു.
 🟤 തൻ്റെ ചെറുപ്പത്തിൽ ഉപ്പയുടെ കന്നുകാലികളെ അദ്ദേഹം മേക്കാറുണ്ടായിരുന്നു.
 🟤 അദ്ദേഹത്തിന് الكميت എന്നു പേരുള്ള ഒരു കുതിര ഉണ്ടായിരുന്നു. വേഗതയിലും ഭംഗിയിലും അത് മുൻപന്തിയിലായിരുന്നു .
 🟤 ഹിജ്റ എഴാം വർഷത്തിന് തൊട്ടുമുമ്പ് തൻ്റെ സഹോദരനായ ബുജൈർ ഇസ്ലാം സ്വീകരിക്കുകയും ഹുനൈൻ , ത്വാഇഫ് , ഫത്ഹു മക്ക എന്നിവയിൽ പങ്കെടുക്കുകയും ചെയ്തപ്പോഴും കഅബ് ഇസ്ലാമിനെയും മുത്ത് നബിയെയും ആക്ഷേപിച്ച് നടക്കുകയായിരുന്നു. ഇതു കാരണം നബി (സ) അദ്ദേഹത്തിന്റെ രക്തത്തിന് പവിത്രതയില്ലെന്ന് പ്രഖ്യാപിച്ചു. അങ്ങനെ കഅബ് മുസൈനയിലേക്ക് ഒളിച്ചോടി. 🟤 പിന്നീട് അദ്ദേഹം മുത്ത് നബി (സ) യെ പ്രകീർത്തിച്ച് ഒരു കാവ്യമെഴുതി (ബാനത് സുആദ്) അബൂബക്കർ (റ) മുഖേന അതീവരഹസ്യമായി തിരുസവിധത്തിലെത്തി. 
 🟤 തിരുസന്നിധിയിൽ പ്രസ്തുത കാവ്യമാലപിച്ചു അദ്ദേഹം തൻ്റെ ഇസ്ലാമാശ്ലേഷണം പരസ്യമാക്കി. 630 ലായിരുന്നു അത്. 
 🟤 ഹിജ്റ ഒമ്പതാം വർഷത്തിലാണ് കഅബ് (റ) ഇസ്ലാമിലേക്ക് കടന്നുവന്നത്.
 🟤 ഔസ്-ഖസ്റജ് എന്നിവർക്കിടയിലുള്ള സാഹിത്യ സംഘട്ടനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം അവശേഷിച്ച നാളുകൾ ചെലവഴിച്ചു . 
 🟤 ഹിജ്റ 24 , 662 വർഷത്തിലാണ് കഅബിൻ്റെ (റ) വഫാത്ത്.
 🟤 അദ്ദേഹത്തിന്റെ കവിതകളിൽ فخر ، غزل ، مدح ، رثاء ، هجاء എന്നിവയെല്ലാം ഉണ്ടായിരുന്നു. 
 🟤 കഅബ് (റ) ൻ്റെ ഏതാനും കവിതകൾ മാത്രമേ നമുക്ക് ലഭ്യമായിട്ടുള്ളൂ.
 🟤 മുത്ത് നബിയെ (സ) ആക്ഷേപിച്ച വരികൾ : 
 أَلا أَبلِغا عَنَي بُجَيراً رِسالَةً فَهَل لَكَ فيما قُلتَ بِالخَيفِ هَل لَكا شَرِبتَ مَعَ المَأمونِ كَأساً رَوِيَّةً فَاِنهَلَكَ المَأَمونُ مِنها وَعَلَّكا وَخالَفَت أَسبابَ الهُدى وَتَبِعتَهُ فَاِنهَلَكَ المَأَمونُ مِنها وَعَلَّكا عَلى خُلُقٍ لَم تُلفِ أُمّاً وَلا أَباً عَلَيهِ وَلَم تُدرِك عَلَيه أَخاً لَكا 

 🟤 നബി (സ) യെയും ഇസ്ലാമിനെയും മുസ്ലിം സ്ത്രീകളെയും അദ്ദേഹം നന്നായി ആക്ഷേപിച്ചിരുന്നു.
 🟤 ബാനത്ത് സുആദ് : 58 ബൈത്ത് ലാമിയത്ത് ബഹ്റുൽ ബസീത്വ് ഈ കവിത തുടങ്ങുന്നത് കാമുകിയായ സുആദയെ പരാമർശിച്ചു കൊണ്ടാണ്. അതിനുശേഷം ഒട്ടകത്തിന്റെ വിശേഷണങ്ങളിലേക്ക് കടക്കുന്നുണ്ട്. പിന്നീട് നബി (സ) യെ പ്രകീർത്തിച്ചു പാടുന്നു. അവസാനം ഖുറൈശികളായ മുഹാജിരീങ്ങളെ സംബന്ധിച്ചും പാടുന്നുണ്ട്. പ്രാരംഭ വരികൾ : 
 بانَت سُعادُ فَقَلبي اليَومَ مَتبولُ مُتَيَّمٌ إِثرَها لَم يُجزَ مَكبولُ وَما سُعادُ غَداةَ البَينِ إِذ رَحَلوا إِلّا أَغَنُّ غَضيضُ الطَرفِ مَكحولُ هَيفاءُ مُقبِلَةً عَجزاءُ مُدبِرَةً لا يُشتَكى قِصَرٌ مِنها وَلا طولُ 
 

 إنَّ الـرسـولَ لسَـيْـفٌ يُستـضـاءُ بِـــهِ مُـهَـنَّــدٌ مِــــن سُــيـــوفِ اللهِ مَـســلــولُ ഈ വരിയെത്തിയപ്പോൾ മുത്ത് നബി (സ) തന്റെ പുതപ്പെടുത്ത് കഅബ് (റ) നെ പുതപ്പിച്ചു. ഇതിനാൽ ഈ കാവ്യം പുതപ്പ് എന്നർത്ഥം വരുന്ന ബുർദ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

 🟤 പ്രശസ്ത കവികൾ കഅബിൻ്റെ (റ) ഈ കാവ്യത്തിന് വ്യാഖ്യാനവും തഖ്മീസും എഴുതിയിട്ടുണ്ട് . 

 🟤 ഇബ്നു ഹിശാം , തിബ്‌രീസി, ബാഖൂരി , ഇബ്നു ദുറൈദ് എന്നിവരാണ് ബാനത് സുആദക്ക് പ്രശസ്തമായ വ്യാഖ്യാനങ്ങൾ രചിച്ചത്. 

 🟤 ബെർലിൻ, ബൈറൂത്ത്, കോൺസ്റ്റാന്റിനോപ്പിൾ, പാരിസ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഒന്നിലധികം തവണ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

 🟤 വിവിധ ഭാഷകളിലേക്ക് ഇത് വിവർത്തനവും ചെയ്യപ്പെട്ടിട്ടുണ്ട്. 

 🟤 കഅബ് (റ) ന് മുത്തുനബി പുതപ്പിച്ച പുതപ്പ് വളരെക്കാലം കഴിഞ്ഞ് മുആവിയ (റ) 40000 ദർഹമിന് വാങ്ങി. 

 🟤 മുആവിയ (റ) ൻ്റെ കാലം കഴിഞ്ഞ് ഖുലഫാക്കൾ ആ പുതപ്പ് രണ്ടു പെരുന്നാളുകളിൽ ധരിച്ചിരുന്നുവെന്നും കാണാം. 🌑🟤🌑🟤🌑🌑🌑🟤

Tuesday, 23 July 2024

ഹുത്വൈഅ

🔴🔴🔴🔴🔴🔴🔴🔴
 ഹുത്വൈഅ: ( 600- 678)
 🔴🔴🔴🔴🔴🔴🔴🔴

 ▪️പൂർണ്ണനാമം : أَبُو مُلَيْكَة جرول بْنْ أَوْسْ العبسي 

 ▪️അബൂ മുലൈക أبو مليكة എന്നാണ് കുൻയത്ത്. അദ്ദേഹത്തിന്റെ പരമ്പര അജ്ഞാതമാണ്. അകറ്റപ്പെട്ടവനായും നിന്ദ്യനായും ഹനിക്കപ്പെട്ടവനായുമാണ് ഹുത്വൈഅ വളർന്നത്. സ്വന്തം കുടുംബത്തിന്റെ സഹായമോ ജനതയുടെ പരമ്പരയോ അദ്ദേഹത്തിന് ലഭിച്ചില്ല. നീളം കുറവായതിനാലാണ് ഹുത്വൈഅ എന്നു വിളിക്കപ്പെട്ടത്. حطيئة പരിഹാസ കാവ്യങ്ങളിൽ അതിപ്രശസ്തനാണ് ഹുത്വൈഅ. 

 ▪️അതിനാൽ അദ്ദേഹം കവിതയിലേക്ക് നിർബന്ധിതനായി. ഉപജീവനമാർഗമായി കവിതാലാപനത്തെ കണ്ടു. കവിതകളിലുടനീളം പരിഹാസങ്ങളായിരുന്നു. ശത്രുക്കളെ അദ്ദേഹം കവിത കൊണ്ട് ശക്തമായി നേരിട്ടു.

 ▪️അസ്മഈ അദ്ദേഹത്തിൻ്റെ കിതാബിൽ ഹുത്വൈഅയെ പരിചയപ്പെടുത്തുന്നത് വളരെ മോശമായിട്ടാണ്. ദു:സ്വഭാവി , വിരൂപൻ, അവിശ്വാസി, തിന്മ വർദ്ധിച്ചവൻ, നന്മകുറഞ്ഞവൻ, പിശുക്കൻ , കുള്ളൻ , ആകാരം മോശമായവൻ, എന്നിങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്.

 ▪️അദ്ദേഹം ആക്ഷേപിച്ച് ആക്ഷേപിച്ച് സ്വന്തം ഉമ്മയെയും ഭാര്യയെയും രണ്ടു ആൺമക്കളെയും സ്വന്തത്തെയും വരെ ആക്ഷേപം നടത്തിയിട്ടുണ്ട്.

 ▪️ഇസ്ലാം വന്നതിനുശേഷം അദ്ദേഹം ഇസ്ലാം ആശ്ലേഷിക്കുകയുണ്ടായി. പക്ഷേ അതിനുശേഷം മതപരിത്യാഗം നടത്തുകയും ചെയ്തു. തൊട്ടുടനെ വീണ്ടും ഇസ്ലാം പുൽകി. എങ്കിലും അദ്ദേഹത്തിന്റെ വിശ്വാസം ദുർബലമായിരുന്നു.

 ▪️മതത്തിനു പോലും നന്നാക്കാൻ കഴിയാത്തത്ര മോശമായിരുന്നു അദ്ദേഹം എന്ന് അതിശയോക്തി പറയാറുണ്ട്.

 ▪️ജനങ്ങളെല്ലാം അദ്ദേഹത്തിൻ്റെ നാവിനെ ഭയന്നിരുന്നു. കാണുമ്പോൾ തന്നെ അതിലകപ്പെടാതിരിക്കാൻ ഒളിക്കാറുണ്ട്. 

 ▪️മുത്ത് നബി (സ) യുടെ സഹചാരിയും ഉമർ (റ) ൻ്റെ ഗവർണ്ണറുമായ സബർഖാൻ ബ്നു ബദറിനെ പോലും ഹുത്വൈഅ വെറുതെ വിട്ടില്ല.

 ▪️സബർഖാൻ്റെ പരാതിയിൽ ഉമർ (റ) ഹുത്വൈഅയെ അറസ്റ്റ് ചെയ്തു. അപ്പോൾ ഹുത്വൈഅ തൻ്റെ കവിത കൊണ്ട് ശുപാർശ തേടി. അങ്ങനെ ഉമർ (റ) അദ്ദേഹത്തെ വിട്ടയച്ചു. ജനങ്ങളെ പരിഹസിക്കുന്നതിനെ സംബന്ധിച്ച് താക്കീത് ചെയ്യുകയും ചെയ്തു. അപ്പോൾ ഹുത്വൈഅ പറഞ്ഞു: അങ്ങനെയാണെങ്കിൽ എൻ്റെ ആശ്രിതർ വിശപ്പിനാൽ മരിച്ചുപോകും. ഇതാണെന്റെ ഉപജീവനമാർഗ്ഗം. മുസ്ലിംകളുടെ അഭിമാനം കളങ്കപ്പെടുത്താതിരിക്കാൻ ഉമർ (റ) ഹുത്വൈഅക്ക് 3000 ദിർഹം നൽകി. അതുകാരണം ഉമർ (റ) ൻ്റെ വഫാത്ത് വരെ ഹുത്വൈഅ പരിഹാസം നിർത്തി. വഫാത്തിനു ശേഷം വീണ്ടും തുടങ്ങി. മരണംവരെ ഹുത്വൈഅ അങ്ങനെ ജീവിച്ചു. ഹി 59 ലാണ് മരണം.

 ▪️ഹുത്വൈഅയുടെ പരിഹാസങ്ങളിൽ ഭൂരിഭാഗവും സബർഖാനെയും ബഗീളു ബ്നു ആമിറിനെയുമായിരുന്നു.

 الزبرقان عامل عمر رضي الله عنه و 
بغيض بن عامر من بني أنف الناقة

 ▪️ഹുത്വൈഅ ജയിലിൽ വെച്ച് ഉമർ (റ) നോട്ടായി പാടിയ വരികൾ :

 ماذا تَقولُ لِأَفراخٍ بِذي مَرَخٍ حُمرِ الحَواصِلِ لا ماءٌ وَلا شَجَرُ أَلقَيتَ كاسِبَهُم في قَعرِ مُظلِمَةٍ فَاِغفِر عَلَيكَ سَلامُ اللَهِ يا عُمَرُ

 ▪️സ്വന്തത്തോട് അദ്ദേഹം പാടിയ വരി : 

 أَبَت شَفَتايَ اليَومَ إِلّا تَكَلُّماً بِشَرٍّ فَما أَدري لِمَن أَنا قائِلُه أَرى لِيَ وَجهاً شَوَّهَ اللَهُ خَلقَهُ فَقُبِّحَ مِن وَجهٍ وَقُبِّحَ حامِلُه

 ▪️സബർഖാനെതിരെ ആക്ഷേപവർഷം നടത്തിയ വരി :

 دعِ المكارمَ لا ترحلْ لبُغيتها واقعدْ فإنك أنت الطاعمُ الكاسي

 ▪️അടിമസ്ത്രീയായ ളർറാഅ് എന്ന സ്ത്രീക്കാണ് ഹുത്വൈഅ പിറന്നത്.

 ▪️നബി (സ) യുടെ വഫാത്തിന് ശേഷം ഹർബു രിദ്ദത്തിൽ അദ്ദേഹം മുർത്തദ്ദായി. അങ്ങനെ അബൂബക്കർ (റ) ക്കെതിരെ പാടിയ വരികൾ :

 أطعنا رسول الله إذ كانَ بيننا فيا لعباد الله، ما لأبي بكرِ أيورثها بكراً إذا ماتَ بعدهُ؟ فتلك -وبيت الله- قاصمة الظهْرِ!


 ▪️ഹുത്വൈഅക്ക് മദ്ഹിൽ നാബിഗയുടെ ശൈലിയും ദമ്മിൽ സുഹൈറിൻ്റെ ശൈലിയുമായിരുന്നു. 


 🌑🌑🌑🌑

ഖൻസാഅ്

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
 ഖൻസാഅ് ( 575 - 645/646 )
 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

 ▪️യഥാർത്ഥ പേര് : 
 تُمَاضِرُ بِنْتُ عَمْرِو بْنِ الْشريد السُّلَمِيَّة തുമാളിർ ബിൻത് അംറ് ബ്നു ശ്ശരീദ് അസ്സുലമിയ്യ:

 ▪️ഖൻസാഅ് خنساء എന്ന് പേര് വരാൻ കാരണം അവരുടെ മൂക്ക് വലുപ്പത്തിൽ ചെറുതും മൂക്കിൻ്റെ അറ്റം ഉയർന്നതുമായിരുന്നു. ഇത് മൂക്കിൻ്റെ ഭംഗിയാണ്.

 ▪️സുലൈം ഗോത്രക്കാരിയായിരുന്നു.

 ▪️ഖൻസാഇൻ്റെ ഉപ്പ അംറും സഹോദരന്മാർ സ്വഖ്ർ , മുആവിയ صخر و معارية എന്നിവരും സുലൈം ഗോത്ര നേതാക്കന്മാരായിരുന്നു.

 ▪️പ്രശസ്ത കവിയും ജുശം പോരാളിയും ഹവാസിൻ ഗോത്ര തലവനുമായ ദുറൈദ് ബിനു സ്വിമ്മത്ത് വൃദ്ധനായിരിക്കെ ഖൻസാഇനെ വിവാഹ അന്വേഷണം നടത്തി. പക്ഷേ ഖൻസാഅ് നിരസിച്ചു. തൻ്റെ ഗോത്രത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കാനാണ് അവൾ തീരുമാനിച്ചത്.

 ▪️പിന്നീട് ഖൻസാഇന്റെ അമ്മാവന്റെ മകൻ റവാഹത്തു ബ്നു അബ്ദുൽ ഉസ്സയാണ് അവളെ വിവാഹം കഴിച്ചത്. راوحة بن عبد العزى അത് വല്ലാതെ നീണ്ടു പോയില്ലെങ്കിലും അതിലൊരു മകൻ (അബ്ദുല്ല ) ജനിച്ചിട്ടുണ്ട് . 

 ▪️രണ്ടാമതായി ഖൻസാഇനെ വിവാഹം കഴിച്ചത് മിർദാസ് ബ്നു അബീ ആമിർ അസ്സുലമീ ആണ്. مرداس بن أبي عامر السلمي ഇതിൽ മൂന്ന് ആൺമക്കൾ പിറന്നു. സൈദ്, മുആവിയ, ഉമർ. 

 ▪️ഖൻസാഅ് ശാരീരികമായും സാഹിത്യപരമായും അതീവ ഭംഗിയുള്ളവളായിരുന്നു.

 ▪️തൻ്റെ വീടിൻ്റെ നെടുംതൂണുകളായ രണ്ടു സഹോദരങ്ങളെ (സ്വഖർ, മുആവിയ ) മരണം തട്ടിയെടുത്തപ്പോൾ ഖൻസാഇന് അസഹ്യമായ ഖിന്നത ബാധിച്ചു. അവരിരുവരും വധിക്കപ്പെട്ടത് കിലാബ് യുദ്ധത്തിലാണ്.

 ▪️അവരെയോർത്ത് ഖൻസാഅ് ഒരുപാട് കണ്ണീരണിഞ്ഞു. അവർക്കു വേണ്ടി വികാരാധീതമായി വിലാപഗാനം പാടി. വിശിഷ്യാ , സ്വഖറിനെ സ്മരിച്ചുകൊണ്ട്. കാരണം അദ്ദേഹം നന്നായി സുകൃതം ചെയ്യുന്നയാളും ദയാലുവും ധൈര്യശാലിയുമായിരുന്നു.

 ▪️പിന്നീടാണ് അവളുൾപ്പെടെ സുലമീ ഗോത്രം മുത്ത് നബി (സ) യുടെ സവിധത്തിലെത്തുന്നത്. തദനന്തരം ഖൻസാഅ് ഇസ്ലാം സ്വീകരിച്ചു. പിന്നീട് നബി സവിധത്തിൽ അതിഗംഭീരമായി പാടി. ഇത് കേട്ട് മുത്ത് നബി (സ) هيه يا خناس !!! എന്നു വിളിച്ചു അഭിനന്ദിച്ചു. 

 ▪️സഹോദരനായ സ്വഖറിനെയോർത്ത് (صخر) കരഞ്ഞു കരഞ്ഞു ഖൻസാഇൻ്റെ കണ്ണു വെളുത്തിരുന്നു. 

 ▪️ഖൻസാഅ് ഉമർ (റ) നോട് പറഞ്ഞു. 
 كانت أبكى له من الثأر ، وأنا اليوم أبكى له من النار. 
 ഞാൻ സ്വഖറിനു വേണ്ടി കരഞ്ഞിരുന്നത് അവൻ്റെ പ്രതിക്രിയക്ക് വേണ്ടിയായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ അവനു വേണ്ടി കരയുന്നത് നരകമോചനത്തിനു വേണ്ടിയാണ്. 

 ▪️ഖൻസാഅ് വാർദ്ധക്യത്തിൽ അല്ലാഹുവിന്റെ ഔദാര്യത്തിൽ സംതൃപ്തയായി ജീവിച്ചു.

 ▪️ഖാദിസിയ്യ യുദ്ധത്തിനു വേണ്ടി തൻ്റെ നാലു മക്കളെയും ഖൻസാഅ് താത്പര്യപൂർവ്വം പറഞ്ഞയച്ചു. അവർ നാൽവരും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

 ▪️ഇതറിഞ്ഞ ഖൻസാഇൻ്റെ പ്രതികരണം ശ്രദ്ധേയമാണ് :

 الحمد لله الذي شرفني بقتلهم، و أرجو أن يجمعني بهم في مستقر رحمته.

 അവരുടെ രക്തസാക്ഷിത്വം കൊണ്ട് എന്നെ ആദരിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും. എന്നെയും അവരെയും അല്ലാഹു അവൻ്റെ കാരുണ്യസങ്കേതത്തിൽ ഒരുമിച്ചു കൂട്ടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

 ▪️ഖൻസാഇൻ്റെ കവിതയിൽ വിലാപവും അഭിമാനബോധവും മികച്ച് നിൽക്കുന്നു. ( الفخر و الرثاء).

 ▪️തൻ്റെ സഹോദരങ്ങളുടെ വധത്തിനു മുമ്പ് രണ്ടു മൂന്ന് മാത്രമാണ് ഖൻസാഅ് പാടിയത്. അവരിരുവരും വധിക്കപ്പെട്ടപ്പോൾ കണ്ണുകളിൽ നിന്ന് കണ്ണുനീരും ഹൃദയത്തിൽ നിന്ന് കവിതയും അണപൊട്ടിയൊഴുക്കുകയും ചെയ്തു.

 ▪️മുആവിയ ഖൻസാഇൻ്റെ ഉമ്മയും ഉപ്പയുമൊത്ത സഹോദരനും സ്വഖർ ഉപ്പയൊത്ത സഹോദരനുമാണ്. 

 ▪️കിലാബ് യുദ്ധത്തിൽ അബൂ സൗർ അൽഅസദീയുടെ കുത്താണ് സ്വഖറിനേറ്റത്. 
 أبو ثور الأسدي 

 ▪️മുആവിയ വധിക്കപ്പെട്ടത് ഹാശിമിൻ്റെയും സൈദിൻ്റെയും കരങ്ങളാലാണ് . 
 هاشم و زيد المريان

 ▪️സ്വഖറിൻ്റെ നിര്യാണമാണ് ഖൻസാഇനെ അതീവ ദുഃഖിതയാക്കിയത്. കാരണം ഒന്നാം വിവാഹത്തിൻ്റെ സാമ്പത്തിക ബാധ്യത പരിഹരിച്ചത് അദ്ദേഹമാണ്.

 ▪️ഖൻസാഇനെ പോലോത്ത ഒരു കവയിത്രി അവർക്ക് മുമ്പും ശേഷവും ഉണ്ടായിട്ടില്ല എന്നാണ് റാവിമാരുടെ ഏകസ്വരം.

 ▪️നാബിഗ ഖൻസാഇനെ ക്കുറിച്ച് പറഞ്ഞത് : 

 إنها أشعر الجن و الإنس.
 തീർച്ചയായും ജിന്നു-മനുഷ്യ വർഗങ്ങളിൽ വെച്ച് ഏറ്റവും കവിതാപാടവമുള്ളത് ഖൻസാഇനാകുന്നു.

 ▪️ഉക്കാളിൽ വെച്ച് ഖൻസാഇൻ്റെ കവിത കേട്ട നാബിഗ ഖൻസാഇനോട് പറഞ്ഞത് : 
 لولا أن هذا الأعمى 
- أعشى- لفضلتك على شعراء هذا الموسم.

 ഈ അന്ധൻ ( അഅ്ശാ) കവിതാലാപനത്തിലില്ലായിരുന്നെങ്കിൽ നിങ്ങളെ ഈ സീസണിൽ കവികളിൽ വെച്ച് ശ്രേഷഠയായി ഞാൻ തെരഞ്ഞെടുക്കുമായിരുന്നു.

 ▪️ഒരിക്കൽ ബശ്ശാർ ബ്നു ബർദ് പറഞ്ഞു : സ്ത്രീകൾ കവിത ആലപിക്കുമ്പോഴൊക്കെയും അതിൽ പോരായ്മകൾ സംഭവിക്കാറുണ്ട്. ആ സമയം അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ഖൻസാഇൻ്റെ കവിതയും ഇപ്രകാരം തന്നെയാണോ ? അപ്പോൾ ബശ്ശാർ പ്രതികരിച്ചു : അല്ല, ഖൻസാഅ് പുരുഷന്മാരെക്കാൾ അതിജയിച്ചിരിക്കുന്നു.

 ▪️ഖൻസാഇൻ്റെ വഫാത്ത് ഹി 24 ൽ ഉസ്മാൻ (റ) ൻ്റെ ഭരണത്തിൻ്റെ തുടക്കത്തിലാണ്. 

 ▪️ഒരിക്കൽ കവിയായ ജരീറിനോട് ചോദിക്കപ്പെട്ടു : ജനങ്ങളിൽ വച്ച് ഏറ്റവും കവിതപാടവമുള്ള വ്യക്തി ആരാണ് ? . അപ്പോൾ ജരീറിന്റെ മറുപടി ഇപ്രകാരമായിരുന്നു : ഖൻസാഅ് ഇല്ലായിരുന്നുവെങ്കിൽ ഞാൻ തന്നെയായിരുന്നേനെ .

 ▪️ഖൻസാഇൻ്റെ ശ്രദ്ധേയ വരികൾ 

 أَعَينَيَّ جودا وَلا تَجمُدا أَلا تَبكِيانِ لِصَخرِ النَدى وَإِنَّ صَخراً لَوالِينا وَسَيِّدُنا وَإِنَّ صَخراً إِذا نَشتو لَنَحّارُ وَإِنَّ صَخراً لَمِقدامٌ إِذا رَكِبوا وَإِنَّ صَخراً إِذا جاعوا لَعَقّارُ.


 🔴🔴🔴🔴

Thursday, 11 July 2024

ഹസ്സാനുബ്നു സാബിത്(റ)

🔴🔴🔴🔴🔴🔴🔴🔴🔴🔴
 ഹസ്സാനു ബ്നു സാബിത് (റ)
 🔴🔴🔴🔴🔴🔴🔴🔴🔴🔴

 ▪️പൂർണ്ണനാമം :

 أبو الوليد /أبو الحسام حسان بن ثابت بن المنذر الخزرجي. 

 ▪️ഹിജ്റക്ക് 60 വർഷം മുമ്പ് യസ്‌രിബിലാണ് ഹസ്സാനു ബ്നു സാബിതിന്റെ ജനനം . അതായത് മുത്ത് നബി (സ) യുടെ ജനനത്തിന് 8 വർഷം മുമ്പ്. 

 ▪️ബനു നജ്ജാറിലെ ഖസ്‌റജ് ഗോത്രത്തിൽ പെട്ടയാളാണ്.

 ▪️ഹസ്സാനു ബ്നു സാബിത് (റ) മുഖള്റമൂൻ കവികളിൽ പെട്ട പ്രധാനിയാണ്. الشعراء المخضرمون

 ▪️ജാഹിലിയ കാലഘട്ടത്തിലും ഇസ്ലാമിക കാലഘട്ടത്തിലും ജീവിക്കുകയും കവിത എഴുതുകയും ചെയ്ത കവികളാണ് മുഖള്റമൂൻ കവികൾ. 

 ▪️ഹസ്സാൻ (റ) കവിയും ചരിത്രകാരനുമാണ്.

 ▪️പിതാവ് : 
ثابت بن منذر 
 മാതാവ് :
 فريعة بنت خالد

 ▪️ഭാര്യ : سيرين بنت شمعون മാരിയത്തിൽ ഖിബ്ത്വിയുയുടെ സഹോദരി സീരീൻ ബിൻത് ശംഊൻ ആണ് ഭാര്യ. 

 ▪️ഹസ്സാൻ (റ) ജാഹിലിയ്യാ കാലഘട്ടത്തിൽ ഗസ്സാൻ രാജാക്കന്മാരെക്കുറിച്ചും ഹീറാ രാജാക്കന്മാരെക്കുറിച്ചുമാണ് കൂടുതൽ കവിത ആലപിച്ചത്.

 ▪️ജാഹിലിയ്യ കാലഘട്ടത്തിലെ പ്രമുഖ കവിയും കവികൾക്കിടയിൽ തീർപ്പുകൽപ്പിക്കാൻ ശേഷിയുണ്ടായിരുന്ന നാബിഗത്തു ദുബ്യാനിയുമായി ഹസ്സാൻ (റ) ന് അടുത്ത ബന്ധം ഉണ്ടായിരുന്നു.

 ▪️ആദ്യകാലത്തിൽ മഹാൻ്റ കവിത കൂടുതലും ആക്ഷേപഹാസ്യങ്ങളായിരുന്നു. വളരെ മാരകമായിരുന്നു കവിതാവാക്കുകൾ.

 ▪️എത്രത്തോളമെന്നു വെച്ചാൽ , ഹസ്സാൻ (റ) ൻ്റെ ആക്ഷേപഹാസ്യങ്ങളടങ്ങിയ കവിതയെങ്ങാനും സമുദ്രത്തിൽ കലർത്തിയാൽ സമുദ്രജലം ഒന്നാകെ ആക്ഷേപഹാസ്യങ്ങളാകുമെന്നു വരെ പറയപ്പെട്ടിട്ടുണ്ട്.

 ▪️ഇസ്ലാമിൽ പ്രവേശിച്ച ശേഷം മുത്ത്നബി (സ) യെ പ്രകീർത്തിക്കാനും നബി (സ) ക്കെതിരെ വരുന്ന ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും ഉരുളയ്ക്കുപ്പേരി കൊടുക്കാനുമാണ് മുഖ്യമായും ഹസ്സാൻ (റ) കവിത പാടിയത്. 

 ▪️അബൂ ഉബൈദ എന്നവർ പറയുന്നു : ഹസ്സാൻ (റ) മൂന്നു കാര്യങ്ങൾ കൊണ്ടാണ് ഇതര കവികളിൽ നിന്ന് ശ്രേഷഠനാകുന്നത്. ഒന്ന്: ജാഹിലിയ്യ കാലഘട്ടത്തിൽ ഹസ്സാൻ (റ) അൻസാരികളുടെ കവി ആയിരുന്നു. രണ്ട് : പ്രവാചക കാലഘട്ടത്തിൽ ഹസ്സാൻ (റ) പ്രവാചകന്റെ കവിയായിരുന്നു. മൂന്ന് : ഇസ്‌ലാമിക കാലഘട്ടത്തിൽ യമനുകാരുടെ കവിയായിരുന്നു.

 ▪️ഹസ്സാൻ (റ) ൻ്റെ റാവി അബൂ സഈദ് ആയിരുന്നു.
 أبو سعيد السكري

 ▪️ഹസ്സാൻ (റ) ൻ്റെ റാവി അബൂ സഈദ് ആയിരുന്നു.
 أبو سعيد السكري 

 ▪️മുസ്ലിംകൾ മദീനയിലേക്ക് പലായനം ചെയ്തപ്പോഴാണ് മഹാൻ ഇസ്‌ലാം ആശ്ലേഷിച്ചത്. 

 ▪️മുസ്ലിംകൾ മദീനയിലേക്ക് പലായനം ചെയ്തപ്പോഴാണ് മഹാൻ ഇസ്‌ലാം ആശ്ലേഷിച്ചത്. 

 ▪️മുഖൗഖിസ് രാജാവ് മുത്ത് നബിക്ക്(സ) ഹദ്‌യയായി നൽകിയ ഖിബ്തിയ്യക്കാരിയെ നബി (സ) ഹസ്സാൻ (റ) ന് നൽകുകയും മഹാനവർകൾ അവളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

 ▪️നബി (സ്വ) യെ ആക്ഷേപിച്ചിരുന്ന 
 عبدالله بن الزبعري،أبو سفيان بن الحارث ، عمرو بن العاص 
 എന്നിവർക്ക് മറുപടിക്കവിത ആലപിച്ചിരുന്നു ഹസ്സാൻ (റ).

 ▪️നബി (സ) യുടെ കൂടെ ഒരു ധർമ്മസമരത്തിലും ഹസ്സാൻ (റ) പങ്കെടുത്തിട്ടില്ല.

 ▪️ഖസ്റജ് ഗോത്രക്കാരുടെ കവിയായിരുന്നു ഹസ്സാൻ (റ)

 ▪️ഖസ്റജ് ഗോത്രക്കാരുടെ കവിയായിരുന്നു ഹസ്സാൻ (റ)

 ▪️ഔസ്- ഖസ്റജ് എന്നീ ഗോത്രങ്ങൾക്കിടയിലുള്ള യുദ്ധത്തിൽ ഖസ്റജ് ഗോത്രക്കാരുടെ ജിഹ്വയുമായിരുന്നു ഹസ്സാൻ (റ). 

 ▪️മദ്ഹ് , ഹിജാഅ് , റസാഅ് , ഗസൽ, ഖമ്ർ, ഹമാസഃ എന്നിവകളിലായിരുന്നു അവിടുത്തെ കവിതകൾ.

 ▪️ഇസ്ലാം പുൽകിയതിനു ശേഷം മഹാനവർകൾ ആക്ഷേപകാവ്യങ്ങൾ വർജിക്കുകയും തിരുകീർത്തനങ്ങളും മറ്റുമായി മുന്നേറുകയും ചെയ്തു.

 ▪️ഹസ്സാൻ (റ) ൻ്റെ കവിതകളിൽ ഖുർആ നോദ്ധരണികളും ഇസ്ലാമിക ശൈലീപ്രയോഗങ്ങളും നന്നായി ദർശിക്കാം.

 ▪️ആദ്യമായി തിരുനബി കീർത്തനങ്ങളിലുള്ള കവിതാശകലങ്ങൾ ആലപിക്കലോടുകൂടി ഹസ്സാൻ (റ) رأس البديعيين എന്ന പേരിലറിയപ്പെട്ടു. 

 ▪️മഹാനായ ഹസ്സാൻ (റ) ഒരുപാട് കാലം ജീവിച്ചു. ജീവിതത്തിന്റെ സായാഹ്നഘട്ടത്തിൽ അന്ധത ബാധിക്കുകയും ചെയ്തു.

 ▪️60 വർഷം ജാഹിലിയ്യത്തിലായും 60 വർഷം ഇസ്ലാമിലായിട്ടും ജീവിച്ചു. 

 ▪️ഹസ്സാൻ (റ) 674 ൽ വഫാത്തായി. നൂറിലേറെ വർഷങ്ങൾ ജീവിച്ചു 

 ▪️അലീ (റ) ൻ്റെ കാലഘട്ടത്തിലാണ് മഹാനവർകളുടെ വഫാത്ത്.

 ▪️ഹസ്സാൻ (റ) ൻ്റെ ദീവാനിന് ശർഹു നിർവ്വഹിച്ചത് അബ്ദുറഹ്മാൻ അൽബർഖൂഖിയും ശുക്‌രി അൽ മാലികിയുമാണ്.

 ▪️ഹസ്സാൻ (റ) ജാഹിലിയ്യത്തിൽ കവിത കൊണ്ട് ശോഭിക്കുകയും ഇസ്ലാമിൽ മഹാൻ്റെ കവിതകൾ വീണുപോവുകയും ചെയ്തുവെന്ന് അസ്മഈ നിരൂപിക്കുന്നുണ്ട്. 

 ▪️ഞാൻ നിന്നെക്കാളും നിൻ്റെ പിതാവിനെക്കാളും മികച്ച കവിയാണ് എന്ന് ഹസ്സാൻ (റ) നാബിഗയോട് പറയുന്നുണ്ട്.

 ▪️മുഹമ്മദ്‌ നബി (സ) യെ ധാരാളമായി കവിത കൊണ്ട് ആക്ഷേപിച്ചിരുന്ന ജനങ്ങളെ കവിത കൊണ്ട് തിരിച്ച് ഹസ്സാൻ (റ) പ്രതിരോധിച്ചു. നബിയെ ദ്രോഹിച്ചിരുന്നത് നബിയുടെ തന്നെ കുടുംബമായിരുന്നു. അവർക്കെതിരെ കവിത ചൊല്ലുമ്പോൾ നബി(സ) ചോദിച്ചു: താങ്കൾ എങ്ങനെ അവർക്കെതിരെ കവിത എഴുതും? ഞാൻ അവരിൽ പെട്ടവനല്ലേ? അപ്പോൾ ഹസ്സാൻ (റ) മറുപടി പറഞ്ഞു: കുഴച്ച മാവിൽനിന്നു മുടി നീക്കം ചെയ്യുന്നത് പോലെ താങ്കളെ ഞാൻ നീക്കം ചെയ്യും. അദ്ദേഹത്തിന്റെ വാക്കുകൾ ഇരുളിന്റെ കഴുത്തിൽ അമ്പുപോലെ പതിച്ചു. ശത്രുക്കൾക്ക് ആ വരികൾ കുറച്ചൊന്നുമല്ല അസ്വസ്ഥതയുണ്ടാക്കിയത്. ഇസ്ലാം സ്വീകരിച്ചതോടെ ഹസ്സാൻ (റ) ൻ്റെ കവിതയെഴുത്ത് കുറഞ്ഞു.

 ▪️ അറുപതാം വയസ്സിൽ മുസ്‍ലിമായ ഹസ്സാൻ (റ) ന് ഇസ്‍ലാമിന് വേണ്ടിയുള്ള യുദ്ധങ്ങളിലോ മറ്റ് കായികക്ഷമത അനിവാര്യമായ രംഗങ്ങളിലോ പങ്കെടുക്കാൻ ആരോഗ്യകാരണങ്ങളാല്‍ സാധ്യമായിരുന്നില്ല. ഒരു യുദ്ധത്തിൽ പോലും പങ്കെടുത്തിരുന്നില്ലെങ്കിലും യുദ്ധപോരാളികൾക്ക് വീറും വാശിയും വർദ്ധിപ്പിക്കാനുതകുന്ന കവിതകൾ പാടി ഹസ്സാൻ (റ) തന്റെ ദൗത്യം കൃത്യമായി നിർവഹിച്ചിരുന്നു.

 ▪️പ്രവാചകന്റെ ആസ്ഥാന കവിയായി സ്ഥാനക്കയറ്റം കിട്ടിയ ഹസ്സാൻ(റ)ന് കവിത പാടാനായി മാത്രം തിരുനബി(സ) തങ്ങൾ മദീനാപള്ളിയിൽ ഒരു മിംബർ തന്നെ പണികഴിപ്പിച്ചിരുന്നു.

 ▪️ഖന്ദഖ് യുദ്ധം നടക്കുന്ന സമയം. മുസ്ലിംകളുടെ അഭിമാനം ആര് സംരക്ഷിക്കുമെന്ന (കവിത ചൊല്ലി കൊണ്ട്) തിരുനബിയുടെ ചോദ്യത്തിന് സ്വഹാബികളിലെ കവികളായിരുന്ന കഅ്ബ്(റ)വും ഇബ്നു റവാഹ(റ)യും തങ്ങൾ ചെയ്യാമെന്ന് പ്രത്യുത്തരം നൽകി. എന്നാൽ നിങ്ങൾ കവിത ഏറ്റവും ഭംഗിയാക്കുമോ എന്ന് പ്രവാചകൻ ചോദിച്ചപ്പോൾ ഹസ്സാൻ(റ) പറഞ്ഞു: എന്നാൽ ഞാൻ കവിത പാടാം നബിയേ. അതിനു തിരുനബി കൊടുത്ത മറുപടി ഇപ്രകാരായിരുന്നു: നീ അവരെ ( മുശ്‍രികീങ്ങളെ) ആക്ഷേപിച്ചുകൊള്ളൂ ഹസ്സാൻ, നിശ്ചയം അവരുടെ മേൽ നിനക്ക് ജിബ്രീലിന്റെ സഹായം ഉണ്ടാകും. അത്തരം ദൈവിക സഹായത്തിന്റെ മാസ്മരികത അവിടുത്തെ കവിതകളിൽ പ്രകടമായിരുന്നു എന്നതാണ് വസ്തുത.

 ▪️പ്രവാചകനെ പ്രകീർത്തിച്ച് ഒരുപാട് പാടിയ ഹസ്സാൻ (റ)ന്റെ പല വരികളും പ്രശസ്തമാണ്. വ അഹ്സനു മിൻക ലം തറ ഖത്തു അയ്‌നീ, എന്നു തുടങ്ങുന്ന നാലു വരിക്കവിത ലോകം കണ്ടതിൽ തന്നെ ഉപമകളില്ലാത്ത വിധം ഹസ്സാൻ(റ) തീർത്ത പ്രവാചക മദ്ഹിന്റെയും അനുരാഗത്തിന്റെയും പര്യായമാണ്. 

 ▪️പ്രവാചക പ്രകീര്‍ത്തനവും ഖുറൈശീ (മുശ്രിക്കുകൾ) ആക്ഷേപവും ഒരുമിച്ചാലപിച്ചിരുന്ന ഹസ്സാൻ(റ) നോട് ഒരിക്കൽ നബി(സ്വ) ഇങ്ങനെ ചോദിച്ചു: നീ എങ്ങനെയാണ് ഖുറൈശികളെ ആക്ഷേപിക്കുക, ഞാനും അവരിൽപെട്ടവനല്ലെ. അതിനുള്ള ഹസ്സാന്റെ മറുപടി ഇപ്രകരമായിരുന്നു: അല്ലാഹുവിന്റെ റസൂലേ, ഗോതമ്പ് മാവിൽ നിന്ന് മുടി വേർതിരിക്കുന്നത് പോലെ ഖുറൈശീ ബഹുദൈവാരാധികരിൽ നിന്ന് (അവർക്കെതിരിൽ ഉള്ള ആക്ഷേപങ്ങളിൽ നിന്ന് ) അങ്ങയെ ഞാൻ ഒഴിവാക്കും.

 ▪️ഹസ്സാൻ(റ) ൻ്റെ പ്രധാന വരികൾ 


 ألا أبـلغ أبا سفيـان عني مغلـغلة فقد بـرح الخفـاءُ بأن سيوفنا تركـتـك عبدًا وعبد الدار سادتها الإمـاءُ هجوتَ محمدًا فأجـبـتُ عنـه وعند الـله فى ذلك الجزاء


 🔴🔴🔴🔴

സലാം പറയലും മടക്കലും

*സലാം പറയലും മടക്കലും*


 രണ്ടോ അതിലധികമോ വ്യക്തികളുള്ള സംഘത്തോട് സുന്നത്താക്കപ്പെട്ട സലാം പറയപ്പെട്ടാൽ അതു മടക്കൽ ഫർളു കിഫായയാണ്. ഫർളു കിഫായയായത് കൊണ്ട്തന്നെ ഒരാൾ മടക്കിയാൽ ബാക്കിയുള്ളവരുടെ നിർബന്ധ ബാധ്യതയും വീടുന്നതാണ്. സലാം മടക്കിയവന് മാത്രമേ മടക്കിയ കൂലി കിട്ടൂ. ഇനി എല്ലാവരും ക്രമാനുഗതമായിട്ട് മടക്കി, എങ്കിൽ ആദ്യം മടക്കിയവനെ പോലെതന്നെ എല്ലാവർക്കും ഫർളിൻ്റെ കൂലി കിട്ടും. ആദ്യത്തവൻ്റെ സലാം മടക്കൽ കൊണ്ട് ഫർള് വീടിയിട്ടുണ്ടെങ്കിലും ശേഷം മടക്കിയവർക്കും നിർബന്ധ ബാധ്യത നിർവ്വഹിച്ച പ്രതിഫലം കരസ്ഥമാകും. ഇതു പോലെയാണ് ജനാസ നിസ്ക്കാരവും. സുന്നത്താക്കപ്പെട്ട എന്ന ഉപാധി കൊണ്ട് സുന്നത്തില്ലാത്ത സലാം പുറത്തുപോയി. അതു മടക്കൽ തന്നെ നിർബന്ധമില്ല. ഉദാ : വിസർജ്ജനം നടത്തുന്നയാളോട് സലാം പറയൽ. അത് സുന്നത്തില്ല. ആരെങ്കിലും അയാളോട് സലാം പറഞ്ഞാൽ അയാളുടെ മേൽ ആ സലാം മടക്കൽ നിർബന്ധവുമില്ല. ഒരു സംഘമാളുകൾ ക്രമാനുഗതമായിട്ടോ ഒന്നിച്ചോ ഒരു വ്യക്തിയോട് സലാം പറഞ്ഞാൽ സലാമിൻ്റെയും മടക്കലിൻ്റെയും ഇടയിൽ ദീർഘസമയം കഴിയും മുമ്പ് എല്ലാവരെയും കരുതിക്കൊണ്ട് ഒറ്റത്തവണ സലാം മടക്കിയാൽ മതി. ഒന്നും കരുതാതെ ഒറ്റത്തവണ മടക്കിയാലും മതിയാകുമെന്നാണ് ന്യായയുക്തമായ വീക്ഷണം. ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടും വിവാഹബന്ധം നിഷിദ്ധമായവനോടും ഭർത്താവിനോടും സലാം പറയൽ സുന്നത്താണ്. ഇപ്രകാരം തന്നെ , ആ സ്ത്രീ വൃദ്ധയും ആഗ്രഹിക്കപ്പെടാത്തവളുമാണെങ്കിൽ അന്യപുരുഷനോടും സലാം പറയൽ സുന്നത്തുണ്ട്. എന്നാൽ വൃദ്ധയും ആഗ്രഹിക്കപ്പെടാത്തവളുമായ സ്ത്രീയോട് അന്യപുരുഷൻ സലാം പറഞ്ഞാൽ അത് മടക്കൽ അവൾക്ക് നിർബന്ധവുമാണ്. കൂടെ ഇതര സ്ത്രീകളില്ലാത്ത ആഗ്രഹിക്കപ്പെടുന്ന സ്ത്രീക്ക് അന്യപുരുഷനോട് സലാം പറയലും അവൻ്റെ സലാം മടക്കലും ഹറാമാണ്. എന്നാൽ ആഗ്രഹിക്കപ്പെടുന്ന സ്ത്രീയുടെ സലാം മടക്കലും അവളോട് സലാം പറയലും അന്യപുരുഷന് കറാഹത്തുമാണ്. ആഗ്രഹിക്കപ്പെടുന്ന സ്ത്രീ അന്യപുരുഷനോട് സലാം പറയലും അവൻ്റെ സലാം മടക്കലും ഹറാമും അന്യപുരുഷൻ ആഗ്രഹിക്കപ്പെടുന്ന സ്ത്രീയോട് സലാം പറയലും അവളുടെ സലാം മടക്കലും കറാഹത്തുമായതിൻ്റെ കാരണം സ്ത്രീയുടെ സലാം പറയലും മടക്കലും പുരുഷന്മാരെ കൂടുതൽ വശീകരിക്കുമെന്നതാണ്. അന്യപുരുഷൻ ഒരു സംഘം സ്ത്രീകൾക്ക് സലാം പറഞ്ഞാൽ അക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീയെങ്കിലും സലാം മടക്കൽ നിർബന്ധമാണ്. കാരണം ഇവിടെ ഫിത്ന ഭയപ്പെടുന്നില്ല. അക്കൂട്ടത്തിലുള്ള എല്ലാവരും സലാം മടക്കിയാൽ എല്ലാവർക്കും ഫർളിൻ്റെ കൂലി കിട്ടുമെന്നതും വ്യക്തമാണ്. മുകല്ലഫായ ഒരു വ്യക്തിയോടാണ് സലാമെങ്കിൽ അത് മടക്കൽ ഫർള് അയ്നാണ്. സലാം പറഞ്ഞത് വകതിരിവെത്തിയ കുട്ടിയാണെങ്കിലും ശരി മടക്കൽ നിർബന്ധം തന്നെ. കേൾവി കുറഞ്ഞവൻ പോലും ശരിക്കു കേൾക്കുമാർ ഉച്ചത്തിലാകണം സലാം പറയലും മടക്കലും . മടക്കൽ സലാം പറച്ചിലിനു ചേർന്നുവരണം. അങ്ങനെ തുടർന്ന് വരാതെ അകാരണമായി ദീർഘമായ ഇടവേള വന്നുകഴിഞ്ഞാൽ പിന്നീട് ആ സലാം മടക്കി ഖളാഅ് നിർവ്വഹണം നിർബന്ധമില്ല. അതവനു നഷ്ടപ്പെടുകയും അവൻ കുറ്റക്കാരനാകുകയും ചെയ്യും. ഊമയുടെ സലാം മടക്കുമ്പോൾ സലാം മടക്കലിൻ്റെ വാക്യവും കൈ കൊണ്ടോ മറ്റോ ഉള്ള ആംഗ്യവും നിർബന്ധമാണ്. ഊമയോട് സലാം പറയുമ്പോൾ , സലാം പറയുന്നയാൾ സലാം വചനവും ആംഗ്യവും നിർവ്വഹിച്ചാലേ ഊമക്കത് മടക്കൽ നിർബന്ധ ബാധ്യതയാവുകയുള്ളൂ. പുത്തനാശയക്കാരനും ഫാസിഖും ഒഴികെ എല്ലാ മുസ്‌ലിമിനെ കണ്ടുമുട്ടുമ്പോഴും വിട്ടുപിരിയുമ്പോഴും സലാം പറയൽ വ്യക്തികൾക്ക് വൈയക്തിക സുന്നത്തും സംഘത്തിന് സാമൂഹിക സുന്നത്തുമാണ്.സലാം പറഞ്ഞാൽ മടക്കുകയില്ലെന്ന് ധാരണയുണ്ടെങ്കിലും എല്ലാ മുസ്ലിമിനോടും സലാം പറയൽ സുന്നത്താണ്. വകതിരിവെത്തിയ കുട്ടിയോടു പോലും സലാം പറയൽ സുന്നത്തുണ്ട്. 
 إن أولى الناس بالله من بدأهم بالسلام
 എന്ന ഹദീസാണ് ഇതിനാധാരം.
 എന്നാൽ കാഫിറിനോടു സലാം പറയൽ ഹറാമാണ്. സലാം പറയുമ്പോഴും മടക്കുമ്പോഴും ഒരാൾക്കു മാത്രമാണെങ്കിലും ആദരസൂചകമായും മലക്കുകളെ ഉദ്ദേശിച്ചും ആദരബഹുവചനം ഉപയോഗിക്കലും 
 ورحمة الله وبركاته ومغفرته 
 എന്ന് വർധിപ്പിക്കലും ശ്രേഷ്ഠമാണ്. സ്ഥലത്തു സന്നിഹിതരല്ലാത്തവരിലേക്കു സലാം പറഞ്ഞയക്കൽ സുന്നത്താണ്. ഏൽപ്പിക്കപ്പെട്ടവൻ ഒരു അമാനത്താണെന്ന നിലയിൽ ആ സലാമെത്തിച്ചു കൊടുക്കൽ നിർബന്ധവുമാണ്. ഏൽപ്പിക്കപ്പെട്ടവൻ എത്തിച്ചു കൊടുക്കാമെന്ന് തൃപ്തിപൂർവ്വം ഏറ്റെടുത്തിട്ടു ങ്കിൽ മാത്രമേ നിർബന്ധമാവുകയുള്ളൂ. നിരസിക്കുകയോ മൗനം പാലിക്കുകയേ ചെയ്താൽ എത്തിച്ചു കൊടുക്കണമെന്നില്ല. സലാം എത്തിക്കിട്ടിയ വ്യക്തി ഉടനടി ആ സലാം മടക്കണം. സലാം കൊണ്ടുവന്നയാളെ കൂടി ഉൾപ്പെടുത്തി നബിവചനത്തിലുള്ളത് പോലെ അയാൾക്കുള്ള വാചകം ആദ്യമാക്കി മടക്കലുമാണ് സുന്നത്ത് .
 وعليك وعليه السلام
 എന്നാണ് മടക്കേണ്ട രൂപം.വിജനസ്ഥലത്തു കടന്നു ചെല്ലുമ്പോൾ 
 السلام علينا وعلى عباد الله الصالحين എന്നു പറയൽ സുന്നത്തുണ്ട്. മലമൂത്ര വിസർജ്ജനം, സംയോഗം, ശൗചം, തീറ്റ, കുടി എന്നീ പ്രാഥമികാവശ്യങ്ങളിൽ മുഴുകിയവരോട് സലാം പറയൽ സുന്നത്തില്ല. തിന്നുന്നവൻ്റെ വായിൽ ഉരുളയിരിക്കുമ്പോഴാണ് സലാം പറയൽ സുന്നത്തില്ലാത്തത്. അതുപോലെ തന്നെ കുടിക്കുന്നവൻ്റെ വായിൽ വെള്ളം ഉണ്ടായിരിക്കുമ്പോഴും. ഇതുപോലെ തന്നെ കുളിപ്പുരയിലുള്ളവനോടും സലാം പറയൽ സുന്നത്തില്ല. കാരണമത് പിശാചിൻ്റെ കേന്ദ്രമാണ്. അധർമ്മിയോടും സലാം പറയൽ സുന്നത്തില്ല. നിസ്കാരം , സുജൂദ്, വാങ്ക്, ഇഖാമത്ത്, ഖുതുബാ , ഖുതുബാ ശ്രവണം ഇത്യാദി വിഷയങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോട് സലാം പറയൽ സുന്നത്തില്ല. ഇവരിൽ ഖുതുബ ശ്രമിക്കുന്നയാൾക്കൊഴികെ മറ്റാർക്കും സലാം മടക്കൽ നിർബന്ധവുമില്ല. മാത്രമല്ല, പ്രാഥമിക കൃത്യങ്ങളിലും ശൗചത്തിലും സംയോഗത്തിലും ഏർപ്പെട്ടിരിക്കുന്നവർ സലാം മടക്കൽ കറാഹത്താണ്. എന്നാൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തന്നെ വായിൽ ഉരുളയുണ്ടെങ്കിലും ശരി സലാം മടക്കൽ സുന്നത്തുണ്ട്. എന്നല്ല , ഒരു പിടി വിഴുങ്ങിയതിനു ശേഷം അടുത്ത പിടി വായിലിടുന്നതിനു മുമ്പുള്ള ഇടവേളയിൽ അയാളോട് സലാം പറയൽ സുന്നത്തും അയാളതു മടക്കൽ നിർബന്ധവുമാണ്. കുളിമുറിയിൽ ആയിരിക്കെയും തൽബിയത്ത് ചൊല്ലുന്ന വേളയിലും സലാം മടക്കേണ്ടത് വാക്യരൂപത്തിലും നിസ്ക്കാരം, വാങ്ക്, ഇഖാമത്ത് എന്നിവയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആംഗ്യഭാഷയിലുമാണ് . അന്നേരം ആംഗ്യരൂപത്തിൽ മടക്കുന്നില്ലെങ്കിൽ നിസ്ക്കാരം, വാങ്ക്, ഇഖാമത്ത് എന്നിവ കഴിഞ്ഞ് അൽപ്പസമയത്തിനകം മടക്കിയാൽ മതി. മലമൂത്ര വിസർജ്ജനം , സംയോഗം , ശൗചം, തീറ്റ, കുടി, നിസ്കാരം, സുജൂദ്, വാങ്ക്, ഇഖാമത്ത്, ഖുതുബ , തൽബിയത്ത് ചൊല്ലൽ ഇത്യാദി കർമ്മങ്ങളിൽ ഏർപ്പെട്ടവരോടും കുളിപ്പുരയിലുള്ളവനോടും സലാം പറയൽ സുന്നത്തില്ലാത്തതിനാൽ അവർക്ക് സലാം മടക്കലും നിർബന്ധമില്ല. പരസ്പരം കണ്ടുമ്പോൾ കുട്ടികൾ മുതിർന്നവർക്കും നടക്കുന്നവർ ഇരിക്കുന്നവർക്കും വാഹന യാത്രികൻ വലിയവർക്കും നടക്കുന്നവർക്കും നിൽക്കുന്നവർക്കും ചെറുസംഘം വലിയ സംഘത്തിനുമാണ് സലാം പറയേണ്ടത്. ഇപ്പറഞ്ഞതിന് ക്രമരഹിതമായി സലാം പറഞ്ഞാൽ സുന്നത്തിന് വിരുദ്ധമാണെങ്കിലും കറാഹത്ത് ഇല്ല. 

 (ഫത്ഹുൽ മുഈൻ - ഇആനത്ത്)

Saturday, 6 July 2024

Short speech on Reading

IMPORTANCE OF READING.


السلام عليكم ورحمة الله وبركاته 
 بسم الله والحمد لله والصلاة والسلام على أشرف المرسلين وعلى آله وصحبه أجمعين

 നമ്മുടെ വിശ്വാസത്തിൻ്റെ ഒരു മൂലക്കല്ലിനെക്കുറിച്ചാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. അതായത് ഇസ്‌ലാമിലെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച്. ഇസ്‌ലാമിൻ്റെ ആവിർഭാവം മുതൽ തന്നെ വായനയും അറിവിൻ്റെ അന്വേഷണവും പരമപ്രധാനമായ ഒന്നായിരുന്നു. മുഹമ്മദ് നബി(സ)ക്ക് ആദ്യമായി വഹ്‌യ് ലഭിച്ചത് തന്നെ "ഇഖ്റഅ്" (താങ്കൾ വായിക്കുക) എന്ന കൽപ്പനയാണ്. നമ്മുടെ സ്രഷ്ടാവിനെയും അവൻ രൂപപ്പെടുത്തിയ പ്രപഞ്ചത്തെയും മനസ്സിലാക്കാനുള്ള ഒരു മാർഗമെന്ന നിലയിൽ വായനയുടെയും പഠനത്തിൻ്റെയും പ്രാധാന്യം ഈ ദിവ്യ പ്രബോധനം അടിവരയിടുന്നുണ്ട്. അറിവിനായുള്ള അന്വേഷണത്തെ ഇസ്‌ലാമിൽ കേവലം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഓരോ മുസ്‌ലിമിനും നിർബന്ധമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. "വിജ്ഞാനം തേടൽ ഓരോ മുസ്ലിമിൻ്റെയും ബാധ്യതയാണ്" എന്ന് മുഹമ്മദ് നബി (സ) പ്രസ്താവിച്ചു. ഈ ബാധ്യത ലിംഗം, പ്രായം, പദവി എന്നിവയ്ക്കതീതമാണ്, അറിവ് തേടുന്നത് ഒരു ആജീവനാന്ത യാത്രയാണെന്ന് ഊന്നിപ്പറയുന്നുണ്ട് ഇസ്ലാം. ശാസ്ത്രം, വൈദ്യം, ഗണിതശാസ്ത്രം, തത്ത്വചിന്ത തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പണ്ഡിതന്മാരാൽ നിറഞ്ഞതാണ് ഇസ്ലാമിക ചരിത്രം. വായനയോടും പഠനത്തോടുമുള്ള അഗാധമായ ആദരവാണ് ഈ ബൗദ്ധിക പിന്തുടരൽ പാരമ്പര്യത്തെ നയിച്ചത്. ഈ പൈതൃകത്തിലൂടെയാണ് ആഗോള വിജ്ഞാന ശേഖരത്തിലേക്ക് മുസ്‌ലിംകൾ വളരെയധികം സംഭാവന നൽകിയത്. ഇസ്‌ലാമിലെ വായന ഭൗതിക വിജ്ഞാന സമ്പാദനത്തിൽ മാത്രം ഒതുങ്ങുന്നില്ല; അത് ആത്മീയവും ധാർമ്മികവുമായ വികാസത്തിനുള്ള ഒരു മാർഗമാണ്. നമ്മുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ നീതിയുടെയും ജ്ഞാനത്തിൻ്റെയും പാത പ്രകാശിപ്പിക്കുന്ന ഒരു വഴികാട്ടിയാണ്. അതിലെ വാക്യങ്ങൾ വായിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിലൂടെ, നമ്മുടെ ജീവിത ലക്ഷ്യങ്ങളെക്കുറിച്ചും അല്ലാഹുവിൻ്റെ വിശേഷണങ്ങളെക്കുറിച്ചും നമുക്ക് ഉൾക്കാഴ്ച ലഭിക്കും. മുഹമ്മദ് നബി(സ)യുടെ വാക്കുകളും പ്രവർത്തനങ്ങളും രേഖപ്പെടുത്തുന്ന ഹദീസ് സാഹിത്യം നമ്മുടെ ധാരണയെ കൂടുതൽ സമ്പന്നമാക്കുന്നു. ഹദീസ് വായനകളിലൂടെ അനുകമ്പ, നീതി, ക്ഷമ, വിനയം ഇത്യാദി ശീലങ്ങളെക്കുറിച്ച് നാം പഠിക്കുന്നു. ഈ സ്രോതസ്സുകൾ വായിക്കുന്നത് നമ്മുടെ ആത്മാവിനെ പരിപോഷിപ്പിക്കുകയും നമ്മുടെ ധാർമ്മികബോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ഇസ്‌ലാമിലെ വായനയുടെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. ഇത് ഒരു ദൈവിക കൽപ്പനയാണ്, ആത്മീയവും ധാർമ്മികവുമായ സമ്പുഷ്ടീകരണത്തിലേക്കുള്ള പാതയാണ്, സാമൂഹിക പുരോഗതിക്കുള്ള അടിത്തറയാണ്.



 Today, I am honored to speak to you about a cornerstone of our faith: the importance of reading in Islam. From the inception of Islam, reading and the pursuit of knowledge have been paramount. The first revelation to the Prophet Muhammad (peace be upon him) begins with the command "Iqra" (Read). This divine instruction underscores the significance of reading and learning as a means to understand our Creator and the universe He has fashioned. In Islam, the quest for knowledge is not merely encouraged but deemed obligatory for every Muslim. The Prophet Muhammad (peace be upon him) stated, "Seeking knowledge is an obligation upon every Muslim". This obligation transcends gender, age, and status, emphasizing that the pursuit of knowledge is a lifelong journey. Islamic history is replete with scholars who have excelled in various fields such as science, medicine, mathematics, and philosophy. This tradition of intellectual pursuit was driven by a profound respect for reading and learning. It is through this legacy that Muslims contributed immensely to the global repository of knowledge. Reading in Islam is not limited to the acquisition of worldly knowledge; it is a means of spiritual and moral development. The Quran, our holy book, is a guide that illuminates the path of righteousness and wisdom. By reading and reflecting on its verses, we gain insight into our purpose in life and the attributes of Allah. The Hadith literature, recording the sayings and actions of the Prophet Muhammad (peace be upon him), further enriches our understanding. Through these texts, we learn about the principles of compassion, justice, patience, and humility. Reading these sources nurtures our soul and enhances our moral fabric. The emphasis on reading and education in Islam extends to the betterment of society. A literate and educated community is equipped to address social challenges, promote justice, and foster intellectual and cultural advancement. By encouraging literacy, we empower individuals to reach their full potential and contribute positively to society. In conclusion, the importance of reading in Islam cannot be overstated. It is a divine command, a pathway to spiritual and moral enrichment, and a foundation for societal progress. As Muslims, we are called upon to seek knowledge, reflect on the teachings of the Quran and Hadith, and use our understanding to benefit humanity. 

 وآخر دعوانا أن الحمد لله رب العالمين السلام عليكم ورحمة الله وبركاته

Thursday, 4 July 2024

TIME IS PRECIOUS

സമയമെന്നത് നമുക്കുള്ള ഏറ്റവും മൂല്യവത്തായ വിഭവങ്ങളിൽ ഒന്നാണ്. സമയം അവസാനിക്കുന്നതും പുതുക്കാനാകാത്തതും അഭംഗമായി മുന്നോട്ടു കുതിക്കുന്നതുമാണ്. കടന്നുപോയ ഓരോ നിമിഷവും തിരിച്ചെടുക്കപ്പെടാൻ കഴിയാത്ത നിമിഷങ്ങളാണ്. ഇതുകൊണ്ടാണ് സമയം സംബന്ധിച്ചുള്ള ബോധവൽക്കരണം നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമാകുന്നത്. ആദ്യമായി, സമയം സംബന്ധിച്ചുള്ള ബോധവൽക്കരണം എന്താണ് എന്ന് നമുക്ക് മനസ്സിലാക്കാം. സമയം സംബന്ധിച്ച ബോധവൽക്കരണം എന്നത് നമ്മളൊരു ദിവസം ഓരോ മിനിറ്റും എങ്ങനെ ചെലവഴിക്കുന്നു എന്നത് യഥാവിധി തിരിച്ചറിയലാണ്. നമ്മൾ ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവാകുകയും നമ്മുടെ സമയം ഫലപ്രദമായും ഉദ്ദേശ്യപരമായും ഉപയോഗിക്കുന്നതായി ഉറപ്പുവരുത്തുകയുമാണിത്. സമയാവബോധത്തിൻ്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് മുൻഗണന നൽകാനുള്ള കഴിവ്. എല്ലാ പ്രവർത്തനങ്ങളും ഒരുപോലെയല്ല സൃഷ്ടിക്കപ്പെടുന്നത്. പ്രാമുഖ്യം നൽകപ്പെടേണ്ട കാര്യങ്ങളെ തിരിച്ചറിയുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ, നമ്മുടെ ജീവിതത്തിൽ ഏറ്റവും മൂല്യമുള്ള പ്രവർത്തനങ്ങൾക്ക് നമുക്ക് സമയം മാറ്റിവയ്ക്കാൻ കഴിയും. ഇതർത്ഥമാക്കുന്നത് , ഏതാണ് അത്യാവശ്യ കാര്യമെന്നും ഏതാണ് സുപ്രധാന കാര്യമെന്നും വേർതിരിച്ചറിയലും നമ്മുടെ ലക്ഷ്യങ്ങൾക്ക് സഹായകരമല്ലാത്ത അശ്രദ്ധ പ്രവർത്തനങ്ങളോട് പുറംതിരിഞ്ഞിരിക്കാൻ പഠിക്കലുമാണ്. യഥാർത്ഥമായ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും അവക്ക് സമയപരിധി നിശ്ചയിക്കുകയും ചെയ്യുന്നത് ഫലപ്രദമായ സമയനിയന്ത്രണത്തിൽ ഉൾക്കൊള്ളുന്നു. വലിയ പദ്ധതികളെ ചെറുതും കൈകാര്യം ചെയ്യാവുന്നതുമായ ഘട്ടങ്ങളായി വിഭജിക്കുന്നതിലൂടെയും ഓരോന്നിനും പ്രത്യേക സമയഫ്രെയിമുകൾ നൽകുന്നതിലൂടെയും, നമ്മുടെ ദൈനംദിന ഉത്തരവാദിത്തങ്ങളിലൂടെ നമ്മെ നയിക്കുന്ന ഒരു റോഡ്മാപ്പ് നമുക്ക് സൃഷ്ടിക്കാൻ കഴിയും. ഇത് നമ്മുടെ ലക്ഷ്യസാക്ഷാത്കാരത്തിന് സഹായകം മാത്രമല്ല, നമ്മുടെ സമ്മർദ്ദം കുറയ്ക്കുകയും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ, മറ്റു നോട്ടിഫിക്കേഷനുകളാൽ നിരന്തരമായ ബഹളങ്ങൾ തുടങ്ങിയ എണ്ണമറ്റ ശ്രദ്ധാശൈഥില്യങ്ങളാൽ നാം വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം തടസ്സങ്ങൾ നമ്മുടെ ശ്രദ്ധയെ വിഘടിപ്പിക്കുകയും നമ്മുടെ സമയത്തിൻ്റെ വലിയ ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്യും. സമയത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നതിനർത്ഥം ഈ ശല്യപ്പെടുത്തലുകൾ തിരിച്ചറിയുകയും അവയുടെ ആഘാതം കുറയ്ക്കുന്നതിന് ബോധപൂർവമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുക എന്നതാണ്. ആശയവിനിമയ പ്ലാറ്റ്ഫോമുകൾ പരിശോധിക്കുന്നതിനും അശ്രദ്ധ തടയുന്ന ആപ്പുകൾ ഉപയോഗിക്കുന്നതിനും പ്രത്യേക സമയം ക്രമീകരിക്കുന്നതും അല്ലെങ്കിൽ ഏകാഗ്രത വളർത്തുന്ന ഒരു സമർപ്പിത പ്രവർത്തന മണ്ഡലം കേവലം സൃഷ്‌ടിക്കുന്നതും ഇതിൽ ഉൾപ്പെടുന്നതാണ്. അതിലുപരിയായി, സമയാവബോധം കേവലം ഉൽപ്പാദനക്ഷമതയല്ല. അതു സമീകരണം കൂടിയാണ്. വിശ്രമത്തിനും വിനോദത്തിനും സൗഹാർദത്തിനുമൊക്കെ നമുക്ക് സമയം നീക്കിവെക്കേണ്ടതുണ്ട്.അമിതമായ ജോലി മൊത്തത്തിലുള്ള ഫലപ്രാപ്തി ഇല്ലാതാക്കാനും ക്ഷയിപ്പിക്കാനും വഴിവെച്ചേക്കും . ശീലങ്ങൾ, വ്യായാമം , പ്രിയപ്പെട്ടവരോടൊന്നിച്ചുള്ള സമയവിനിയോഗം എന്നിവക്കൊക്കെ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലോടെ നമുക്ക് ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതരീതി നിലനിർത്താവുന്നതാണ്. സമയബോധത്തിൻ്റെ മറ്റൊരു പ്രധാന വശം പുനരാലോചനയാണ്. നമ്മുടെ ദിവസം എങ്ങനെ ചെലവഴിച്ചുവെന്ന് അവലോകനം ചെയ്യാൻ സമയമെടുക്കുന്നത് മൂല്യവത്തായ ഉൾക്കാഴ്ചകൾ നമുക്ക് സമ്മാനിക്കും. നമ്മൾ എന്താണ് നേടിയത്? എവിടെയാണ് നമ്മൾ സമയം പാഴാക്കിയത്? നാളെ നമുക്ക് എങ്ങനെ മെച്ചപ്പെടുത്താം? എങ്ങനെ നമ്മുടെ സമയത്തെ നാം കൈകാര്യം ചെയ്യുന്നുവെന്നതിൽ ആത്മവിചിന്തനം ശീലിക്കൽ നൈരന്തര്യമുള്ള പുരോഗതിയിലേക്ക് നമ്മെ നയിക്കും . ഉപസംഹാരമായി , സമയത്തെക്കുറിച്ച് ബോധവാന്മാരാകുക എന്നത് നമ്മൾ ഓരോ നിമിഷവും എങ്ങനെ ചെലവഴിക്കുന്നു എന്നതിൽ ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തുകയാണ്. അതിന് അച്ചടക്കവും മുൻഗണനയും വിചിന്തനവും ആവശ്യമാണ്. നമ്മുടെ സമയത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവാകുന്നതിലൂടെ, നമുക്ക് കൂടുതൽ ഉൽപ്പാദനക്ഷമവും സമതുലിതവും സംതൃപ്തവുമായ ജീവിതം സ്വായത്തമാക്കാനാകും. സമയം വിലപ്പെട്ടതാണെന്നും അത് വിവേകത്തോടെ ഉപയോഗിക്കേണ്ടത് നമ്മളാണെന്നും നമുക്ക് ഓർത്തുവെക്കാം. Time is one of the most valuable resources we have. It is finite, non-renewable, and constantly moving forward. Each moment that passes is a moment we can never get back, which is why awareness of time is so crucial in our lives.Firstly, let's understand what it means to be aware of time. Time awareness is the conscious recognition of how we spend each minute of our day. It's about being mindful of the activities we engage in and ensuring that our time is used effectively and purposefully.One of the fundamental principles of time awareness is the ability to prioritize. Not all tasks are created equal. By identifying and focusing on what truly matters, we can allocate our time to activities that bring the most value to our lives. This means distinguishing between what is urgent and what is important, and learning to say no to distractions that do not contribute to our goals.Effective time management also involves setting realistic goals and deadlines. By breaking larger tasks into smaller, manageable steps and assigning specific time frames to each, we create a roadmap that guides us through our daily responsibilities. This not only helps in achieving our objectives but also reduces stress and enhances productivity.In our modern world, we are surrounded by countless distractions – social media, emails, and the constant buzz of notifications. These interruptions can fragment our attention and consume large chunks of our time. Being aware of time means recognizing these distractions and taking deliberate steps to minimize their impact. This could involve setting specific times for checking emails, using apps that block distractions, or simply creating a dedicated workspace that fosters concentration.Moreover, time awareness is not just about productivity; it’s also about balance. We need to allocate time for rest, recreation, and relationships. Overworking can lead to burnout and diminish our overall effectiveness. By ensuring we have time for hobbies, exercise, and spending time with loved ones, we maintain a healthy and fulfilling lifestyle.Another important aspect of time awareness is reflection. Taking time to review how we spent our day can provide valuable insights. What did we achieve? Where did we waste time? How can we improve tomorrow? This habit of self-reflection can lead to continuous improvement in how we manage our time.In conclusion, being aware of time is about making conscious choices in how we spend each moment. It requires discipline, prioritization, and reflection. By becoming more mindful of our time, we can lead more productive, balanced, and fulfilling lives. Let us remember that time is precious, and it is up to us to use it wisely.

Tuesday, 2 July 2024

ഉർവ്വത്തു ബ്നുൽ വർദ്

🔴🔴🔴 

 الشعراء الصعاليك 

 ജാഹിലിയ്യ കാലഘട്ടത്തിലെ ഒരു കൂട്ടം ദരിദ്രരായ കവികളാണ് شعراء الصعاليك എന്ന പേരിൽ അറിയപ്പെടുന്നത്. യുദ്ധത്തിലൂടെയും കൊള്ളയിലൂടെയും പിടിച്ചുപറിയിലൂടെയുമാണ് അവർ ജീവിതം നയിച്ചത്. ആരുടെ മുമ്പിലും അവർ മുട്ടുമടക്കിയിരുന്നില്ല. അവർ നന്നായി ഓടുന്നവരും കായബലമുള്ളവരുമായിരുന്നു. സ്വആലീക്കുകാരുടെ ഓട്ടം പോലെ എന്നുതന്നെ ഉപമാലങ്കാരമായി പറയാറുണ്ടായിരുന്നു. 
 تأبط شرا 
 الشنفري
 عروة بن الورد 

 🔴🔴🔴



 🔴🔴🔴🔴🔴🔴🔴🔴🔴🔴
 ഉർവത്തു ബ്നു വർദ് അൽ അബസി (555 - 596 /607/610)
 🔴🔴🔴🔴🔴🔴🔴🔴🔴🔴




 ▪️ഉർവത്തു ബ്നു വർദിൻ്റെ ജനനം 555 ൽ യമാമയിലാണ്.

 ▪️അദ്ദേഹത്തിൻ്റെ ലഖബുകൾ : 
 أبو الفقراء أبو المساكين عروة الصعاليك أمير الصعاليك 

 ▪️ഗത്ഫാനിലെ അബസ് ഗോത്രത്തിലാണ് ഉർവയുടെ ജനനം. 

 ▪️പ്രസിദ്ധ യുദ്ധമായ ദാഹിസ് വൽ ഗബ്റാഇൽ പങ്കെടുത്ത പോരാളികളിൽപെട്ട ആളാണ് ഉർവത്തു ബ്നു വർദിൻ്റെ പിതാവ്.

 ▪️ഇദ്ദേഹം ധീരനും പോരാളിയുമായ സ്വആലീക്ക് കവികളിൽ പെട്ട ആളായിരുന്നു.

 ▪️ഇദ്ദേഹത്തിന്റെ ധൈര്യവും പോരാട്ടവും ഉദാരതയും നിമിത്തമാണ് സ്വആലീക്ക് കവികളിൽ ഉന്നതസ്ഥാനീയനായത്.

 ▪️ഇദ്ദേഹം മുഖേന ഒരുപാട് പേർ ജീവിച്ചുപോന്നു. ഇതു കാരണമാണ് 
عروة الصعاليك ، أمير الصعاليك 
എന്നീ പേരുകളിലൊക്കെ അറിയപ്പെട്ടത്. 

 ▪️പിടിച്ചുപറിയും മോഷണവുമൊക്കെ ഉണ്ടെങ്കിലും നല്ലസ്വഭാവങ്ങളും ഉണ്ടായിരുന്നു. 

 ▪️അബസ് ഗോത്രക്കാർക്ക് ക്ഷാമം ബാധിക്കുമ്പോൾ അവരിൽ വിശപ്പകറ്റാൻ കഴിയാത്തവർ ഉർവ്വത്തു ബ്നുൽ വർദിൻ്റെ വാതിൽക്കൽ വന്ന് , ഓ അബൂ സ്സ്വആലീക്ക് ഞങ്ങളെ സഹായിക്കണേ....... എന്ന് സഹായാഭ്യർത്ഥന നടത്താറുണ്ടെന്നും അദ്ദേഹം അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കാറുണ്ടെന്നും പറയപ്പെടുന്നു.

 ▪️ശൻഫറാ , തഅബ്ബത ശർറ തുടങ്ങിയ ഇതര സ്വആലീക്ക് കവികളിൽ നിന്ന് വ്യത്യസ്തമായി ഇദ്ദേഹം അക്രമവും കൈയ്യേറ്റവും നടത്തുന്നത് കവർച്ചക്കോ മോഷണത്തിനോ വേണ്ടിയല്ലായിരുന്നു . മറിച്ച് ദരിദ്രരെയും മർദ്ദിതരെയും . ഇതുകൊണ്ടാണ് ദരിദ്രരുടെ പിതാവ് أبو الفقراء എന്നും അഗതികളുടെ പിതാവ്
 أبو المساكين എന്നും വിളിപ്പേര് വന്നത്.

 ▪️ജനങ്ങളെ നന്നായി സേവിക്കുന്ന ഉദാരമതികളെ കൊള്ളയടിക്കാതെ പിശുക്ക് കാണിക്കുന്നവരെയും തൻ്റെ ഗോത്രത്തിലുള്ള ആവശ്യക്കാർക്ക് സഹായഹസ്തം നീട്ടാത്തവരെയും ബലഹീനർ, അടുത്ത കുടുംബക്കാർ തുടങ്ങിയവരെ ഗൗനിക്കാത്ത വരെയുമാണ് കവർച്ചക്കും മറ്റും ഉർവ്വത്തു ബ്നുൽ വർദ് തെരഞ്ഞെടുത്തത് എന്നതാണ് ബഹുരസം.

 ▪️ദാരിദ്ര്യമനുഭവിക്കുന്നവരെ ഭക്ഷിപ്പിക്കാനും അവർക്ക് നന്മ ചെയ്തുകൊടുക്കുവാനും ഇദ്ദേഹം മോഷണം നടത്താറുണ്ട്.

 ▪️അദ്ദേഹത്തിന്റെ എല്ലാ വാക്കുകളിലും പ്രകടമായ മനക്കരുത്തും ഊർജ്ജസ്വലതയും സമർപ്പണബോധവും നിഴലിച്ചു കാണാം. 

 ▪️ഉദാരതയുടെ വിഷയത്തിൽ ചിലർ ഇദ്ദേഹത്തെ ഹാത്വിമുത്ത്വാഇയ്യിനെക്കാൾ ശ്രേഷ്ഠനാക്കിയിട്ടുണ്ട് .

 ▪️ഉർവത്തു ബ്നു വർദിൻ്റെ കാമുകിയുടെ പേര് ഹാലത്തു ബിൻതു കബീർ هالة بنت كبير എന്നാണ്.


 ▪️ഭാര്യയുടെ പേര് : ഗിഫാർ ഗോത്രത്തിൽ പെട്ട سلمى . ഭാര്യയുടെ കുൻയത്ത് : ഉമ്മു വഹബ്. അദ്ദേഹത്തിന് ഹസ്സാൻ , സൈദ്, വഹബ് , മാലിക് എന്നിങ്ങനെ നാല് മക്കളുമുണ്ട്.


 ▪️ത്വൈഹ ഗോത്രത്തിൽപ്പെട്ട ഒരു വ്യക്തിയാണ് ഉർവ്വത്ത് ബ്നു വർദിനെ കൊന്നത്. അത് 596 / 608/ 610 ൽ ആണെന്നൊക്കെ അഭിപ്രായവ്യത്യാസമുണ്ട്.


 ▪️അദ്ദേഹത്തിൻ്റെ കാവ്യങ്ങളിൽ സിംഹഭാഗവും പൊങ്ങച്ചവും സ്വആലീക്ക് ജീവിതവുമായിരുന്നു. തറവാട് മഹിമയിലും വിരേതിഹാസങ്ങളിലുമായി ചില കാവ്യങ്ങളുമുണ്ട്.


 ▪️ഉർവ്വത്തു ബനു വർദിൻ്റെ ഖസ്വീദ المنتقيات ൽ എണ്ണപ്പെടാറുണ്ട്.


 ▪️ഉർവത്തു ബ്നു വർദിന്റെ ദീവാനിൻ്റെ ശർഹ് ابن جزار നിർവഹിച്ചിട്ടുണ്ട്.


 ▪️ഉർവ്വത്തു ബ്നു വർദിൻ്റെ ഖസ്വീദയിലെ റാവി ابن سكيت ആണ്. 


 ▪️മുആവിയ പറയുന്നു: ഉർവത്തു ബിനു വർദിന് ഒരു മകൻ ഉണ്ടായിരുന്നുവെങ്കിൽ എൻ്റെ മകളെ അവരിലേക്ക് വിവാഹം ചെയ്തുകൊടുക്കാൻ ഞാൻ ഇഷ്ടപ്പെടുമായിരുന്നു.


 ▪️അബ്ദുല്ലാഹിബ്നു മർവാൻ പറയുന്നു : ജനങ്ങളിൽ വെച്ച് ഏറ്റവും ഉദാരൻ ഹാതമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവൻ ഉർവ്വത്ത് ബ്നു വർദിനോട് അക്രമം ചെയ്തിരിക്കുന്നു. 


 ▪️ഉർവ്വത്തു ബ്നു വർദിൻ്റെ പദ്യശകലങ്ങൾ : 

 دَعيني لِلغِنى أَسعى فَإِنّي رَأَيتُ الناسَ شَرُّهُمُ الفَقيرُ وَأَبعَدُهُم وَأَهوَنُهُم عَلَيهِم وَإِن أَمسى لَهُ حَسَبٌ وَخيرُ

 🔴🔴🔴🔴

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...