ഖൻസാഅ് ( 575 - 645/646 )
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
▪️യഥാർത്ഥ പേര് :
تُمَاضِرُ بِنْتُ عَمْرِو بْنِ الْشريد السُّلَمِيَّة
തുമാളിർ ബിൻത് അംറ് ബ്നു ശ്ശരീദ് അസ്സുലമിയ്യ:
▪️ഖൻസാഅ് خنساء എന്ന് പേര് വരാൻ കാരണം അവരുടെ മൂക്ക് വലുപ്പത്തിൽ ചെറുതും മൂക്കിൻ്റെ അറ്റം ഉയർന്നതുമായിരുന്നു. ഇത് മൂക്കിൻ്റെ ഭംഗിയാണ്.
▪️സുലൈം ഗോത്രക്കാരിയായിരുന്നു.
▪️ഖൻസാഇൻ്റെ ഉപ്പ അംറും സഹോദരന്മാർ സ്വഖ്ർ , മുആവിയ صخر و معارية എന്നിവരും സുലൈം ഗോത്ര നേതാക്കന്മാരായിരുന്നു.
▪️പ്രശസ്ത കവിയും ജുശം പോരാളിയും ഹവാസിൻ ഗോത്ര തലവനുമായ ദുറൈദ് ബിനു സ്വിമ്മത്ത് വൃദ്ധനായിരിക്കെ ഖൻസാഇനെ വിവാഹ അന്വേഷണം നടത്തി. പക്ഷേ ഖൻസാഅ് നിരസിച്ചു. തൻ്റെ ഗോത്രത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കാനാണ് അവൾ തീരുമാനിച്ചത്.
▪️പിന്നീട് ഖൻസാഇന്റെ അമ്മാവന്റെ മകൻ റവാഹത്തു ബ്നു അബ്ദുൽ ഉസ്സയാണ് അവളെ വിവാഹം കഴിച്ചത്.
راوحة بن عبد العزى
അത് വല്ലാതെ നീണ്ടു പോയില്ലെങ്കിലും അതിലൊരു മകൻ (അബ്ദുല്ല ) ജനിച്ചിട്ടുണ്ട് .
▪️രണ്ടാമതായി ഖൻസാഇനെ വിവാഹം കഴിച്ചത് മിർദാസ് ബ്നു അബീ ആമിർ അസ്സുലമീ ആണ്.
مرداس بن أبي عامر السلمي
ഇതിൽ മൂന്ന് ആൺമക്കൾ പിറന്നു. സൈദ്, മുആവിയ, ഉമർ.
▪️ഖൻസാഅ് ശാരീരികമായും സാഹിത്യപരമായും അതീവ ഭംഗിയുള്ളവളായിരുന്നു.
▪️തൻ്റെ വീടിൻ്റെ നെടുംതൂണുകളായ രണ്ടു സഹോദരങ്ങളെ (സ്വഖർ, മുആവിയ ) മരണം തട്ടിയെടുത്തപ്പോൾ ഖൻസാഇന് അസഹ്യമായ ഖിന്നത ബാധിച്ചു. അവരിരുവരും വധിക്കപ്പെട്ടത് കിലാബ് യുദ്ധത്തിലാണ്.
▪️അവരെയോർത്ത് ഖൻസാഅ് ഒരുപാട് കണ്ണീരണിഞ്ഞു. അവർക്കു വേണ്ടി വികാരാധീതമായി വിലാപഗാനം പാടി.
വിശിഷ്യാ , സ്വഖറിനെ സ്മരിച്ചുകൊണ്ട്. കാരണം അദ്ദേഹം നന്നായി സുകൃതം ചെയ്യുന്നയാളും ദയാലുവും ധൈര്യശാലിയുമായിരുന്നു.
▪️പിന്നീടാണ് അവളുൾപ്പെടെ സുലമീ ഗോത്രം മുത്ത് നബി (സ) യുടെ സവിധത്തിലെത്തുന്നത്. തദനന്തരം ഖൻസാഅ് ഇസ്ലാം സ്വീകരിച്ചു. പിന്നീട് നബി സവിധത്തിൽ അതിഗംഭീരമായി പാടി. ഇത് കേട്ട് മുത്ത് നബി (സ)
هيه يا خناس !!!
എന്നു വിളിച്ചു അഭിനന്ദിച്ചു.
▪️സഹോദരനായ സ്വഖറിനെയോർത്ത് (صخر) കരഞ്ഞു കരഞ്ഞു ഖൻസാഇൻ്റെ കണ്ണു വെളുത്തിരുന്നു.
▪️ഖൻസാഅ് ഉമർ (റ) നോട് പറഞ്ഞു.
كانت أبكى له من الثأر ، وأنا اليوم أبكى له من النار.
ഞാൻ സ്വഖറിനു വേണ്ടി കരഞ്ഞിരുന്നത് അവൻ്റെ പ്രതിക്രിയക്ക് വേണ്ടിയായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ അവനു വേണ്ടി കരയുന്നത് നരകമോചനത്തിനു വേണ്ടിയാണ്.
▪️ഖൻസാഅ് വാർദ്ധക്യത്തിൽ അല്ലാഹുവിന്റെ ഔദാര്യത്തിൽ സംതൃപ്തയായി ജീവിച്ചു.
▪️ഖാദിസിയ്യ യുദ്ധത്തിനു വേണ്ടി തൻ്റെ നാലു മക്കളെയും ഖൻസാഅ് താത്പര്യപൂർവ്വം പറഞ്ഞയച്ചു. അവർ നാൽവരും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.
▪️ഇതറിഞ്ഞ ഖൻസാഇൻ്റെ പ്രതികരണം ശ്രദ്ധേയമാണ് :
الحمد لله الذي شرفني بقتلهم، و أرجو أن يجمعني بهم في مستقر رحمته.
അവരുടെ രക്തസാക്ഷിത്വം കൊണ്ട് എന്നെ ആദരിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും. എന്നെയും അവരെയും അല്ലാഹു അവൻ്റെ കാരുണ്യസങ്കേതത്തിൽ ഒരുമിച്ചു കൂട്ടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
▪️ഖൻസാഇൻ്റെ കവിതയിൽ വിലാപവും അഭിമാനബോധവും മികച്ച് നിൽക്കുന്നു. ( الفخر و الرثاء).
▪️തൻ്റെ സഹോദരങ്ങളുടെ വധത്തിനു മുമ്പ് രണ്ടു മൂന്ന് മാത്രമാണ് ഖൻസാഅ് പാടിയത്. അവരിരുവരും വധിക്കപ്പെട്ടപ്പോൾ കണ്ണുകളിൽ നിന്ന് കണ്ണുനീരും ഹൃദയത്തിൽ നിന്ന് കവിതയും അണപൊട്ടിയൊഴുക്കുകയും ചെയ്തു.
▪️മുആവിയ ഖൻസാഇൻ്റെ ഉമ്മയും ഉപ്പയുമൊത്ത സഹോദരനും സ്വഖർ ഉപ്പയൊത്ത സഹോദരനുമാണ്.
▪️കിലാബ് യുദ്ധത്തിൽ അബൂ സൗർ അൽഅസദീയുടെ കുത്താണ് സ്വഖറിനേറ്റത്.
أبو ثور الأسدي
▪️മുആവിയ വധിക്കപ്പെട്ടത് ഹാശിമിൻ്റെയും സൈദിൻ്റെയും കരങ്ങളാലാണ് .
هاشم و زيد المريان
▪️സ്വഖറിൻ്റെ നിര്യാണമാണ് ഖൻസാഇനെ അതീവ ദുഃഖിതയാക്കിയത്. കാരണം ഒന്നാം വിവാഹത്തിൻ്റെ സാമ്പത്തിക ബാധ്യത പരിഹരിച്ചത് അദ്ദേഹമാണ്.
▪️ഖൻസാഇനെ പോലോത്ത ഒരു കവയിത്രി അവർക്ക് മുമ്പും ശേഷവും ഉണ്ടായിട്ടില്ല എന്നാണ് റാവിമാരുടെ ഏകസ്വരം.
▪️നാബിഗ ഖൻസാഇനെ ക്കുറിച്ച് പറഞ്ഞത് :
إنها أشعر الجن و الإنس.
തീർച്ചയായും ജിന്നു-മനുഷ്യ വർഗങ്ങളിൽ വെച്ച് ഏറ്റവും കവിതാപാടവമുള്ളത് ഖൻസാഇനാകുന്നു.
▪️ഉക്കാളിൽ വെച്ച് ഖൻസാഇൻ്റെ കവിത കേട്ട നാബിഗ ഖൻസാഇനോട് പറഞ്ഞത് :
لولا أن هذا الأعمى
- أعشى- لفضلتك على شعراء هذا الموسم.
ഈ അന്ധൻ ( അഅ്ശാ) കവിതാലാപനത്തിലില്ലായിരുന്നെങ്കിൽ നിങ്ങളെ ഈ സീസണിൽ കവികളിൽ വെച്ച് ശ്രേഷഠയായി ഞാൻ തെരഞ്ഞെടുക്കുമായിരുന്നു.
▪️ഒരിക്കൽ ബശ്ശാർ ബ്നു ബർദ് പറഞ്ഞു : സ്ത്രീകൾ കവിത ആലപിക്കുമ്പോഴൊക്കെയും അതിൽ പോരായ്മകൾ സംഭവിക്കാറുണ്ട്.
ആ സമയം അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ഖൻസാഇൻ്റെ കവിതയും ഇപ്രകാരം തന്നെയാണോ ?
അപ്പോൾ ബശ്ശാർ പ്രതികരിച്ചു : അല്ല, ഖൻസാഅ് പുരുഷന്മാരെക്കാൾ അതിജയിച്ചിരിക്കുന്നു.
▪️ഖൻസാഇൻ്റെ വഫാത്ത് ഹി 24 ൽ ഉസ്മാൻ (റ) ൻ്റെ ഭരണത്തിൻ്റെ തുടക്കത്തിലാണ്.
▪️ഒരിക്കൽ കവിയായ ജരീറിനോട് ചോദിക്കപ്പെട്ടു : ജനങ്ങളിൽ വച്ച് ഏറ്റവും കവിതപാടവമുള്ള വ്യക്തി ആരാണ് ? . അപ്പോൾ ജരീറിന്റെ മറുപടി ഇപ്രകാരമായിരുന്നു : ഖൻസാഅ് ഇല്ലായിരുന്നുവെങ്കിൽ ഞാൻ തന്നെയായിരുന്നേനെ .
▪️ഖൻസാഇൻ്റെ ശ്രദ്ധേയ വരികൾ
أَعَينَيَّ جودا وَلا تَجمُدا
أَلا تَبكِيانِ لِصَخرِ النَدى
وَإِنَّ صَخراً لَوالِينا وَسَيِّدُنا
وَإِنَّ صَخراً إِذا نَشتو لَنَحّارُ
وَإِنَّ صَخراً لَمِقدامٌ إِذا رَكِبوا
وَإِنَّ صَخراً إِذا جاعوا لَعَقّارُ.
🔴🔴🔴🔴
No comments:
Post a Comment