🟤 പൂർണ്ണനാമം :
أبو عقبة / أَبُو اَلْمِضْرَبِ كَعْب بْنْ زُهَيْرْ بْنْ أَبِي سُلْمَى اَلْمَزْنِي اَلْمُضَرِيَّ
🟤 മാതാവ് :
كبشة بنت عمار
🟤 ഉമ്മയുടെ ഗോത്രമായ ഗത്ഫാനിലാണ് കഅബ് വളർന്നത്.
അദ്ദേഹം نائب الصادق എന്നപേരിൽ അറിയപ്പെട്ടു.
🟤 തൻ്റെ ചെറുപ്പത്തിൽ ഉപ്പയുടെ കന്നുകാലികളെ അദ്ദേഹം മേക്കാറുണ്ടായിരുന്നു.
🟤 അദ്ദേഹത്തിന് الكميت എന്നു പേരുള്ള ഒരു കുതിര ഉണ്ടായിരുന്നു. വേഗതയിലും ഭംഗിയിലും അത് മുൻപന്തിയിലായിരുന്നു .
🟤 ഹിജ്റ എഴാം വർഷത്തിന് തൊട്ടുമുമ്പ് തൻ്റെ സഹോദരനായ ബുജൈർ ഇസ്ലാം സ്വീകരിക്കുകയും ഹുനൈൻ , ത്വാഇഫ് , ഫത്ഹു മക്ക എന്നിവയിൽ പങ്കെടുക്കുകയും ചെയ്തപ്പോഴും കഅബ് ഇസ്ലാമിനെയും മുത്ത് നബിയെയും ആക്ഷേപിച്ച് നടക്കുകയായിരുന്നു. ഇതു കാരണം നബി (സ) അദ്ദേഹത്തിന്റെ രക്തത്തിന് പവിത്രതയില്ലെന്ന് പ്രഖ്യാപിച്ചു. അങ്ങനെ കഅബ് മുസൈനയിലേക്ക് ഒളിച്ചോടി.
🟤 പിന്നീട് അദ്ദേഹം മുത്ത് നബി (സ) യെ പ്രകീർത്തിച്ച് ഒരു കാവ്യമെഴുതി (ബാനത് സുആദ്) അബൂബക്കർ (റ) മുഖേന അതീവരഹസ്യമായി തിരുസവിധത്തിലെത്തി.
🟤 തിരുസന്നിധിയിൽ പ്രസ്തുത കാവ്യമാലപിച്ചു അദ്ദേഹം തൻ്റെ ഇസ്ലാമാശ്ലേഷണം പരസ്യമാക്കി. 630 ലായിരുന്നു അത്.
🟤 ഹിജ്റ ഒമ്പതാം വർഷത്തിലാണ് കഅബ് (റ) ഇസ്ലാമിലേക്ക് കടന്നുവന്നത്.
🟤 ഔസ്-ഖസ്റജ് എന്നിവർക്കിടയിലുള്ള സാഹിത്യ സംഘട്ടനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം അവശേഷിച്ച നാളുകൾ ചെലവഴിച്ചു .
🟤 ഹിജ്റ 24 , 662 വർഷത്തിലാണ് കഅബിൻ്റെ (റ) വഫാത്ത്.
🟤 അദ്ദേഹത്തിന്റെ കവിതകളിൽ
فخر ، غزل ، مدح ، رثاء ، هجاء
എന്നിവയെല്ലാം ഉണ്ടായിരുന്നു.
🟤 കഅബ് (റ) ൻ്റെ ഏതാനും കവിതകൾ മാത്രമേ നമുക്ക് ലഭ്യമായിട്ടുള്ളൂ.
🟤 മുത്ത് നബിയെ (സ) ആക്ഷേപിച്ച വരികൾ :
أَلا أَبلِغا عَنَي بُجَيراً رِسالَةً
فَهَل لَكَ فيما قُلتَ بِالخَيفِ هَل لَكا
شَرِبتَ مَعَ المَأمونِ كَأساً رَوِيَّةً
فَاِنهَلَكَ المَأَمونُ مِنها وَعَلَّكا
وَخالَفَت أَسبابَ الهُدى وَتَبِعتَهُ
فَاِنهَلَكَ المَأَمونُ مِنها وَعَلَّكا
عَلى خُلُقٍ لَم تُلفِ أُمّاً وَلا أَباً
عَلَيهِ وَلَم تُدرِك عَلَيه أَخاً لَكا
🟤 നബി (സ) യെയും ഇസ്ലാമിനെയും മുസ്ലിം സ്ത്രീകളെയും അദ്ദേഹം നന്നായി ആക്ഷേപിച്ചിരുന്നു.
🟤 ബാനത്ത് സുആദ് :
58 ബൈത്ത്
ലാമിയത്ത്
ബഹ്റുൽ ബസീത്വ്
ഈ കവിത തുടങ്ങുന്നത് കാമുകിയായ സുആദയെ പരാമർശിച്ചു കൊണ്ടാണ്. അതിനുശേഷം ഒട്ടകത്തിന്റെ വിശേഷണങ്ങളിലേക്ക് കടക്കുന്നുണ്ട്. പിന്നീട് നബി (സ) യെ പ്രകീർത്തിച്ചു പാടുന്നു. അവസാനം ഖുറൈശികളായ മുഹാജിരീങ്ങളെ സംബന്ധിച്ചും പാടുന്നുണ്ട്.
പ്രാരംഭ വരികൾ :
بانَت سُعادُ فَقَلبي اليَومَ مَتبولُ
مُتَيَّمٌ إِثرَها لَم يُجزَ مَكبولُ
وَما سُعادُ غَداةَ البَينِ إِذ رَحَلوا
إِلّا أَغَنُّ غَضيضُ الطَرفِ مَكحولُ
هَيفاءُ مُقبِلَةً عَجزاءُ مُدبِرَةً
لا يُشتَكى قِصَرٌ مِنها وَلا طولُ
إنَّ الـرسـولَ لسَـيْـفٌ يُستـضـاءُ بِـــهِ
مُـهَـنَّــدٌ مِــــن سُــيـــوفِ اللهِ مَـســلــولُ
ഈ വരിയെത്തിയപ്പോൾ മുത്ത് നബി (സ) തന്റെ പുതപ്പെടുത്ത് കഅബ് (റ) നെ പുതപ്പിച്ചു. ഇതിനാൽ ഈ കാവ്യം പുതപ്പ് എന്നർത്ഥം വരുന്ന ബുർദ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
🟤 പ്രശസ്ത കവികൾ കഅബിൻ്റെ (റ) ഈ കാവ്യത്തിന് വ്യാഖ്യാനവും തഖ്മീസും എഴുതിയിട്ടുണ്ട് .
🟤 ഇബ്നു ഹിശാം , തിബ്‌രീസി, ബാഖൂരി , ഇബ്നു ദുറൈദ് എന്നിവരാണ് ബാനത് സുആദക്ക് പ്രശസ്തമായ വ്യാഖ്യാനങ്ങൾ രചിച്ചത്.
🟤 ബെർലിൻ, ബൈറൂത്ത്, കോൺസ്റ്റാന്റിനോപ്പിൾ, പാരിസ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഒന്നിലധികം തവണ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
🟤 വിവിധ ഭാഷകളിലേക്ക് ഇത് വിവർത്തനവും ചെയ്യപ്പെട്ടിട്ടുണ്ട്.
🟤 കഅബ് (റ) ന് മുത്തുനബി പുതപ്പിച്ച പുതപ്പ് വളരെക്കാലം കഴിഞ്ഞ് മുആവിയ (റ) 40000 ദർഹമിന് വാങ്ങി.
🟤 മുആവിയ (റ) ൻ്റെ കാലം കഴിഞ്ഞ് ഖുലഫാക്കൾ ആ പുതപ്പ് രണ്ടു പെരുന്നാളുകളിൽ ധരിച്ചിരുന്നുവെന്നും കാണാം.
🌑🟤🌑🟤🌑🌑🌑🟤
No comments:
Post a Comment