ഹസ്സാനു ബ്നു സാബിത് (റ)
🔴🔴🔴🔴🔴🔴🔴🔴🔴🔴
▪️പൂർണ്ണനാമം :
أبو الوليد /أبو الحسام حسان بن ثابت بن المنذر الخزرجي.
▪️ഹിജ്റക്ക് 60 വർഷം മുമ്പ് യസ്‌രിബിലാണ് ഹസ്സാനു ബ്നു സാബിതിന്റെ ജനനം . അതായത് മുത്ത് നബി (സ) യുടെ ജനനത്തിന് 8 വർഷം മുമ്പ്.
▪️ബനു നജ്ജാറിലെ ഖസ്‌റജ് ഗോത്രത്തിൽ പെട്ടയാളാണ്.
▪️ഹസ്സാനു ബ്നു സാബിത് (റ) മുഖള്റമൂൻ കവികളിൽ പെട്ട പ്രധാനിയാണ്.
الشعراء المخضرمون
▪️ജാഹിലിയ കാലഘട്ടത്തിലും ഇസ്ലാമിക കാലഘട്ടത്തിലും ജീവിക്കുകയും കവിത എഴുതുകയും ചെയ്ത കവികളാണ് മുഖള്റമൂൻ കവികൾ.
▪️ഹസ്സാൻ (റ) കവിയും ചരിത്രകാരനുമാണ്.
▪️പിതാവ് :
ثابت بن منذر
മാതാവ് :
فريعة بنت خالد
▪️ഭാര്യ : سيرين بنت شمعون
മാരിയത്തിൽ ഖിബ്ത്വിയുയുടെ സഹോദരി സീരീൻ ബിൻത് ശംഊൻ ആണ് ഭാര്യ.
▪️ഹസ്സാൻ (റ) ജാഹിലിയ്യാ കാലഘട്ടത്തിൽ ഗസ്സാൻ രാജാക്കന്മാരെക്കുറിച്ചും ഹീറാ രാജാക്കന്മാരെക്കുറിച്ചുമാണ് കൂടുതൽ കവിത ആലപിച്ചത്.
▪️ജാഹിലിയ്യ കാലഘട്ടത്തിലെ പ്രമുഖ കവിയും കവികൾക്കിടയിൽ തീർപ്പുകൽപ്പിക്കാൻ ശേഷിയുണ്ടായിരുന്ന നാബിഗത്തു ദുബ്യാനിയുമായി ഹസ്സാൻ (റ) ന് അടുത്ത ബന്ധം ഉണ്ടായിരുന്നു.
▪️ആദ്യകാലത്തിൽ മഹാൻ്റ കവിത കൂടുതലും ആക്ഷേപഹാസ്യങ്ങളായിരുന്നു.
വളരെ മാരകമായിരുന്നു കവിതാവാക്കുകൾ.
▪️എത്രത്തോളമെന്നു വെച്ചാൽ , ഹസ്സാൻ (റ) ൻ്റെ ആക്ഷേപഹാസ്യങ്ങളടങ്ങിയ കവിതയെങ്ങാനും സമുദ്രത്തിൽ കലർത്തിയാൽ സമുദ്രജലം ഒന്നാകെ ആക്ഷേപഹാസ്യങ്ങളാകുമെന്നു വരെ പറയപ്പെട്ടിട്ടുണ്ട്.
▪️ഇസ്ലാമിൽ പ്രവേശിച്ച ശേഷം മുത്ത്നബി (സ) യെ പ്രകീർത്തിക്കാനും നബി (സ) ക്കെതിരെ വരുന്ന ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും ഉരുളയ്ക്കുപ്പേരി കൊടുക്കാനുമാണ് മുഖ്യമായും ഹസ്സാൻ (റ) കവിത പാടിയത്.
▪️അബൂ ഉബൈദ എന്നവർ പറയുന്നു : ഹസ്സാൻ (റ) മൂന്നു കാര്യങ്ങൾ കൊണ്ടാണ് ഇതര കവികളിൽ നിന്ന് ശ്രേഷഠനാകുന്നത്. ഒന്ന്: ജാഹിലിയ്യ കാലഘട്ടത്തിൽ ഹസ്സാൻ (റ) അൻസാരികളുടെ കവി ആയിരുന്നു. രണ്ട് : പ്രവാചക കാലഘട്ടത്തിൽ ഹസ്സാൻ (റ) പ്രവാചകന്റെ കവിയായിരുന്നു. മൂന്ന് : ഇസ്‌ലാമിക കാലഘട്ടത്തിൽ യമനുകാരുടെ കവിയായിരുന്നു.
▪️ഹസ്സാൻ (റ) ൻ്റെ റാവി അബൂ സഈദ് ആയിരുന്നു.
أبو سعيد السكري
▪️ഹസ്സാൻ (റ) ൻ്റെ റാവി അബൂ സഈദ് ആയിരുന്നു.
أبو سعيد السكري
▪️മുസ്ലിംകൾ മദീനയിലേക്ക് പലായനം ചെയ്തപ്പോഴാണ് മഹാൻ ഇസ്‌ലാം ആശ്ലേഷിച്ചത്.
▪️മുസ്ലിംകൾ മദീനയിലേക്ക് പലായനം ചെയ്തപ്പോഴാണ് മഹാൻ ഇസ്‌ലാം ആശ്ലേഷിച്ചത്.
▪️മുഖൗഖിസ് രാജാവ് മുത്ത് നബിക്ക്(സ) ഹദ്‌യയായി നൽകിയ ഖിബ്തിയ്യക്കാരിയെ നബി (സ) ഹസ്സാൻ (റ) ന് നൽകുകയും മഹാനവർകൾ അവളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
▪️നബി (സ്വ) യെ ആക്ഷേപിച്ചിരുന്ന
عبدالله بن الزبعري،أبو سفيان بن الحارث ، عمرو بن العاص
എന്നിവർക്ക് മറുപടിക്കവിത ആലപിച്ചിരുന്നു ഹസ്സാൻ (റ).
▪️നബി (സ) യുടെ കൂടെ ഒരു ധർമ്മസമരത്തിലും ഹസ്സാൻ (റ) പങ്കെടുത്തിട്ടില്ല.
▪️ഖസ്റജ് ഗോത്രക്കാരുടെ കവിയായിരുന്നു ഹസ്സാൻ (റ)
▪️ഖസ്റജ് ഗോത്രക്കാരുടെ കവിയായിരുന്നു ഹസ്സാൻ (റ)
▪️ഔസ്- ഖസ്റജ് എന്നീ ഗോത്രങ്ങൾക്കിടയിലുള്ള യുദ്ധത്തിൽ ഖസ്റജ് ഗോത്രക്കാരുടെ ജിഹ്വയുമായിരുന്നു ഹസ്സാൻ (റ).
▪️മദ്ഹ് , ഹിജാഅ് , റസാഅ് , ഗസൽ, ഖമ്ർ, ഹമാസഃ എന്നിവകളിലായിരുന്നു അവിടുത്തെ കവിതകൾ.
▪️ഇസ്ലാം പുൽകിയതിനു ശേഷം മഹാനവർകൾ ആക്ഷേപകാവ്യങ്ങൾ വർജിക്കുകയും തിരുകീർത്തനങ്ങളും മറ്റുമായി മുന്നേറുകയും ചെയ്തു.
▪️ഹസ്സാൻ (റ) ൻ്റെ കവിതകളിൽ ഖുർആ നോദ്ധരണികളും ഇസ്ലാമിക ശൈലീപ്രയോഗങ്ങളും നന്നായി ദർശിക്കാം.
▪️ആദ്യമായി തിരുനബി കീർത്തനങ്ങളിലുള്ള കവിതാശകലങ്ങൾ ആലപിക്കലോടുകൂടി ഹസ്സാൻ (റ) رأس البديعيين എന്ന പേരിലറിയപ്പെട്ടു.
▪️മഹാനായ ഹസ്സാൻ (റ) ഒരുപാട് കാലം ജീവിച്ചു. ജീവിതത്തിന്റെ സായാഹ്നഘട്ടത്തിൽ അന്ധത ബാധിക്കുകയും ചെയ്തു.
▪️60 വർഷം ജാഹിലിയ്യത്തിലായും 60 വർഷം ഇസ്ലാമിലായിട്ടും ജീവിച്ചു.
▪️ഹസ്സാൻ (റ) 674 ൽ വഫാത്തായി. നൂറിലേറെ വർഷങ്ങൾ ജീവിച്ചു
▪️അലീ (റ) ൻ്റെ കാലഘട്ടത്തിലാണ് മഹാനവർകളുടെ വഫാത്ത്.
▪️ഹസ്സാൻ (റ) ൻ്റെ ദീവാനിന് ശർഹു നിർവ്വഹിച്ചത് അബ്ദുറഹ്മാൻ അൽബർഖൂഖിയും ശുക്‌രി അൽ മാലികിയുമാണ്.
▪️ഹസ്സാൻ (റ) ജാഹിലിയ്യത്തിൽ കവിത കൊണ്ട് ശോഭിക്കുകയും ഇസ്ലാമിൽ മഹാൻ്റെ കവിതകൾ വീണുപോവുകയും ചെയ്തുവെന്ന് അസ്മഈ നിരൂപിക്കുന്നുണ്ട്.
▪️ഞാൻ നിന്നെക്കാളും നിൻ്റെ പിതാവിനെക്കാളും മികച്ച കവിയാണ് എന്ന് ഹസ്സാൻ (റ) നാബിഗയോട് പറയുന്നുണ്ട്.
▪️മുഹമ്മദ് നബി (സ) യെ ധാരാളമായി കവിത കൊണ്ട് ആക്ഷേപിച്ചിരുന്ന ജനങ്ങളെ കവിത കൊണ്ട് തിരിച്ച് ഹസ്സാൻ (റ) പ്രതിരോധിച്ചു. നബിയെ ദ്രോഹിച്ചിരുന്നത് നബിയുടെ തന്നെ കുടുംബമായിരുന്നു. അവർക്കെതിരെ കവിത ചൊല്ലുമ്പോൾ നബി(സ) ചോദിച്ചു: താങ്കൾ എങ്ങനെ അവർക്കെതിരെ കവിത എഴുതും? ഞാൻ അവരിൽ പെട്ടവനല്ലേ? അപ്പോൾ ഹസ്സാൻ (റ) മറുപടി പറഞ്ഞു: കുഴച്ച മാവിൽനിന്നു മുടി നീക്കം ചെയ്യുന്നത് പോലെ താങ്കളെ ഞാൻ നീക്കം ചെയ്യും. അദ്ദേഹത്തിന്റെ വാക്കുകൾ ഇരുളിന്റെ കഴുത്തിൽ അമ്പുപോലെ പതിച്ചു. ശത്രുക്കൾക്ക് ആ വരികൾ കുറച്ചൊന്നുമല്ല അസ്വസ്ഥതയുണ്ടാക്കിയത്. ഇസ്ലാം സ്വീകരിച്ചതോടെ ഹസ്സാൻ (റ) ൻ്റെ കവിതയെഴുത്ത് കുറഞ്ഞു.
▪️ അറുപതാം വയസ്സിൽ മുസ്‍ലിമായ ഹസ്സാൻ (റ) ന് ഇസ്‍ലാമിന് വേണ്ടിയുള്ള യുദ്ധങ്ങളിലോ മറ്റ് കായികക്ഷമത അനിവാര്യമായ രംഗങ്ങളിലോ പങ്കെടുക്കാൻ ആരോഗ്യകാരണങ്ങളാല്‍ സാധ്യമായിരുന്നില്ല. ഒരു യുദ്ധത്തിൽ പോലും പങ്കെടുത്തിരുന്നില്ലെങ്കിലും യുദ്ധപോരാളികൾക്ക് വീറും വാശിയും വർദ്ധിപ്പിക്കാനുതകുന്ന കവിതകൾ പാടി ഹസ്സാൻ (റ) തന്റെ ദൗത്യം കൃത്യമായി നിർവഹിച്ചിരുന്നു.
▪️പ്രവാചകന്റെ ആസ്ഥാന കവിയായി സ്ഥാനക്കയറ്റം കിട്ടിയ ഹസ്സാൻ(റ)ന് കവിത പാടാനായി മാത്രം തിരുനബി(സ) തങ്ങൾ മദീനാപള്ളിയിൽ ഒരു മിംബർ തന്നെ പണികഴിപ്പിച്ചിരുന്നു.
▪️ഖന്ദഖ് യുദ്ധം നടക്കുന്ന സമയം. മുസ്ലിംകളുടെ അഭിമാനം ആര് സംരക്ഷിക്കുമെന്ന (കവിത ചൊല്ലി കൊണ്ട്) തിരുനബിയുടെ ചോദ്യത്തിന് സ്വഹാബികളിലെ കവികളായിരുന്ന കഅ്ബ്(റ)വും ഇബ്നു റവാഹ(റ)യും തങ്ങൾ ചെയ്യാമെന്ന് പ്രത്യുത്തരം നൽകി. എന്നാൽ നിങ്ങൾ കവിത ഏറ്റവും ഭംഗിയാക്കുമോ എന്ന് പ്രവാചകൻ ചോദിച്ചപ്പോൾ ഹസ്സാൻ(റ) പറഞ്ഞു: എന്നാൽ ഞാൻ കവിത പാടാം നബിയേ. അതിനു തിരുനബി കൊടുത്ത മറുപടി ഇപ്രകാരായിരുന്നു: നീ അവരെ ( മുശ്‍രികീങ്ങളെ) ആക്ഷേപിച്ചുകൊള്ളൂ ഹസ്സാൻ, നിശ്ചയം അവരുടെ മേൽ നിനക്ക് ജിബ്രീലിന്റെ സഹായം ഉണ്ടാകും. അത്തരം ദൈവിക സഹായത്തിന്റെ മാസ്മരികത അവിടുത്തെ കവിതകളിൽ പ്രകടമായിരുന്നു എന്നതാണ് വസ്തുത.
▪️പ്രവാചകനെ പ്രകീർത്തിച്ച് ഒരുപാട് പാടിയ ഹസ്സാൻ (റ)ന്റെ പല വരികളും പ്രശസ്തമാണ്. വ അഹ്സനു മിൻക ലം തറ ഖത്തു അയ്‌നീ, എന്നു തുടങ്ങുന്ന നാലു വരിക്കവിത ലോകം കണ്ടതിൽ തന്നെ ഉപമകളില്ലാത്ത വിധം ഹസ്സാൻ(റ) തീർത്ത പ്രവാചക മദ്ഹിന്റെയും അനുരാഗത്തിന്റെയും പര്യായമാണ്.
▪️പ്രവാചക പ്രകീര്‍ത്തനവും ഖുറൈശീ (മുശ്രിക്കുകൾ) ആക്ഷേപവും ഒരുമിച്ചാലപിച്ചിരുന്ന ഹസ്സാൻ(റ) നോട് ഒരിക്കൽ നബി(സ്വ) ഇങ്ങനെ ചോദിച്ചു: നീ എങ്ങനെയാണ് ഖുറൈശികളെ ആക്ഷേപിക്കുക, ഞാനും അവരിൽപെട്ടവനല്ലെ. അതിനുള്ള ഹസ്സാന്റെ മറുപടി ഇപ്രകരമായിരുന്നു: അല്ലാഹുവിന്റെ റസൂലേ, ഗോതമ്പ് മാവിൽ നിന്ന് മുടി വേർതിരിക്കുന്നത് പോലെ ഖുറൈശീ ബഹുദൈവാരാധികരിൽ നിന്ന് (അവർക്കെതിരിൽ ഉള്ള ആക്ഷേപങ്ങളിൽ നിന്ന് ) അങ്ങയെ ഞാൻ ഒഴിവാക്കും.
▪️ഹസ്സാൻ(റ) ൻ്റെ പ്രധാന വരികൾ
ألا أبـلغ أبا سفيـان عني
مغلـغلة فقد بـرح الخفـاءُ
بأن سيوفنا تركـتـك عبدًا
وعبد الدار سادتها الإمـاءُ
هجوتَ محمدًا فأجـبـتُ عنـه
وعند الـله فى ذلك الجزاء
🔴🔴🔴🔴
No comments:
Post a Comment