Friday, 28 June 2024

ശൻഫറ

🔴🔴🔴 

 الشعراء الصعاليك 

 ജാഹിലിയ്യ കാലഘട്ടത്തിലെ ഒരു കൂട്ടം ദരിദ്രരായ കവികളാണ് شعراء الصعاليك എന്ന പേരിൽ അറിയപ്പെടുന്നത്. യുദ്ധത്തിലൂടെയും കൊള്ളയിലൂടെയും പിടിച്ചുപറിയിലൂടെയുമാണ് അവർ ജീവിതം നയിച്ചത്. ആരുടെ മുമ്പിലും അവർ മുട്ടുമടക്കിയിരുന്നില്ല. അവർ നന്നായി ഓടുന്നവരും കായബലമുള്ളവരുമായിരുന്നു. സ്വആലീക്കുകാരുടെ ഓട്ടം പോലെ എന്നുതന്നെ ഉപമാലങ്കാരമായി പറയാറുണ്ടായിരുന്നു.

 تأبط شرا 
 الشنفري
 عروة بن الورد


 🔴🔴🔴 🔴🔴🔴🔴🔴🔴🔴
 ശൻഫറ (മരണം : 510 / 525)
 🔴🔴🔴🔴🔴🔴🔴 


 ▪️യഥാർത്ഥ നാമം : 
 ثابت بن أواس الأزدي


 ▪️അസദ് أزد ഗോത്രത്തിലാണ് ജനിച്ചതെങ്കിലും വളർന്നത് ഫഹം فهم ഗോത്രത്തിലാണ്. ജനിച്ച ഗോത്രമായ അസദുകാർ ശൻഫറയുടെ പിതാവിനെ കൊന്ന കാരണത്താലാണ് ഫഹം ഗോത്രത്തിലേക്ക് മാറിയത്.


 ▪️ ഇദ്ദേഹം അസ്ലിയായി യമനിയ്യാണ്. 


 ▪️ശൻഫറ എന്നത് ലഖബ് അലമാണ്. 


 ▪️ശൻഫറയും സ്വആലീക്ക് കവികളിൽ പെട്ടയാളാണ്. മോഷണവും പിടിച്ചുപറിയുമൊക്കെയായി ജീവിതം നയിച്ചു.


 ▪️ശൻഫറ എന്ന പദത്തിൻ്റെ അർത്ഥം خليط الشفاة എന്നാണ്.


 ▪️പരുക്കൻ ചുണ്ടുകളുണ്ടായതു കാരണമാണ് ശൻഫറ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.


 ▪️അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേര് ഉമൈമ എന്നാണ്.


 ▪️ഇദ്ദേഹം الطبقة الثالثة യിൽ പെട്ട കവിയാണ് 


 ▪️ശൻഫറയുടെ അപരനാമങ്ങൾ 
 ابن الصحراء ابن الطبيعة العربية البدوية

 ▪️ശൻഫറയെ സ്വആലീക്കിലേക്ക് വഴി നടത്തിയത് തഅബ്ബത ശർറയാണ്.

 ▪️തൻ്റെ പിതാവിനെ കൊന്നതിനു പകരം ബനൂ സലാമാൻ ഗോത്രത്തിലെ നൂറുപേരെ താൻ വധിക്കുമെന്ന് ശൻഫറ ശബദം ചെയ്തിട്ടുണ്ടായിരുന്നു.

 ▪️അങ്ങനെ 99 പേരെ അദ്ദേഹം വധിച്ചു കളഞ്ഞു. ശേഷം അവർ ശൻഫറയെ തന്ത്രപൂർവ്വം പിടികൂടി. ശേഷം ബനൂ സലാമാൻ بنو سلامان ഗോത്രത്തിലെ അസദു ബ്നു ജാബിർ أسد بن جابر എന്ന വ്യക്തി ശൻഫറയെ കൊന്നു. അങ്ങനെ ശൻഫറയുടെ മൃതദേഹത്തിന് അരികിലൂടെ അവരുടെ കൂട്ടത്തിൽപ്പെട്ട ഒരു വ്യക്തി നടന്നുപോകവേ, മരിച്ചിട്ടും ശൻഫറയോടുള്ള അരിശം തീരാത്തത് കൊണ്ട് തലയോടിൽ ആഞ്ഞു ചവിട്ടി. ചവിട്ടിന്റെ ആഘാതം കാരണം തലയോടിൽ നിന്നുള്ള ഒരു എല്ലിൻമുന ഇയാളുടെ കാലിൽ തറച്ചു. അതു നിമിത്തം ഈ വ്യക്തിയും മരണപ്പെട്ടു. അങ്ങനെ ശൻഫറയുടെ ശപഥം പോലെ വകവരുത്തിയവരുടെ എണ്ണം 100 തികഞ്ഞു.

 ▪️അദ്ദേഹത്തിന്റെ കവിതകളിൽ പോരാട്ടവീര്യവും അഭിമാനം പറച്ചിലുകളും നിറയെ കാണാം.

 ▪️ശൻഫറയുടെ കവിതകളാണ് لامية العرب എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് البحر الطويل ൽ ആണ്. ഇതിൽ 68 വരികളുണ്ട്. 


 ▪️ശൻഫറയുടെ ലാമിയത്തുൽ അറബ് ردهوس എന്ന വ്യക്തി ഇംഗ്ലീഷ് ഭാഷയിലേക്ക് ട്രാൻസിലേറ്റ് ചെയ്തിട്ടുണ്ട്.


 ▪️ശൻഫറ അതിവേഗതയിൽ ഓടുമായിരുന്നു. കുതിരക്ക് പോലും അദ്ദേഹത്തിന്റെ ഒപ്പം എത്താൻ സാധിക്കാറില്ല എന്നൊക്കെ പറയപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ശൻഫറയെക്കാൾ വലിയ ഓട്ടക്കാരൻ എന്നൊക്കെ പറഞ്ഞ് ശൻഫറയെ ഉപമിച്ച്പറയാറുണ്ട്.


 ▪️നിങ്ങളുടെ കുട്ടികൾക്ക് ശൻഫറയുടെ ഖസ്വീദ പഠിപ്പിച്ചു കൊടുക്കൂ.... അതവർക്ക് ഉയർന്നസ്വഭാവം പകർന്നു കൊടുക്കും എന്ന് ഉമറു ബ്നുൽ ഖത്താബ് (റ) പറഞ്ഞിട്ടുണ്ട്. 


 ▪️ശൻഫറയുടെ ലാമിയത്തുൽ അറബിൻ്റെ لامية العرب തുടക്കം ഇങ്ങനെ : 


 أَقيموا بَني أُمّي صُدورَ مَطِيَّكُم فَإِنّي إِلى قَومٍ سِواكُم لأمْيَلُ



 🔴🔴🔴🔴

തഅബ്ബത ശർറ

🔴🔴🔴 الشعراء الصعاليك ജാഹിലിയ്യ കാലഘട്ടത്തിലെ ഒരു കൂട്ടം ദരിദ്രരായ കവികളാണ് شعراء الصعاليك എന്ന പേരിൽ അറിയപ്പെടുന്നത്. യുദ്ധത്തിലൂടെയും കൊള്ളയിലൂടെയും പിടിച്ചുപറിയിലൂടെയുമാണ് അവർ ജീവിതം നയിച്ചത്. ആരുടെ മുമ്പിലും അവർ മുട്ടുമടക്കിയിരുന്നില്ല. അവർ നന്നായി ഓടുന്നവരും കായബലമുള്ളവരുമായിരുന്നു. സ്വആലീക്കുകാരുടെ ഓട്ടം പോലെ എന്നുതന്നെ ഉപമാലങ്കാരമായി പറയാറുണ്ടായിരുന്നു. تأبط شرا الشنفري عروة بن الورد 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 തഅബ്ബത ശര്‍റ ( 530 ൽ മരണം) 🔴🔴🔴🔴🔴🔴🔴🔴 ▪️ യഥാർത്ഥനാമം : ثابت بن جابر بن سفيان الفهمي ▪️ത്വാഇഫിലാണ് ജനനം ▪️മാതാവ് ഉമൈമ / അമീന /ആമിന എത്യോപ്യക്കാരിയായതിനാൽ ഇദ്ദേഹവും കറുത്തവനായിരുന്നു . പിതാവ് ചെറുപ്പത്തിൽ തന്നെ മരിച്ചു. ശേഷം മാതാവിനെ വിവാഹം കഴിച്ചത് أبوبكر الهذلي ആയിരുന്നു. അദ്ദേഹവും സ്വആലീക്കിൽ പെട്ട ആളായിരുന്നു. ▪️സ്വആലീക്ക് കവികളിൽ ഏറ്റവും ഓട്ടമുള്ളത് ഇയാൾക്കായിരുന്നു. ▪️ഇയാൾ അപാര കള്ളനും എല്ലാം തകർത്ത് തരിപ്പണമാക്കി വിനാശം വിതക്കുന്നയാളുമായിരുന്നു. ▪️"തിന്മയെ കക്ഷത്ത് വെച്ചവൻ" എന്നർത്ഥം വരുന്ന تأبط شرا എന്ന പേരു വന്നതിനു പിന്നിൽ ഒരു സംഭവമുണ്ട്. ▪️ഒരിക്കൽ ഇദ്ദേഹം കത്തിയെടുത്ത് കക്ഷത്തിൽ തിരുകി വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇതുകണ്ട അദ്ദേഹത്തിൻ്റെ മാതാവ് അദ്ദേഹത്തെ ചോദ്യം ചെയ്തു. ശേഷം മാതാവ് പറഞ്ഞു: എന്തു തിന്മയാണ് അദ്ദേഹം കക്ഷത്തിൽ വച്ച് പോകുന്നത് എന്നെനിക്കറിയില്ല. ഇതു കാരണമാണ് അദ്ദേഹത്തിന് തിന്മ കക്ഷത്തു വെച്ചവൻ എന്ന പേരു ലഭിച്ചത്. ▪️പോരാട്ടങ്ങൾക്ക് പോകുമ്പോൾ വാൾ കക്ഷത്തുവെച്ച് പോകുന്നതിനാൽ തന്റെ മാതാവ് تأبط شرا എന്നു വിളിച്ചതാണതിനു കാരണമെന്നും പറയപ്പെടുന്നുണ്ട്. ▪️വിശന്നു കഴിഞ്ഞാൽ തടിച്ച മാനിനെ നോട്ടമിട്ട് അതിൻ്റെ പിന്നാലെ ഓടി അതിനെ കരവലയങ്ങളിലാക്കി ഭക്ഷിക്കുമായിരുന്നുവെന്ന് പറയപ്പെടുന്നു. അഥവാ വേട്ട മൃഗങ്ങളെ പോലും പിന്തുടർന്ന് പിടിച്ച് ഭക്ഷിക്കാൻ മാത്രം നന്നായി ഓട്ടം വശമുള്ളയാളായിരുന്നു എന്ന് ചുരുക്കം. ▪️530 ൽ ഹുദൈൽ എന്ന പ്രദേശത്ത് വെച്ചാണ് അദ്ദേഹം വധിക്കപ്പെട്ടത്. ശേഷം ഒരു ഗുഹയിലേക്ക് എറിയപ്പെട്ടു. ▪️അപാരമായ കാഴ്ചശക്തിയും കേൾവിശക്തിയുമുള്ള ആളായിരുന്നു തഅബ്ബത ശർറ . ▪️ശൻഫറയുടെ സഹോദരി പുത്രനാണ് തഅബ്ബത ശർറ . ശൻഫറ شنفرى യുടെ പേരിൽ ഒരു വിലാപകാവ്യം പാടിയിട്ടുണ്ട് تأبط شرا ▪️ഇദ്ദേഹവും أغربة العرب ൽ പെട്ടയാളാണ്. ▪️ശൻഫറയും അമ്ർ ബിനു ബുറാഖുമായിരുന്നു അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിമാർ. ▪️തഅബ്ബത ശർറയുടെ മുഅല്ലഖ بحر البسيط ൽ 26 വരികളിലായിട്ടാണ് . ▪️അദ്ദേഹത്തിൻറെ മിക്ക പരാക്രമങ്ങളും ഹുദൈൽ ഗോത്രത്തിലെ ബനൂ സ്വാഹിലക്കും കിനാന ഗോത്രത്തിലെ ബനൂ നഫാസക്കും എതിരെയായിരുന്നു. بنو صاهلة من قبيلة هذيل و بنو نفاثة من قبيلة كنانة. ▪️അദ്ദേഹത്തിൻ്റെ മിക്ക വരികളും തൻ്റെ ജീവിതാവസ്ഥയുടെയും തട്ടിപ്പുവെട്ടിപ്പുകളുടെയും വീരശൂരപരാക്രമങ്ങളുടെയും കഥനമാണ്. ▪️അദ്ദേഹത്തിൻ്റെ മുഅല്ലഖയിലെ പ്രഥമവരി : يا عيدُ ما لَكَ مِن شَوقٍ وَإيراقِ وَمَرِّ طَيفٍ عَلى الأَهوالِ طَرّاقِ

Thursday, 27 June 2024

അൻതറത്തു ബ്നു ശദ്ദാദ് അൽ അബസി

🔴🔴🔴🔴🔴🔴🔴🔴🔴 അൻതറത്തു ബ്നു ശദ്ദാദ് അൽഅബസി ( 525- 615) 🔴🔴🔴🔴🔴🔴🔴🔴🔴 ▪️പൂർണ്ണനാമം: أَبُو اَلْفَوَارِسْ عَنْتَرَة بْنْ شَدَّادْ بْنْ قُرَادِ اَلْعَبْسِيّ ▪️525 ൽ നജ്ദിലാണ് ജനനം. ▪️ സുബൈബ زبيبة എന്നു പേരുള്ള ഒരു അബ്സീനിയൻ അടിമ സ്ത്രീയായിരുന്നു അൻതറയുടെ മാതാവ്. ▪️അൻതറത്തു ബ്നു ശദ്ദാദിൻ്റെ കുൻയതു അലമുകൾ : أبو المغلس أبو المعايش أبو أوفى أبو الفوارس ▪️അറബികളുടെ കൂട്ടത്തിൽ ധീരകവികളിൽ പെട്ട പ്രശസ്തനായിരുന്നു അൻതറത്തു ബ്നു ശദ്ദാദ്. അദ്ദേഹത്തിന്റെ വീരേതിഹാസ കാവ്യങ്ങൾ പ്രസക്തമാണ്. ▪️മൂന്നു പേരടങ്ങിയ أغربة العرب ൽ പെട്ടയാളായിരുന്നു അൻതറ. മറ്റുള്ള രണ്ടുപേർ خفاف بن ندبة യും سليك بن سلك യുമായിരുന്നു. ▪️കാക്ക എന്നർത്ഥം വരുന്ന غراب എന്ന പദത്തിന്റെ ബഹുവചനമാണ് أغربة . അപ്പോൾ أغربة العرب എന്നാൽ അറബികളിലെ കാക്കകൾ എന്നാണർത്ഥം. മൂന്നു പേരിടങ്ങിയ ഇവർക്ക് ഇങ്ങനെ പേരു വെക്കാൻ കാരണം ഇവരുടെ കറുത്ത നിറം തന്നെയായിരുന്നു. ▪️പ്രസിദ്ധ യുദ്ധമായ داحس و الغبراء ൽ عبس ഗോത്രക്കാരുടെ തലവനായിരുന്നു അൻതറത്തു ബ്നു ശദ്ദാദ് അൽ അബസി. ▪️ഒട്ടകങ്ങളെ മേച്ച് നടക്കുന്ന ഒരു അടിമയായി നജ്ദിലാണ് അൻതറ വളർന്നത്. സ്വന്തം പിതാവും അമ്മാവന്മാരുമടക്കം ഏവരും നിന്ദ്യനായാണ് അൻതറയെ കണ്ടത്. ആരും ഒരു വിലയും കൽപ്പിക്കപ്പെടാത്ത അടിമകളുടെ കൂട്ടത്തിൽപ്പെട്ട ഒരു അടിമയായാണ് അദ്ദേഹം വളർന്നത്. കാരണം അന്ന് അറബികളുടെ സമ്പ്രദായം അങ്ങനെയായിരുന്നു. അടിമ സ്ത്രീകളിൽ കുട്ടികൾ ഉണ്ടായാൽ അവരെ അടിമകളായി കാണും. മാത്രമല്ല , വല്ല ധീര പ്രവർത്തനങ്ങളോ മേന്മകളോ കാണിച്ചാലല്ലാതെ സ്വന്തം പേരിലേക്ക് പോലും അവരെ ചേർത്തു വിളിക്കുമായിരുന്നില്ല. ഇതുപോലെ ദാഹിസ് വൽ അബ്റാഅ് യുദ്ധത്തിൽ വീരേതിഹാസം തീർത്തപ്പോഴാണ് അൻതറയെ സ്വന്തം പേരിലേക്ക് ചേർക്കാനും സ്വന്തം മകനായി പരിഗണിക്കാനും പിതാവായ ശദ്ദാദ് തയ്യാറായത്. ▪️ഒന്നിനും കൊള്ളാത്ത ഒരുത്തനായി ഗണിക്കപ്പെട്ടിരുന്ന അവസ്ഥയിൽ നിന്ന് മാറി സ്വപിതാവും തന്റെ കുടുംബവും അൻതറയെ പരിഗണിക്കാനിടയായ സംഭവം പ്രസ്താവ്യമാണ്. അബസ് ഗോത്രത്തിനെതിരെ ഒരു കൂട്ടം അറബികൾ പരാക്രമം അഴിച്ചുവിട്ടു. അവരുടെ ഒട്ടകങ്ങളെല്ലാം മോഷ്ടിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ അൻതറയോട് പിതാവായ ശദ്ദാദ് അവർക്കെതിരെ ചാടി വീഴാൻ അപേക്ഷിച്ചു. ഇതിനെ പരിഹാസ രൂപത്തിലാണ് അൻതറ മറുപടി കൊടുത്തത്. അദ്ദേഹം പറഞ്ഞു : അടിമക്ക് പോരാടാനൊന്നുമറിയില്ലല്ലോ.... അടിമക്ക് പാലു കറക്കാനും അകിടുകെട്ടാനുമൊക്കെയല്ലേ അറിയുക ?!! . ഇതിനുള്ള മറുപടി ആയിട്ടാണ് ശദ്ദാദ് മകനായ അൻതറയോട് പറഞ്ഞത് : നീ സ്വതന്ത്രനാണ്. അവർക്കെതിരിൽ പോരാടൂ ....... . ഇതു കേൾക്കേണ്ട താമസം അൻതറ പോർക്കളത്തിലേക്ക് ചാടി വീണ് ധീരമായി പോരാടി വിജയം വരിച്ചു. ഈ സംഭവം മുതലാണ് ശദ്ദാദ് തന്റെ പേരിലേക്കും വംശത്തിലേക്കും മകനായ അൻതറയെ ചേർത്തുവിളിച്ചത്. ▪️അൻതറയുടെ പിതൃവ്യൻ മാലിക്കിൻ്റെ മകളായ അബലയായിരുന്നു عبلة അൻതറയുടെ കാമുകി. കറുത്തവനായതുകൊണ്ട് തൻ്റെ മകളെ അൻതറക്ക് വിവാഹം കഴിച്ചു കൊടുക്കാൻ മാലിക്ക് തയ്യാറായില്ല. ▪️അൻതറയുടെ മുഅല്ലഖ കാമിൽ ബഹ്റിൽ മീമിയ്യായിട്ടായിരുന്നു. 79 വരിയുണ്ടായിരുന്നു അത്. ▪️അൻതറത്തു ബ്നു ശദ്ദാദ് അൽ അബസിയുടെ മുഅല്ലഖയുടെ പ്രാരംഭ വരി : هَل غادَرَ الشُعَراءُ مِن مُتَرَدَّمِ أَم هَل عَرَفتَ الدارَ بَعدَ تَوَهُّمِ يا دارَ عَبلَةَ بِالجَواءِ تَكَلَّمي وَعَمي صَباحاً دارَ عَبلَةَ وَاِسلَمي ▪️അൻതറ പ്രസ്തുത മുഅല്ലഖ ഉണ്ടാക്കാനുള്ള കാരണം അധിക്ഷേപമേറ്റതിനാലാണ്. അബസ് ഗോത്രത്തിലെ ഒരാൾ അൻതറയെയും ഉമ്മയെയും സഹോദരന്മാരെയും അവരുടെ കറുത്ത നിറം പറഞ്ഞു അധിക്ഷേപിച്ചു. ഇതിനുള്ള മറുപടിയായിട്ടാണ് അൻതറ ആത്മാഭിമാനത്തോടെ വർണ്ണാധിക്ഷേപങ്ങളെ കവച്ചുവെക്കും വിധം തങ്ങളുടെ എല്ലാ മഹത്വങ്ങളും വർണിച്ചുകൊണ്ട് മുഅല്ലഖ പാടിയത്. ദാഹിസ് വൽ അബ്റാഅ് യുദ്ധാനന്തരം അബലയെ ആക്ഷേപിച്ച് അവളുടെ മുമ്പിൽ തൻ്റെ ധീരതയും മാഹാത്മ്യവും കാണിക്കാനാണ് മുഅല്ലഖ ഉണ്ടാക്കിയതെന്നും പറയപ്പെടുന്നു. ▪️അൻതറ പ്രേമകാവ്യത്തിലും പോരാട്ടകാവ്യത്തിലും ശ്രദ്ധേയനായിരുന്നു. ▪️അൻതറയെ കൊന്നത് الأسد الرهيص എന്ന പേരിലറിയപ്പെട്ട ത്വാഇയ്യ് ഗോത്രക്കാരനായ جبار بن عمرو ആണ്. ▪️അദ്ദേഹം 90 വയസ്സ് ജീവിച്ചു ▪️അൻതറയിൽ പൂർണ്ണമായ ഒരറബി വ്യക്തിത്വം ഉണ്ടെന്ന് ത്വാഹാ ഹുസൈൻ അഭിപ്രായപ്പെടുന്നുണ്ട്. ▪️അൻതറയെ സംബന്ധിച്ച് ഒരുപാട് സിനിമയും സീരിയലുകളുമൊക്കെ ഇറങ്ങിയിട്ടുണ്ട്. 🔴🔴🔴

Wednesday, 26 June 2024

സുഹൈറു ബ്നു അബീ സുൽമാ

🔴🔴🔴🔴🔴🔴🔴🔴🔴🔴 സുഹൈറു ബ്നു അബീ സുൽമ (530- 627/ 609 /615) 🔴🔴🔴🔴🔴🔴🔴🔴🔴🔴 ▪️പൂർണ്ണനാമം - زُهَيْرْ بْنْ أَبِي سُلْمَى رَبِيعَة بْنْ رَبَاح اَلْمزْنِي ▪️മുസ്നി ഗോത്രത്തിൽ مزنية നജ്ദിലാണ് സുഹൈറുബ്നു അബീ സുൽമയുടെ ജനനവും മരണവും . വളർന്നത് ഗത്ഫാനിലും. ▪️ജാഹിലിയ്യ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്ത മൂന്ന് കവികളുടെ കൂട്ടത്തിൽപ്പെട്ട ഒരാളാണ് ഇദ്ദേഹം . ഇംറുൽ ഖൈസും ദാബിയത്തു ദുബ് യാനിയുമാണ് മറ്റുള്ള രണ്ടു പേർ. ▪️ഇദ്ദേഹത്തിന്റെ കുടുംബം തന്നെ ഒരു കവി കുടുംബമാണ്. അദ്ദേഹത്തിന്റെ പെങ്ങളാണ് പ്രശസ്ത مخضرمية കവയിത്രിയായ خنساء. ഇദ്ദേഹത്തിന്റെ ശിഷ്യത്വം നേടിയിരുന്നു حطيئة. ▪️മാത്രമല്ല അദ്ദേഹത്തിന്റെ മക്കളായ ബുജൈർ, കഅബ് എന്നിവരും അറിയപ്പെട്ട കവികളാണ്. ▪️സുഹൈറുബ്നു അബീ സുൽമ أم أوفى എന്ന പേരിൽ അറിയപ്പെട്ടിരുന്ന ലൈലയെയാണ് ആദ്യം വിവാഹം ചെയ്തത്. മച്ചിയായതിനാൽ ലൈലയെ പിന്നീട് ത്വലാഖ് ചെല്ലുകയുണ്ടായി. ▪️ശേഷം كبشة بنت عمار നെ വിവാഹം കഴിച്ചു. ▪️കബ്ശയിലുള്ള മക്കളാണ് കവികളായ ബുജൈറും കഅബും. ▪️സുഹൈറു ബ്നു അബീ സുൽമയുടെ സ്ഥാനപ്പേരുകൾ شاعر السلام شاعر الحكمة أشد الشعراء الجاهلين دقة في الوصف ▪️മദ്ഹ് പറയാൻ ഉദ്ദേശിച്ചു കഴിഞ്ഞാൽ ഏറ്റവും വലിയ കവി സുബൈറുബിനു അബീ സുൽമയായിരുന്നു. ഒരാളെ എത്രത്തോളം പുകഴ്ത്തി പാടാൻ കഴിയുമോ അത്രയും പുകഴ്ത്തി പാടുമായിരുന്നു ഇദ്ദേഹം . എന്നാൽ ഇല്ലാത്തതൊന്നും വിശേഷണമായി പാടുകയില്ല താനും. ▪️സുഹൈറു ബ്നു അബീ സുൽമ شاعر الحوليات എന്ന പേരിലറിയപ്പെട്ടിരുന്നു. കാരണം അദ്ദേഹം നാലുമാസം കൊണ്ട് കവിത നിർമ്മിക്കും. ശേഷമുള്ള നാലുമാസം നിർമ്മിക്കപ്പെട്ട കവിത എഡിറ്റ് ചെയ്യാനും മറ്റും വിനിയോഗിക്കും. അതിനുശേഷമുള്ള നാലുമാസം പ്രത്യേകക്കാരായ കവികൾക്ക് കാണിച്ചുകൊടുത്ത് ശരിപ്പെടുത്തും. ഇത്തരത്തിൽ മൂന്ന് നാലുമാസങ്ങൾ കൂടി, ഒരു വർഷം പൂർത്തിയായതിനുശേഷമേ അതു അനുവാചകരിലേക്ക് പാടി കേൾപ്പിക്കുകയുള്ളൂ. ഇതുകൊണ്ടാണ് വർഷം എന്നർത്ഥം വരുന്ന حول ലേക്ക് നിസ്ബാ ചെയ്ത് شاعر الحوليات എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള 7 ഹൗലയാത്ത് ഉണ്ട് സുഹൈറിന്. ▪️നന്മയും സമാധാനവും ഇഷ്ടപ്പെടുന്ന അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ള നല്ല അഭിപ്രായശേഷിയുള്ള വ്യക്തിയായിരുന്നു സുഹൈറുബിനു അബീ സുൽമ. ▪️സുഹൈറുബ്നു അബീ സുൽമയുടെ റാവി أوس بن حجر റും നായകൻ عنترة യും ആയിരുന്നു. ▪️തൻ്റെ പിതാവിന്റെ അമ്മാവനായ بشامة بن عمرو ൽ നിന്നാണ് സുഹൈറു ബിനു അബീ സുൽമ കവിതയും ഹിക്മത്തും സ്വീകരിച്ചത്. ▪️അദ്ദേഹത്തിന്റെ മുഅല്ലഖ بحر الطويل ൽ ميمية ആയിട്ടാണ്. ▪️ത്വലാഖ് ചൊല്ലി 20 വർഷം കഴിഞ്ഞാണ് തൻ്റെ മുൻ ഭാര്യയെ (ഉമ്മു ഔഫ്/ലൈല ) കുറിച്ചോർത്ത് സുഹൈറു ബിനു അബീ സുൽമ തൻ്റെ മുഅല്ലഖ തുടങ്ങുന്നത്. أَمِن أُمِّ أَوفى دِمنَةٌ لَم تَكَلَّمِ بِحَومانَةِ الدُرّاجِ فَالمُتَثَلَّمِ ▪️സുഹൈറു ബിനു അബീ സുൽമ തൻ്റെ മുഅല്ലഖയിൽ هرم بن سنان ، حارث بن عوف എന്നിവരെ നന്നായി മദ്ഹ് ചെയ്യുന്നുണ്ട്. يَمِينًا لَنِعْمَ السَّيِّدانِ وُجِدْتُمَــــــــا عَلَى كُلِّ حَالٍ مِنْ سَحِيلٍ ومُبْـرَمِ കാരണം ഇവരിരുവരും عبس ، ذبيان ഗോത്രങ്ങൾക്കിടയിൽ നടന്ന داحس والغبراء എന്ന യുദ്ധത്തിൽ അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കാൻ അഹോരാത്രം പരിശ്രമിച്ചിരുന്നു. ▪️ദാഹിസ് എന്നത് അബസ് ഗോത്രത്തിലെ ഖൈസ് എന്ന വ്യക്തിയുടെ കുതിരയുടെ പേരാണ്. ഗബ്റാഅ് എന്നത് ദുബ്‌യാൻ ഗോത്രക്കാരനായ ഹുദൈഫയുടെ കുതിരയുടെ പേരുമാണ്. ▪️ഖൈസും ഹുദൈഫയും 100 കുതിരകൾ സമ്മാനമായി നിർണയിച്ച് ഒരു പന്തയം വെച്ചു. രണ്ടുപേരുടെയും കുതിരകളുടെ ഓട്ടമത്സരമായിരുന്നു അത്. വിജയിച്ച കുതിരയുടെ ഉടമസ്ഥന് മറ്റേയാൾ 100 കുതിരയെ സമ്മാനിക്കുക. ഇതായിരുന്നു പന്തയം. അങ്ങനെ ഖൈസിന്റെ കുതിര വിജയിക്കുമെന്ന് ഉറപ്പായപ്പോൾ ദുബ്‌യാൻ ഗോത്രക്കാർ ഖൈസിൻ്റെ കുതിരയായ ദാഹിസിനെ തടഞ്ഞുവെച്ച് മത്സരം വിജയിപ്പിച്ചെടുത്തു. ഈ വഞ്ചന സഹിക്കവയ്യാതെ അബസ് ഗോത്രക്കാർ ഹുദൈഫയുടെ സഹോദരനെ കൊലപ്പെടുത്തി. അതിനു പ്രതികാരമായി ഖൈസിന്റെ സഹോദരനായ മാലിക്കിനെ ഹുദൈഫയുടെ ആളുകളും കൊന്നു . ഇതിൽ നിന്നാണ് യുദ്ധം ആരംഭിക്കുന്നത്. നാലു പതിറ്റാണ്ടോളം ഈ യുദ്ധം നീണ്ടുനിന്നു. ഈ പശ്ചാത്തലം ഉള്ളതുകൊണ്ടാണ് യുദ്ധത്തിന് ഇങ്ങനെ داحس و الغبراء എന്ന് പേരുവരാൻ കാരണം. ▪️സുഹൈറു ബ്നു അബീ സുൽമ മുഅല്ലഖയിലെ മറ്റു പ്രധാനവരികൾ : لِسَانُ الفَتَى نِصْفٌ وَنِصْفٌ فُؤَادُهُ فَلَمْ يَبْقَ إَلا صُورَةُ اللَّحْمِ وَالدَّمِ وَمَهْمَا تَكُنْ عِنْدَ امْرِئٍ مَنْ خَلِيقَـةٍ وَإِنْ خَالَهَا تَخْفَى عَلَى النَّاسِ تُعْلَـمِ رأَيْتُ المَنَايَا خَبْطَ عَشْوَاءَ مَنْ تُصِبْ تُمِـتْهُ وَمَنْ تُخْطِىء يُعَمَّـرْ فَيَهْـرَمِ ▪️തൗഹീദിനെ സംബന്ധിച്ച് മുഅല്ലഖയിൽ : فَـلاَ تَكْتُمُنَّ اللهَ مَا فِي نُفُوسِكُـمْ لِيَخْفَـى وَمَهْمَـا يُكْتَمِ اللهُ يَعْلَـمِ يُؤَخَّـرْ فَيُوضَعْ فِي كِتَابٍ فَيُدَّخَـرْ لِيَـوْمِ الحِسَـابِ أَوْ يُعَجَّلْ فَيُنْقَـمِ ▪️മുഅല്ലഖയിൽ പെടാത്ത അദ്ദേഹത്തിന്റെ പ്രധാന വരികൾ : وما يكُ من خير أتوه فإنما توارثه آباءُ آبائهم قبلُ 🔴🔴🔴

അംറു ബ്നു കുൽസൂം അത്തഗ്ലബി

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 അമ്റ് ബ്നു കുൽസൂം അത്തഗ്ലബീ (450-584) 🟠🟠🟠🟠🟠🟠🟠🟠🟠🟠🟠🟠🟠🟠 ▪️പൂർണ്ണനാമം - أبو الأسود / أبو العباد عمرو بن كلثوم بن مالك بن عتّاب التغلبي ▪️അദ്ദേഹത്തിന്റെ ജനനസ്ഥലം شمال جزيرة العربية ▪️അദ്ദേഹം വളർന്നത് جزيرة الفراتية ▪️ അംറുബ്നു കുൽസൂം الطبقة الأولى യിൽപെട്ട ജാഹിലിയ കവിയാണ് . ▪️ സ്ഥാനപ്പേര് - فتاك العرب ▪️ മാതാവ് - ليلة بنت مهلهل بن ربيعة പിതാവ് - كلثوم بن مالك ▪️ഇദ്ദേഹം مهلهل بن ربيعة യുടെ പേരമകനാണ് ▪️അദ്ദേഹം ഒരുപാട് കാലം ജീവിച്ചു. 150 വയസ്സ് വരെ ജീവിച്ചുവെന്ന് പറയപ്പെടുന്നു. ജനനവർഷത്തിൽ അഭിപ്രായവ്യത്യാസം ഉണ്ട്. ▪️പതിനഞ്ചാം വയസ്സിൽ അദ്ദേഹം തന്റെ ജനതയുടെ നേതാവായി ബക്ർ ഖബീലക്കെതിരെയുള്ള ബസൂസ് യുദ്ധം നയിച്ചു. ▪️ഹീറയിലെ രാജാവായ عمرو بن الهند നെ വധിച്ചത് ഇദ്ദേഹമാണ്. ▪️അദ്ദേഹത്തിന് മൂന്ന് ആൺമക്കളും ഒരു മകളും ഉണ്ടായിരുന്നു. أسود، عباد ، عبد الله ، نوار ▪️തൻ്റെയും തൻ്റെ ഖബീലയെയും കുറിച്ച് നന്നായി അഭിമാനിക്കുകയും പൊങ്ങച്ചം പറയുകയും ചെയ്യുന്ന ആളായിരുന്നു. മദ്ഹ്, പരിഹാസം , പൊങ്ങച്ചം ഇതൊക്കെ അദ്ദേഹത്തിന്റെ കവിതയിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കവിത بحر الوافر ൽ നൂനിയ്യായിട്ടാണുള്ളത്. 100 വരികളാണത്. ▪️നസ്റാനിയായിരുന്നു അംറു ബ്നു കുൽസൂം ▪️ഹീറയിലെ രാജാവായ عمرو بن الهند നെ വധിച്ചത് ഇദ്ദേഹമാണ്. ഇതിനു പിന്നിൽ ചില സംഗതികളുണ്ട്. ബക്ർ , തഗ്ലബ് എന്നീ ഗോത്രങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും പോരും നടന്നു. 40 വർഷം നീണ്ടുനിന്ന ബസൂസ് യുദ്ധം ഇവർ തമ്മിലായിരുന്നു. ▪️പ്രശ്നപരിഹാരത്തിനായി ഇരു ഗോത്രവും ഹീറയിലെ രാജാവായ അംറു ബ്നു ഹിന്ദിൻ്റെ സവിധത്തിലെത്തി. ബക്ർ ഗോത്രത്തിൻ്റെ പ്രതിനിധിയായ കവിയായിരുന്നു حارث بن حلزة. തഗ്ലബ് ഗോത്രത്തിൻ്റേത് عمرو بن كلثوم ▪️വിശദീകരണം കേട്ട രാജാവ് അംറ് ബ്നു ഹിന്ദ് ബക്ർ ഗോത്രത്തോട് കൂറു കാണിച്ചുവെന്നാരോപിച്ച് അംറു ബ്നു കുൽസൂമും തഗ്ലബ് ഗോത്രക്കാരും ഇറങ്ങിപ്പോയി. ഇത് രാജാവിന് മാനഹാനി വരുത്തി. ഇതിൻ്റെ ഈർഷ്യത തീർക്കാൻ അംറു ബനു കുൽസൂമിനെയും മാതാവ് ലൈല ബിൻത് മുഹൽഹില യെയും വഷളാക്കാൻ രാജാവ് കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അങ്ങനെ കൊട്ടാരത്തിലെത്തിയ അംറിൻ്റെ മാതാവ് ലൈലയോട് ഹിന്ദ് ഭക്ഷണ സമയത്ത് പാത്രമെടുക്കാൻ പറഞ്ഞു. അഭിമാനിയും പൊങ്ങച്ചവുമുള്ള ലൈല ബിൻത് മുഹൽഹിൽ പറഞ്ഞു: ആവശ്യമുള്ളവർ ആവശ്യമുള്ളത് സ്വന്തം എടുത്തോളൂ....... ഇത് ഹിന്ദിനെ ചൊടിപ്പിച്ചു. വീണ്ടും വീണ്ടും ഈ ആവശ്യവുമായി ലൈലയെ സമ്മർദ്ദം ചെലുത്തി. അങ്ങനെ ലൈല പ്രതികരിച്ചു ഒച്ചവെച്ചു. ബഹളം കേട്ട് തൊട്ടപ്പുറത്തു നിന്ന് അംറ് ബ്നു കുൽസൂം വന്നു . തങ്ങളെ ഇകഴ്ത്താനും നിന്ദ്യരാക്കാനുമുള്ള ശ്രമമാണിതെന്ന് മനസ്സിലാക്കിയ അംറു ബ്നു കുൽസൂം ഉടനെ വാളെടുത്ത് രാജാവ് അംറു ബ്നു ഹിന്ദിനെ വെട്ടിവീഴ്ത്തി. ഈ രാജാവായിരുന്നു മറ്റൊരു ജാഹിലിയ്യ കവിയായിരുന്നു طرفة بن عبد നെ വധിച്ചത്. ▪️അദ്ദേഹത്തിന്റെ മുഅല്ലഖയുടെ ആദ്യവരി കാമുകിയെ അഭിസംബോധന ചെയ്തുള്ള മദ്യവർണ്ണനയാണ് : أَلا هُبّي بِصَحنِكِ فَاَصبَحينا وَلا تُبقي خُمورَ الأَندَرينا ▪️മറ്റു പ്രധാന വരികൾ : أَلا لا يَجهَلَن أَحَدٌ عَلَينا فَنَجهَلَ فَوقَ جَهلِ الجاهِلينا إَذا بَلَغَ الفِطامَ لَنا وَليدٌ تَخِرُّ لَهُ الجَبابِرُ ساجِدينا 🔴🔴🔴

Tuesday, 25 June 2024

ഇംറുൽ ഖൈസ്

🟩🟩🟩🟥🟥🟥🟦🟦🟦🟨🟨🟨 ഇംറുൽ ഖൈസ് (500 - 540) 🟩🟩🟩🟥🟥🟥🟦🟦🟦🟨🟨

 ▪️പൂർണ്ണനാമം - അബൂ ഹാരിസ് ജുൻദുഹ് ബ്നു ഹുജ്റ് ബ്നുൽ ഹാരിസ് അൽ കിന്തി. 

 ▪️മറ്റു പേരുകൾ جندح ، علي، مليكة എന്നിവയാണ്.

 ▪️ അദ്ദേഹത്തിൻ്റെ കുൻയത്തുകൾ أبو وهب ، أبو زيد ، أبو الحارث എന്നിവയാണ്. 

 ▪️ അദ്ദേഹത്തിൻ്റെ ഖബീല كندة ആണ്. 

 ▪️ ഇംറുൽ ഖൈസ് എന്ന പദത്തിന്റെ അർത്ഥം رجل شديد എന്നാണ്. അദ്ദേഹത്തിന്റെ ജനനം നജിദിലും نجد മരണം അങ്കറയിലും أنقرة ആണ്

 ▪️അദ്ദേഹം أمير شعراء عصر الجاهلي ، رأس شعراء العرب، رأس العمود الشعري എന്നീ പേരുകളിൽ അറിയപ്പെട്ടു ജാഹിലിയ്യ കാലത്ത് ആദ്യമായി കഅ്ബയിൽ തൂക്കിയിടപ്പെട്ട പദ്യം ഇംറുൽ ഖൈസിന്റെതായിരുന്നു.

 ▪️അദ്ദേഹത്തിന്റെ സ്ഥാനപ്പേരുകൾ - امرؤ القيس ، ملك الضليل ، ذو القروح ، الغلام اللاهي ، الأمير الطريد. 

 ▪️ മാതാവ് - فاطمة بنت ربيعة പിതാവ്- حجر بن الحارث

 ▪️ കിന്ത രാജവംശത്തിലെ രാജാവായിരുന്നു ഇമ്രുൽ ഖൈസിന്റെ പിതാവ് ഹിജ്ർ ബ്നുൽ ഹാരിസ്.

 ▪️ കാമുകിയുടെ പേര് ഫാത്വിമ ബിൻത് ഉബൈദയാണ് . ഉനൈസ എന്ന പേരിലാണ് അവൾ അറിയപ്പെട്ടിരുന്നത്.

 ▪️ അദ്ദേഹം ജനിച്ചത് നജ്ദിലാണെങ്കിലും അസ്ൽ (കുടുംബ പാരമ്പര്യം) യമൻ ആണ്. 

 ▪️ അദ്ദേഹത്തിന്റെ റാവി أبو داود الإيادي ആണ്.

 ▪️ ആദ്യമായി ഖസ്വീദ പാടിയ مهلهل بن ربيعة ഇംറുൽ ഖൈസിൻ്റെ അമ്മാവനാണ്. 

 ▪️ ജാഹിലിയ്യ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന ഒരു വിഗ്രഹത്തിൻ്റെ പേരാണ് ഖൈസ് എന്നത്. അതിലേക്കാണ് നിസ്ബാ ചെയ്യപ്പെട്ടത്. 

 ▪️ കുതിരപ്പുറത്തേറിയാൽ ഏറ്റവും മികച്ച കവി ആയിരുന്നു. 

 ▪️ സ്ത്രീകളെ വർണ്ണിച്ചും കെട്ടിടാവശിഷ്ടങ്ങളെ ചൊല്ലിയും വീടുകൾ നോക്കി കരഞ്ഞും ആദ്യമായി കവിത പാടിയത് ഇമ്രുൽ ഖൈസാണ്

 ▪️ പാട്ടുപാടി നടന്ന കാരണത്താൽ രാജാവായ പിതാവ് ഇമ്രുൽ ഖൈസിനെ ഇരുപതാം വയസ്സിൽ ഹളറമൗത്തിലേക്ക് നാടുകടത്തി.

 ▪️ ഇംറുൽ ഖൈസ് കവിത മേഖലയിൽ വൈദഗ്ധ്യം നേടിയത് അമ്മാവനായ മുഹൽഹലിൽ നിന്നാണ് .

 ▪️ അദ്ദേഹത്തിൻ്റെ മുഅല്ലഖയിൽ 80 വരിയാണ്. بحر الطويل ലാണ് അതുള്ളത്. എല്ലാ വരികളും അവസാനിക്കുന്നത് ലാമിലാണ് . ( لامية) 

 ▪️ പിതാവ് മനാദിറക്കാരാൻ കൊലചെയ്യപ്പെട്ടതറിഞ്ഞപ്പോൾ മദ്യപിച്ചുകൊണ്ടിരിക്കെ ഇംറുൽ ഖൈസ് പറഞ്ഞത് പ്രസ്താവ്യമാണ്.
 رحم الله أبي، ضيعني صغيرًا، وحملني دمه كبيرًا. لا صحو اليوم ولا سُكْرَ غدًا، اليوم خمر وغدًا أمر. 

 ▪️ ഇംറുൽ ഖൈസിൻ്റെ മരണകാരണം വൃണം ബാധിച്ചതാണെന്നും വിഷമൂട്ട പ്പെട്ടതാണെന്നും കാണാം.

 ▪️ صاحب بن عباد പറയുന്നതായി കാണാം : കവിത ആരംഭിച്ചതും അവസാനിച്ചതും രാജാവിനെക്കൊണ്ടാണ്. അഥവാ തുടങ്ങിയത് ഇംറുൽ ഖൈസും അവസാനിച്ചത് അബുൽ ഫിറാസുൽ ഹമദാനിയെ കൊണ്ടും .

 ▪️ ദാറത്തു ജുൽജുൽ എന്ന കുളത്തിനടുത്ത് വെച്ച് നടന്ന സംഭവമാണ് മുഅല്ലഖയുടെ ഹേതുകം. 

 ▪️ അദ്ദേഹത്തിൻ്റെ മുഅല്ലയിലെ അതിപ്രധാന വരികൾ : ആദ്യവരി :

 قِفَا نَبْكِ مِنْ ذِكْرَى حَبِيْبٍ وَمَنْزِلِ بِسِقْطِ اللِّوَى بَيْنَ الدَّخُولِ فَحَوْمَلِ 

 പ്രേയസി ഉനൈസയെക്കുറിച്ച് : 

 أَفَاطِمُ مَهْلاً بَعْضَ هذا التَّدَلُّلِ وَإِنْ كُنْتِ قَدْ أَزْمَعْتِ صَرْمِيْ فَأَجْمِلِي وَإنْ كنتِ قَدْ سَاءَتْكِ مِنِّيْ خَليْقَةٌ فَسُلِّيْ ثِيَابِيْ مِنْ ثِيَابِكِ تَنْسُلِ أَغَرَّكِ مِنِّيْ أَنَّ حُبَّكِ قَاتِلِي وَأَنَّكِ مَهْمَا تَأْمُرِي القَلْبَ يَفْعَلِ 


 രാത്രിയെ വർണ്ണിച്ചുകൊണ്ട് :

 وليل كموج البحر أرخى سدولهُ عليَّ بأنواع الهموم ليبتلي ألا أيّها اللّيلُ الطّويلُ ألا انْجَلي بصُبْحٍ وما الإصْباحَ فيك بأمثَلِ കുതിരയെ വർണ്ണിച്ചുകൊണ്ട് : مِكَرٍّ مفرٍّ مُقْبِلٍ مُدْبِرٍ معًا كجلمودِ صخْر حطه السيل من علِ 

 ഇംറുൽ ഖൈസിൻ്റെ അവസാനത്തെ വരി : 

 جَارَتَنَا إِنَّا غَرِيبَانِ هَاهُنَا وَكُلُّ غَرِيبٍ لِلغَريبِ نَسِيب.


 ⚫️⚫️⚫️

Wednesday, 12 June 2024

വിദ്യാഭ്യാസം

ഏതൊരു സമൂഹത്തിൻ്റെ അഭിവൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ വിദ്യാഭ്യാസം എന്ന വിഷയത്തിൽ സംവദിക്കാനാണ് നിങ്ങൾക്കു മുമ്പിൽ ഞാനിവിടെ എഴുന്നേറ്റു നിൽക്കുന്നത്. കേവലം പാഠപുസ്തകങ്ങളിൽ നിന്ന് സമ്പാദിക്കുന്ന വിജ്ഞാനമല്ല വിദ്യാഭ്യാസം കൊണ്ട് വിവക്ഷിക്കുന്നത്. പ്രത്യുത, നിരൂപണപരമായ ചിന്തയുടെയും സർഗാത്മകതയുടെയും ധാർമിക മൂല്യങ്ങളുടെയും പോഷണവും സമ്പൂർണ്ണ വ്യക്തിത്വവികസനവുമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമെന്ന അടിത്തറയിലാണ് നാം നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നത്. സദാ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് പ്രയാണം നടത്തി വിജയിക്കാനനിവാര്യമായ വിജ്ഞാനങ്ങളും കഴിവുകളും നൽകി ഓരോ വ്യക്തികളെയും പ്രാപ്തമാക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം അവസരങ്ങളുടെ അനന്തമായ വാതായനങ്ങൾ മലർക്കെ തുറന്നു വയ്ക്കുകയും ദാരിദ്ര്യമാകുന്ന ചങ്ങലയെ പൊട്ടിച്ചു കളയുകയും സാമൂഹിക ധർമ്മം വളർത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ, വിദ്യാഭ്യാസം എന്നത് വൈയക്തികവും സാമൂഹികവുമായ പരിവർത്തനത്തിനുള്ള മൂർച്ചയേറിയ ആയുധമാണ്. പ്രശ്നപരിഹാര ശേഷിയും കൂലങ്കശ ചിന്താപരിപോഷണ പ്രാപ്തിയുമാണ് വിദ്യാഭ്യാസത്തിന്റെ അഗാധമായ സ്വാധീനങ്ങളിലൊന്ന്. അതിസങ്കീർണവും പരസ്പരബന്ധിതവുമായ ഒരു ലോകത്ത് ഇത്തരം കഴിവുകൾ അത്യന്താപേക്ഷിതമാണ്. നിലവിലുള്ള സ്ഥിതിയെ ചോദ്യം ചെയ്യാനും പുതിയ ചിന്തകളെ പര്യവേഷണം നടത്താനും നാം നേരിടുന്ന വെല്ലുവിളികൾക്കുള്ള നൂതനമായ പരിഹാരമാർഗ്ഗങ്ങൾ രൂപപ്പെടുത്താനും വിദ്യാഭ്യാസം നമ്മെ പ്രചോദിപ്പിക്കുന്നു. ആജീവനാന്ത പഠനതത്‌പരതയും ജിജ്ഞാസാബോധവും വിദ്യാഭ്യാസം നമ്മിൽ വളർത്തുന്നു. അതിലുപരി, അപരനെ തിരിച്ചറിയാനും സാമൂഹിക കെട്ടുറപ്പ് അഖണ്ഡതയോടെ കാത്തുസൂക്ഷിക്കാനുമുള്ള പ്രോത്സാഹനത്തിൽ വിദ്യാഭ്യാസം നിർണായക പങ്കുവഹിക്കുന്നു. വിവിധങ്ങളായ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ ഒരുമിച്ചുകൂടുന്ന സംഗമവേദിയായ ക്ലാസ്റൂമുകളിൽ പരസ്പരഭിന്നതകളെ ബഹുമാനിക്കാനും വിവേചിച്ചറിയാനും അവർ പഠിക്കുന്നു. ഈയൊരു ആശയസംവേദനം സഹിഷ്ണുതയും സഹാനുഭൂതിയും ആഗോള പൗരാധികാരബോധവും വിദ്യാർത്ഥികളിൽ വളർത്തുന്നു. വിവേചനവും തെറ്റിദ്ധാരണകളും സംഘട്ടനത്തിലേക്ക് നയിക്കുന്ന ഈ ആധുനിക ലോകത്ത് വിദ്യാഭ്യാസം നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി വർത്തിക്കുന്നു. വിദ്യാഭ്യാസത്തിന് സുപ്രധാനമായ സാമ്പത്തിക സ്വാധീനവുമുണ്ട്. വിദ്യാസമ്പന്നരായ ജോലിക്കാർ അതീവ കാര്യക്ഷമമുള്ളവരും നൂതനാശയമുള്ളവരുമാണ്. അവർ സാമ്പത്തിക വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കും. വിദ്യാഭ്യാസത്തിൽ നിക്ഷേപിച്ച രാജ്യങ്ങൾ സാമ്പത്തിക മേഖലയിൽ ഉന്നതാഭിവൃദ്ധിയും സ്ഥിരതയും കൊയ്യുന്നു. തൊഴിലില്ലായ്മ ചുരുക്കിക്കൊണ്ടും സംരംഭകത്വം വർദ്ധിപ്പിച്ചുകൊണ്ടും ആഗോള സമ്പദ് വ്യവസ്ഥയിൽ പങ്കാളികളാകാൻ വിദ്യാഭ്യാസം വ്യക്തികളെ സജ്ജമാക്കുന്നു. എന്നിരുന്നാലും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുക എന്നത് എല്ലാവർക്കും ഇന്നും യാഥാർത്ഥ്യമായിട്ടില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. വർഗ്ഗം, മതം, ലിംഗം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം, സംഘട്ടനം , ദാരിദ്ര്യം ഇത്യാദി വിവിധങ്ങളായ തടസ്സങ്ങൾ നിമിത്തം മൗലികാവകാശമായ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മില്യൺ കണക്കിന് കുട്ടികളും മുതിർന്നവരും ലോകത്തെമ്പാടുമുണ്ട്. പ്രതികൂല സാഹചര്യങ്ങളെ വകവക്കാതെ വിദ്യാഭ്യാസം എല്ലാവരെയും ഉൾചേർക്കുന്നുവെന്നും സർവ്വർക്കും ലഭ്യമാകുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ആഗോള സമൂഹമെന്ന നിലയിൽ നാം ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിനു വേണ്ടി നിക്ഷേപിക്കുക എന്നാൽ നമ്മുടെ ഭാസുര ഭാവിക്കുവേണ്ടി നിക്ഷേപിക്കുക എന്നാണ് അർത്ഥമാക്കേണ്ടത്. ഗവൺമെന്റുകളും സംഘടനകളും വ്യക്തികളും വിദ്യാഭ്യാസ സംരംഭങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുകയും അവക്ക് മുൻഗണന നൽകുകയും ചെയ്യണം. സ്കൂളുകൾക്കും യൂണിവേഴ്സിറ്റികൾക്കും ഫണ്ടനുവദിക്കുക എന്നതിലപ്പുറം ടീച്ചേഴ്സ് ട്രൈനിംഗ്, വിദ്യാഭ്യാസ വിഭവങ്ങൾ, സാങ്കേതികവിദ്യകൾ ഇത്യാദി മേഖലകളിലേക്കുമുള്ള നിക്ഷേപവും ഇതുൾക്കൊള്ളുന്നു. ഇതുകൊണ്ടർത്ഥമാക്കുന്നത് വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനുള്ള സുരക്ഷയും പിന്തുണയും പ്രോത്സാഹനവും ലഭ്യമാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നുള്ളതാണ്. വ്യക്തിപരവും സാമൂഹികപരവുമായുള്ള വികസനത്തിന്റെ മൂലക്കല്ലാണ് വിദ്യാഭ്യാസം. അത് വ്യക്തികൾക്ക് ശക്തി പകരുന്നു, സമൂഹത്തിന് സൗഹാർദ്ദം കൈമാറുന്നു, രാജ്യത്തിന് സാമ്പത്തിക പുരോഗതി നൽകുന്നു. ഭാവിയിലേക്ക് കണ്ണും നട്ട് , വിദ്യാഭ്യാസം നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന ആഴമേറിയ സ്വാധീനം ഓർത്തുകൊണ്ട്, എല്ലാവർക്കും പഠിച്ച് വളരാനുള്ള അവസരലഭ്യത ഉറപ്പാക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാവുക. ഇങ്ങനെ ചെയ്താൽ ഏവർക്കും വേണ്ടി നമുക്ക് അത്യുചിതമായ , ഏറെ സമഭാവമായ, അതിസമൃദ്ധമായ ഒരു ലോകം തന്നെ എല്ലാവർക്കും വേണ്ടി പണിയാം.

Education

Today, I stand before you to speak on a topic that is fundamental to the progress and prosperity of any society: education. Education is not just about acquiring knowledge from textbooks; it is about the holistic development of individuals and the cultivation of critical thinking, creativity, and ethical values.Education is the foundation upon which we build our futures. It empowers individuals with the skills and knowledge needed to navigate and succeed in an ever-changing world. It opens doors to opportunities, breaks the cycle of poverty, and fosters social equity. In essence, education is a powerful tool for personal and societal transformation.One of the most profound impacts of education is its ability to foster critical thinking and problem-solving skills. In a world that is increasingly complex and interconnected, these skills are essential. Education encourages us to question the status quo, explore new ideas, and develop innovative solutions to the challenges we face. It nurtures a sense of curiosity and a love for lifelong learning.Moreover, education plays a crucial role in promoting social cohesion and understanding. In classrooms, students from diverse backgrounds come together, learning to appreciate and respect each other’s differences. This interaction fosters tolerance, empathy, and a sense of global citizenship. In today’s world, where divisions and misunderstandings can lead to conflict, education serves as a bridge that connects us all.Education also has a significant economic impact. A well-educated workforce is more productive and innovative, driving economic growth and development. Countries that invest in education see higher levels of economic prosperity and stability. Education equips individuals with the skills needed to participate in the global economy, reducing unemployment and fostering entrepreneurship.However, it is important to recognize that access to quality education is not yet a reality for everyone. Millions of children and adults around the world are deprived of this basic right due to various barriers such as poverty, conflict, and discrimination. As a global community, we must work together to ensure that education is inclusive and accessible to all, regardless of their circumstances.Investing in education means investing in our future. Governments, organizations, and individuals must prioritize and support educational initiatives. This includes not only funding schools and universities but also investing in teacher training, educational resources, and technology. It means creating environments where students feel safe, supported, and motivated to learn.In conclusion, education is the cornerstone of personal and societal development. It empowers individuals, promotes social harmony, and drives economic growth. As we look to the future, let us remember the profound impact that education has on our lives and commit to ensuring that everyone has the opportunity to learn and grow. By doing so, we can create a world that is more just, equitable, and prosperous for all.

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...