Thursday, 27 June 2024

അൻതറത്തു ബ്നു ശദ്ദാദ് അൽ അബസി

🔴🔴🔴🔴🔴🔴🔴🔴🔴 അൻതറത്തു ബ്നു ശദ്ദാദ് അൽഅബസി ( 525- 615) 🔴🔴🔴🔴🔴🔴🔴🔴🔴 ▪️പൂർണ്ണനാമം: أَبُو اَلْفَوَارِسْ عَنْتَرَة بْنْ شَدَّادْ بْنْ قُرَادِ اَلْعَبْسِيّ ▪️525 ൽ നജ്ദിലാണ് ജനനം. ▪️ സുബൈബ زبيبة എന്നു പേരുള്ള ഒരു അബ്സീനിയൻ അടിമ സ്ത്രീയായിരുന്നു അൻതറയുടെ മാതാവ്. ▪️അൻതറത്തു ബ്നു ശദ്ദാദിൻ്റെ കുൻയതു അലമുകൾ : أبو المغلس أبو المعايش أبو أوفى أبو الفوارس ▪️അറബികളുടെ കൂട്ടത്തിൽ ധീരകവികളിൽ പെട്ട പ്രശസ്തനായിരുന്നു അൻതറത്തു ബ്നു ശദ്ദാദ്. അദ്ദേഹത്തിന്റെ വീരേതിഹാസ കാവ്യങ്ങൾ പ്രസക്തമാണ്. ▪️മൂന്നു പേരടങ്ങിയ أغربة العرب ൽ പെട്ടയാളായിരുന്നു അൻതറ. മറ്റുള്ള രണ്ടുപേർ خفاف بن ندبة യും سليك بن سلك യുമായിരുന്നു. ▪️കാക്ക എന്നർത്ഥം വരുന്ന غراب എന്ന പദത്തിന്റെ ബഹുവചനമാണ് أغربة . അപ്പോൾ أغربة العرب എന്നാൽ അറബികളിലെ കാക്കകൾ എന്നാണർത്ഥം. മൂന്നു പേരിടങ്ങിയ ഇവർക്ക് ഇങ്ങനെ പേരു വെക്കാൻ കാരണം ഇവരുടെ കറുത്ത നിറം തന്നെയായിരുന്നു. ▪️പ്രസിദ്ധ യുദ്ധമായ داحس و الغبراء ൽ عبس ഗോത്രക്കാരുടെ തലവനായിരുന്നു അൻതറത്തു ബ്നു ശദ്ദാദ് അൽ അബസി. ▪️ഒട്ടകങ്ങളെ മേച്ച് നടക്കുന്ന ഒരു അടിമയായി നജ്ദിലാണ് അൻതറ വളർന്നത്. സ്വന്തം പിതാവും അമ്മാവന്മാരുമടക്കം ഏവരും നിന്ദ്യനായാണ് അൻതറയെ കണ്ടത്. ആരും ഒരു വിലയും കൽപ്പിക്കപ്പെടാത്ത അടിമകളുടെ കൂട്ടത്തിൽപ്പെട്ട ഒരു അടിമയായാണ് അദ്ദേഹം വളർന്നത്. കാരണം അന്ന് അറബികളുടെ സമ്പ്രദായം അങ്ങനെയായിരുന്നു. അടിമ സ്ത്രീകളിൽ കുട്ടികൾ ഉണ്ടായാൽ അവരെ അടിമകളായി കാണും. മാത്രമല്ല , വല്ല ധീര പ്രവർത്തനങ്ങളോ മേന്മകളോ കാണിച്ചാലല്ലാതെ സ്വന്തം പേരിലേക്ക് പോലും അവരെ ചേർത്തു വിളിക്കുമായിരുന്നില്ല. ഇതുപോലെ ദാഹിസ് വൽ അബ്റാഅ് യുദ്ധത്തിൽ വീരേതിഹാസം തീർത്തപ്പോഴാണ് അൻതറയെ സ്വന്തം പേരിലേക്ക് ചേർക്കാനും സ്വന്തം മകനായി പരിഗണിക്കാനും പിതാവായ ശദ്ദാദ് തയ്യാറായത്. ▪️ഒന്നിനും കൊള്ളാത്ത ഒരുത്തനായി ഗണിക്കപ്പെട്ടിരുന്ന അവസ്ഥയിൽ നിന്ന് മാറി സ്വപിതാവും തന്റെ കുടുംബവും അൻതറയെ പരിഗണിക്കാനിടയായ സംഭവം പ്രസ്താവ്യമാണ്. അബസ് ഗോത്രത്തിനെതിരെ ഒരു കൂട്ടം അറബികൾ പരാക്രമം അഴിച്ചുവിട്ടു. അവരുടെ ഒട്ടകങ്ങളെല്ലാം മോഷ്ടിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ അൻതറയോട് പിതാവായ ശദ്ദാദ് അവർക്കെതിരെ ചാടി വീഴാൻ അപേക്ഷിച്ചു. ഇതിനെ പരിഹാസ രൂപത്തിലാണ് അൻതറ മറുപടി കൊടുത്തത്. അദ്ദേഹം പറഞ്ഞു : അടിമക്ക് പോരാടാനൊന്നുമറിയില്ലല്ലോ.... അടിമക്ക് പാലു കറക്കാനും അകിടുകെട്ടാനുമൊക്കെയല്ലേ അറിയുക ?!! . ഇതിനുള്ള മറുപടി ആയിട്ടാണ് ശദ്ദാദ് മകനായ അൻതറയോട് പറഞ്ഞത് : നീ സ്വതന്ത്രനാണ്. അവർക്കെതിരിൽ പോരാടൂ ....... . ഇതു കേൾക്കേണ്ട താമസം അൻതറ പോർക്കളത്തിലേക്ക് ചാടി വീണ് ധീരമായി പോരാടി വിജയം വരിച്ചു. ഈ സംഭവം മുതലാണ് ശദ്ദാദ് തന്റെ പേരിലേക്കും വംശത്തിലേക്കും മകനായ അൻതറയെ ചേർത്തുവിളിച്ചത്. ▪️അൻതറയുടെ പിതൃവ്യൻ മാലിക്കിൻ്റെ മകളായ അബലയായിരുന്നു عبلة അൻതറയുടെ കാമുകി. കറുത്തവനായതുകൊണ്ട് തൻ്റെ മകളെ അൻതറക്ക് വിവാഹം കഴിച്ചു കൊടുക്കാൻ മാലിക്ക് തയ്യാറായില്ല. ▪️അൻതറയുടെ മുഅല്ലഖ കാമിൽ ബഹ്റിൽ മീമിയ്യായിട്ടായിരുന്നു. 79 വരിയുണ്ടായിരുന്നു അത്. ▪️അൻതറത്തു ബ്നു ശദ്ദാദ് അൽ അബസിയുടെ മുഅല്ലഖയുടെ പ്രാരംഭ വരി : هَل غادَرَ الشُعَراءُ مِن مُتَرَدَّمِ أَم هَل عَرَفتَ الدارَ بَعدَ تَوَهُّمِ يا دارَ عَبلَةَ بِالجَواءِ تَكَلَّمي وَعَمي صَباحاً دارَ عَبلَةَ وَاِسلَمي ▪️അൻതറ പ്രസ്തുത മുഅല്ലഖ ഉണ്ടാക്കാനുള്ള കാരണം അധിക്ഷേപമേറ്റതിനാലാണ്. അബസ് ഗോത്രത്തിലെ ഒരാൾ അൻതറയെയും ഉമ്മയെയും സഹോദരന്മാരെയും അവരുടെ കറുത്ത നിറം പറഞ്ഞു അധിക്ഷേപിച്ചു. ഇതിനുള്ള മറുപടിയായിട്ടാണ് അൻതറ ആത്മാഭിമാനത്തോടെ വർണ്ണാധിക്ഷേപങ്ങളെ കവച്ചുവെക്കും വിധം തങ്ങളുടെ എല്ലാ മഹത്വങ്ങളും വർണിച്ചുകൊണ്ട് മുഅല്ലഖ പാടിയത്. ദാഹിസ് വൽ അബ്റാഅ് യുദ്ധാനന്തരം അബലയെ ആക്ഷേപിച്ച് അവളുടെ മുമ്പിൽ തൻ്റെ ധീരതയും മാഹാത്മ്യവും കാണിക്കാനാണ് മുഅല്ലഖ ഉണ്ടാക്കിയതെന്നും പറയപ്പെടുന്നു. ▪️അൻതറ പ്രേമകാവ്യത്തിലും പോരാട്ടകാവ്യത്തിലും ശ്രദ്ധേയനായിരുന്നു. ▪️അൻതറയെ കൊന്നത് الأسد الرهيص എന്ന പേരിലറിയപ്പെട്ട ത്വാഇയ്യ് ഗോത്രക്കാരനായ جبار بن عمرو ആണ്. ▪️അദ്ദേഹം 90 വയസ്സ് ജീവിച്ചു ▪️അൻതറയിൽ പൂർണ്ണമായ ഒരറബി വ്യക്തിത്വം ഉണ്ടെന്ന് ത്വാഹാ ഹുസൈൻ അഭിപ്രായപ്പെടുന്നുണ്ട്. ▪️അൻതറയെ സംബന്ധിച്ച് ഒരുപാട് സിനിമയും സീരിയലുകളുമൊക്കെ ഇറങ്ങിയിട്ടുണ്ട്. 🔴🔴🔴

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...