Friday, 28 June 2024
തഅബ്ബത ശർറ
🔴🔴🔴
الشعراء الصعاليك
ജാഹിലിയ്യ കാലഘട്ടത്തിലെ ഒരു കൂട്ടം ദരിദ്രരായ കവികളാണ് شعراء الصعاليك എന്ന പേരിൽ അറിയപ്പെടുന്നത്. യുദ്ധത്തിലൂടെയും കൊള്ളയിലൂടെയും പിടിച്ചുപറിയിലൂടെയുമാണ് അവർ ജീവിതം നയിച്ചത്. ആരുടെ മുമ്പിലും അവർ മുട്ടുമടക്കിയിരുന്നില്ല. അവർ നന്നായി ഓടുന്നവരും കായബലമുള്ളവരുമായിരുന്നു. സ്വആലീക്കുകാരുടെ ഓട്ടം പോലെ എന്നുതന്നെ ഉപമാലങ്കാരമായി പറയാറുണ്ടായിരുന്നു.
تأبط شرا
الشنفري
عروة بن الورد
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
തഅബ്ബത ശര്‍റ ( 530 ൽ മരണം)
🔴🔴🔴🔴🔴🔴🔴🔴
▪️ യഥാർത്ഥനാമം :
ثابت بن جابر بن سفيان الفهمي
▪️ത്വാഇഫിലാണ് ജനനം
▪️മാതാവ് ഉമൈമ / അമീന /ആമിന എത്യോപ്യക്കാരിയായതിനാൽ ഇദ്ദേഹവും കറുത്തവനായിരുന്നു .
പിതാവ് ചെറുപ്പത്തിൽ തന്നെ മരിച്ചു. ശേഷം മാതാവിനെ വിവാഹം കഴിച്ചത് أبوبكر الهذلي ആയിരുന്നു. അദ്ദേഹവും സ്വആലീക്കിൽ പെട്ട ആളായിരുന്നു.
▪️സ്വആലീക്ക് കവികളിൽ ഏറ്റവും ഓട്ടമുള്ളത് ഇയാൾക്കായിരുന്നു.
▪️ഇയാൾ അപാര കള്ളനും എല്ലാം തകർത്ത് തരിപ്പണമാക്കി വിനാശം വിതക്കുന്നയാളുമായിരുന്നു.
▪️"തിന്മയെ കക്ഷത്ത് വെച്ചവൻ" എന്നർത്ഥം വരുന്ന تأبط شرا എന്ന പേരു വന്നതിനു പിന്നിൽ ഒരു സംഭവമുണ്ട്.
▪️ഒരിക്കൽ ഇദ്ദേഹം കത്തിയെടുത്ത് കക്ഷത്തിൽ തിരുകി വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇതുകണ്ട അദ്ദേഹത്തിൻ്റെ മാതാവ് അദ്ദേഹത്തെ ചോദ്യം ചെയ്തു. ശേഷം മാതാവ് പറഞ്ഞു: എന്തു തിന്മയാണ് അദ്ദേഹം കക്ഷത്തിൽ വച്ച് പോകുന്നത് എന്നെനിക്കറിയില്ല. ഇതു കാരണമാണ് അദ്ദേഹത്തിന് തിന്മ കക്ഷത്തു വെച്ചവൻ എന്ന പേരു ലഭിച്ചത്.
▪️പോരാട്ടങ്ങൾക്ക് പോകുമ്പോൾ വാൾ കക്ഷത്തുവെച്ച് പോകുന്നതിനാൽ തന്റെ മാതാവ് تأبط شرا എന്നു വിളിച്ചതാണതിനു കാരണമെന്നും പറയപ്പെടുന്നുണ്ട്.
▪️വിശന്നു കഴിഞ്ഞാൽ തടിച്ച മാനിനെ നോട്ടമിട്ട് അതിൻ്റെ പിന്നാലെ ഓടി അതിനെ കരവലയങ്ങളിലാക്കി ഭക്ഷിക്കുമായിരുന്നുവെന്ന് പറയപ്പെടുന്നു. അഥവാ വേട്ട മൃഗങ്ങളെ പോലും പിന്തുടർന്ന് പിടിച്ച് ഭക്ഷിക്കാൻ മാത്രം നന്നായി ഓട്ടം വശമുള്ളയാളായിരുന്നു എന്ന് ചുരുക്കം.
▪️530 ൽ ഹുദൈൽ എന്ന പ്രദേശത്ത് വെച്ചാണ് അദ്ദേഹം വധിക്കപ്പെട്ടത്. ശേഷം ഒരു ഗുഹയിലേക്ക് എറിയപ്പെട്ടു.
▪️അപാരമായ കാഴ്ചശക്തിയും കേൾവിശക്തിയുമുള്ള ആളായിരുന്നു തഅബ്ബത ശർറ .
▪️ശൻഫറയുടെ സഹോദരി പുത്രനാണ് തഅബ്ബത ശർറ . ശൻഫറ شنفرى യുടെ പേരിൽ ഒരു വിലാപകാവ്യം പാടിയിട്ടുണ്ട് تأبط شرا
▪️ഇദ്ദേഹവും أغربة العرب ൽ പെട്ടയാളാണ്.
▪️ശൻഫറയും അമ്ർ ബിനു ബുറാഖുമായിരുന്നു അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിമാർ.
▪️തഅബ്ബത ശർറയുടെ മുഅല്ലഖ بحر البسيط ൽ 26 വരികളിലായിട്ടാണ് .
▪️അദ്ദേഹത്തിൻറെ മിക്ക പരാക്രമങ്ങളും ഹുദൈൽ ഗോത്രത്തിലെ ബനൂ സ്വാഹിലക്കും കിനാന ഗോത്രത്തിലെ ബനൂ നഫാസക്കും എതിരെയായിരുന്നു.
بنو صاهلة من قبيلة هذيل و بنو نفاثة من قبيلة كنانة.
▪️അദ്ദേഹത്തിൻ്റെ മിക്ക വരികളും തൻ്റെ ജീവിതാവസ്ഥയുടെയും തട്ടിപ്പുവെട്ടിപ്പുകളുടെയും വീരശൂരപരാക്രമങ്ങളുടെയും കഥനമാണ്.
▪️അദ്ദേഹത്തിൻ്റെ മുഅല്ലഖയിലെ പ്രഥമവരി :
يا عيدُ ما لَكَ مِن شَوقٍ وَإيراقِ
وَمَرِّ طَيفٍ عَلى الأَهوالِ طَرّاقِ
Subscribe to:
Post Comments (Atom)
ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...
-
സീറത്തു സയ്യിദിൽ ബശർ : നബിചരിതങ്ങള്ക്ക് കേരളീയ പണ്ഡിതന്റെ നിറച്ചാർത്ത് . ഒരു മുസ്ലിമിനെ സംബന്ധിച്ച് പ്രവാചകന് മുഹമ്മദ് നബി(സ)യുടെ ജീവിത...
-
"തൊട്ടിൽ മുതൽ കട്ടിൽ വരെ" അറിവന്വേഷണം നടത്തണമെന്നാണ് ഇസ്ലാമിൻ്റെ അധ്യാപനം. അറിവ് സമൃദ്ധമാക്കാനും പരിപോഷിപ്പിക്കാനും നബി(സ) മുസ്ലിം...
-
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ജീവിതത്തിന്റെ ഭാഗമാണ് ഇന്റര്‍നെറ്റ്. അറിവിനും ജോലിക്കും ...
No comments:
Post a Comment