Friday, 1 August 2025

നീ ബാധ്യത നിറവേറ്റിയോ പാഴാക്കിയോ

 നീ ബാധ്യത നിറവേറ്റിയോ പാഴാക്കിയോ ?!



ഒരിക്കൽ മുത്ത് നബി (സ) ഒരു സ്വഹാബിയോടൊപ്പം കാട്ടിൽ പോയി രണ്ടു അറാക്കുകൾ പൊട്ടിച്ചെടുത്തു. അറാക്കുകളിൽ ഒന്ന് വളഞ്ഞതായിരുന്നു. വളവില്ലാത്ത നല്ല അറാക്ക് തിരുനബി(സ്വ) അയാൾക്കു കൊടുത്തു. തനിക്ക് വളഞ്ഞതും. ഈ പ്രവർത്തി കണ്ട സ്വഹാബി ഉടനെ മുത്ത് നബിയോട് പറഞ്ഞു : അല്ലാഹുവിൻ്റെ പ്രവാചകരേ... അല്ലാഹുവാണ് സത്യം , എന്നെക്കാൾ ഈ നല്ല അറാക്കിനർഹൻ അങ്ങ് തന്നെ. തത്സമയം മുത്ത് നബി (സ) മറുപടി പറഞ്ഞതെന്തെന്നോ : തൻ്റെ ചങ്ങാതിക്കൊപ്പം സഹവാസം നടത്തിയവനോട്, അതെത്ര ഹ്രസ്വമാണെങ്കിലും , ആ സമയത്തെചൊല്ലി "പ്രസ്തുത സഹവാസത്തിൽ അല്ലാഹുവിൻ്റെ ഹഖ് വീട്ടിയോ അതോ പാഴാക്കികളഞ്ഞോ" എന്ന് ചോദിക്കപ്പെടും. ഉത്തമ സഹവാസത്തിൻ്റെ പരിമളമാസ്വദിക്കാൻ തിരുനബിയുടെ തിരുജീവിതം തുറന്നുവെക്കപ്പെട്ടിരിക്കുന്ന പുസ്തകമാണ്.

നമുക്ക് ആഖിറവും അവർക്ക് ദുനിയാവും സമൃദ്ധമാകുന്നത് താങ്കൾ തൃപ്തിപ്പെടുന്നില്ലേ?

 നമുക്ക് ആഖിറവും അവർക്ക് ദുനിയാവും സമൃദ്ധമാകുന്നത് താങ്കൾ തൃപ്തിപ്പെടുന്നില്ലേ?




തിരുനബി(സ) കിടക്കുമ്പോഴാണ് ഉമർ (റ) സമ്മതംതേടി അവിടേക്ക് ആഗതനാകുന്നത്. വിശ്രമസമയമായതു കൊണ്ട് അരമുണ്ട് മാത്രമാണ് അവിടുന്ന് ധരിച്ചിട്ടുള്ളത്. വിരിപ്പിന്റെയും പുതപ്പിന്റെയും അഭാവം കൊണ്ട് നൈർമല്യവും നഗ്നവുമായ തിരു ചർമ്മത്തിൽ പായയുടെ അടയാളങ്ങളാൽ ചിത്രീകരണം നടത്തപ്പെട്ടിട്ടുണ്ട്. ഇത് ദൃഷ്ടിയിൽ പതിഞ്ഞ ഉമർ (റ) ന് കദനത്താൽ കരച്ചിലടക്കാനായില്ല. അപ്പോഴേക്കും അവിടുന്നന്വേഷിക്കുകയും ചെയ്തു : എന്തുപറ്റി ഉമർ ? കരയാനെന്തിരിക്കുന്നു ?! ഉമർ (റ) വ്യസനത്തോടെ പറഞ്ഞു : അല്ലാഹുവിൻ്റെ പ്രവാചകരേ..... ഞാനെങ്ങനെയാണ് കരയാതിരിക്കുക !! അങ്ങ് അല്ലാഹുവിൻ്റെ റസൂലല്ലേ .... അങ്ങയുടെ തിരു ശരീരത്തിൽ പായയുടെ അടയാളം വീണിരിക്കുന്നു. അങ്ങയുടെ ഖജനാവും അത്ര സമൃദ്ധമല്ലല്ലോ ? അതേസമയം കിസ്റയും ഖൈസറുമൊക്കെ സുഖലോലുപതയിലും ആർഭാടങ്ങളിലും നീന്തിത്തുടിക്കുകയാണ്. സവിനയം പ്രവാചകർ (സ) മറുപടി പറഞ്ഞു : ഓ ഉമർ... കിസ്റാ ഖൈസറുമാർക്ക് ദുനിയാവും നമുക്ക് ആഖിറവും സമൃദ്ധമാകുന്നത് താങ്കൾ തൃപ്തിപ്പെടുന്നില്ലേ ? " അതെ " എന്ന ഉമർ (റ) ൻ്റെ മറുപടിയോടെ ലാളിത്യത്തിന്റെയും ഭൗതിക പരിത്യാഗത്തിന്റെയും മറ്റൊരേട് കൂടി ചേർക്കപ്പെടുകയുണ്ടായി.

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...