Tuesday, 21 May 2024
നമ്മുടെ മാതാപിതാക്കൾ
السلام عليكم ورحمة الله
ഇന്ന് ഞാനിവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത് – നമ്മുടെ മാതാപിതാക്കളെ ആദരിക്കുകയും അവരെ അനുസരിക്കുകയും ചെയ്യൽ എന്നതാണ് എൻ്റെ വിഷയം. നമ്മുടെ മാതാപിതാക്കളാണ് മറ്റാരെക്കാളും നമ്മെ അത്യധികം സ്നേഹിക്കുന്നത്. അവർ നമ്മെ പരിപാലിക്കുന്നു, പഠിക്കാൻ സഹായിക്കുന്നു, നിഖില മേഖലകളിലും നമുക്ക് ഏറ്റവും നല്ലത് ലഭിക്കണമെന്നാണ് മാതാപിതാക്കൾ കാംക്ഷിക്കുന്നത്. നാം നമ്മുടെ മാതാപിതാക്കളുടെ ഉപദേശ നിർദേശങ്ങൾ കേട്ടനുസരിക്കുമ്പോഴാണ് അവരോടുള്ള ബഹുമാനവും നന്ദിബോധവും നമുക്ക് പ്രകടമാക്കാൻ സാധിക്കുക. അവർക്കു നമ്മളെക്കാൾ പരിചയസമ്പത്തും കാര്യങ്ങളെ കുറിച്ചുള്ള അവബോധവുമുണ്ട് . അതുകൊണ്ടു തന്നെ, പ്രഥമദൃഷ്ട്യാ നമുക്ക് ശരികേടാണെന്ന് തോന്നുന്ന കാര്യങ്ങളിലും മാതാപിതാക്കളുടെ ദീർഘവീക്ഷണം കണക്കിലെടുത്ത് അവരെ അനുസരിക്കണം. അവർ ഒരിക്കലും തന്നെ നമുക്ക് ദോഷമുള്ളത് ആഗ്രഹിക്കുകയില്ലല്ലോ. ....
മാതാപിതാക്കളെ അനുസരിക്കുക എന്നു പറഞ്ഞാൽ നമ്മുടെ കടമകൾ നിറവേറ്റുകയും, അവർ ആഗ്രഹിക്കുന്ന തരത്തിൽ പഠന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുകയും അവരോട് സൗമ്യമായി പെരുമാറുകയും ചെയ്യുക എന്നുള്ളതുമാണ്. മാത്രമല്ല , അവരോട് സത്യസന്ധതയോടെ നമ്മുടെ അനുഭവങ്ങൾ തുറന്നു പറയലും ഇതിൻ്റെ ഭാഗമാണ്. ഇങ്ങനെ ശീലിച്ചാൽ നമ്മുടെ വീടകം സുന്ദരമാകും. നമുക്കാവശ്യമുള്ളതെല്ലാം വേണ്ട രൂപത്തിൽ നമുക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അവർ നന്നായി കഷ്ടപ്പെടുന്നുണ്ടെന്ന് കുട്ടികളായ നാം മറന്നുപോകരുത്. അവരോടുള്ള അതിരറ്റ സ്നേഹവും ആദരവും നാം തിരിച്ചു കൊടുക്കേണ്ടത് അവർ പറയുന്ന കാര്യങ്ങൾ ഒരു മടിയും കൂടാതെ അനുസരിച്ചുക്കൊണ്ടാണ്.
അതുകൊണ്ട് , മാതാപിതാക്കളുടെ മാർഗനിർദേശങ്ങൾ പിന്തുടരാനും അവരെ അക്ഷരംപ്രതി അനുസരിക്കാനും നമുക്കേവർക്കും നന്നായി ശ്രമിക്കാം. ഇതു സംരക്ഷണബോധവും ഉത്തരവാദിത്വബോധവുമുള്ള വ്യക്തികളായിത്തീരാൻ നമ്മെ സഹായിക്കും. ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എൻ്റെ ചെറിയ പ്രസംഗം നിർത്തുന്നു.
ധാർമിക മൂല്യങ്ങൾ
السلام عليكم ورحمة الله
ബഹുമാനപ്പെട്ട ഉസ്താദുമാർ, സ്നേഹം നിറഞ്ഞ കൂട്ടുകാർ. ധാർമിക മൂല്യങ്ങൾ എന്ന സുപ്രധാനമായൊരു വിഷയമാണ് ഇന്ന് നാം ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. ധാർമിക മൂല്യങ്ങൾ എന്നത് നാം നല്ലതാണെന്ന് കണക്കാക്കുന്ന കാര്യങ്ങളാണ്. മാത്രമല്ല , അതടിസ്ഥാനത്തിൽ നമ്മൾ പരസ്പരം പെരുമാറുകയും ചെയ്യേണ്ടതുണ്ട്. അവ നമ്മളെ ശരിയായ തീരുമാനങ്ങൾ എടുക്കാനും നല്ല ആളുകളാകാനും സഹായിക്കുന്നു.
കാരുണ്യം , സത്യസന്ധത, ബഹുമാനം , ഉത്തരവാദിത്വബോധം എന്നിവയൊക്കെ ചില പ്രധാന ധാർമിക മൂല്യങ്ങൾക്കുള്ള ഉദാരഹരണങ്ങളാണ്. ഓരോന്നിനെക്കുറിച്ചും നമുക്ക് അൽപ്പം സംസാരിക്കാം. കാരുണ്യമെന്നത് സൗഹൃദപരമായും കരുതലോടെയും പെരുമാറലാണ്. നാം മറ്റുള്ളവരെ സഹായിക്കുകയും നല്ല വാക്കുകൾ പറയുമ്പോഴും അതവരെ സന്തോഷവാന്മാരാക്കുകയും അവർക്ക് മുമ്പിൽ ഒരു മികച്ച ലോകം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
സത്യസന്ധത കൈമുതലാക്കിയവർ ഏത് പ്രതികൂല സാഹചര്യത്തിലും സത്യമേ പറയൂ. നാം സത്യസന്ധരായിരിക്കുമ്പോൾ ആളുകൾ നമ്മെ വിശ്വസിക്കുന്നു. അതുവഴി നമുക്ക് ശക്തമായ സൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ കഴിയും . ബഹുമാനം എന്നാൽ നാം മറ്റുള്ളവരെ ഇഷ്ടപ്പെടുന്നതുപോലെ പരിഗണിക്കുന്നതും മാതൃകയാക്കുന്നതുമാണ്. നമ്മൾ മറ്റുള്ളവർക്ക് ചെവി കൊടുക്കണം, ഇതരരോട് ഭവ്യതയോടെ വർത്തിക്കണം, ഓരോരുത്തർക്കും അവരുടെതായ പ്രത്യേകതകളുണ്ടെന്ന് മനസിലാക്കണം.
ഉത്തരവാദിത്വബോധം എന്നത് നമ്മുടെ കടമകൾ പരിപാലിക്കുകയും വിശ്വസനീയരായിരിക്കുകയുമാണ്. നാം നമ്മുടെ ചുമതലകൾ വീഴ്ച കൂടാതെ ചെയ്യുകയും, ഹോംവർക്ക് ചെയ്ത് തീർക്കുകയും, വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുമ്പോൾ നാം വിശ്വാസനീയരാണെന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടും. ധാർമിക മൂല്യങ്ങൾ നമ്മെ സമാധാനത്തോടെ ജീവിക്കാൻ സഹായിക്കുന്നു. അവ നമുക്ക് നല്ല തീരുമാനങ്ങൾ എടുക്കാനും ഏറ്റവും നല്ല വ്യക്തിത്വം കെട്ടിപ്പടുക്കാനും സഹായിക്കുന്നു. ഓരോ ചെറിയ കാര്യണ്യ പ്രവൃത്തിയും, ഓരോ സത്യസന്ധമായ വാക്കും, ഓരോ മാന്യമായ പെരുമാറ്റവും വലിയ മാറ്റം സൃഷ്ടിക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കണം.
ഈ മൂല്യങ്ങൾ പിന്തുടർന്ന് നമ്മുടെ ജീവിതം സാർത്ഥമാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് പറഞ്ഞ് ഞാൻ എൻ്റെ പ്രസംഗം നിർത്തുന്നു.
OUR PARENTS
Today, I want to talk about something very important – obeying our parents. Our parents love us more than anyone else in the world. They take care of us, help us learn, and always want the best for us.
When we listen to our parents and follow their advice, we are showing them that we respect and appreciate them. They have a lot of experience and wisdom, and they know what’s best for us even when we might not understand it right away.
Obeying our parents means doing our chores, finishing our homework, and being polite and kind. It also means being honest and talking to them about how we feel. When we do these things, our home becomes a happier place for everyone.
Remember, our parents work hard to make sure we have everything we need. By listening to them and following their rules, we can show them how much we love and respect them.
So let’s all make an effort to be good listeners and follow our parents' guidance. It will help us grow into responsible and caring people.
OUR TEACHERS
Today, I want to talk about someone very special in our lives – our teachers. Teachers are like our guides, helping us learn new things and grow every day.They teach us how to read and write, solve math problems, and understand the world around us. But they do much more than that. Teachers encourage us when we are unsure and cheer for us when we succeed. They help us find our strengths and work on our weaknesses.Our teachers also teach us important values like kindness, honesty, and respect. They show us how to be good friends and work together. When we make mistakes, they help us learn from them and become better people.Think about all the fun activities, stories, and projects we do in class. Our teachers work very hard to make learning exciting and interesting. They believe in us, even when we find things difficult, and they never give up on us.So let’s take a moment to thank our wonderful teachers for everything they do. Let’s listen to them, respect them, and always do our best in class. Remember, they are here to help us and want us to succeed.Thank you, teachers, for being amazing!
Saturday, 18 May 2024
MORAL VALUES
Today, I want to talk about something very important – moral values. Moral values are the good things we believe in and the way we behave to show those beliefs. They help us make the right choices and be good people.Some important moral values are kindness, honesty, respect, and responsibility. Let's talk about each one:Kindness is about being friendly and caring. When we help others and say nice things, we make people happy and create a better world.Honesty means telling the truth and being fair. When we are honest, people trust us, and we can build strong friendships.Respect is about treating others the way we want to be treated. We should listen to others, be polite, and understand that everyone is special in their own way.Responsibility means taking care of our duties and being reliable. When we do our chores, finish our homework, and keep our promises, we show that we can be trusted.Moral values help us live together in harmony. They guide us to make good decisions and be the best versions of ourselves. Remember, every small act of kindness, every truthful word, and every respectful gesture makes a big difference.Let's all try our best to follow these values every day and make our world a better place.
Subscribe to:
Comments (Atom)
ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...
-
സീറത്തു സയ്യിദിൽ ബശർ : നബിചരിതങ്ങള്ക്ക് കേരളീയ പണ്ഡിതന്റെ നിറച്ചാർത്ത് . ഒരു മുസ്ലിമിനെ സംബന്ധിച്ച് പ്രവാചകന് മുഹമ്മദ് നബി(സ)യുടെ ജീവിത...
-
"തൊട്ടിൽ മുതൽ കട്ടിൽ വരെ" അറിവന്വേഷണം നടത്തണമെന്നാണ് ഇസ്ലാമിൻ്റെ അധ്യാപനം. അറിവ് സമൃദ്ധമാക്കാനും പരിപോഷിപ്പിക്കാനും നബി(സ) മുസ്ലിം...
-
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ജീവിതത്തിന്റെ ഭാഗമാണ് ഇന്റര്‍നെറ്റ്. അറിവിനും ജോലിക്കും ...