Tuesday, 21 May 2024

ധാർമിക മൂല്യങ്ങൾ

السلام عليكم ورحمة الله ബഹുമാനപ്പെട്ട ഉസ്താദുമാർ, സ്നേഹം നിറഞ്ഞ കൂട്ടുകാർ. ധാർമിക മൂല്യങ്ങൾ എന്ന സുപ്രധാനമായൊരു വിഷയമാണ് ഇന്ന് നാം ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. ധാർമിക മൂല്യങ്ങൾ എന്നത് നാം നല്ലതാണെന്ന് കണക്കാക്കുന്ന കാര്യങ്ങളാണ്. മാത്രമല്ല , അതടിസ്ഥാനത്തിൽ നമ്മൾ പരസ്പരം പെരുമാറുകയും ചെയ്യേണ്ടതുണ്ട്. അവ നമ്മളെ ശരിയായ തീരുമാനങ്ങൾ എടുക്കാനും നല്ല ആളുകളാകാനും സഹായിക്കുന്നു. കാരുണ്യം , സത്യസന്ധത, ബഹുമാനം , ഉത്തരവാദിത്വബോധം എന്നിവയൊക്കെ ചില പ്രധാന ധാർമിക മൂല്യങ്ങൾക്കുള്ള ഉദാരഹരണങ്ങളാണ്. ഓരോന്നിനെക്കുറിച്ചും നമുക്ക് അൽപ്പം സംസാരിക്കാം. കാരുണ്യമെന്നത് സൗഹൃദപരമായും കരുതലോടെയും പെരുമാറലാണ്. നാം മറ്റുള്ളവരെ സഹായിക്കുകയും നല്ല വാക്കുകൾ പറയുമ്പോഴും അതവരെ സന്തോഷവാന്മാരാക്കുകയും അവർക്ക് മുമ്പിൽ ഒരു മികച്ച ലോകം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. സത്യസന്ധത കൈമുതലാക്കിയവർ ഏത് പ്രതികൂല സാഹചര്യത്തിലും സത്യമേ പറയൂ. നാം സത്യസന്ധരായിരിക്കുമ്പോൾ ആളുകൾ നമ്മെ വിശ്വസിക്കുന്നു. അതുവഴി നമുക്ക് ശക്തമായ സൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ കഴിയും . ബഹുമാനം എന്നാൽ നാം മറ്റുള്ളവരെ ഇഷ്ടപ്പെടുന്നതുപോലെ പരിഗണിക്കുന്നതും മാതൃകയാക്കുന്നതുമാണ്. നമ്മൾ മറ്റുള്ളവർക്ക് ചെവി കൊടുക്കണം, ഇതരരോട് ഭവ്യതയോടെ വർത്തിക്കണം, ഓരോരുത്തർക്കും അവരുടെതായ പ്രത്യേകതകളുണ്ടെന്ന് മനസിലാക്കണം. ഉത്തരവാദിത്വബോധം എന്നത് നമ്മുടെ കടമകൾ പരിപാലിക്കുകയും വിശ്വസനീയരായിരിക്കുകയുമാണ്. നാം നമ്മുടെ ചുമതലകൾ വീഴ്ച കൂടാതെ ചെയ്യുകയും, ഹോംവർക്ക് ചെയ്ത് തീർക്കുകയും, വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുമ്പോൾ നാം വിശ്വാസനീയരാണെന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടും. ധാർമിക മൂല്യങ്ങൾ നമ്മെ സമാധാനത്തോടെ ജീവിക്കാൻ സഹായിക്കുന്നു. അവ നമുക്ക് നല്ല തീരുമാനങ്ങൾ എടുക്കാനും ഏറ്റവും നല്ല വ്യക്തിത്വം കെട്ടിപ്പടുക്കാനും സഹായിക്കുന്നു. ഓരോ ചെറിയ കാര്യണ്യ പ്രവൃത്തിയും, ഓരോ സത്യസന്ധമായ വാക്കും, ഓരോ മാന്യമായ പെരുമാറ്റവും വലിയ മാറ്റം സൃഷ്ടിക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കണം. ഈ മൂല്യങ്ങൾ പിന്തുടർന്ന് നമ്മുടെ ജീവിതം സാർത്ഥമാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് പറഞ്ഞ് ഞാൻ എൻ്റെ പ്രസംഗം നിർത്തുന്നു.

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...