Monday, 30 September 2024

പ്രയോഗക്കളരി 4️⃣ പാലം വലിക്കൽ


പാലം വലിക്കൽ



ചതിപ്രയോഗങ്ങളേയും, സ്വന്തം കാര്യസാദ്ധ്യത്തിനായി ചെയ്യുന്ന ദ്രോഹപ്രവൃത്തികളേയും സൂചിപ്പിക്കാൻ പ്രയോഗിക്കുന്ന ഒരു ശൈലിയാണ്‌ പാലം വലിക്കൽ. വാമൊഴിയിൽ പ്രയോഗത്തിലുള്ള ഈ ശൈലി അപൂർവമായി വരമൊഴിയിലും ഉപയോഗിച്ചുകാണുന്നുണ്ട്‌. 


ഐതിഹ്യം


ഈ ശൈലിയുടെ ഉൽപത്തിയെക്കുറിച്ച്‌ പറയാനുള്ള ഒരു ഐതിഹ്യം ഇങ്ങനെയാണ്. പണ്ട്‌ ഒരു ഗ്രാമത്തിൽ രണ്ട്‌ എണ്ണക്കച്ചവടക്കാരുണ്ടായിരുന്നു. അച്ഛനും മകനുമായ ഇവർ അടുത്തടുത്താണ്‌ താമസിച്ചിരുന്നത്‌. വെള്ളം നിറഞ്ഞൊഴുകുന്ന ഒരു കൈത്തോട്‌ കടന്നുവേണം ഇരുവർക്കും അന്തിച്ചന്തയിലെത്താൻ. തോട്‌ കടക്കുന്നതിന്‌ രണ്ട്‌ കമുകിൻതടികൾ ചേർത്ത്‌ കെട്ടിയ ഒരു പാലമാണുണ്ടായിരുന്നത്‌. എന്നും ഓരോ കുടം എണ്ണയുമായി ഇവർ ചന്തയിൽ പോകും. എന്നാൽ അരക്കുടം എണ്ണ മാത്രമേ ഓരോരുത്തർക്കും വിറ്റുപോയിരുന്നുള്ളൂ. മൊത്തം ഒരുകുടം എണ്ണ വാങ്ങുവാനുള്ള ആൾക്കൂട്ടമേ ചന്തയിൽ വരാറുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു കാരണം. ഒരു ദിവസം ഒരുകുടം എണ്ണയുമായി മകൻ നേരത്തേ ചന്തയിലേയ്‌ക്ക്‌ തിരിച്ചു. തോട്‌ കടന്നശേഷം പാലം വലിച്ച്‌ അക്കരെയിട്ടു. പാലമില്ലാത്തതുകൊണ്ട്‌ അച്ഛന്‌ അന്ന്‌ ചന്തയിലെത്താനായില്ല. മകന്റെ കച്ചവടം പൊടിപൊടിച്ചു. അങ്ങാടിപ്പാട്ടായ ഈ സംഭവത്തിൽ നിന്നുണ്ടായ ശൈലി ക്രമേണ വാങ്‌മയത്തിൽ നിന്നും വരമൊഴി കടമെടുത്തു.

പ്രയോഗക്കളരി 3️⃣ മർക്കടമുഷ്ടി

 

മർക്കടമുഷ്ടി


ചുരുട്ടിപ്പിടിച്ച കൈപ്പടത്തിനു മുഷ്‌ടി എന്നു പറയാറുണ്ട്. മലയാളത്തിൽ കുരങ്ങിനു മർക്കടം എന്നും പറയും. ഈ മർക്കടവും മുഷ്ടിയും ചേർന്നാണ് മർക്കടമുഷ്‌ടിയുണ്ടായത്. ദുശ്ശാഠ്യം എന്ന അർഥത്തിനാണതു പൊതുവെ പ്രയോഗിക്കുക. അങ്ങനെയെങ്കിൽ കുരങ്ങിന്റെ ചുരുട്ടിപ്പിടിച്ച കൈപ്പടവും ദുശ്ശാഠ്യവും തമ്മിലെന്തു ബന്ധം എന്നായിരിക്കും സംശയം.


മറുപടി കേട്ടോളൂ


പണ്ടൊരു വേട്ടക്കാരൻ കുരങ്ങിനെ പിടിക്കാൻ കാണിച്ച വേല. വാവട്ടം ചെറുതായ ഒരു ചില്ലുഭരണിയെടുത്ത് അതിൽ അയാൾ ആകർഷകമായ കുറെ ആപ്പിളുകൾ നിക്ഷേപിച്ചു. എന്നിട്ടത് കുരങ്ങന്മാരുടെ വിഹാരകേന്ദ്രത്തിൽ കൊണ്ടുപോയി വെച്ചു. ഭരണിയിൽ ആപ്പിളുകൾ കണ്ട കുരങ്ങന്മാരിലൊരുത്തൻ മരച്ചില്ലയിൽനിന്നു ചാടിയോടി വന്ന് തൻ്റെ കൈ അതിലേക്കിട്ടു. കഷ്‌ടിച്ച് ഒരു കൈ കടക്കാനുള്ള വ്യാപ്‌തിയേ ആ ഭരണിയുടെ വായ്ക്കുള്ളൂ. ആപ്പിളിൽ കൈ മുറുക്കിയ കുരങ്ങൻ ആർത്തിയോടെ അതു പുറത്തെടുക്കാൻ നോക്കി. പക്ഷേ, കഴിഞ്ഞില്ല. പിന്നെയും പിന്നെയും നോക്കി; കഴിഞ്ഞില്ല. രണ്ടാലൊരു മാർഗമേ അപ്പോൾ അതിൻ്റെ മുന്നിലുണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ആപ്പിൾ ഉപേക്ഷിച്ച് കൈ പിൻവലിക്കുക. അല്ലെങ്കിൽ, ആപ്പിളിൽ പിടിമുറുക്കി അങ്ങനെ കഴിയുക.


കുരങ്ങൻ ആപ്പിളുപേക്ഷിക്കാൻ തയ്യാറായില്ല. അതിൽ പിടി മുറുക്കിതന്നെ നിന്നു. പിന്നിലൂടെ പതുങ്ങിച്ചെന്ന വേട്ടക്കാരന് ഏതായാലും ലക്ഷ്യം നിറവേറ്റാനായി. കുരങ്ങിനെ കൈയോടെ പിടികൂടി. എന്നാൽ ആ സമയത്തെങ്കിലുമുണ്ടോ കുരങ്ങൻ ആപ്പിളുപേക്ഷിക്കുന്നു.. അപ്പോഴും ആപ്പിളിൽനിന്നു പിടിവിടാൻ മനസ്സു കാണിക്കാതെ അത് ഭരണി കൈയിൽ തൂക്കി. തൻ്റെ കൈ ആപ്പിളിലാണെങ്കിലും താൻ വേട്ടക്കാരൻ്റെ കൈയിലായി എന്നതൊന്നും അതിനു പ്രശ്‌നമേ ആയില്ല. എന്തു വന്നാലും ആപ്പിളുപേക്ഷിക്കാൻ തയ്യാറല്ലെന്ന വാശി. ആ വാശിയാണു പിന്നീട് മർക്കടമുഷ്ട‌ിയെന്ന പേരിൽ അറിയപ്പെട്ടുവന്നത്.


🌑🌑🌑🌑


ദുഃശ്ശാഠ്യവും നിർബ്ബന്ധബുദ്ധിയും ഉള്ളവരെയാണ് നമ്മൾ മർക്കടമുഷ്ടിക്കാർ എന്നു വിളിക്കാറുള്ളത്. അതുകൊണ്ടാണല്ലോ പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നതും.


എന്താണ് മർക്കടമുഷ്ടി ? 


മർക്കടം കുരങ്ങനാണ്. പക്ഷെ കുരങ്ങന്റെ മുഷ്ടിക്ക് എന്താണ് അസാധാരണത്വം. 


അതൊരു പഴങ്കഥയാണ്. 


പ്രാചീനകാലത്ത് കുരങ്ങന്മാർ മനുഷ്യർക്ക് വളരെ ഉപദ്രവങ്ങൾ ചെയ്തിരുന്നു. അവയെ പിടിക്കാനായി അന്നൊക്കെ അവർ ഒരു കൗശലം പ്രയോഗിച്ചിരുന്നു. ചുരയ്ക്കയുടെ വർഗ്ഗത്തിലേതുപോലെ ദൃഢമായ തൊണ്ടോടുകൂടിയ വലിയ കായ്കളിൽ ദ്വാരമുണ്ടാക്കി, കാമ്പ് എടുത്തുമാറ്റിയശേഷം അതിൽ, കുരങ്ങുകളുടെ ഇഷ്ടഭക്ഷണമായ ഉണങ്ങിയ കായ്കളും പഴങ്ങളുമൊക്കെയിട്ടു സ്ഥിരമായി കുരങ്ങുകൾ വരുന്നയിടങ്ങളിൽ മരത്തിലോ പാറയിലോ മറ്റോ ബന്ധിച്ചുവയ്ക്കും. കുരങ്ങുകൾ വന്ന് ദ്വാരത്തിലൂടെ കൈ കടത്തി എടുക്കാവുന്നത്ര മുഷ്ടിയിൽ ഒതുക്കും. പക്ഷേ മുഷ്ടി ദ്വാരത്തിലൂടെ പുറത്തെടുക്കാൻ കഴിയില്ല. എന്നാൽ മുഷ്ടിയിലുള്ള കായ്കനികൾ വിട്ടുകളയാൻ കുരങ്ങൻ തയ്യാറുമല്ല. ഫലം ഊഹിക്കാമല്ലോ. 


സദ്ബുദ്ധിയില്ലാതെ സ്വന്തം നിർബ്ബന്ധബുദ്ധികൊണ്ടു ആപത്തിലകപ്പെട്ട കുരങ്ങനെപ്പോലെ മനുഷ്യരും പ്രവർത്തിക്കാറുണ്ടല്ലോ. സ്വത്തും സ്ഥാനമാനങ്ങളും ജാതിമതവർഗ്ഗവിദ്വേഷങ്ങളും ദുരഭിമാനവുമൊക്കെയാവും മനുഷ്യന്റെ മുഷ്ടിയിലുള്ളതെന്നുമാത്രം. 


ഇംഗ്ലീഷിൽ monkey's fist എന്നുപറയുന്നത് സവിശേഷരീതിയിലുള്ള ഒരു കുടുക്കിനെയാണ്. ചരടിന്റെയോ കയറിന്റെയോ അറ്റത്ത് നിശ്ചിതമായ വിന്യാസങ്ങളിലൂടെ രൂപപ്പെടുത്തുന്ന ഈ കുരുക്കിന് ഒരു മർക്കടന്റെ മുഷ്ടിയുടെ ആകൃതിയായിരിക്കും. അതിനാലാണ് ഈ പേരുവന്നിരിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ഉപയോഗങ്ങളാണ് ഈ മർക്കടമുഷ്ടികൾക്ക് .


Saturday, 28 September 2024

പ്രയോഗക്കളരി 2️⃣ ബാലികേറാമല

 പ്രയോഗക്കളരി 2️⃣



അപ്രാപ്യമായ ലക്ഷ്യങ്ങളെ സൂചിപ്പിക്കാൻ ‘ബാലികേറാമല’ എന്ന പ്രയോഗം വ്യാപകമായി നമ്മൾ ഉപയോഗിക്കുന്നു.


അതിശക്തനും അഹങ്കാരിയും യുദ്ധക്കൊതിയനുമായ അസുരനായിരുന്നു ദുന്ദുഭി. ഒരിക്കൽ ദുന്ദുഭി സമുദ്രത്തെ യുദ്ധത്തിന് വെല്ലുവിളിച്ചു. എന്നാൽ, സമുദ്രം യുദ്ധത്തിനായി ഹിമവാനെ സമീപിക്കാൻ പറഞ്ഞൊഴിഞ്ഞു. കിഷ്‌കിന്ധയിലെ വാനരരാജാവായ ബാലിയാണ് നിനക്ക് ഒത്ത എതിരാളി എന്നുപറഞ്ഞ് ഹിമവാൻ ദുന്ദുഭിയെ അങ്ങോട്ടയച്ചു. ഒടുവിൽ ദുന്ദുഭിയുടെ വെല്ലുവിളി ബാലി ഏറ്റെടുത്തു. മഹിഷശിരസ്സുള്ള ദുന്ദുഭിയെ ഒടുവിൽ ബാലി യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ദൂരേക്ക് വലിച്ചറിയുകയുംചെയ്തു.


രക്തത്തിൽ കുളിച്ച ദുന്ദുഭിയുടെ ജഡം ചെന്ന് പതിച്ചതാകട്ടെ ഋഷ്യമൂകാചലത്തിലെ മാതംഗമുനിയുടെ ആശ്രമത്തിലായിരുന്നു. തന്റെ ആശ്രമം അശുദ്ധമാക്കിയവൻ ആരായാലും ഋഷ്യമൂകാചലത്തിൽ പ്രവേശിച്ചാൽ അവന്റെ തല പൊട്ടിത്തെറിക്കുമെന്ന് മാതംഗമുനി ശപിച്ചു. അങ്ങനെയാണ് ഋഷ്യമൂകാചലം ബാലിക്ക്‌ കയറാനാവാത്ത മല എന്ന അർഥത്തിൽ ‘ബാലികേറാമല’യായത്.

പ്രയോഗക്കളരി 1️⃣ ക്ഷമയുടെ നെല്ലിപ്പടി

 പ്രയോഗക്കളരി 1️⃣


പണ്ട് കിണര്‍ നിര്‍മിക്കുമ്പോള്‍ ചിലര്‍ ഏറ്റവും അടിത്തട്ടില്‍ ചുറ്റളവ് കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കി പിടിപ്പിച്ചിരുന്ന വലയമാണിത്. കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി.


നെല്ലിക്കുറ്റികള്‍കൊണ്ട് ഇവ അടിയില്‍ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് വെള്ളത്തിന് ലഭിക്കാനുമുള്ള മാര്‍ഗ്ഗമായിരുന്നു അത്. നെല്ലിപ്പലകയ്‌ക്ക് ദീര്‍ഘകാലത്തെ ആയുസ്സുമുണ്ട്.


വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക  കാണാന്‍ പ്രയാസമാണ്. ഇപ്പോള്‍ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടില്‍ ഇതിടാറുള്ളൂ. കിണറിന്റെ ഏറ്റവും അടിയില്‍ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ലുതന്നെ വരാന്‍ കാരണം. അങ്ങേയറ്റം കണ്ടു എന്നര്‍ത്ഥം.

حُبُّ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

 




الْحَمْدُ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا وَسَيِّئَاتِ أَعْمَالِنَا ، مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ ، وَمَنْ يُضْلِلْ فَلَا هَادِيَ لَهُ ، وَأَشْهَدُ أَنْ لَا إلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ 

فِيَا أَيُّهَا الْإِخْوَةُ ، حَدِيثُنَا الْيَوْمَ عَنْ مَحَبَّةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، هَذِهِ الْمَحَبَّةُ الَّتِي هِيَ أَسَاسٌ مِنْ أُسُسِ الْإِيمَانِ ، بَلْ إِنَّهَا مِنْ عَلَامَاتِ الْإِيمَانِ الصَّادِقِ . فَقَدْ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ " ( رَوَاهُ الْبُخَارِيُّ ) .


فَمَا مَعْنَى أَنْ نُحِبَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ وَهَلْ الْمَحَبَّةُ مُجَرَّدُ كَلِمَاتٍ تُقَالُ ، أَمْ هِيَ أَفْعَالٌ تُتَرْجَمُ إِلَى اتِّبَاعٍ وَطَاعَةٍ ؟


أَيُّهَا الْإِخْوَةُ ، إِنَّ مَحَبَّةَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا تَعْنِي مُجَرَّدَ الْعَاطِفَةِ ، بَلْ هِيَ الْتِزَامٌ بِمَنْهَجِهِ وَسِيرَتِهِ ، وَاتِّبَاعٌ لِمَا جَاءَ بِهِ . قَالَ اللَّهُ تَعَالَى : * قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمْ اللَّهُ * ( آلُ عِمْرَانَ : 31 )

 . فَالَّذِي يُحِبُّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقًّا هُوَ الَّذِي يَتَّبِعُ سُنَّتَهُ فِي عِبَادَاتِهِ وَمُعَامَلَاتِهِ ، فِي أَخْلَاقِهِ وَتَعَامُلِهِ مَعَ النَّاسِ ، فِي صَبْرِهِ وَتَوَكُّلِهِ عَلَى اللَّهِ .

أَيُّهَا اَلْأَحِبَّةَ ، إِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هُوَ أَعْظَمُ الْخَلْقِ ، أَرْسَلَهُ اللَّهُ رَحْمَةً لِلْعَالَمِينَ ، قَالَ اللَّهُ تَعَالَى : * وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ * ( اَلْأَنْبِيَاءِ : 107 ) . وَكَانَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قُدْوَةً فِي جَمِيعِ شُؤُونِ اَلْحَيَاةِ ، كَانَ أَبًا رَحِيمًا ، وَزَوْجًا حَنُونًا ، وَقَائِدًا حَكِيمًا ، وَدَاعِيَةً مُخْلِصًا .

وَفِي سِيرَتِهِ دُرُوسٌ عَظِيمَةٌ لِلْمُؤْمِنِينَ ، فَفِيهِ نَجِدُ الصَّبْرَ عَلَى الْأَذَى ، وَالرَّحْمَةَ بِالضُّعَفَاءِ ، وَالْعَدْلَ بَيْنَ النَّاسِ ، وَحُسْنَ الْخُلُقِ . قَالَ اللَّهُ تَعَالَى : * وَإِنَّكَ لعلى خَلْق عَظِيم * ( اَلْقَلَمُ : 4 ) .


إِنَّ مِنْ مَظَاهِرِ مَحَبَّةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نَحْرِصَ عَلَى الصَّلَاةِ وَالسَّلَامِ عَلَيْهِ ، فَقَدْ قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ صَلَّى عَلَيَّ صَلَاةً ، صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا " ( رَوَاهُ مُسْلِمٌ ) . كَمَا يَجِبُ عَلَيْنَا الدِّفَاعُ عَنْ سُنَّتِهِ وَالتَّمَسُّكُ بِهَا ، فِي زَمَنٍ قَدْ كَثُرَ فِيهِ اَلْبَاطِلُ ، وَقَلَّ فِيهِ مَنْ يُدَافِعُ عَنْ اَلْحَقِّ .

اَللَّهُمَّ اجْعَلْنَا مِنْ اَلَّذِينَ يُحِبُّونَ نَبِيَّكَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَيَعْمَلُونَ بِسُنَّتِهِ ، وَيَتَّبِعُونَ هِدَاهُ . اَللَّهُمَّ اِجْعَلْنَا مِنْ أَهْلِ طَاعَتِهِ ، وَاجْعَلْنَا مِنْ اَلَّذِينَ يَجْتَمِعُونَ مَعَهُ فِي جَنَّاتِ النَّعِيمِ .

فِيًّا أَيُّهَا اَلْإِخْوَةُ ، اِتَّقُوا اَللَّهَ وَأَحِبُّوا نَبِيَّكُمْ صَلَّى اَللَّهُ عَلَيْهِ وَسَلَّمَ حُبًّا صَادِقًا ، وَكُونُوا مِنْ اَلْمُتَمَسِّكِينَ بِسِيرَتِهِ وَسُنَّتِهِ . وَاعْلَمُوا أَنَّ مَحَبَّةَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تَقْتَضِي أَنْ نَعْمَلَ بِمَا جَاءَ بِهِ ، وَأَنْ نَنْشُرَ رِسَالَتَهُ ، وَأَنْ نُعَلِّمَ أَبْنَاءَنَا سِيرَتَهُ الْعَطِرَةَ .

إِنَّ الدَّعْوَةَ إِلَى مَحَبَّةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَيْسَتْ دَعْوَةً لِلْعَاطِفَةِ فَقَطْ ، بَلْ هِيَ دَعْوَةٌ لِلْعَمَلِ اَلْجَادِّ ، وَالتَّحَلِّي بِأَخْلَاقِهِ ، وَالِاسْتِقَامَةِ عَلَى هَدْيِهِ .

اَللَّهُمَّ اجْعَلْنَا مِنْ الْمُحِبِّينَ لِنَبِيِّكَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَارْزُقْنَا اِتِّبَاعَهُ فِي الْقَوْلِ وَالْعَمَلِ ، وَاجْعَلْنَا مِنْ اَلْفَائِزِينَ بِشَفَاعَتِهِ يَوْمَ اَلْقِيَامَةِ .


وَأَخْتَتِمُ كَلَامِي وَ آخِرُ دَعْوَانَا أَنْ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ .

السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ .

വെട്ടം പരത്തുന്ന മന്ദസ്മിതം : മർഹൂം മമ്മദ് ഉസ്താദ്

 

ശൈഖുനാ ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാരുടെ സവിധത്തിൽ അവിടുത്തെ രചനാ മാസ്മരികതയ്ക്ക് സാക്ഷിയായിരിക്കെ ഒരാൾ കടന്നുവന്നു. ആഗതന്റെ സുസ്മേരവദനം പലവുരു കണ്ട് മനസ്സിലിടം പിടിച്ചിട്ടുമുണ്ട് . ഇടക്കിടെ ശൈഖുനയെ കാണാൻ വരാറുണ്ട്. ശൈഖുനയുടെ റൂമിലെ കണ്ണായ സ്ഥലത്ത് പ്രദർശിപ്പിക്കപ്പെട്ട "കുറച്ച് മാത്രം സംസാരിക്കുക ; സമയം വിലപ്പെട്ടത് നിങ്ങളുടെതും നമ്മുടെതും" എന്ന മൂർച്ചയേറിയ വാക്കുകളായിരിക്കണം സന്ദർശകരെ ആവശ്യം കഴിഞ്ഞ് താമസംവിനാ തിരിച്ചയക്കുന്നത്. എന്നാൽ ഇതിനപവാദമായി ചിലരോട് ശൈഖുന സുദീർഘമായി സംവദിക്കാറുണ്ട്. അതിലൊരാളാണ് റൂമിലേക്കു കടന്നുവന്ന ഈ മുഖപരിചിതൻ . ആഗതന്റെ ഊരോ പേരോ അന്ന് അറിയില്ലെങ്കിലും പ്രസന്നവദനം കാണിക്ക വെച്ച് ഭവ്യതയോടെ പുഞ്ചിരി പൊഴിച്ചു ശൈഖുനയുടെ റൂമിലേക്ക് സമാഗതമാകുന്ന ആ മുഖം കണ്ട് തഴക്കം ചെന്നിട്ടുണ്ട്. ഏറെനേരത്തെ സൗഹൃദഭാഷണത്തിന് 

ശേഷം മസ്അല ചർച്ചയും കടന്നുവരാറുണ്ട്. ശൈഖുനയുടെ മേശപ്പുറത്തുള്ള കിതാബുകൾ മറിച്ച് ചൂടേറിയ ചർച്ചകൾക്ക് തീകൊളുത്തി തന്റെ മുമ്പിലിരിക്കുന്ന കർമ്മശാസ്ത്ര വിശാരദനെ മുതലെടുപ്പ് നടത്താനും ആഗതൻ സമയം കണ്ടെത്താറുണ്ട്. ആഗതൻ പിരിഞ്ഞുപോകവേ ശൈഖുന പതിവിനു വിപരീതമായി എന്നോടു പറഞ്ഞു : "ഇതാണ് മമ്മദ് ബാഖവി മുതുവല്ലൂർ . കോടമ്പുഴ പള്ളിയിൽ ഓതിപ്പഠിച്ചിരുന്നു. ഒരുപാട് കാലം ദർസ് നടത്തി തെളിഞ്ഞ ആളാണ്. ഇനി ഇവിടെ മുദരിസ് ആയി വരും" ഇങ്ങനെയാണ് നമ്മുടെ സ്മര്യപുരുഷനായ മമ്മദുസ്താദിനെ ആദ്യമായി പരിചയപ്പെടുന്നത്. 


ഉസ്താദിന്റെ മഹത്ജീവിതത്തിന്റെ സത്ത തേടിയുള്ള യാത്ര മികവുറ്റ വിജ്ഞാന സേവനങ്ങളിലൂടെയും മാതൃകയോഗ്യമായ ആത്മീയ ജീവതത്തിലൂടെയുമുള്ള പ്രയാണമാണ് നമുക്ക് സമ്മാനിക്കുക. എളിമയും ഭക്തിയും വിനയവും വെളിച്ചം വിതറിയ ജീവിതമായിരുന്നു ഉസ്താദ് കാഴ്ചവെച്ചത്. അറിവിന്റെ അക്ഷയഖനികള്‍ തേടിയുള്ള യാത്രയിലെ തീക്ഷ്ണതയേറിയ കഷ്ടാരിഷ്ടതകൾ വിതച്ച പ്രതിസന്ധിയുടെ കനലുകൾ അണയ്ക്കാനുള്ള പെടാപാടുകൾ , വറുതിയും ഇല്ലായ്മകളും ഇരുൾ പടർത്തിയ അധ്യയന

നാളുകളിൽ അറിവാക്ഷരങ്ങളുടെ പൊൻകിരണങ്ങളിൽ അർപ്പിച്ച പ്രതീക്ഷകൾ, വിജ്ഞാന സേവനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിയുള്ള സമർപ്പിത ദേശാടനങ്ങൾ, ക്ഷണികലോകത്തെ രമ്യഹർമ്മങ്ങളിൽ ആനന്ദം കൊള്ളാതെ ആധ്യാത്മകരിൽ സായൂജ്യമടയാൻ പ്രാപ്തമാക്കിയ ആത്മീയ ബന്ധങ്ങൾ, വലിപ്പച്ചെറുപ്പമില്ലാതെ സർവരോടും നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ടുള്ള ഹൃദ്യസമീപനം , ആർഭാടങ്ങളോടും ആഡംബരങ്ങളോടും ഭ്രമമില്ലാത്ത ക്രമീകൃത ജീവിതം, ഇത്യാദി ലാളിത്യത്തിന്റെ നാട്ടക്കുറികൾ . ഉസ്താദിന്റെ സബ്ഖിൽ പങ്കെടുത്ത ഏതൊരാൾക്കും വായിച്ചെടുക്കാവുന്ന ഉസ്താദിന്റെ ജീവിതം കുടികൊള്ളുന്ന വാങ്മയ ചിത്രങ്ങളാണിവ.


അറിവിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞ അത്ഭുതപ്രതിഭയാണ് ഉസ്താദ്. ശ്രമകരമായ ഫന്നുകളിൽ അതികായനായിരുന്നു. വിജ്ഞാനവീഥിയിൽ ജീവിതം ഉഴിഞ്ഞിട്ടു. വിജ്ഞാന സാമ്രാട്ടുക്കളിൽ നിന്ന് അറിവ് നുകർന്ന് ജ്ഞാനപ്രഭ പരത്തി. ജീവിതത്തിലുടനീളം സൂക്ഷ്മതയും ഭയഭക്തിയും പുലര്‍ത്തിയ ഉസ്താദ് ആത്മീയ വെളിച്ചം തേടി തന്നെ സമീപിക്കുന്നവര്‍ക്കും അറിവിന്റെയും ആത്മീയതയുടേയും നാമ്പുകള്‍ പകര്‍ന്നു നല്‍കി. മഹാന്‍മാരുടെ മസാറുകള്‍ സന്ദര്‍ശിക്കല്‍ ഉസ്താദിന്റെ ശീലമായിരുന്നു. മഹാന്മാരുമായി ബന്ധം പുലർത്തുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. അഹന്ത തലയുയർത്താത്ത ആത്മബോധത്തെയാണ് ഉസ്താദ് സ്വന്തം ജീവിതത്തോട് ചേര്‍ത്തുവെച്ചത്. കലങ്ങിമറിയുന്ന കാലത്തിന്റെ ചുഴിക്കുത്തുകളില്‍ അകപ്പെടാതിരിക്കാൻ ഉസ്താദിന്റെ തർബിയത് കുട്ടികൾക്ക് ശക്തിപകരാറുണ്ട്. അവ വെറും വാചാടോപങ്ങളായിരുന്നില്ല. ഉസ്താദ് ജീവിതത്തിൽ കാത്തുസൂക്ഷിച്ച് അനുവർത്തിച്ചു പോന്ന കർമ്മധർമ്മങ്ങളായിരുന്നു. പരമസാത്വികനായി സ്‌നേഹം മാത്രം ചൊരിഞ്ഞുജീവിച്ച ഉസ്താദ് ഉപരിപ്ലവത്തിന്റെ പുറംതോടിൽ നിന്ന് മോചിതനായിരുന്നു. കാണുന്നവർക്ക് ലാളിത്യത്തിന്റെ മകുടോദാഹരണം.


തഫ്സീറുൽ ബൈളാവി, നുഖ്ബ , മഹല്ലി , തഫ്സീറുൽ ജലാലൈനി, തസരീഹുൽ മൻത്വിഖ്, ശർഹുത്തഹ്ദീബ് തുടങ്ങിയ കിതാബുകൾ ഉസ്താദിൽ നിന്ന് ഓതിയിട്ടുണ്ട്. സരളമായ ശൈലിയിൽ നല്ല ഭാഷയിൽ സുഗ്രഹമാം വിധം ആശയതലങ്ങൾ അവതരിപ്പിക്കും. വെള്ളപേപ്പറിൽ കറുത്ത മഷിയിൽ എഴുതിയ എന്തും ദർസ് നടത്താൻ കഴിയും വിധം കിതാബ് തിരിയുന്ന മുസ്ലിയാരാകണമെന്നാണ് ഉസ്താദ് പറയാറുള്ളത്. ശുദ്ധഭാഷയിൽ ക്ലാസെടുക്കാറുള്ള ഉസ്താദ് ഭാഷാസൗഷ്ഠവത്തിന്റെയും വായനയുടെയുമൊക്കെ അതിപ്രാധാന്യം അടിക്കടി ക്ലാസിൽ ഉണർത്താറുണ്ട്. 

ചിന്തയിലെ സജീവമായ ആശയങ്ങള്‍ ഏതൊരാള്‍ക്കും മനസിലാകും പോലെ അകതാരിലേക്ക് പകര്‍ന്നുനല്‍കുന്ന സബ്ഖുകളിൽ ഫലിതവും അന്യമായിരുന്നില്ല. നർമ്മം പറഞ്ഞ് ക്ലാസിൽ ചിരിപടർത്തി കുലുങ്ങി ചിരിച്ച് ചിരിയടക്കാൻ ശ്രമിക്കുന്ന ഉസ്താദിന്റെ ചിത്രം ഓർമ്മകളിൽ തെളിയുന്നു. ഇരുട്ടിന്റെ ഇടുങ്ങിയ വെല്ലുവിളികളെ ജ്ഞാനതിരിനാളം കൊളുത്തി അതിജീവിച്ച ആത്മകഥാപരമായ ജീവിതത്തിന്റെ നനുത്ത അടരുകളും ക്ലാസിൽ ഉസ്താദ് അയവിറക്കാറുണ്ട്. ജ്ഞാന പരിമളം പരത്തിയ ബാഖിയാത്ത് മലർവാടിയിലെ സുന്ദര നാളുകളും എക്സാം അനുഭവങ്ങളും കരുവൻതിരുത്തിയിൽ ദർസ് ഏറ്റെടുത്തതുമൊക്കെ ആവേശപൂർവ്വം ക്ലാസുകൾക്കിടയിൽ ഓർത്തെടുക്കാറുണ്ടായിരുന്നു. തന്റെ സന്തുഷ്ട കുടുംബവും ക്ലാസിൽ വിരുന്നെത്താറുണ്ട്. സ്നേഹനിധിയും ബുദ്ധിമതിയുമായ സഹധർമ്മിണിയെയും വിജ്ഞാന കുതുകിയായ മകളെയും അന്ന് മഅദിനിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇളയമകൻ ഉവൈസിനെയും ക്ലാസിൽ പരാമർശിക്കാറുണ്ട്. ഞങ്ങളുടെ ക്ലാസിലും ഒരു ഉവൈസ് ഉണ്ടായിരുന്നു. എനിക്കും ഉണ്ട് ഒരു ഉവൈസ് എന്ന് പരിചയപ്പെടുത്തി തുടങ്ങിയതായിരുന്നു ഉസ്താദ്. പിന്നീട് ഞങ്ങൾ ഉസ്താദിനോട് ഇടക്കിടെ മോന്റെ വിശേഷങ്ങൾ ചോദിക്കാറുണ്ടായിരുന്നു. 


   മഹാന്മാരുടെ മഖ്ബറകളിൽ പോയി മദദിന്റെ ദീപശിഖ കൈപറ്റാൻ അത്യുത്സാഹിയായിരുന്നു ഉസ്താദ്. എന്റെ വല്യുപ്പയാണ് കൂരിയാട് തേനു മുസ്ലിയാർ ഉപ്പാപ്പ. അതു കാരണം ഉസ്താദിൽ നിന്ന് പ്രത്യേക വാത്സല്യവും കരുതലും പരിഗണനയും ലഭിച്ചിരുന്നതായി പലപ്പോഴും തോന്നാറുണ്ട്. ഉപ്പാപ്പയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഉസ്താദ് ചോദിച്ചറിയാറുണ്ടായിരുന്നു. നാട്ടിൽ പോകുമ്പോൾ നമുക്ക് ഒന്നിച്ച് പോകാം. എനിക്ക് തേനു മുസ്ലിയാരെയും ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെയുമൊക്കെ സിയാറത്ത് ചെയ്യാമല്ലോ എന്ന് എന്നോട് പറയാറുണ്ടായിരുന്നു. താഴെ ബാച്ചുമൊന്നിച്ചായിരുന്നു ഞങ്ങളുടെ തഫ്സീറുൽ ബൈളാവി ക്ലാസ് . ശൈഖുനയുടെ തസ്ഹീലുൽ ബൈളാവി വെച്ചാണ് ക്ലാസ് നടക്കാറുള്ളത്. മഹാനായ ബൈളാവി ഇമാമിന്റെ ഇബാറത്തുകളെ സരളമാക്കുകയും അവയുടെ അർത്ഥവ്യാപ്തികൾ വിസ്തരിക്കുകയും അവയ്ക്ക് ആധികാരിക സ്രോതസ്സുകളിൽ നിന്ന് അനുബന്ധകുറിപ്പുകൾ കൊണ്ട് ചമൽക്കാരം നടത്തുകയും ചെയ്ത് പ്രസ്തുത വ്യാഖ്യാന ഗ്രന്ഥത്തിന്റെ ലാളിത്യവത്ക്കരണം സാധ്യമാക്കിയ ശൈഖുനയുടെ അനുഗൃഹീത രചനാജീവിതം മുൻനിർത്തി ക്ലാസിൽ നടക്കാറുള്ള ഉസ്താദിന്റെ പെയ്തൊഴിയാത്ത ശൈഖുനയുടെ മദ്ഹും ഇന്ന് ഓർമ്മകളാണ്. കാര്യഗൗരവം തര്യപ്പെടുത്താൻ ആവശ്യസമയത്ത് രസകരമായി ശിക്ഷണനടപടികൾ കൈക്കൊള്ളാറുമുണ്ട്. ബൈളാവി ബാച്ചായ ഞങ്ങൾ രണ്ടു ബാച്ചിലെ കുട്ടികളും കൂടി ഒരിക്കൽ ഉസ്താദിന്റെ നേതൃത്വത്തിൽ സിയാറത്ത് യാത്ര പോയിരുന്നു. ഏറെക്കുറെ സ്ഥലങ്ങളും ഉസ്താദിന് സുപരിചിതവും അവിടങ്ങളിൽ സുപരിചിതരും ഉണ്ടായിരുന്നു. ഈ യാത്രയിലൂടെ ഉസ്താദിൽ നിന്ന് മഹാന്മാരെക്കുറിച്ചുള്ള വിവരണങ്ങളും ആത്മനിർഭരമായ പ്രാർത്ഥനകളും ലഭിച്ചു. 



ഉസ്താദിന്റെ സ്‌നേഹത്തിന്റേയും കരുതലിന്റേയും അനേകം നിമിഷങ്ങൾക്ക് വാദീ ഇർഫാൻ സാക്ഷിയായിക്കാണും . ശൈഖുനയെ ഒരു ആത്മസുഹൃത്ത് കണക്കെ സ്നേഹാതിരേകം കൊണ്ട് പൊതിഞ്ഞിരുന്നു ഉസ്താദ്. അസുഖവും വല്ലായ്മയും ശൈഖുനയെ വേട്ടയാടുമ്പോൾ

ഉസ്താദിന്റെ ശൈഖുനയോടുള്ള സ്നേഹതീക്ഷ്ണത നൊമ്പരങ്ങളുടെ ചെപ്പ് തുറക്കും. അത് പ്രാർത്ഥനയായും ആശ്വാസവചസ്സുകളായും പ്രതീക്ഷകളായും ക്ലാസ് റൂമുകളിൽ തളം കെട്ടി നിൽക്കുമായിരുന്നു. ഉസ്താദിന്റെ റൂമിൽ ചെന്നാൽ മേശക്ക് മീതെ ശൈഖുനയുടെ തൈസീറുൽ ജലാലൈനിയോ ഇതര കിതാബുകളോ കാണാം. സൂക്ഷ്മവായന നടത്തി നുഴഞ്ഞു കയറിയ തെറ്റുകൾ കണ്ടെത്തി സ്ഖലിതമുക്തമാക്കാൻ ശൈഖുന ഏൽപ്പിക്കുന്ന കിതാബുകളാണവ. ഏകാന്ത സായാഹ്നങ്ങളിൽ ഉസ്താദ് അവയുമായി താദാത്മ്യം പ്രാപിക്കുന്ന കാഴ്ചകളും വിരളമായിരുന്നില്ല. രാപ്പകൽ ഭേദമന്യേ അറിവ് പകർന്ന് കൊടുക്കാൻ ഉസ്താദ് സദാ സന്നദ്ധനായിരുന്നു. ആരായാലും എപ്പോഴായാലും ഏതു കിതാബായാലും സംശയവുമായി വരുന്നവനെ മടക്കിവിടുകയില്ലായിരുന്നു. ആ ജ്ഞാന പ്രതിബദ്ധത മുതലെടുത്ത മുതഅല്ലിമുകളുമുണ്ടായിരുന്നു. കാന്റീനിൽ നിന്ന് വേഗം ഭക്ഷണം കഴിച്ചാൽ മിച്ചം കിട്ടുന്ന സമയത്ത് പോലും കിതാബോതാൻ ആ വാതിൽക്കൽ നിൽക്കുന്നവരെയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുക മാത്രമല്ല സർവ്വ പിന്തുണയുമർപ്പിച്ച് ആശീർവദിക്കുകയും ചെയ്യുമായിരുന്നു. ഇത്തരത്തിൽ സിലബസിൽ ഉള്ളതും ഇല്ലാത്തതുമായ കിതാബുകൾ ഉസ്താദിൽ തത്പരരായ വിദ്യാർത്ഥികൾ ഓതുമായിരുന്നു. ആർക്കും പങ്കെടുക്കാവുന്ന ഉസ്താദിന്റെ തസരീഹുൽ മൻത്വിഖിന്റെയും ശർഹുതഹ്ദീബിന്റെയും ക്ലാസ് അന്നുണ്ടായിരുന്നു. ഇത്തരുണത്തിൽ സർവ്വസമയവും വിജ്ഞാനം വിളക്കിച്ചേർത്ത ജീവിതമായിരുന്നു ഉസ്താദിന്റേത്. ഉസ്താദ് നാട്ടിൽ പോയി വന്നാൽ വീട്ടു വർത്തമാനവും കൃഷി വിശേഷങ്ങളും കേൾക്കാമായിരുന്നു. 



സഅദിയ്യയിൽ നിന്ന് തഖസ്സുസ് പൂർത്തിയാക്കി സനദ് വാങ്ങുന്നതിന്റെ ഒന്നുരണ്ടു ദിവസം മുമ്പ് സതീർത്ഥ്യരായ സ്വാലിഹ് ഇർഫാനിയുടെയും സ്വലാഹുദ്ധീൻ ഇർഫാനിയുടെയും കൂടെ ഉസ്താദിനെ കാണാൻ പോയിരുന്നു. അഫ്ളലീ ബിരുദം സ്വീകരിക്കുന്ന സന്തോഷം പറഞ്ഞ് ദുആ ഇരപ്പിക്കലായിരുന്നു ലക്ഷ്യം. അതായിരുന്നു ഉസ്താദുമൊത്ത് ഞങ്ങൾ ചെലവഴിച്ച അവസാന നിമിഷങ്ങൾ. ഉസ്താദിന്റെ ജീവിതസായാഹ്നത്തിലുള്ള അനർഘ നിമിഷങ്ങളാണ് ഞങ്ങൾ കവരുന്നതെന്ന് നിനച്ചതു പോലുമില്ല. അപ്പോഴും ഉസ്താദിന്റെ കുശലാന്വേഷണവും സൗമത്യയോടെയുള്ള ഉപദേശനിർദേശങ്ങളും തന്നെയായിരുന്നു. സഅദിയ്യയിലെ തഖസ്സുസ് അദബിലെ പാഠ്യപദ്ധതിയും മറ്റും സംസാരവിഷയമായപ്പോൾ ഉസ്താദ് പറയുകയുണ്ടായി : അറബി പത്രങ്ങളും മാഗസിനുകളും വായിച്ചു ഗ്രഹിക്കാൻ എനിക്കും കഴിയും. കാരണം ഓതി പഠിക്കുന്ന കാലത്ത് ബാവ ഉസ്താദിൽ നിന്ന് തന്നെ മുഅല്ലഖകളും ദീവാനുകളും ഖസ്വീദകളുമൊക്കെ നോക്കിയിട്ടുണ്ട്. ശേഷം ഭാഷാ പഠനത്തിന്റെ അനിവാര്യതയും ഉസ്താദ് ഞങ്ങളോടുണർത്തി. വിശേഷങ്ങളൊക്കെ പങ്കുവെച്ചതിന് ശേഷം ഉസ്താദിന്റെ കരവും ഗ്രഹിച്ചു പോന്നതായിരുന്നു. തുറന്ന കണ്ണിലേക്കുള്ള അവസാന നോട്ടത്തിനുള്ള അവസരമാണെന്ന തിട്ടമില്ലാതെ ഞങ്ങൾ ഗുരുവും ശിഷ്യരും തമാശിച്ച് വീണ്ടും കാണുമെന്ന പ്രത്യാശയോടെ പിരിഞ്ഞതായിരുന്നു അന്ന്. ഏതാനും ദിവസങ്ങൾക്കു ശേഷം ശൈഖുനയെ കാണാൻ വേണ്ടി കോടമ്പുഴ പോകാൻ തീരുമാനിച്ചു. ശൈഖുന അവിടെ ഉണ്ടോ എന്നുറപ്പു വരുത്താൻ ഹസൻകുട്ടി ഇർഫാനിയെ വിളിച്ചപ്പോഴാണ് മമ്മദുസ്താദിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയ വിവരം പറഞ്ഞത്. തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ തങ്ങളുസ്താദിന്റെ ഇടറിയ ഉള്ളുലക്കുന്ന ആ വോയ്സ് മെസ്സേജും വന്നു. നമ്മുടെ മമ്മദുസ്താദ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി . കരൾ പിളരുന്ന നോവോടെയായിരിക്കും ഉസ്താദിന്റെ ശിഷ്യന്മാർ ഈ വാർത്ത കേട്ടിട്ടുണ്ടായിരിക്കുക. കാരണം അത്രമേൽ സ്നേഹവും കരുതലും സൗമ്യതയുമാണ് ഉസ്താദ് ഞങ്ങൾക്ക് പകർന്നുതന്നത്.


മമ്മദുസ്താദ് എന്ന് ശിഷ്യസമൂഹം ആദരപൂര്‍വം വിളിച്ചിരുന്ന ആ വിനയഗോപുരം അധ്യാപനകലയുടെ സൗമ്യമുഖമായിരുന്നു. സംശയങ്ങളാരായുന്നവര്‍ ആരുമാവട്ടേ, ഏതു പ്രായക്കാരുമാവട്ടേ വ്യക്തമായും സരസമായും സംശയനിവൃത്തി വരുത്തുന്നവിധം അനായാസമായി മറുപടി നല്‍കുന്നതില്‍ ഉസ്താദ് അതിവിദഗ്ധനായിരുന്നുവെന്ന് പറയാതെ വയ്യ. മഹാപണ്ഡിതനായ ഉസ്താദ് ധാര്‍ഷ്ട്യമില്ലാതെയും കോലാഹലങ്ങള്‍ കൂട്ടാതെയും അറിവുകളുടെ വിശാലഭൂമികയില്‍ ഔത്സുക്യത്തോടെ വിഹരിക്കുന്നത് അത്ഭുതാദരവുകളോടെയാണ് ശിഷ്യരായ ഞങ്ങൾ നോക്കിക്കണ്ടിരുന്നത്. എല്ലാവരുടെയും ഹൃദയത്തില്‍ ഉസ്താദ് സൂര്യശോഭയോടെ സുപ്രതിഷ്ഠിതനായത് ഈ നിര്‍മലസ്വഭാവം കൊണ്ടും അഭിഗമ്യത കൊണ്ടും കൂടിയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ തന്റെ അധികാരം അടിച്ചേല്‍പ്പിക്കുന്ന രീതി ഉസ്താദ് ഒരിക്കലും കൈക്കൊണ്ടിരുന്നില്ല. സുഗന്ധം മാത്രം പൊഴിച്ച ഒരു പൂവ് ഞെട്ടറ്റു വീഴുന്ന അനായാസതയോടെ ഉസ്താദ് പോയതറിഞ്ഞപ്പോള്‍ ആ ദുഃഖവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ  കലങ്ങിയ കണ്ണുകളോടെ നിലകൊള്ളുകയായിരുന്നു ശിഷ്യരും സഹപ്രവര്‍ത്തകരും. ഇന്നോളം ഇടപെട്ട ആര്‍ക്കും നല്ലതല്ലാത്ത ഒന്നും പറയാനില്ലാത്ത നിലാവുപോലൊരു മനുഷ്യനായിരുക്കും ഉസ്താദ്. പഠനത്തിന് ഉപകരിക്കുന്ന സഹായകഗ്രന്ഥങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയും അതിനനുസൃതമായ വിധത്തില്‍ അറിവിന്റെ പുതിയ തലങ്ങളെ വ്യാപിപ്പിക്കുവാനും പോഷിപ്പിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു ജീവിതാന്ത്യം വരെ ഉസ്താദ്. ശിഷ്യര്‍ ഉന്നയിക്കുന്ന എതിര്‍വാദങ്ങളില്‍ യുക്തിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അതംഗീകരിച്ച് അവരെ അഭിനന്ദിക്കുന്ന അപൂര്‍വമായ മനോ വിസ്തൃതിയും സത്യസന്ധതയും അഭിമാനബോധവും ഉസ്താദിനുണ്ടായിരുന്നു. നര്‍മത്തില്‍ ചാലിച്ചുള്ള ആ സംസാരം ഇനി നമുക്ക് കേള്‍ക്കാനാവില്ലല്ലോ. എന്തായാലും ജ്ഞാനത്തിന്റെ ഒരു കുളിര്‍നിലാവാണ് നമ്മെ വിട്ടകന്നത്. എല്ലാവരോടും ഉള്ളഴിഞ്ഞ സ്‌നേഹം മാത്രം. മനം നിറയെ മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും വെളിച്ചം മാത്രം. അവസാന നിമിഷം വരെയും തന്റെ ലക്ഷ്യത്തിനുവേണ്ടി ജീവിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഉസ്താദിന്റെ നേട്ടം. അനേകം ശിഷ്യരുടെ ഹൃദയങ്ങളില്‍ ഉസ്താദ് കൊളുത്തിയ വെളിച്ചത്തെ കെടുത്തുവാന്‍ ആര്‍ക്കുമാവില്ല. 


മമ്മദുസ്താദിൻ്റെയും ഖാദിറുസ്താദിൻ്റെയും ഹള്റത്തിലേക്ക് എന്നും ഫാതിഹയോതാറുണ്ടെന്ന കൂട്ടുകാരൻ്റെ വാക്കുകൾ എന്നെയേറെ സന്തോഷിപ്പിച്ചു. ജീവിതകാലത്ത് ഉസ്താദുമാർ ശിഷ്യ ഹൃത്തുകളിൽ കത്തിച്ചു വെയ്ക്കുന്ന നിറദീപങ്ങളുടെ വെള്ളിവെളിച്ചമായിരിക്കണം വഫാത്താനന്തരം അവരുടെ ഖബ്റുകളിലേക്ക് പരന്നൊഴുകുന്നത്. ആ സുകൃതപ്രവാഹം അനുസ്യൂതം തുടരട്ടെ... നാളെ മുത്തു നബി (സ) യുടെ ജീവാറിലായി നമ്മെയെല്ലാം നാഥൻ ഒരുമിപ്പിക്കട്ടെ.... ആമീൻ.

Thursday, 26 September 2024

സ്നേഹച്ചീളുകൾ 4️⃣

 



മുത്ത് നബി(സ)യോടുള്ള അനുയായികളുടെ സ്നേഹം കണ്ടമ്പരന്ന ഖുറൈശീ പ്രതിനിധി ഉർവത്തു ബ്നു മസ്ഊദ് വാചാലനാകുന്നുണ്ട്.


"കിസ്റയും ഖൈസറും നജ്ജാശിയുമുൾപ്പെടെ ഒരുപാട് രാജാക്കന്മാരെ ഞാൻ കണ്ടിട്ടുണ്ട്. അല്ലാഹുവാണ,  ഈ അനുയായികൾ മുഹമ്മദിനെ സ്നേഹിക്കുന്നത് പോലെ ഒരു രാജാവിനെയും അവരുടെ പ്രജകൾ സ്നേഹിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. പ്രവാചകൻ ഒന്ന് തുപ്പിയാൽ അത് ചെന്ന്പതിക്കുക ഏതെങ്കിലും സ്വഹാബിയുടെ കരങ്ങളിലാകും. അവരതെടുത്ത് ശരീരത്തിലും മുഖത്തും പുരട്ടി ബറക്കത്തെടുക്കും. അംഗസ്നാനം ചെയ്തു കഴിഞ്ഞാൽ ശേഷിച്ച വെള്ളത്തിനവർ തിക്കുംതിരക്കും കൂട്ടും". 


നബിയേ , നിങ്ങൾ ഒരു പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ സ്വഹാബ നിങ്ങളുടെ ചുറ്റിൽ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നുവെന്നാണ് ഖുർആൻ ഭാഷ്യം.


ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ....

❤️❤️❤️


മുത്ത്നബി(സ)യും ഭാര്യമാരും മക്കളും ചേർന്നുജീവിച്ച സ്‌നേഹസംഗമം കുടുംബ ജീവിതത്തിനുള്ള മകുടോദാഹരണമാണ്. തകർച്ചയുടെ നൂൽപ്പാലത്തിലൂടെ ആടിയുലയുന്ന ആധുനിക കുടുംബബന്ധങ്ങൾ ഇതൊന്നു പഠിക്കണം.


റീലും വ്ളോഗും ബിഗ് സ്ക്രീനും പകരുന്ന ജീവിതസങ്കല്പങ്ങൾ യഥാർത്ഥ ജീവിതത്തിൽ ലഭിക്കാതെ വരുമ്പോഴാണ് ബന്ധങ്ങൾ വിഘ്നങ്ങളാകുന്നത്. സ്‌നേഹമസൃണമായ പെരുമാറ്റവും പൊറുത്തുകൊടുക്കാനുള്ള സുമനസ്സുമുണ്ടെങ്കില്‍ ഏത് വിള്ളലുകളും വിളക്കിചേര്‍ക്കാനാകും.


ദാരിദ്ര്യ നിർമാർജ്ജനത്തിന് ജനസംഖ്യാ നിയന്ത്രണം പരിഹാരമെന്ന് പറഞ്ഞവർ ഇപ്പോൾ കൂടുതൽ പ്രസവിക്കുന്ന മാതാക്കൾക്ക് സ്വപ്നതുല്യമായ പാക്കേജുകൾ നൽകുന്ന തിരക്കിലാണ്. അവിടെയാണ് പ്രവാചക വചനത്തിൻ്റെ പ്രസക്തി : നിങ്ങൾ സ്നേഹനിധികളും വീരപ്രസുക്കളുമായ സ്ത്രീകളെ വിവാഹം കഴിക്കുക !.



ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ...

❤️❤️❤️


പണ്ടൊരു തിങ്കളുദിക്കാനിരിക്കുമ്പോഴാണാ പൂതിങ്കളുദിച്ചത്. അതിൽ പിന്നെ അതിശോഭ പൂതിങ്കൾക്കായി.


സര്‍വ്വർക്കും അനുഗ്രഹമായിട്ടായിരുന്നാ നിയോഗം. അതുകൊണ്ടാണ് മക്കാനിവാസികള്‍ അല്‍ അമീനിനെ സ്നേഹിച്ച് തുടങ്ങിയതും. എന്നല്ല സസ്യലതാദികള്‍ മുതല്‍ വന്യമൃഗങ്ങള്‍വരെ ആ നിയോഗത്തില്‍ സന്തോഷിച്ചു.


അജ്ഞതയുടെ ഘനാന്ധകാരം മാത്രമുണ്ടായിരുന്നിടത്ത് ഒരു നുറുങ്ങുവെട്ടമായി തുടങ്ങി അധികം വൈകാതെ ഒരു പ്രകാശഗോപുരമായി മാറി, ഒളിമങ്ങാതെ ഇന്നും മനുഷ്യത്വത്തിലേക്ക് വഴി നടത്തുകയാണവിടുന്ന്.


ആ നിത്യഹരിത ജീവിതസന്ദേശങ്ങള്‍ ഇന്നും അടുക്കളയിലും മണിയറയിലും അരങ്ങിലും അണിയറയിലും മുഖരിതമാണ്. 


സാരസമ്പൂർണ്ണമായ നിരവധി അധ്യായങ്ങളാൽ നിബിഢമായ ഒരു പാഠപുസ്തകമാണ് തിരുനബി (സ). ക്ഷണികമായ ഈ ജീവിതത്തിൽ ആ കൈപ്പുസ്തകം നെഞ്ചോടു ചേർത്ത് ജീവിക്കാനുതവി നൽകണേ നാഥാ....



ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്....


❤️❤️❤️

സ്നേഹച്ചീളുകൾ 3️⃣



കഠിനശത്രുവായിരുന്ന ക്രിസ്ത്യൻ രാജാവ് അദിയ്യു ബ്നു ഹാതിം റസൂലി (സ) നെ സന്ധിക്കുന്ന ഹൃദ്യമായ രംഗമുണ്ട്. സഹയാനത്തിനിടെ വന്ദ്യവയോധികയുടെ ആവലാതിക്കുള്ള സുദീർഘ പരിഹാര നിർദേശങ്ങൾക്കും മദീനാ രാജസന്നിധിയിലെ നിസ്തുലമായ ആതിഥ്യങ്ങൾക്കും സാക്ഷിയായപ്പോൾ അദിയ്യ് (റ) സഭപിരിയും മുമ്പ് തന്നെ സത്യത്തിന് തലചായ്ച്ചു ഇസ്ലാം ആശ്ലേഷിക്കുകയാണുണ്ടായത്.


ഇത്തരത്തിൽ തിരുസ്വഭാവത്തിൻ്റെ ആനന്ദമേറ്റ് രാസമാറ്റം സംഭവിച്ച എത്രയെത്ര മനുഷ്യഹൃത്തുകൾ !!!. 


അന്ധവിശ്വാസത്തിന്റെ തമസ്സിൽ നിന്ന് സത്യവിശ്വാസത്തിന്റെ പ്രോജ്ജ്വല പ്രഭയിലേക്കും അനാചാരത്തിന്റെ തടവറയില്‍ നിന്ന് സദാചാരത്തിന്റെ മലര്‍വാടിയിലേക്കും കടന്നുവന്നവർക്കു മംഗളങ്ങൾ !!


ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ....


❤️❤️❤️



കാലചക്രത്തിനൊരിക്കലും ഉണക്കാൻ കഴിയാത്ത മുറിവുകളാണ് മക്കാശത്രുക്കൾ മുത്ത് നബി(സ)ക്കും അനുചരർക്കും കൊടുത്തത്. എന്നാൽ അവരൊന്നടങ്കം തിരുസവിധത്തിൽ മക്കാവിജയ നാളിൽ പഞ്ചപുച്ഛമടക്കി കീഴടങ്ങിയപ്പോൾ നബി (സ) തിരികെക്കൊടുത്തത് ചരിത്രം കണ്ട ഏറ്റവും വലിയ മാപ്പും.


മറ്റുള്ളവരുടെ മേൽ നടപടി സ്വീകരിക്കാൻ കഴിവുള്ളപ്പോഴും നാം കൈകൊള്ളേണ്ട ഉന്നത മാനുഷിക മൂല്യങ്ങളിലേക്കുള്ള സൂചികയാണ് മക്കാവിജയ നാളിലെ "നിങ്ങള്‍ പോകൂ, എല്ലാവരും പൂര്‍ണ സ്വതന്ത്രരാണ്" എന്ന പ്രഖ്യാപനം.


ഇത്രമേൽ മധുരപൂര്‍ണമായ ജീവിതത്തിന്റെ നിരവധി പ്രകാശച്ചീളുകള്‍ ആ തീരുജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്നതായി കാണാം.


ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്....


❤️❤️❤️



സ്നേഹാതിരേകത്താൽ സൗബാൻ (റ) ന് മുത്ത് നബി (സ)യെ പിരിഞ്ഞിരിക്കാൻ വയ്യായിരുന്നു. അന്ന് പരിക്ഷീണിച്ച് വിവർണ്ണനായ സൗബാൻ്റെ (റ) സങ്കടകാർമേഘം ഉരുണ്ടുകൂടിയ മുഖത്ത് നോക്കി ഹബീബ് (സ) ഹേതുകം തിരക്കാനും മറന്നില്ല.


"ഒന്നൂല്ല നബിയേ, അങ്ങയെ വിട്ടുനിൽക്കുമ്പോഴുള്ള വന്യമായ ഏകാന്തതയാണ് ഇപ്പരുവമാക്കിയത്. നാളെ , ഒരുപക്ഷേ സ്വർഗസ്ഥനായാലും ഉന്നതപദവിയിലുള്ള അങ്ങയെ കാണാനൊക്കില്ലല്ലോയെന്നതും മനസ്സിനെ കുത്തിനോവിക്കുന്നു നബിയേ !!!"


അപ്പോഴാണ് ദൂതുമായ് ജിബ്‌രീലവതരിച്ചത് : "അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവർ നാളെ അവരോടു കൂടെയായിരിക്കും". സൗബാൻ്റെ (റ) മനസ്സിൽ ഉർവ്വരതയുടെ സ്നേഹവർഷം പെയ്തുകാണണം !!



ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ...


❤️❤️❤️

സ്നേഹച്ചീളുകൾ 2️⃣

 

പ്രക്ഷുബ്ദതകൾ ഉള്ളുലയ്ക്കുമ്പോൾ അകതാരിലേക്ക് സമാശ്വാസത്തിൻ്റെ കുളിരുകൾ ചുരത്തുന്നവയാണ് തിരുമൊഴികൾ.


കാലത്തിന്റെ കുത്തൊഴുക്കിലും കൊടുങ്കാറ്റിലും പെട്ട് മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന, ഇതികർത്തവ്യതാ മൂഢത ബാധിച്ച സമകാലിക ലോകത്തിനുള്ള ഒറ്റമൂലികളാണ് തിരുപാഠങ്ങൾ.


മലിനമനസ്സുകളെ സംസ്‌കരിക്കാനും സമൂഹത്തില്‍ വേരുറച്ചുവരുന്ന ഉച്ഛനീചത്വങ്ങളെ പിഴുതെറിയാനും സഹജീവിസ്നേഹം ഊഷ്മളമാക്കാനുമുതകുന്ന ഉഗ്രശേഷിയുള്ള ദിവ്യൗഷധങ്ങളാണ് തിരുദർശനങ്ങൾ. 


ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ....

❤️❤️❤️


മക്കളില്ലാത്തവരുടെ മുമ്പിൽ വെച്ച് സ്വന്തം മക്കളെ താലോലിച്ച് അപരൻ്റെ ഹൃദയത്തിലെരിയുന്ന കനലിലൂതരുതെന്ന മൊഴിക്കെന്തൊരു മികവാണ് !!


സർവസ്വവും നഷ്ടപ്പെട്ട് തേങ്ങിക്കരയുന്ന അനാഥ ബാലൻ്റെ കണ്ണീരൊപ്പി കൈപ്പിടിച്ച് , "ഞാൻ നിൻ്റെ ഉപ്പയും ബീവി ആയിശ(റ) ഉമ്മയുമാകുന്നത് മോൻ ഇഷ്ടപ്പെടുന്നില്ലേ" എന്ന ഹൃദയഹാരിയായ ചോദ്യത്തിനെന്തൊരു തികവാണ് !!


ത്വാഇഫുകാരുടെ അക്രമങ്ങൾ തിരുഹൃദയത്തിനകത്ത് സങ്കടങ്ങൾ കോറിയിട്ടതറിഞ്ഞു വന്ന മാലാഖ അവരെ നശിപ്പിക്കട്ടെയെന്നാരാഞ്ഞപ്പോൾ നിണം പൊട്ടിയ കാലുകളെ സാക്ഷിനിർത്തിയുള്ള വിസമ്മതത്തിനെന്തൊരു മിഴിവാണ് !!


ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ...


❤️❤️❤️


സുജൂദിലെത്തിയ മുത്ത് നബി(സ)യുടെ ചുമലിൽ കയറിയ പേരക്കിടാങ്ങൾക്ക് ശാസനക്കു പകരം കൊടുത്ത പ്രേരണാജനകമായ സാവകാശത്തിൻ്റെ പേരാണ് കരുണാവായ്പ്.


കദനഭാരമേറ്റ അബൂ ഉമൈറിൻ്റെ മുഖം കണ്ട ഹബീബ് (സ) കാര്യംതിരക്കി. കാണുമ്പോഴൊക്കെ അവിടുന്ന് വിവരമന്വേഷിക്കാറുള്ള നുഗൈറെന്ന തൻ്റെ പക്ഷിക്കുഞ്ഞിൻ്റെ വിരഹമാണു നിമിത്തമെന്നറിയിച്ചപ്പോൾ ആ ഇളംമനസ്സിലേക്ക് ചൊരിച്ചു കൊടുത്ത കാരുണ്യത്തിൻ്റെ അതിസാന്ദ്രമായ ആശ്വാസതെളിനീരും തിരുചരിതത്തിന് ശോഭയേകുന്നുണ്ട്.


ജീവിതം പ്രകാശം പരത്തുന്ന ദീപങ്ങളാക്കാനും പെരുമാറ്റം പരിമളം പരത്തുന്ന ഇതളുകളാക്കാനും തിരുചര്യകളോടൊന്നോരം ചേർന്നാൽ മതി.


ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്...

❤️❤️❤️

സ്നേഹച്ചീളുകൾ 1️⃣

 



അനാഥത്വത്തിന്റെ ചവർപ്പ് രുചിച്ച് സനാഥത്വത്തിന്റെ ദൂതായ് ജ്വലിച്ച ആ തിരുജീവിതമൊന്ന് വായിച്ചു നോക്കൂ...


ഒറ്റപ്പെടലിന്റെ നീർക്കയം താണ്ടിക്കടന്ന് ഐക്യപ്പെടലിൻ്റെ ആരവം തീർത്ത ആ ജൈത്രയാത്രയൊന്ന് കണ്ണോടിച്ചു നോക്കൂ...


നിസ്സഹായതയുടെ കനൽപഥങ്ങൾ നടന്നുനീങ്ങി പരസഹായത്തിന്റെ പുൽമെത്തകൾ വിതാനിച്ച ആ പ്രബോധന വീഥിയൊന്ന് വീക്ഷിച്ചു നോക്കൂ...

കാണാം തിരുസൗഷ്ഠവത്തിൻ്റെ സപ്തവർണ്ണങ്ങൾ


ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ...


❤️❤️❤️


പ്രതികാരത്തിന്റെ കൂരമ്പുകൾ ഏറ്റുവാങ്ങി വിട്ടുവീഴചയുടെ വാതായനങ്ങൾ മലർക്കെ തുറന്ന വിശാലമനസ്കതയുടെ പ്രതിരൂപമാണെൻ്റെ റസൂൽ (സ).


അപരനു മുമ്പിൽ അധ്യയനം ശീലിക്കാതെ അധ്യാപനത്തിൻ നറുവെളിച്ചം വിതറിയ നിറപ്രഭയാണെൻ്റെ റസൂൽ (സ).


പശിയുടെ കാഠിന്യം അലോസരം സൃഷ്ടിക്കുമ്പോഴും അപരവയർ നിറയ്ക്കുന്ന തിരക്കിലായിരുന്നെൻ്റെ റസൂൽ (സ).


ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്...


♥️♥️♥️




ഹബീബ് (സ) യുടെ അനുഗൃഹീത ജീവിതത്തിൻ്റെ ഗതിവിഗതികളിൽ ത്യാഗത്തിൻ്റെ മായാത്ത മുദ്രകൾ കാണാം.


അവിടുന്ന് സുഖങ്ങള്‍ ത്യജിച്ചതും ദു:ഖങ്ങള്‍ വരിച്ചതും നമ്മുടെ വഴികളെ പച്ചപിടിപ്പിക്കാനായിരുന്നു. അവിടുന്ന് കൊണ്ട വെയിലുകളാണ് ഇന്ന് നാമനുഭവിക്കുന്ന തണലുകൾ.


നമ്മെ കാത്തിരിക്കുന്ന ജഹന്നം നമ്മെക്കാള്‍ നബി(സ)യെ ആകുലപ്പെടുത്തുന്നു വെന്നറിയുമ്പോള്‍ എങ്ങനെ നാം ഈ നേതാവിനെ സ്നേഹിക്കാതിരിക്കും.


ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്...


♥️♥️♥️

അരുത് , കുഞ്ഞുങ്ങളാണവർ

 


ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടതിൽ നാലിലൊന്നും കുട്ടികളാണെന്നാണ് അനൗദ്യോഗിക കണക്ക്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നായ ഗാസയുടെ ജനസംഖ്യയിൽ വലിയെ‍‍ാരു ശതമാനവും കുട്ടികളാണെന്നതുകൂടി നാം ഓർമിക്കേണ്ടതുണ്ട്. ഓരോ യുദ്ധവും തകർക്കുന്നത് ഭാവിയിലേക്കു പ്രതീക്ഷയോടെ വിടരേണ്ട ഇളംസ്വപ്നങ്ങളെക്കൂടിയാണ്. നിർദയം കെ‍ാല്ലപ്പെട്ട എത്രയോ കുഞ്ഞുങ്ങൾ നിത്യനിദ്ര കെ‍ാള്ളുന്ന ശ്മശാനങ്ങളുമാണ് യുദ്ധഭൂമികൾ. യുഎസിലെ ഇലിനോയിയിൽ പലസ്തീൻ വംശജരായ വാടകക്കാർക്കു നേരെ വീട്ടുടമസ്ഥൻ നടത്തിയ ആക്രമണത്തിൽ ആറു വയസ്സുള്ള ബാലൻ കുത്തേറ്റുമരിച്ചതും കഴിഞ്ഞ ദിവസങ്ങളിലായി നാം കേട്ടു. ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രതികരണമായാണ് ഇയാൾ ആക്രമണം നടത്തിയത്. 


ഒരു സമൂഹത്തെ ഭൂമിയില്‍ നിന്നും തുടച്ച് നീക്കാന്‍ അവരുടെ കുഞ്ഞുങ്ങളെ കൂട്ടമായി വധിക്കുകയാണ് വേണ്ടതെന്ന കരാളതത്വം ഒരു പദ്ധതിയായി നടപ്പാക്കുകയാണ് ഇസ്രായേല്‍. ഗസ്സയില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ കാഴ്ച്ചകള്‍ ഹൃദയഭേദകമായി തുടരുകയാണ്. അവരുടെ രോദനം അന്തരീക്ഷത്തില്‍ മുഴങ്ങികൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങളാണ് ഭാവി വാഗ്ദാനങ്ങൾ എന്നാണ് നാം പഠിപ്പിക്കപ്പെടുന്നത്. ഒരു രാജ്യത്തിന്റെ ഭാവിയെയാണ് വന്‍കിട രാഷ്ട്രങ്ങളുടെ സഹായത്തോടെ ഇസ്രായേല്‍ തച്ചുതകര്‍ക്കുകയും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ഹനിക്കുകയും ചെയ്യുന്നത്. അപകടം മുന്നില്‍ കണ്ടുകൊണ്ട് ഉടന്‍ വീടു വിട്ടോടാന്‍ നമ്മോടാരെങ്കിലും പറഞ്ഞാല്‍ ആദ്യം ആലോചിക്കുന്നത് നമ്മുടെ മക്കളെ പറ്റിയായിരിരിക്കും. അവര്‍ കുഞ്ഞുമക്കളാണെങ്കില്‍ നമ്മുടെ ഉത്കണ്ഠ വീണ്ടും വര്‍ധിക്കും. യുദ്ധം തുടങ്ങി മൂന്നാഴ്ച്ചകളാകുമ്പോള്‍ ഫലസ്തീനിലെ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ കണക്കനുസരിച്ച് ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ 50% ത്തോളം കുട്ടികളാണ്.


നമ്മുടെ കുഞ്ഞുങ്ങളെ പോലെ ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുമുണ്ടാകില്ലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും. അവര്‍ക്കുമുണ്ടാകില്ലെ ചിരിക്കാനും കളിക്കാനുമുള്ള ആരെയും പോലെ ജീവിക്കാനുമുള്ള അവകാശം. ചെയ്യാത്ത പാപത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന ഒരു തലമുറയുടെ രോദനം കൂടിയാണിത്. ലോകത്ത് ഒരിടത്തും സംഭവിക്കാത്തതാണ് ഗസ്സയില്‍ കാണുന്നത്. രാവും പകലുമില്ലാതെ കരയുന്ന കുഞ്ഞുമക്കള്‍. അവരുടെ അമ്മമാര്‍ക്ക് സമാധാനവുമില്ല വിശ്രമവുമില്ല. ഒളിച്ചുപാര്‍ക്കാന്‍ മിസൈല്‍ വിഴാത്ത ഒരു പഴുതുമില്ല. ഏത് നിമിഷവും തലക്ക് മുകളില്‍ വന്ന് പതിക്കാവുന്ന മിസൈലുകളെ പറ്റിയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍ അധികവും സംസാരിക്കുന്നത്. കുഞ്ഞു പ്രായത്തില്‍ പറത്തിക്കളിക്കുന്ന ബലൂണുകള്‍ക്ക് പകരം ബോംബുകള്‍ അവരുടെ തലക്ക്മുകളിലൂടെ പാറിപ്പറക്കുകയാണ്. എന്നിട്ടും ആര്‍ക്കും അവരെ തളര്‍ത്താന്‍ കഴിയുന്നില്ല. ഇത്ര ചെറുപ്പത്തില്‍ അവര്‍ ഒസ്യത്ത് എഴുതാന്‍ പ്രാപ്തരായിരിക്കുന്നു. ഗസ്സയിലെ വീടുകളില്‍ മാതാപിതാക്കള്‍ മരിച്ചാല്‍ മക്കളെന്ത് ചെയ്യണമെന്ന് ചെറുപ്രായത്തില്‍ കുട്ടികളെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. ആവശ്യമായ പൈസയും അവരുടെ രേഖകളും വെച്ച ഇടങ്ങള്‍ അവരെ പറഞ്ഞു പഠിപ്പിക്കുകയാണ്. ഉപ്പയും ഉമ്മയും മരിച്ചാല്‍ ആരെയാണ് സമീപിക്കേണ്ടതെന്ന ഒന്നും രണ്ടും മൂന്നും പദ്ധതികള്‍ കുട്ടികളെ വരച്ചുകാണിക്കുകയാണ്. പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ ഒരു സമൂഹത്തെ എത്രമേല്‍ വേട്ടയാടുന്നുവെന്ന് ഗസ്സ നമ്മൊടു വിളിച്ച് പറയുന്നുണ്ട്.


സെപ്തംബര്‍ 23 മുതല്‍ ലബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഭക്ഷണ വിതരണത്തിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതോടെ ഒരുനേരത്തെ ആഹാരം പോലും കിട്ടാതെ വിശന്നുമരിച്ച ഗസ്സയിലെ കുഞ്ഞുങ്ങളുടെ എണ്ണം 31 ആയതായി ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി (പി.ആർ.സി.എസ്) അറിയിച്ചു. പട്ടിണിയും നിർജ്ജലീകരണവും മൂലമാണ് നവജാത ശിശുക്കൾ അടക്കം കൊല്ലപ്പെട്ടത്. ജീവനറ്റ പതിനായിരക്കണക്കിന് ഫലസ്തീന്‍ കുട്ടികളുടെ വികൃതമാക്കപ്പെട്ട ശരീരങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ ശരിയായ ഒരു മനസ്സാക്ഷിക്ക് കഴിയില്ല. മനുഷ്യാവകാശങ്ങളെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന അമേരിക്കയും മറ്റു വൻ ശക്തികളും ഫലസ്തീനിൽ കൊല്ലപ്പെടുന്ന നിരപരാധികളെ കാണുന്നില്ല. ഇസ്രയേൽ നടപ്പാക്കുന്ന വംശഹത്യയിൽ എല്ലാവരും മൗനം പാലിക്കുകയാണെന്നതും ആശങ്കാജനകമാണ്.

മനുഷ്യത്വം വെടി‍ഞ്ഞ യുദ്ധഭൂമികളിൽ പാവം കുട്ടികളുടെ നേർ‌ക്കു കെ‍ാലവെറിയോടെ പാഞ്ഞടുക്കുന്നവരോട് ലോകം കർശനമായി ഏകസ്വരത്തിൽ പറഞ്ഞേതീരൂ: അരുത്, കുഞ്ഞുങ്ങളാണ്.

Tuesday, 10 September 2024

SPEECH ON WOMEN EDUCATION IN ISLAM

 


Honorable teachers, judges and my dear audience, in this pleasant occasion I would like to share some ideas on the given topic *" The relevance of women's education in Islam".* First of all, do you know what is education? 

Education is the modification of behaviour and the acquisition of knowledge and skill. 


According to Islam, both men and women are obligated to seek knowledge. In fact, the first word of the Qur’an revealed to the Prophet Muhammad (Peace Be Upon Him) was “Iqra,” which means “read.” This indicates the importance of acquiring knowledge in Islam. In this modern era , the importance of education is increasing significantly. women’s education is necessary in order to fulfil their duties as wives and mothers. In addition, educated women can contribute to society in many ways, such as by working in healthcare, teaching, or running businesses.


Holy Quran says obviously “And say, “My Lord, increase me in knowledge.” There are several other verses which exhort Muslims to learn about the natural world and to reflect on the signs of God in creation. 


There are number of reasons why the Muslim religion places a greater emphasis on the education of women. First, women are responsible for the education of children. It is believed that if mothers are educated, they will be better able to raise their children properly. Second, educated women are less likely to be influenced by superstitious beliefs. Third, educated women are less likely to commit moral crimes, such as adultery. Finally, educated women are more likely to be able to contribute to the development of their communities. Islam does not mandate that women receive an education. However, it is strongly encouraged.


However, women’s education has been a controversial topic throughout history. On the other hand , the idea of women's education in Islam is crystal clear. Moreover Islam has its own boundaries which are preventing the society from social decadence. Lack of attention is one of the main drawbacks of co-education from a general perspective. Since opposite sexes naturally attract one another, they lose focus on their education and their temperament.


In a nutshell, Islam gave much importance to women's education. And Islamic teachings promote segregated education. Therefore, co-education can lead to distractions, which can lead to improper behavior.



Now I conclude my words , thankyou so much for paying your attention towards me.

SPEECH ON DRUG ABUSE

 


Distinguished dignataries and teachers, respected judges and my dear friends, in this marvelous occasion I would like to deliver a small speech on the given relevant topic *"Drugs creating a dangerous generation"*. 


Dears, firstly I invite your keen attention to the UN world drug report. According to the report, 16 crore people between the age of 10 and 75 years are current users of alcohol, and out of them, 5.2% are alcohol dependents. About 3.1 crore individuals are cannabis users, and 72 lakh people suffer from cannabis problems. 1.18 crore are current users of sedatives. There is a 26 per cent increase over the previous decade. Young people are using more drugs, with use levels today in many countries higher than with the previous generation. 


All of us know that the drugs are a sweet poison that alienates a person from this world and hereafter. Drug addiction is a dangerous disease. It destroys the person himself and his family, the society and the entire country and nation. A person starts using the substance, then this becomes fashion, then hobby becomes a necessity over time and thus the person becomes completely addicted and then completely destroys his heart and mind, he starts doing whatever wrong he can to get money. 


By the addiction, a healthy person brings his life to the brink of destruction. Unfortunately, the whole world is under the terrible poison of drugs. The new generation is rapidly treating this poison as sweetness without caring for his or her bright future. It is heartbreaking to see people smoking and drinking alcohol. What is destroying the young generation is slowly hollowing out their youth by darkening their lives. Often children and youth become victims of drug addiction due to the negligence and attitude of their parents. Parents should give some time out of their busy lives to their children.


It is worth mentioning that the real strength of any nation is its youth. The passion of the new generation is what makes any nation grow. In any country, attention is paid to prepare the new generation for the better service of the country. But today, drug dealers have made it their goal to make the new generation addicted to different drugs. If the new generation of a country becomes addicted to drugs, the results become extremely dangerous. 


On the one hand, a vigorous campaign against drugs is being conducted around the world and efforts are being made to rid the world of all kinds of drugs to save the youth from complete destruction, and on the other hand, the drug mafia is trying to destroy the new generation. They earn crores from illegal drug trade. They are trying hard to get the youth addicted to heroin, cocaine, hashish, ganja, opium and many other types of addiction. When the new generation is addicted to drugs, social problems will also arise and as a result, the whole society will deteriorate. No effort has been spared to shake the foundation of the society and destroy the new generation. 


It is essential to spread awareness about the negative repercussions of drugs to discourage their use. Whatever be the reason, it is essential to understand that drug abuse only aggravates the problems rather than solving them. It is thus wise to stay away from it. Those who have already fallen prey to this problem can seek expert guidance to overcome it. Proper medication, support from loved ones and strong will power can take one out of the dark world of drug abuse.


I don't want to prolong this speech, so I conclude my words .

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...