പ്രയോഗക്കളരി 2️⃣
അപ്രാപ്യമായ ലക്ഷ്യങ്ങളെ സൂചിപ്പിക്കാൻ ‘ബാലികേറാമല’ എന്ന പ്രയോഗം വ്യാപകമായി നമ്മൾ ഉപയോഗിക്കുന്നു.
അതിശക്തനും അഹങ്കാരിയും യുദ്ധക്കൊതിയനുമായ അസുരനായിരുന്നു ദുന്ദുഭി. ഒരിക്കൽ ദുന്ദുഭി സമുദ്രത്തെ യുദ്ധത്തിന് വെല്ലുവിളിച്ചു. എന്നാൽ, സമുദ്രം യുദ്ധത്തിനായി ഹിമവാനെ സമീപിക്കാൻ പറഞ്ഞൊഴിഞ്ഞു. കിഷ്‌കിന്ധയിലെ വാനരരാജാവായ ബാലിയാണ് നിനക്ക് ഒത്ത എതിരാളി എന്നുപറഞ്ഞ് ഹിമവാൻ ദുന്ദുഭിയെ അങ്ങോട്ടയച്ചു. ഒടുവിൽ ദുന്ദുഭിയുടെ വെല്ലുവിളി ബാലി ഏറ്റെടുത്തു. മഹിഷശിരസ്സുള്ള ദുന്ദുഭിയെ ഒടുവിൽ ബാലി യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ദൂരേക്ക് വലിച്ചറിയുകയുംചെയ്തു.
രക്തത്തിൽ കുളിച്ച ദുന്ദുഭിയുടെ ജഡം ചെന്ന് പതിച്ചതാകട്ടെ ഋഷ്യമൂകാചലത്തിലെ മാതംഗമുനിയുടെ ആശ്രമത്തിലായിരുന്നു. തന്റെ ആശ്രമം അശുദ്ധമാക്കിയവൻ ആരായാലും ഋഷ്യമൂകാചലത്തിൽ പ്രവേശിച്ചാൽ അവന്റെ തല പൊട്ടിത്തെറിക്കുമെന്ന് മാതംഗമുനി ശപിച്ചു. അങ്ങനെയാണ് ഋഷ്യമൂകാചലം ബാലിക്ക് കയറാനാവാത്ത മല എന്ന അർഥത്തിൽ ‘ബാലികേറാമല’യായത്.
No comments:
Post a Comment