പാലം വലിക്കൽ
ചതിപ്രയോഗങ്ങളേയും, സ്വന്തം കാര്യസാദ്ധ്യത്തിനായി ചെയ്യുന്ന ദ്രോഹപ്രവൃത്തികളേയും സൂചിപ്പിക്കാൻ പ്രയോഗിക്കുന്ന ഒരു ശൈലിയാണ് പാലം വലിക്കൽ. വാമൊഴിയിൽ പ്രയോഗത്തിലുള്ള ഈ ശൈലി അപൂർവമായി വരമൊഴിയിലും ഉപയോഗിച്ചുകാണുന്നുണ്ട്.
ഐതിഹ്യം
ഈ ശൈലിയുടെ ഉൽപത്തിയെക്കുറിച്ച് പറയാനുള്ള ഒരു ഐതിഹ്യം ഇങ്ങനെയാണ്. പണ്ട് ഒരു ഗ്രാമത്തിൽ രണ്ട് എണ്ണക്കച്ചവടക്കാരുണ്ടായിരുന്നു. അച്ഛനും മകനുമായ ഇവർ അടുത്തടുത്താണ് താമസിച്ചിരുന്നത്. വെള്ളം നിറഞ്ഞൊഴുകുന്ന ഒരു കൈത്തോട് കടന്നുവേണം ഇരുവർക്കും അന്തിച്ചന്തയിലെത്താൻ. തോട് കടക്കുന്നതിന് രണ്ട് കമുകിൻതടികൾ ചേർത്ത് കെട്ടിയ ഒരു പാലമാണുണ്ടായിരുന്നത്. എന്നും ഓരോ കുടം എണ്ണയുമായി ഇവർ ചന്തയിൽ പോകും. എന്നാൽ അരക്കുടം എണ്ണ മാത്രമേ ഓരോരുത്തർക്കും വിറ്റുപോയിരുന്നുള്ളൂ. മൊത്തം ഒരുകുടം എണ്ണ വാങ്ങുവാനുള്ള ആൾക്കൂട്ടമേ ചന്തയിൽ വരാറുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു കാരണം. ഒരു ദിവസം ഒരുകുടം എണ്ണയുമായി മകൻ നേരത്തേ ചന്തയിലേയ്‌ക്ക് തിരിച്ചു. തോട് കടന്നശേഷം പാലം വലിച്ച് അക്കരെയിട്ടു. പാലമില്ലാത്തതുകൊണ്ട് അച്ഛന് അന്ന് ചന്തയിലെത്താനായില്ല. മകന്റെ കച്ചവടം പൊടിപൊടിച്ചു. അങ്ങാടിപ്പാട്ടായ ഈ സംഭവത്തിൽ നിന്നുണ്ടായ ശൈലി ക്രമേണ വാങ്‌മയത്തിൽ നിന്നും വരമൊഴി കടമെടുത്തു.
No comments:
Post a Comment