الشعراء الصعاليك
ജാഹിലിയ്യ കാലഘട്ടത്തിലെ ഒരു കൂട്ടം ദരിദ്രരായ കവികളാണ് شعراء الصعاليك എന്ന പേരിൽ അറിയപ്പെടുന്നത്. യുദ്ധത്തിലൂടെയും കൊള്ളയിലൂടെയും പിടിച്ചുപറിയിലൂടെയുമാണ് അവർ ജീവിതം നയിച്ചത്. ആരുടെ മുമ്പിലും അവർ മുട്ടുമടക്കിയിരുന്നില്ല. അവർ നന്നായി ഓടുന്നവരും കായബലമുള്ളവരുമായിരുന്നു. സ്വആലീക്കുകാരുടെ ഓട്ടം പോലെ എന്നുതന്നെ ഉപമാലങ്കാരമായി പറയാറുണ്ടായിരുന്നു.
تأبط شرا
الشنفري
عروة بن الورد
🔴🔴🔴
🔴🔴🔴🔴🔴🔴🔴
ശൻഫറ (മരണം : 510 / 525)
🔴🔴🔴🔴🔴🔴🔴
▪️യഥാർത്ഥ നാമം :
ثابت بن أواس الأزدي
▪️അസദ് أزد ഗോത്രത്തിലാണ് ജനിച്ചതെങ്കിലും വളർന്നത് ഫഹം فهم ഗോത്രത്തിലാണ്. ജനിച്ച ഗോത്രമായ അസദുകാർ ശൻഫറയുടെ പിതാവിനെ കൊന്ന കാരണത്താലാണ് ഫഹം ഗോത്രത്തിലേക്ക് മാറിയത്.
▪️ ഇദ്ദേഹം അസ്ലിയായി യമനിയ്യാണ്.
▪️ശൻഫറ എന്നത് ലഖബ് അലമാണ്.
▪️ശൻഫറയും സ്വആലീക്ക് കവികളിൽ പെട്ടയാളാണ്. മോഷണവും പിടിച്ചുപറിയുമൊക്കെയായി ജീവിതം നയിച്ചു.
▪️ശൻഫറ എന്ന പദത്തിൻ്റെ അർത്ഥം خليط الشفاة എന്നാണ്.
▪️പരുക്കൻ ചുണ്ടുകളുണ്ടായതു കാരണമാണ് ശൻഫറ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.
▪️അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേര് ഉമൈമ എന്നാണ്.
▪️ഇദ്ദേഹം الطبقة الثالثة യിൽ പെട്ട കവിയാണ്
▪️ശൻഫറയുടെ അപരനാമങ്ങൾ
ابن الصحراء
ابن الطبيعة العربية البدوية
▪️ശൻഫറയെ സ്വആലീക്കിലേക്ക് വഴി നടത്തിയത് തഅബ്ബത ശർറയാണ്.
▪️തൻ്റെ പിതാവിനെ കൊന്നതിനു പകരം ബനൂ സലാമാൻ ഗോത്രത്തിലെ നൂറുപേരെ താൻ വധിക്കുമെന്ന് ശൻഫറ ശബദം ചെയ്തിട്ടുണ്ടായിരുന്നു.
▪️അങ്ങനെ 99 പേരെ അദ്ദേഹം വധിച്ചു കളഞ്ഞു. ശേഷം അവർ ശൻഫറയെ തന്ത്രപൂർവ്വം പിടികൂടി. ശേഷം ബനൂ സലാമാൻ بنو سلامان ഗോത്രത്തിലെ അസദു ബ്നു ജാബിർ أسد بن جابر എന്ന വ്യക്തി ശൻഫറയെ കൊന്നു. അങ്ങനെ ശൻഫറയുടെ മൃതദേഹത്തിന് അരികിലൂടെ അവരുടെ കൂട്ടത്തിൽപ്പെട്ട ഒരു വ്യക്തി നടന്നുപോകവേ, മരിച്ചിട്ടും ശൻഫറയോടുള്ള അരിശം തീരാത്തത് കൊണ്ട് തലയോടിൽ ആഞ്ഞു ചവിട്ടി. ചവിട്ടിന്റെ ആഘാതം കാരണം തലയോടിൽ നിന്നുള്ള ഒരു എല്ലിൻമുന ഇയാളുടെ കാലിൽ തറച്ചു. അതു നിമിത്തം ഈ വ്യക്തിയും മരണപ്പെട്ടു. അങ്ങനെ ശൻഫറയുടെ ശപഥം പോലെ വകവരുത്തിയവരുടെ എണ്ണം 100 തികഞ്ഞു.
▪️അദ്ദേഹത്തിന്റെ കവിതകളിൽ പോരാട്ടവീര്യവും അഭിമാനം പറച്ചിലുകളും നിറയെ കാണാം.
▪️ശൻഫറയുടെ കവിതകളാണ് لامية العرب എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് البحر الطويل ൽ ആണ്. ഇതിൽ 68 വരികളുണ്ട്.
▪️ശൻഫറയുടെ ലാമിയത്തുൽ അറബ് ردهوس എന്ന വ്യക്തി ഇംഗ്ലീഷ് ഭാഷയിലേക്ക് ട്രാൻസിലേറ്റ് ചെയ്തിട്ടുണ്ട്.
▪️ശൻഫറ അതിവേഗതയിൽ ഓടുമായിരുന്നു. കുതിരക്ക് പോലും അദ്ദേഹത്തിന്റെ ഒപ്പം എത്താൻ സാധിക്കാറില്ല എന്നൊക്കെ പറയപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ശൻഫറയെക്കാൾ വലിയ ഓട്ടക്കാരൻ എന്നൊക്കെ പറഞ്ഞ് ശൻഫറയെ ഉപമിച്ച്പറയാറുണ്ട്.
▪️നിങ്ങളുടെ കുട്ടികൾക്ക് ശൻഫറയുടെ ഖസ്വീദ പഠിപ്പിച്ചു കൊടുക്കൂ.... അതവർക്ക് ഉയർന്നസ്വഭാവം പകർന്നു കൊടുക്കും എന്ന് ഉമറു ബ്നുൽ ഖത്താബ് (റ) പറഞ്ഞിട്ടുണ്ട്.
▪️ശൻഫറയുടെ ലാമിയത്തുൽ അറബിൻ്റെ لامية العرب തുടക്കം ഇങ്ങനെ :
أَقيموا بَني أُمّي صُدورَ مَطِيَّكُم
فَإِنّي إِلى قَومٍ سِواكُم لأمْيَلُ
🔴🔴🔴🔴
No comments:
Post a Comment