Wednesday, 26 June 2024
സുഹൈറു ബ്നു അബീ സുൽമാ
🔴🔴🔴🔴🔴🔴🔴🔴🔴🔴
സുഹൈറു ബ്നു അബീ സുൽമ (530- 627/ 609 /615)
🔴🔴🔴🔴🔴🔴🔴🔴🔴🔴
▪️പൂർണ്ണനാമം -
زُهَيْرْ بْنْ أَبِي سُلْمَى رَبِيعَة بْنْ رَبَاح اَلْمزْنِي
▪️മുസ്നി ഗോത്രത്തിൽ مزنية നജ്ദിലാണ് സുഹൈറുബ്നു അബീ സുൽമയുടെ ജനനവും മരണവും . വളർന്നത് ഗത്ഫാനിലും.
▪️ജാഹിലിയ്യ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്ത മൂന്ന് കവികളുടെ കൂട്ടത്തിൽപ്പെട്ട ഒരാളാണ് ഇദ്ദേഹം . ഇംറുൽ ഖൈസും ദാബിയത്തു ദുബ് യാനിയുമാണ് മറ്റുള്ള രണ്ടു പേർ.
▪️ഇദ്ദേഹത്തിന്റെ കുടുംബം തന്നെ ഒരു കവി കുടുംബമാണ്. അദ്ദേഹത്തിന്റെ പെങ്ങളാണ് പ്രശസ്ത مخضرمية കവയിത്രിയായ خنساء. ഇദ്ദേഹത്തിന്റെ ശിഷ്യത്വം നേടിയിരുന്നു حطيئة.
▪️മാത്രമല്ല അദ്ദേഹത്തിന്റെ മക്കളായ ബുജൈർ, കഅബ് എന്നിവരും അറിയപ്പെട്ട കവികളാണ്.
▪️സുഹൈറുബ്നു അബീ സുൽമ أم أوفى എന്ന പേരിൽ അറിയപ്പെട്ടിരുന്ന ലൈലയെയാണ് ആദ്യം വിവാഹം ചെയ്തത്. മച്ചിയായതിനാൽ ലൈലയെ പിന്നീട് ത്വലാഖ് ചെല്ലുകയുണ്ടായി.
▪️ശേഷം كبشة بنت عمار നെ വിവാഹം കഴിച്ചു.
▪️കബ്ശയിലുള്ള മക്കളാണ് കവികളായ ബുജൈറും കഅബും.
▪️സുഹൈറു ബ്നു അബീ സുൽമയുടെ സ്ഥാനപ്പേരുകൾ
شاعر السلام
شاعر الحكمة
أشد الشعراء الجاهلين دقة في الوصف
▪️മദ്ഹ് പറയാൻ ഉദ്ദേശിച്ചു കഴിഞ്ഞാൽ ഏറ്റവും വലിയ കവി സുബൈറുബിനു അബീ സുൽമയായിരുന്നു. ഒരാളെ എത്രത്തോളം പുകഴ്ത്തി പാടാൻ കഴിയുമോ അത്രയും പുകഴ്ത്തി പാടുമായിരുന്നു ഇദ്ദേഹം . എന്നാൽ ഇല്ലാത്തതൊന്നും വിശേഷണമായി പാടുകയില്ല താനും.
▪️സുഹൈറു ബ്നു അബീ സുൽമ شاعر الحوليات എന്ന പേരിലറിയപ്പെട്ടിരുന്നു. കാരണം അദ്ദേഹം നാലുമാസം കൊണ്ട് കവിത നിർമ്മിക്കും. ശേഷമുള്ള നാലുമാസം നിർമ്മിക്കപ്പെട്ട കവിത എഡിറ്റ് ചെയ്യാനും മറ്റും വിനിയോഗിക്കും. അതിനുശേഷമുള്ള നാലുമാസം പ്രത്യേകക്കാരായ കവികൾക്ക് കാണിച്ചുകൊടുത്ത് ശരിപ്പെടുത്തും. ഇത്തരത്തിൽ മൂന്ന് നാലുമാസങ്ങൾ കൂടി, ഒരു വർഷം പൂർത്തിയായതിനുശേഷമേ അതു അനുവാചകരിലേക്ക് പാടി കേൾപ്പിക്കുകയുള്ളൂ. ഇതുകൊണ്ടാണ് വർഷം എന്നർത്ഥം വരുന്ന حول ലേക്ക് നിസ്ബാ ചെയ്ത് شاعر الحوليات എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള 7 ഹൗലയാത്ത് ഉണ്ട് സുഹൈറിന്.
▪️നന്മയും സമാധാനവും ഇഷ്ടപ്പെടുന്ന അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ള നല്ല അഭിപ്രായശേഷിയുള്ള വ്യക്തിയായിരുന്നു സുഹൈറുബിനു അബീ സുൽമ.
▪️സുഹൈറുബ്നു അബീ സുൽമയുടെ റാവി أوس بن حجر റും നായകൻ عنترة യും ആയിരുന്നു.
▪️തൻ്റെ പിതാവിന്റെ അമ്മാവനായ بشامة بن عمرو ൽ നിന്നാണ് സുഹൈറു ബിനു അബീ സുൽമ കവിതയും ഹിക്മത്തും സ്വീകരിച്ചത്.
▪️അദ്ദേഹത്തിന്റെ മുഅല്ലഖ بحر الطويل ൽ ميمية ആയിട്ടാണ്.
▪️ത്വലാഖ് ചൊല്ലി 20 വർഷം കഴിഞ്ഞാണ് തൻ്റെ മുൻ ഭാര്യയെ (ഉമ്മു ഔഫ്/ലൈല ) കുറിച്ചോർത്ത് സുഹൈറു ബിനു അബീ സുൽമ തൻ്റെ മുഅല്ലഖ തുടങ്ങുന്നത്.
أَمِن أُمِّ أَوفى دِمنَةٌ لَم تَكَلَّمِ
بِحَومانَةِ الدُرّاجِ فَالمُتَثَلَّمِ
▪️സുഹൈറു ബിനു അബീ സുൽമ തൻ്റെ മുഅല്ലഖയിൽ
هرم بن سنان ، حارث بن عوف
എന്നിവരെ നന്നായി മദ്ഹ് ചെയ്യുന്നുണ്ട്.
يَمِينًا لَنِعْمَ السَّيِّدانِ وُجِدْتُمَــــــــا
عَلَى كُلِّ حَالٍ مِنْ سَحِيلٍ ومُبْـرَمِ
കാരണം ഇവരിരുവരും عبس ، ذبيان ഗോത്രങ്ങൾക്കിടയിൽ നടന്ന
داحس والغبراء എന്ന
യുദ്ധത്തിൽ അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കാൻ അഹോരാത്രം പരിശ്രമിച്ചിരുന്നു.
▪️ദാഹിസ് എന്നത് അബസ് ഗോത്രത്തിലെ ഖൈസ് എന്ന വ്യക്തിയുടെ കുതിരയുടെ പേരാണ്. ഗബ്റാഅ് എന്നത് ദുബ്‌യാൻ ഗോത്രക്കാരനായ ഹുദൈഫയുടെ കുതിരയുടെ പേരുമാണ്.
▪️ഖൈസും ഹുദൈഫയും 100 കുതിരകൾ സമ്മാനമായി നിർണയിച്ച് ഒരു പന്തയം വെച്ചു. രണ്ടുപേരുടെയും കുതിരകളുടെ ഓട്ടമത്സരമായിരുന്നു അത്. വിജയിച്ച കുതിരയുടെ ഉടമസ്ഥന് മറ്റേയാൾ 100 കുതിരയെ സമ്മാനിക്കുക. ഇതായിരുന്നു പന്തയം. അങ്ങനെ ഖൈസിന്റെ കുതിര വിജയിക്കുമെന്ന് ഉറപ്പായപ്പോൾ ദുബ്‌യാൻ ഗോത്രക്കാർ ഖൈസിൻ്റെ കുതിരയായ ദാഹിസിനെ തടഞ്ഞുവെച്ച് മത്സരം വിജയിപ്പിച്ചെടുത്തു. ഈ വഞ്ചന സഹിക്കവയ്യാതെ അബസ് ഗോത്രക്കാർ ഹുദൈഫയുടെ സഹോദരനെ കൊലപ്പെടുത്തി. അതിനു പ്രതികാരമായി ഖൈസിന്റെ സഹോദരനായ മാലിക്കിനെ ഹുദൈഫയുടെ ആളുകളും കൊന്നു . ഇതിൽ നിന്നാണ് യുദ്ധം ആരംഭിക്കുന്നത്. നാലു പതിറ്റാണ്ടോളം ഈ യുദ്ധം നീണ്ടുനിന്നു. ഈ പശ്ചാത്തലം ഉള്ളതുകൊണ്ടാണ് യുദ്ധത്തിന് ഇങ്ങനെ داحس و الغبراء എന്ന് പേരുവരാൻ കാരണം.
▪️സുഹൈറു ബ്നു അബീ സുൽമ മുഅല്ലഖയിലെ മറ്റു പ്രധാനവരികൾ :
لِسَانُ الفَتَى نِصْفٌ وَنِصْفٌ فُؤَادُهُ
فَلَمْ يَبْقَ إَلا صُورَةُ اللَّحْمِ وَالدَّمِ
وَمَهْمَا تَكُنْ عِنْدَ امْرِئٍ مَنْ خَلِيقَـةٍ
وَإِنْ خَالَهَا تَخْفَى عَلَى النَّاسِ تُعْلَـمِ
رأَيْتُ المَنَايَا خَبْطَ عَشْوَاءَ مَنْ تُصِبْ
تُمِـتْهُ وَمَنْ تُخْطِىء يُعَمَّـرْ فَيَهْـرَمِ
▪️തൗഹീദിനെ സംബന്ധിച്ച് മുഅല്ലഖയിൽ :
فَـلاَ تَكْتُمُنَّ اللهَ مَا فِي نُفُوسِكُـمْ
لِيَخْفَـى وَمَهْمَـا يُكْتَمِ اللهُ يَعْلَـمِ
يُؤَخَّـرْ فَيُوضَعْ فِي كِتَابٍ فَيُدَّخَـرْ
لِيَـوْمِ الحِسَـابِ أَوْ يُعَجَّلْ فَيُنْقَـمِ
▪️മുഅല്ലഖയിൽ പെടാത്ത അദ്ദേഹത്തിന്റെ പ്രധാന വരികൾ :
وما يكُ من خير أتوه فإنما
توارثه آباءُ آبائهم قبلُ
🔴🔴🔴
Subscribe to:
Post Comments (Atom)
ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...
-
സീറത്തു സയ്യിദിൽ ബശർ : നബിചരിതങ്ങള്ക്ക് കേരളീയ പണ്ഡിതന്റെ നിറച്ചാർത്ത് . ഒരു മുസ്ലിമിനെ സംബന്ധിച്ച് പ്രവാചകന് മുഹമ്മദ് നബി(സ)യുടെ ജീവിത...
-
"തൊട്ടിൽ മുതൽ കട്ടിൽ വരെ" അറിവന്വേഷണം നടത്തണമെന്നാണ് ഇസ്ലാമിൻ്റെ അധ്യാപനം. അറിവ് സമൃദ്ധമാക്കാനും പരിപോഷിപ്പിക്കാനും നബി(സ) മുസ്ലിം...
-
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ജീവിതത്തിന്റെ ഭാഗമാണ് ഇന്റര്‍നെറ്റ്. അറിവിനും ജോലിക്കും ...
No comments:
Post a Comment