🔴🔴🔴🔴🔴🔴🔴🔴🔴
ബശ്ശാറു ബ്നു ബുർദ്
🔴🔴🔴🔴🔴🔴🔴🔴🔴
▪️പൂർണ്ണനാമം :
أَبُو مُعَاذْ بَشَّارْ بْنْ بُرْدْ بْنْ يَرْجُوخْ اَلْعَقِيلِي البصري
▪️ ബസ്വറയിലാണ് ജനനം . പിന്നീട് ബാഗ്ദാദിലേക്ക് പോയി.
▪️ മാതാവ്
خيرة
▪️കുൻയത്തുകൾ :
أبو معاذ
إمام الشعراء المولدين
▪️ലഖബ് :
مرغث
▪️ബശ്ശാറു ബ്നു ബുർദ് ജന്മനാൽ അന്ധനായിരുന്നു.
▪️പിതാവായ ബുർദ് مهلب بن أبي الصفرى യുടെ ബന്ധികളിൽ പെട്ടവനായിരുന്നു. ബനൂ അഖീല ഗോത്രത്തിൽ പെട്ട ഒരു സ്ത്രീയാണ് അടിമത്തത്തിൽ നിന്ന് ബശ്ശാറിനെ മോചിപ്പിച്ചത്. അതുകൊണ്ടാണ് ആ ഗോത്രത്തിലേക്ക് അദ്ദേഹത്തെ ചേർത്തി പറയുന്നത്.
▪️ ബശ്ശാറു ബ്നു ബുർദ് കവിയായ അബൂ നവാസിൻ്റെ സമകാലികനായിരുന്നു.
▪️ ബശ്ശാർ ബസ്വറയിൽ വെച്ച് മുഅ്തസിലിക്കാരനായ വാസ്വിൽ ബ്നുൽ അത്വാഉമായി ഊഷ്മളമായ ബന്ധം പുലർത്തിയിട്ടുണ്ട്.
▪️അതുപോലെ ഭരണാധികാരിയായിരുന്ന മഹ്ദിയുമായും ബന്ധം സ്ഥാപിച്ചു. അതിനുശേഷം ബശ്ശാറിന് ആദർശ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി മഹ്ദി അയാളെ കൈവെടിഞ്ഞു. ഇക്കാരണത്താൽ ബശ്ശാർ മഹ്ദിക്കെതിരെ ആക്ഷേപകാവ്യം നടത്തിയിട്ടുണ്ട്.
▪️ബശ്ശാർ മുതലേ ജരീറിനെയും ഫറസ്ദഖിനെയും സന്ദർശിക്കാറുണ്ടായിരുന്നു
▪️അബൂ ഉബൈദ ഉദ്ധരിക്കുന്നു: ബശ്ശാർ തന്റെ പത്താം വയസ്സിൽ കവിത പാടിയിട്ടുണ്ട്.
▪️പുരാതന കവിതകളുടെയും ആധുനിക കവിതകളുടെയും ഇടയിലുള്ള മധ്യമനിലയിലാണ് ബശ്ശാറിൻ്റെ കവിതകൾ.
▪️കവിത പാടുന്ന അവസരത്തിൽ അദ്ദേഹത്തിന് ഒരു പതിവുണ്ടായിരുന്നു. വലതുഭാഗത്തേക്കും ഇടതു ഭാഗത്തേക്കും തുപ്പുകയും കൈകൊട്ടുകയും. അതിനുശേഷമാണ് കവിത ആരംഭിക്കുക.
▪️ബശ്ശാർ വിരൂപനും നീളം കൂടിയവനും തടിയുളള യാളുമായിരുന്നു.
▪️ബശ്ശാറിൻ്റെ ഗസ്‌ലുകൾ പരിധിവിട്ടിരുന്നു. അതിനാൽ മഹ്ദി അറസ്റ്റു ചെയ്യാൻ നിർബന്ധിതനായി.
▪️ തൻ്റെ മുഹമ്മദ് എന്ന മകൻ മരിച്ചപ്പോൾ ബശ്ശാർ വിലാപകാവ്യം പാടിയിട്ടുണ്ട്.
▪️അദ്ദേഹം അതിബുദ്ധിമാനും ഉടനടി മറുപടി പറയുന്ന ആളുമായിരുന്നു.
▪️ജാഹിള് പറയുന്നു: ബശ്ശാർ വാഗ്മിയും ഗദ്യ-പദ്യ രചയിതാവുമാണ്.
▪️ജനഹൃദയങ്ങൾ ആകർഷിക്കുന്നതായിരുന്നു ബശ്ശാറിൻ്റെ കവിതകൾ.
▪️ജാഹിലിയ്യത്തിലും ഇസ്ലാമിലുമായി കൂടുതൽ കവിതകളുള്ള കവികളിൽ പെട്ടയാളായിരുന്നു ബശ്ശാർ . ഇതരർ അബുൽ അതാഹിയ , സയ്യിദുൽ ഹിമ്യരി.
▪️മഹ്ദി, അദ്ദേഹത്തിൻ്റെ മന്ത്രി യഅ്ഖൂബ് ബ്നു ദാവൂദ്, അസ്മഇ , അഖ്ഫശി, വാസിൽ ബ്നുൽ അത്വാഅ്, അബൂ മുസ്ലിമുൽ ഖുറാസാനി എന്നിവരെ ബശ്ശാറു ബ്നു ബുർദ് പരിഹസിച്ചു പാടി.
▪️അദ്ദേഹം മുഅ്തസലീ ആശയക്കാരനായിരുന്നു. മനുഷ്യന് ഇഷ്ടം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല എന്ന് അദ്ദേഹം വിശ്വസിച്ചു.
▪️ഖാലിദ് ബ്നുൽ ബർമകിനെ പുകഴ്ത്തി പാടിയതിന് ബശ്ശാറിന് പാരിതോഷികമായി 5000 ദീനാർ ലഭിച്ചു.
▪️അബ്ദ: عبدة ആയിരുന്നു ബശ്ശാറിൻ്റെ പ്രേമഭാജനം.
▪️അദ്ദേഹത്തിൻ്റെ സദസ്സിൽ കൂടുതലും സ്ത്രീകളായിരുന്നു. പുകഴ്ത്തി പാടുന്നതിൽ അദ്ദേഹം കളവും കടത്തിക്കൂട്ടുമായിരുന്നു.
▪️ബശ്ശാറു ബ്നു ബുർദ് ഭരണാധികാരിയായിരുന്ന മഹ്ദിയെ പരിഹസിച്ചു പാടി. ഇതറിഞ്ഞ ഖലീഫ അദ്ദേഹത്തെ പിടികൂടാൻ ഉത്തരവിട്ടു. ശിക്ഷയായി ചാട്ടവാറടി പ്രഖ്യാപിച്ചു. മരിക്കുവോളം ചാട്ടവാറടിച്ചു. 784 ൽ ആയിരുന്നു മരണം. ബസ്വറയിലാണ് മറമാടിയത്. അദ്ദേഹത്തിൻ്റെ മറമാടൽ ചടങ്ങിന് ആരും പോയില്ല.
▪️ബശ്ശാർ സനാദിഖത്തിൽ വിശ്വസിച്ചിരുന്നു എന്ന് ആരോപണമുണ്ട്. ആദർശ വ്യതിയാനം സംഭവിച്ച ഒരു കൂട്ടരാണ് സനാദിഖ:
▪️അദ്ദേഹം 70 വയസ്സോളം ജീവിച്ചു.
▪️പ്രകൃത്യാ അദ്ദേഹത്തിന് പരിഹാസം നടത്താൻ വല്ലാത്ത പാടവമായിരുന്നു.
▪️ഭരണാധികാരിയായിരുന്ന മഹ്ദിയുടെ എതിർപ്പുണ്ടായ കാരണത്താൽ വേണ്ട വിധത്തിലുള്ള സ്ഥാനം ബശ്ശാറു ബ്നു ബുർദിന് ചരിത്രത്താളുകളിൽ ലഭ്യമായിട്ടില്ല എന്ന് റാഫിഈ നിരൂപിക്കുന്നുണ്ട്.
ബശ്ശാറിൻ്റെ വരികൾ :
وَذاتُ دَلٍّ كَأَنَّ البَدرَ صورَتُها
باتَت تُغَنّي عَميدَ القَلبِ سَكرانا
إِنَّ العُيونَ الَّتي في طَرفِها حَوَرٌ
قَتَلنَنا ثُمَّ لَم يُحيينَ قَتلانا
فَقُلتُ أَحسَنتِ يا سُؤلي وَيا أَمَلي
فَأَسمِعيني جَزاكِ اللَهُ إِحسانا
يا حَبَّذا جَبلُ الرَيّانِ مِن جَبَلٍ
وَحَبَّذا ساكِنُ الرَيّانِ مَن كانا
🔴🔴🔴🔴
No comments:
Post a Comment