Thursday, 8 August 2024

ജരീർ

 



🔴🔴🔴🔴🔴🔴🔴🔴🔴

 ജരീർ 

🔴🔴🔴🔴🔴🔴🔴🔴🔴




▪️പൂർണ്ണനാമം: 

أَبُو حَزْرَةْ جَرِيرْ بْنْ عَطِيَّة اَلْكَلْبِي اَلْيَرْبُوعِي اَلتَّمِيمِي اَلْبَصَرِيَّ


ഗോത്രം : തമീം


▪️ലഖ്ബുകൾ : 

الخطفي

(പിതാമഹനിലേക്ക് ചേർത്തുകൊണ്ട്)

ابن القين 

 (ഫറസ്ദഖ് വിളിച്ചത്)

راعي الإبل النمير 

(അഖ്തൽ വിളിച്ചത്)


▪️കുൻയത്ത് : أبو حزرة

▪️ മാതാവ് :

أم القيس بنت معبد

▪️ പിതാമഹൻ : 

حذيفة بن بدر

▪️ സഹോദരർ :

أبو الورد 

عمرو

▪️ കാമുകി :

أمامة


▪️ജനിച്ചതും മരിച്ചതും നജ്ദിലാണ്.


▪️സമകാലിക പരിഹാസകവികളിൽ പ്രധാനിയായിരുന്നു. ജരീരിനു മുമ്പിൽ ഫറസ്ദഖും അഖ്തലുമല്ലാതെ മറ്റാരും പിടിച്ചുനിന്നില്ല.


▪️ജരീരിനെ മാതാവ് ഏഴാം മാസം തന്നെ പ്രസവിച്ചു.


▪️ജരീർ തൻ്റെ പിതാമഹനായ (حذيفة بن بدر) ഹുദൈഫയിൽ നിന്നാണ് കവിത പഠിച്ചത്.


▪️മുആവിയയുടെ ഭരണകാലത്ത് ഉൾനാട്ടിലാണ് ജനിച്ചത്. പിന്നീട് ബസറയിലേക്ക് താമസം മാറ്റി .


▪️ജരീർ യസീദു ബ്നു മുആവിയയുടെ സവിധത്തിലേക്ക് ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഖൈസ് ഗോത്രത്തിലെ കവികളെ ഇഷ്ടമല്ലായിരുന്ന അബ്ദുൽ മാലിക്കിൻ്റെ സമീപം ജരീർ പോകാറില്ലായിരുന്നു.


▪️ജരീർ തൻ്റെ ഖസ്വീദയിൽ ദാമിഗയെ പരിഹസിക്കുന്നു.


▪️പിതാവ് അത്വിയ്യത്തും പിതാമഹൻ ഖത്ഫിയും സഹോദരൻ അംറും കവികളായിരുന്നു.


▪️അമവിയ്യ കാലഘട്ടത്തിലെ ത്രിമൂർത്തികളിൽ പെട്ട ഗസ്‌ലിൻ്റെയും ഹിജാഇൻ്റെയും കവിയായിരുന്നു ജരീർ.


▪️ജരീർ ഖുലഫാക്കളിൽ നിന്ന് ആദ്യം ബന്ധം സ്ഥാപിച്ചത് യസീദ് ബ്നു മുആവിയയോടാണ്. പിന്നീട് ബശ്ശാറുബ്നു മർവാനോടും


▪️ഹജ്ജാജു ബ്നു യൂസുഫിൻ്റെ പിതൃവ്യനായ ഹകമു ബ്നു അയ്യൂബിനോട് ജരീർ ബന്ധം സ്ഥാപിക്കുകയും അദ്ദേഹത്തിൻ്റെ മകളെ വിവാഹം കഴിക്കുകയും ബസ്വറയിൽ ഗവർണ്ണറാകുകയും ചെയ്തു.


▪️ഉമവിയാക്കളുടെ ഇടയിൽ തർക്കം ഉടലെടുത്തപ്പോൾ ജരീർ അബ്ദുല്ലാഹിബിന് സുബൈറിന്‍റെ പക്ഷം ചേർന്നു.


▪️ജരീർ വലീദിൻ്റെ കവിതാ പാടവത്തിൽ ആകൃഷ്ടനായിരുന്നു.


▪️അദ്ദേഹത്തിൻ്റെ പരിഹാസം മധുരവും കൈപ്പുമുള്ളതായിരുന്നു.


▪️തൻ്റെ ഭാര്യയായിരുന്ന ഖാലിദത്തു ബിൻത് സഅദിൻ്റെ നിര്യാണത്തെ തുടർന്ന് ജരീർ വിലാപകാവ്യം രചിച്ചിട്ടുണ്ട്.


▪️ജരീർ പരിശുദ്ധനാണെന്നും ആരെയും പ്രണയിച്ചിട്ടില്ലെന്നും അതേ അവസരത്തിൽ തന്നെ അദ്ദേഹമാണ് ഏറ്റവും വലിയ ഗസല് കവിത രചിച്ചതും എന്നും പറയപ്പെടുന്നു


▪️ജരീർ കവിത സമുദ്രത്തിൽ നിന്ന് കോരിയെടുക്കലാണെന്ന് അഖ്തൽ പറയാറുണ്ട്.


▪️ആദ്യമായി ജരീർ പരിഹാസം നടത്തിയത് غسان السليطي നെതിരാണ്.


▪️ജരീർ 80 കവികളെ പരിഹസിച്ചു കവിത പാടിയിട്ടുണ്ട്.


▪️ജരീരും അദിയ്യു ബ്നു രിഖാഉം കവിതകൾ പാടി ഏറ്റുമുട്ടാറുണ്ട്.


▪️അഖ്തലിൻ്റെ ഖൗമിനെ പ്രതിപാദിച്ച് ജരീർ പാടി :


وَالتغلِبِيُّ إذَا تَنَحنَح لِلقِرى

             حَكّ استَهُ وَتَمَثّلَ الأمثَالا


▪️അഖ്തൽ മരണമടയുന്നതുവരെ അദ്ദേഹത്തോട് ജരീർ കവിത കൊണ്ട് പോരാടി.


▪️ഫറസ്ദഖ് ജരീറിനെ മുൻനിർത്തി പാടി :


إِنَّكَ لاقٍ بِالمُشاعر مِن مِنىً

فَخاراً فَخَبِّرني بِمَن أَنتَ فاخِرُ


  മറുപടിയായ് ജരീർ പറഞ്ഞത് :

لبيك اللهم لبيك



▪️ഫറസ്ദഖിനെ പരിഹസിച്ച് ജരീർ പാടിയത് :


لقد ولدت أم الفرزدق مقرفا   

 

 فجاءت بوزار قصير القواد



▪️ജരീർ ഉമർ ബ്നു അബ്ദുൽ അസീസിനെ മദ്ഹ് ചെയ്തു പാടിയത് : 


إنا لنرجو إذا ما الغيث أخلفنا 

    

من الخليفة ما نرجو من المطر


▪️പൊങ്ങച്ചത്തോടെ ജരീർ പാടിയത് : 



 غضبت عليك بنو تميم  


 حسبت الناس كلهم غضابا


▪️അഖ്തൽ മരിച്ചതിന് ശേഷം 23 വർഷം കഴിഞ്ഞ് , ഫറസ്ദഖ് മരിച്ചതിന് ശേഷം 40 ദിവസം / 6 മാസം ശേഷമാണ് ജരീറിൻ്റെ മരണം.


▪️യസീദ് ബ്നു മുആവിയ , ഹജ്ജാജുബിന് യൂസഫ് , അബ്ദുൽ മാലിക് ബിനു മർവാൻ, ഹിഷാം ഇബ്നു അബ്ദുൽ മലിക്ക് , ലബീദ് ബ്നു അബ്ദുൽ മാലിക് എന്നിവരെ ജരീർ പുകഴ്ത്തി കവിത പാടിയിരുന്നു.


▪️ ഖലീഫയായ യസീദു ബ്നു മുആവിയയിൽ നിന്ന് ആദ്യമായി സമ്മാനം കൈപ്പറ്റിയത് ജരീരാണ്.


▪️ ജരീർ ബനൂ ഉമയ്യക്കാരെ നന്നായി മദ്ഹ് ചെയ്തിരുന്നു. വിശിഷ്യാ ഹജ്ജാജു ബിനു യൂസുഫിനെ . അതുകൊണ്ടുതന്നെ ജരീർ ഹജ്ജാജിന്റെ സംരക്ഷണത്തിലായിരുന്നു. ഹജാജിന്റെ അടുക്കൽ ജരീറിന് സ്ഥാനം കൂടുകയും ചെയ്തു.


▪️അബ്ദുൽ മലികിനെ മദ്ഹു ചെയ്തുകൊണ്ട് ജരീർ പാടിയത് :


أَلَستُم خَيرَ مَن رَكِبَ المَطايا



وَأَندى العالَمينَ بُطونَ راحِ


▪️മദ്ഹ് ചെയ്തതിന് ജരീരിന് അബ്ദുൽ മലിക്ക് ധാരാളം പാരിതോഷികം നൽകുകയും ചെയ്തു.


▪️ അദ്ദേഹത്തിന് രണ്ടുതരം വിലാപകാവ്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന് : കുടുംബക്കാരുടെ നിര്യാണത്തെ തുടർന്ന് പാടിയത്. ഉദാ : ഭാര്യ , മകൻ

 രണ്ട്: രാജ്യത്തിലെ സുപ്രധാന വ്യക്തിത്വങ്ങളുടെ നിര്യാണത്തെ തുടർന്ന് പാടിയത്. ഉദാ: വലീദ് , വലീദിൻ്റെ മകൻ അബ്ദുൽ അസീസ്


▪️80 ബൈത്തുകളിലായി അബ്ദുൽ മലിക് ബിനു മർവാനെ മദ്ഹ് ചെയ്തു പാടി. (خف القطين)


▪️ജരീർ ബനൂ തമീമുകാരെ പ്രതിപാദിച്ചു പാടിയത്:


إذا غضبت عليك بنو تميم 


حسبت الناس كلهم غضابا


▪️ജരീറിൻ്റെ വിലാപകാവ്യത്തിൽ(ഭാര്യ പിരിഞ്ഞപ്പോൾ) ഉള്ള വരി :



وَلَقَد نَظَرتُ وَما تَمَتُّعُ نَظرَةٍ



في اللَحدِ حَيثُ تَمَكَّنَ المِحفارُ



▪️ജരീറിൻ്റെ വിലാപകാവ്യത്തിൽ(ഫറസ്ദഖ് മരിച്ചപ്പോൾ) ഉള്ള വരി :


لَعَمري لَقَد أَشجى تَميماً وَهَدَّها


عَلى نَكَباتِ الدَهرِ مَوتُ الفَرَزدَقِ



🔴🔴🔴🔴

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...