Monday, 5 August 2024

ജമീലു ബ്നു മഅ്മർ

 


🔴🔴🔴🔴🔴🔴🔴🔴🔴


ജമീൽ ബ്നു മഅ്മർ (660-701)


🔴🔴🔴🔴🔴🔴🔴🔴🔴




▪️പൂർണ്ണനാമം : 

أبو عمرو جميل بن عبد الله بن مَعْمَر العُذْري القُضاعي.


▪️ജമീൽ ജനിച്ചത് വാദിൽ കുറയിലാണ്. وادي القرى

660 ൽ .


▪️അദ്ദേഹത്തിൻ്റെ ഖബീല : 

عذرة


▪️തൻ്റെ പിതൃവ്യന്റെ മകളായ بثينة യോടുള്ള ജമീലിന്റെ പ്രേമം പ്രസിദ്ധമായിരുന്നു. അവളോടുള്ള സ്നേഹാതിരേകം കാരണം അദ്ദേഹത്തെ جميل بثينة എന്നു വിളിക്കപ്പെട്ടിരുന്നു.


▪️ജമീൽ ആദ്യം പ്രേമിച്ചത് بثنية യുടെ സഹോദരിയായ

 أم الجسير بنت حبأ

നെയായിരുന്നു. പിന്നീട് بثنية യെ. ജമീലുമായുള്ള വിവാഹത്തിന് അവളുടെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. حجنة الهلالي എന്നു പേരുള്ള ഒരു വ്യക്തിക്ക് بثنية യെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.


▪️ജമീൽ رائد الشعر الغزلي 

رائد الحب العذري في العصر الأموي 

എന്നിങ്ങനെ അറിയപ്പെട്ടു.


▪️ജമീലിന്റെ ശല്യം സഹിക്കവയ്യാതെ കാമുകിയുടെ വീട്ടുകാർ മദീന ഗവർണറായിരുന്ന മർവാനുബ്നു ഹകമിനോട് പരാതി ബോധിപ്പിച്ചു. ഇതോടെ ജമീലിന്റെ രക്തത്തിന് പവിത്രത ഹനിക്കപ്പെട്ടു.


▪️യമനിലേക്കും പിന്നീട് മിസ്റിലേക്കും ജമീൽ നാടുവിട്ടിട്ടുണ്ട്.


▪️ജമീൽ അവസാന കാലം ചെലവഴിച്ചത് മിസ്റിലായിരുന്നു . ഹി 72 / AD 701 ൽ അവിടെവെച്ച് മരിക്കുകയും ചെയ്തു.


▪️ഹുത്വൈഅയുടെ ശിഷ്യനായ هدبة بن الخشرم ൽ നിന്ന് ജമീൽ ബ്നു മഅ്മർ കവിത പഠിച്ചു.


▪️അദ്ദേഹത്തിൻ്റെ പ്രണയം കാമേച്ഛയായിരുന്നില്ല. പ്രത്യുത ആത്മപ്രണയമായിരുന്നു.



▪️സ്ത്രീ അവളുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ സ്ത്രീ വർണ്ണനയാണ് ജമീൽ ബിനു മഅമറിന്റെ കവിതയിൽ നമുക്ക് കാണാൻ കഴിയുക.


▪️ഇബ്നു ഖല്ലികാൻ്റെ കാലത്ത് ജമീലിൻ്റെ ദീവാൻ ഖ്യാതി നേടി.


▪️ജമീലിന്റെ ഭാഷ്യത്തിൽ ജിഹാദ് എന്നു പറയുന്നത് പ്രേമസാക്ഷിത്വമാണ്.


▪️കാമുകി തന്നിൽ നിന്നും തൻ്റെ ഹൃദയത്തിൽ നിന്നും അതിവിദൂരമായിരിക്കെ അവൾക്കു വേണ്ടി പോരാടലാണ് സന്തോഷഭരിതമായ ജീവിതം നയിക്കുന്നതിനേക്കാൾ നല്ലതെന്ന് ജമീൽ ബ്നു മഅ്മർ അഭിപ്രായപ്പെടുന്നു.


▪️കാമുകി തന്നിൽ നിന്നും തൻ്റെ ഹൃദയത്തിൽ നിന്നും അതിവിദൂരമായിരിക്കെ അവൾക്കു വേണ്ടി പോരാടലാണ് സന്തോഷഭരിതമായ ജീവിതം നയിക്കുന്നതിനേക്കാൾ നല്ലതെന്ന് ജമീൽ ബ്നു മഅ്മർ അഭിപ്രായപ്പെടുന്നു.


▪️ജമീലിനെ ധർമ്മസമരത്തിനു വേണ്ടി ക്ഷണിക്കപ്പെട്ടാൽ അദ്ദേഹം ഇത്തരുണത്തിൽ പാടുമായിരുന്നു :



يَقولونَ جاهِداً يا جَميلَ بِغَزوَةٍ


لِتَكسَبَ أَجراً وَالفِخارُ يَزيدُ



فَقُلتُ كَفاني الغانِياتُ وَحَربُها


وَأَيُّ جِهادٍ غَيرَهُنَّ أُريدُ



فَكُلُّ حَديتٍ بَينَهُنَّ بَشاشَةٌ


لِمُغرَمٍ أَلقى السَمعَ وَهوَ شَهيدُ



وَمَن ذا الَّذي يَأبى لَدَيهُنَّ حَتفَهُ


وَكُلُّ قَتيلٌ بَينَهُنَّ شَهيدُ



▪️അദ്ദേഹത്തിൻ്റെ വരികൾ : 



تَعلَقُ رَوحي رَوحَها قَبلَ خَلقِنا


وَمِن بَعدِ ما كُنّا نِطافا وَفي المَهدِ



فَزادَ كَما زِدنا فَأَصبَحَ نامِيا


فَلَيسَ وَإِن مُتنا بِمُنفَصِمِ العَهدِ



وَلَكِنَّهُ باقٍ عَلى كُلِّ حادِثٍ


وَزائِرُنا في ظَلمَةِ القَبرِ وَاللَحدِ





🔴🔴🔴🔴🔴🔴

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...