🔴🔴🔴🔴🔴🔴🔴🔴🔴🔴
അഖ്തൽ ( 640- 713 )
🔴🔴🔴🔴🔴🔴🔴🔴🔴🔴
▪️പൂർണ്ണനാമം :
أبُو مَالِك غِياث بن غَوْثِ
▪️അഖ്തൽ പല നാമങ്ങളിലും അറിയപ്പെട്ടു :
شاعر بني أمية
شاعر أمير المؤمنين عبد الملك بن مروان
شاعر الحكومة
▪️നാവിലൂടെ നന്നായി മോശത്തരം വരുന്നതുകൊണ്ടാണ് അഖ്തൽ أخطل എന്ന് വിളിക്കപ്പെട്ടത്.
▪️അദ്ദേഹത്തിന് ജനങ്ങളെ പേടിയില്ലായിരുന്നു. നന്നായി വിഡ്ഢിത്തരം പറയുകയും ചെയ്യും.
▪️യസീദ് ബ്നു മുആവിയ കഅബ് ബ്നു ജുഅയ്ലിനോട് അൻസാരികളെ ആക്ഷേപിക്കാനും പരിഹസിക്കാനും ആവശ്യപ്പെട്ടപ്പോൾ മുത്ത് നബി (സ) യെ സഹായിച്ചയാളുകളെ ഞാൻ ആക്ഷേപിക്കുകയില്ല എന്ന് പറയുകയും അതിനു പറ്റിയ ഒരു ക്രിസ്ത്യാനിയായ വ്യക്തിയെ ഞാൻ പറഞ്ഞു തരാമെന്നു പറഞ്ഞു പരിചയപ്പെടുത്തി കൊടുത്തു. അത് അഖ്തലിനെയായിരുന്നു. أخطل
▪️അങ്ങനെ യസീദ് അഖ്തലിനോട് സവിധത്തിലേക്ക് വരാൻ പറഞ്ഞുകൊണ്ട് ആളെവിട്ടു. ശേഷം യസീദ് അഖ്തലിനോട് പറഞ്ഞു: ഞാൻ അൻസാരികളെ ഭയക്കുന്നു. നീ എൻ്റെയും അമീറുൽ മുഅ്മിനീന്റെയും ഉത്തരവാദിത്വത്തിലാണ്. ഇതുകേട്ട് യസീദ് അൻസാരികളെ ആക്ഷേപിച്ചുകൊണ്ട് പാടാൻ തുടങ്ങി:
ذَهَبَت قُرَيشٌ بِالمَكارِمِ وَالعُلى
وَاللُؤمُ تَحتَ عَمائِمِ الأَنصارِ
فَذَروا المَكارِمَ لَستُمُ مِن أَهلِها
وَخُذوا مَساحِيَكُم بَني النَجّارِ
إِنَّ الفَوارِسَ يَعرِفونَ ظُهورَكُم
أَولادَ كُلِّ مُفَسَّحٍ أَكّارِ
▪️അതിനുശേഷം അദ്ദേഹം ബനൂ ഉമയ്യക്കാരുടെ കവിയായി.
▪️അബ്ദുൽ മലിക്കിന്റെ ഭരണകാലഘട്ടമായിരുന്നു അഖ്തലിൻ്റെ സുവർണ്ണ കാലഘട്ടം.
▪️ഉമ്മു കഅ്ബ് എന്നു പേരുള്ള ലൈല എന്ന സ്ത്രീയാണ് അഖ്തലിൻ്റെ മാതാവ്. അദ്ദേഹത്തിൻറെ ചെറിയ പ്രായത്തിൽ തന്നെ മാതാവ് മരിച്ചിട്ടുണ്ട്.
▪️രാഷ്ട്രീയപരിഹാസത്തിനു വേണ്ടി ഗസ്‌ലിനെ غزل ആയുധമാക്കിയ ആദ്യ കവിയായിരുന്നു അഖ്തൽ.
▪️സിയാദ് ബ്നു അബീഹി അഖ്തലിന് ഒരു അടിമ പെൺകുട്ടിയെ സമ്മാനമായി നൽകിയിരുന്നു.
▪️ചെറുപ്രായത്തിൽ തന്റെ പിതാവിൻറെ രണ്ടാം ഭാര്യയുടെ കീഴിലാണ് അഖ്തൽ വളർന്നത്. രണ്ടാനമ്മയുമായി ചെറുപ്പത്തിൽ തന്നെ വഴക്കും വക്കാണവും സ്ഥിരമായിരുന്നതു കാരണത്താൽ ദൗബൽ (കുട്ടിക്കഴുത) എന്നും അഖ്തലിനെ വിളിക്കപ്പെട്ടിരുന്നു.
▪️വലീദ് ബിനു അബ്ദുൽ മാലിക്കിന്റെ ഭരണകാലഘട്ടത്തുണ്ടായ വേദനകളും യാതനകളും അഖ്തലിൻ്റെ കാവ്യ ശകലങ്ങളിൽ പ്രകടമാണ്.
▪️എഴുപതാം വയസ്സിൽ വലീദ് ബിനു അബ്ദുൽ മാലികിന്റെ ഭരണകാലഘട്ടത്തിലാണ് അഖ്തൽ മരിക്കുന്നത്.
▪️ശേഷം വലീദ് അഖ്തലിൻ്റെ സ്ഥാനത്ത് അദിയ്യ് ബ്നു രിഖാഇനെ പകരമാക്കി.
عدي بن الرقاع
▪️ബിശ്ർ ബ്നു മർവാൻ അഖ്തലിനോട് ഫറസ്ദഖിൻ്റെയും ജരീരിൻ്റെയും ഇടയിൽ വിധിനിർണയിക്കാൻ പറഞ്ഞപ്പോൾ അഖ്തൽ പറഞ്ഞു : ഫറസ്ദഖ് പാറക്കല്ലിൽ കൊത്തിയുണ്ടാക്കുന്നു. ജരീർ സമുദ്രത്തിൽ നിന്ന് കോരിയെടുക്കുന്നു.
▪️അഅ്ശാ അല്ലാതെ മറ്റാരും അഖ്തലിനെ മുൻകടന്നിട്ടില്ല ( സയ്യാത്ത്).
▪️അഖ്തലിൻ്റെ ശൈലി നാബിഗയുടേതിന് نابغة സമാനമായിരുന്നു . (ഹന്നാ ഫാഖൂരി)
▪️അഖ്തലിൻ്റെ കാവ്യങ്ങളിലുള്ള മദ്യവർണ്ണന അഅ്ശാ الأعشى യുടേതിന് സമാനവും മദ്ഹ് നാബിഗയുടേതിന് സമാനവുമായിരുന്നു .
▪️ഖൈസ് ഗോത്രത്തിനെതിരിൽ ആക്ഷേപം നടത്താൻ അബ്ദുൽ മലികിനെ അഖ്തൽ സഹായിച്ചു.
▪️ഹമ്മാദു റാവിയ പറയുന്നു : അഖ്തൽ കള്ളുകുടിക്കാറുണ്ടായിരുന്നു. കള്ളുകുടിച്ച് ആലപിക്കുമ്പോഴാണ് കവിത ഉഷാറാകാറുള്ളത്.
▪️അദ്ദേഹത്തിന്റെ വരികളിൽ പെട്ടതാണ് :
قوم إذا استنسخ الضيفان كلهم
قالوا لأمهم بولي على النار.
🔴🔴🔴🔴
No comments:
Post a Comment