🔴🔴🔴🔴🔴🔴🔴🔴🔴
ഫറസ്ദഖ് ( 633-706 )
🔴🔴🔴🔴🔴🔴🔴🔴🔴
▪️ പൂർണ്ണനാമം:
أَبُو فِرَاسْ هَمَّامْ بْنْ غَالِبْ بْنْ صَعْصَعَة اَلْمُجَاشِعِي اَلتَّمِيمِي اَلْبَصَرِيَّ
▪️അദ്ദേഹം ജനിച്ചതും (ഹി 20) വളർന്നതും ബസ്വറയിലാണ്. ഉമർ (റ) ഭരണകാലത്താണ് ജനനം.
▪️ഫറസ്ദഖ് ജനിച്ചുവീണത് തന്നെ സാഹിത്യ തറവാട്ടിലേക്കും ബലാഗയും ഫസാഹയമുള്ള ഒരു ചുറ്റുപാടിലേക്കാണ്.
▪️സ്വപിതാവിൽ നിന്നു തന്നെയാണ് ഫറസ്ദഖ് കവിത പഠിച്ചത്. പിതാവ് ഫറസ്ദഖിനെ കവിത പഠിപ്പിക്കുകയും ചൊല്ലിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഫറസ്ദഖിൻ്റെ അവാച്യമായ കവിതാപാടവം വെളിവായി.
▪️പിതാവായ ഗാലിബ് ഫറസ്ദഖിനെയും കൂട്ടി അലിയ്യു ബിനു അബീത്വാലിബ് (റ) ൻ്റെടുത്തേക്ക് തൻ്റെ മകൻ കവിയാണെന്ന് പറഞ്ഞ് പ്രൗഢിനടിച്ച് പോയപ്പോൾ ഫറസ്ദഖിൻ്റെ അതിബുദ്ധി കണക്കിലെടുത്ത് അലി (റ) ഖുർആൻ മനപ്പാഠമാക്കാൻ പറഞ്ഞു. അവിടെ വച്ചുതന്നെ ഫറസ്ദഖ് ഖുർആൻ ഉടനടി മനപ്പാഠമാക്കുമെന്ന് ആണയിട്ടു. ശേഷം ഖുർആൻ മനപ്പാഠമാക്കുകയും ചെയ്തു. അതുവരെ ഒരു കാവ്യശകലം പോലും ഉരിയാടിയില്ല .
▪️ശേഷം മിസ്രുകാരോട് കൂടി മദ്ഹും ഹിജാഉം ഉൾപ്പെടെ കവിതാലാപനം നടത്തി
▪️വട്ടത്തിലുള്ള പരുക്കനും ചുളിഞ്ഞതുമായ മുഖമായതിനാലാണ് ഫറസ്ദഖ് എന്നു വിളിക്കപ്പെട്ടത്.
▪️ജരീരും ഫറസ്ദഖും അന്യോന്യം പരിഹാസ ഗീതങ്ങൾ നടത്തിയിട്ടുണ്ട്. ഇക്കാരണത്താൽ മദീനക്കാർ കോപാകുലരായി. മർവാനു ബ്നു ഹകമിനോട് പരാതി പറഞ്ഞു. മർവാനെതിരെ ആക്ഷേപവർഷം നടത്തി ഭീഷണിസ്വരത്തിൽ ഫറസ്ദഖ് പാടിയപ്പോൾ മർവാൻ പേടിച്ചുപോയി. പിന്നീട് മർവാൻ ഫറസ്ദഖിന് സമ്മാനങ്ങൾ കൊടുത്ത് പ്രീതിപ്പെടുത്താനാണ് ശ്രമിച്ചത്.
▪️സൈനുൽ ആബിദീൻ (റ) നെ ക്കുറിച്ച് ഇബ്നു ഹിശാമിബ്നു അബ്ദുൽ മലിക്കിനോട് പാടിയ വരികൾ ശ്രദ്ധേയമാണ്.
هَذا الَّذي تَعرِفُ البَطحاءُ وَطأَتَهُ
وَالبَيتُ يَعرِفُهُ وَالحِلُّ وَالحَرَمُ
هَذا اِبنُ خَيرِ عِبادِ اللَهِ كُلِّهِمُ
هَذا التَقِيُّ النَقِيُّ الطاهِرُ العَلَمُ
هَذا اِبنُ فاطِمَةٍ إِن كُنتَ جاهِلَهُ
بِجَدِّهِ أَنبِياءُ اللَهِ قَد خُتِموا
▪️ഫറസ്ദഖ് ഖസീദ പാടിയതിൽ ഇബ്നു ഹിശാമിന് ദേഷ്യം അടക്കാനായില്ല. അങ്ങനെ അതിൻ്റെ പേരിൽ അദ്ദേഹത്തെ തുറങ്കിലടച്ചു. അപ്പോൾ ഫറസ്ദഖ് പാടിയ വരികൾ :
يُرَدِّدُني بَينَ المَدينَةِ وَالَّتي
إِلَيها قُلوبُ الناسِ يَهوي مُنيبُها
يُقَلِّبُ عَيناً لَم تَكُن لِخَليفَةٍ
مُشَوَّهَةً حَولاءَ بادٍ عُيوبُها
▪️ഫറസ്ദഖ് ബനൂ ഉമയ്യക്കാരെ പുകഴ്ത്തുന്നവരിൽ പെട്ടവനായിരുന്നില്ല. എങ്കിലും ചില ഗവർണർമാരെ മദ്ഹ് ചെയ്തിട്ടുണ്ട്. വിശിഷ്യാ آل المهلب നെയും آل الحجاج നയും. അവരോടുള്ള ഭയമായിരുന്നു ഇതിനു കാരണം.
▪️കൂട്ടുകാരനായ ബിശ്ർ ബ്നു മർവാൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഖബറിങ്കൽ ചെന്ന് തൻ്റെ ഒട്ടകത്തെ അറവു നടത്തി. ഇത് ജാഹിലിയ്യ കാലത്തെ ആചാരമായിരുന്നു.
▪️ഫറസ്ദഖ് ഹജ്ജാജ് ബ്നു യൂസുഫിനെയും സിയാദു ബ്നു അബീഹിയെയും പരിഹസിച്ച് പാടിയിട്ടുണ്ട്.
▪️ഫറസ്ദഖിൻ്റെ കവിതകളില്ലായിരുന്നുവെങ്കിൽ അറബി ഭാഷയിലെ മൂന്നിലൊന്നു പോകുമായിരുന്നു. എന്ന് പറയപ്പെടാറുണ്ട്
▪️അദ്ദേഹം ശാമിലെ ഉമവിയ്യ ഖലീഫകളെ പുകഴ്ത്തി പാടിയിട്ടുണ്ട്. വിശിഷ്യാ അബ്ദുൽ മലികിനെ.
▪️ഫറസ്ദഖ് ഇഖ്ലാസ് കുറഞ്ഞവനും മത-രാഷ്ട്രീയബോധം ശോഷിച്ചവനും തൻ്റെ ജനതയോടും അലിയാരോടും (റ) അതിയായി പക്ഷപാതിത്വമുള്ളവനുമായിരുന്നു.
▪️അദ്ദേഹം ജരീരിൻ്റെ സമകാലികനായിരുന്നു. ദീർഘമായ പത്തുവർഷം അവർക്കിടയിൽ അസൂയയും തർക്കങ്ങളും പരിഹാസവർഷവും നടന്നുവെന്ന് കാണാം.
▪️ജരീരും ബുഅയ്സുൽ മജാശിയും بعيث المجاشي തമ്മിൽ പരിഹാസ കവിത പാടുമായിരുന്നു. അങ്ങനെ ജരീറിനെതിരെ ബുഅയ്സ് ഫറസ്ദഖിൻ്റെ സഹായം തേടി . പിന്നീട് പോരാട്ടം ജരീരിനും ഫറസ്ദഖിനുമിടയിലായിത്തീർന്നു.
▪️ഫറസ്ദഖ് ഇമ്രുൽ ഖൈസിനെയും ഉമറു ബനു അബീ റബീഇനെയും പിൻപറ്റാൻ ശ്രമിച്ചു.
▪️അദ്ദേഹം സിയാദിനെ ഭയന്ന് മദീനയിലേക്ക് പിന്നീട് മക്കയിലേക്കും പോയി.
▪️ഫറസ്ദഖിൻ്റെ ഭാര്യ نوار ആയിരുന്നു. പത്തു പെൺമക്കളും പത്തു ആൺകുട്ടികളും ഉണ്ടായിരുന്നു.
▪️അഞ്ചു ദീവാനുകളുടെ കൂട്ടത്തിൽ ( നാബിഗ, ഉർവ്വത് , ഹാതം, അൽഖമ , ഫറസ്ദഖ് ) ഫറസ്ദഖിൻ്റെ ദിവാനും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 1293 ൽ മിസ്രിലായിരുന്നു പ്രസിദ്ധീകരണം.
▪️ഇദ്ദേഹത്തെ സുഹൈറു ബ്നു അബീ സുലമ യോട് സദൃശ്യമാക്കപ്പെട്ടു.
▪️ ജരീരിനെ പരിഹാസപാത്രമാക്കി 104 ബൈതുകളിൽ ഫറസ്ദഖ് പാടിയ കാവ്യമാണ് ഫാഇയ്യയായ ( എല്ലാ വരികളും ഫാഇൽ അവസാനിക്കുന്നത് ) അൽ ഫൈസ്വൽ . الفيصل
▪️ഹി 110/114 ലാണ് ഫറസ്ദഖ് മരിച്ചത്.
🔴🔴🔴🔴🔴
No comments:
Post a Comment