🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
ഉമറു ബ്നു അബീ റബീഅ ( 644 - 711 )
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
▪️പൂർണ്ണനാമം :
عمر بن عبد الله بن أبي ربيعة بن المغيرة بن عبد الله بن عمر بن مخزوم
▪️ജനനം മദീനയിൽ ആണെന്നും മക്കയിൽ ആണെന്നും അഭിപ്രായമുണ്ട്.
▪️കുൻയത്തുകൾ :
أبا الخطَّاب
أبا حفص
أبا بشر
▪️ലഖബുകൾ :
العاشق
المغيري
إمام شعراء الغزل
▪️അദ്ദേഹം ഉമർ(റ) വഫാത്തായ ദിവസമാണ് ജനിച്ചത്. ഇതുകൊണ്ടാണ് ഉമർ എന്ന് നാമകരണം ചെയ്യപ്പെട്ടത്.
▪️ജരീർ , അഖ്തൽ, ഫറസ്ദഖ് എന്നിവരുടെ ത്വബഖ യിലാണ് ഉമർ ബ്നു അബീ റബീഅ .
▪️അദ്ദേഹത്തിൻ്റെ പിതാവ് ധനികനായിരുന്നു. മുത്ത് നബിയുടെ (സ) ഭരണകാലത്ത് യമനിലെ ഒരു പ്രവിശ്യയുടെ ഗവർണ്ണറായി ഉമർ (റ) ൻ്റെ പിതാവിനെ നിയമിക്കപ്പെട്ടിരുന്നു.
▪️ തൻ്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരിച്ചു.
▪️ ആശിഖത്തുകൾ :
فاطمة بنت عبد الملك
عائشة بنت طلحة
لبابة بنت عبد بن عباس
ثريا بنت علي
سكينة بنت الحسين
رملة بنت عبدالله
هند بنت حارث المري
▪️ഉമറു ബ്നു അബീ റബീഅ ആദ്യം വിവാഹം ചെയ്തത് കുൽസൂം ബിൻത് സഅദ് അൽ മഖ്സൂമിയെയാണ്.
كلثم بنت سعد المخزومي
അവളുടെ മരണാനന്തരം സൈനബ് ബിൻത് മൂസ അൽ ജഹ്മിയ്യയെ വേളി കഴിച്ചു.
زينب بنت موسى الجحمية
ഈ ബന്ധത്തിലാണ് بشر പിറന്നത്.
▪️അദ്ദേഹം തന്റെ കവിതകളെ സ്ത്രീവർണ്ണനകളിൽ ഒതുക്കി.
▪️ഉമറുബിനു അബ്ദുൽ അസീസ് (റ) ഇദ്ദേഹത്തെ യമനിന്റെയും അബ്സീനിയയുടെയും ഇടയിലുള്ള دهلك എന്ന നാട്ടിലേക്ക് നാടുകടത്തി.
▪️ഒരിക്കൽ സുലൈമാനുബ്നു അബ്ദുൽ മാലിക് ഉമറുബ്നു അബീ റബീഅയോട് ചോദിച്ചു : നിനക്ക് നമ്മെ മദ്ഹ് ചെയ്തൂടെ? അപ്പോൾ ഉമറുബ്നു അബീ റബീഅ മറുപടി പറഞ്ഞു: ഞാൻ പുരുഷന്മാരെ മദ്ഹു ചെയ്യാറില്ല. സ്ത്രീകളെ മാത്രമേ മദ്ഹ് ചെയ്യാറുള്ളൂ.
▪️ഉമർ ബിനു അബീ റബീഅ തൻ്റെ വാർദ്ധക്യത്തിൽ തൗബ ചെയ്യുകയും ആരാധനാ നിരതനാവുകയും ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്. അദ്ദേഹം അവസാന സമയത്ത് എല്ലാ കവിതക്കും പ്രായശ്ചിത്തമായി ഓരോ അടിമകളെ മോചിപ്പിക്കുമെന്ന് അല്ലാഹുവിന് നേർച്ചയാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
▪️80 ബൈത്തുകളടങ്ങുന്ന റാഇയ്യത്താണ് ( റാഅ് കൊണ്ട തുടങ്ങുന്ന കവിത ) ഇദ്ദേഹത്തിനുള്ളത്. ചെറുപ്പകാലത്തിലാണ് അദ്ദേഹം അതു തയ്യാറാക്കിയത്.
▪️അതിൻ്റെ പ്രാരംഭ വരികൾ :
أَمِن آلِ نُعمٍ أَنتَ غادٍ فَمُبكِرُ
غَداةَ غَدٍ أَم رائِحٌ فَمُهَجِّرُ
لِحاجَةِ نَفسٍ لَم تَقُل في جَوابِها
فَتُبلِغَ عُذراً وَالمَقالَةُ تُعذِرُ
▪️വലീദിൻ്റെ ഭരണകാലത്താണ് ഉമറുബ്നു അബീ റബിഅ മരിക്കുന്നത്. ഹി. 93 ൽ.
🔴🔴🔴🔴🔴
No comments:
Post a Comment