സ്വഹാബാ... ധൃതി കാണിക്കാതിരിക്കൂ..
ഒരിക്കൽ ഒരു അഅ്റാബി പള്ളിയിൽ മൂത്രമൊഴിക്കാനിടയായി. ഉടനെ പരിസരത്തുള്ള സ്വഹാബികൾ അദ്ദേഹത്തെ വിരട്ടിയോടിക്കാൻ തുനിഞ്ഞു. ഇതുകണ്ട മുത്തുനബി (സ) അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു : നിങ്ങൾ ധൃതി കാണിക്കാതിരിക്കൂ.. അയാൾ ഒഴിച്ചുകഴിയട്ടെ. ആ മൂത്രമായ സ്ഥലത്ത് ഒരു ബക്കറ്റ് വെള്ളം ഒഴിക്കുക. അങ്ങനെ അദ്ദേഹം മൂത്രമൊഴിച്ച് പോകാൻ എഴുന്നേൽക്കവെ നബി (സ) അദ്ദേഹത്തെ വിളിച്ചു സൗമ്യതയോടെ പറഞ്ഞു: പള്ളികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത് ഇതിനു വേണ്ടിയല്ല. നിസ്കാരത്തിനും ദിക്റിനും തസ്ബീഹിനുമാണ്.
വിവരമേതുമില്ലാത്ത അപരിഷ്‌കൃതനായ ഒരു അഅ്‌റാബിയാണ് കഥാപാത്രം. പള്ളിയിലും ജനങ്ങള്‍ പെരുമാറുന്ന സ്ഥലങ്ങളിലും മലമൂത്രവിസര്‍ജനം പാടില്ലെന്ന് ആ മനുഷ്യന് അറിയില്ല. എത്ര സൗമ്യതയോടെയാണ് മുത്ത് നബി (സ) കാര്യങ്ങൾ നിർവഹിച്ചത് എന്ന് നോക്കൂ.. അറിവില്ലാത്തതിന്റെ പേരിൽ സംഭവിച്ച ഒരപരാധം മുൻനിർത്തി കൈകാര്യം ചെയ്യാൻ തയ്യാറെടുത്തവർക്ക് ,അഅ്‌റാബിയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു വിലക്കേർപ്പെടുത്തുകയാണുണ്ടായത്. കുറ്റകരമായ ഒരു കാര്യമാണെങ്കില്‍ പോലും അത് കൈകാര്യം ചെയ്യുന്നത് പ്രയാസം സൃഷ്ടിക്കുന്ന മാര്‍ഗത്തിലൂടെയല്ല. മറിച്ച്, പ്രയാസരഹിതമായ വഴിയിലൂടെയാകണം. ആളുകള്‍ക്ക് പ്രയാസം, വെറുപ്പ് എന്നിവ ഉണ്ടാക്കുന്ന ഇടപെടല്‍ അരുത് എന്നാണ് പ്രവാചകാധ്യാപനം.
No comments:
Post a Comment