ഇതവർക്ക് നൽകാൻ നീ സമ്മതം തരുമോ ?
ഒരിക്കൽ മുത്ത് നബി(സ)യുടെ സദസ്സിലേക്ക് അല്പം പാൽ കൊണ്ടുവരപ്പെട്ടു. അവിടുന്ന് കുറച്ച് കുടിച്ച് ബാക്കി അനുചരർക്ക് നൽകാറാണ് പതിവ്. എന്നാൽ വലതുഭാഗത്ത് ഒരു ചെറിയ കുട്ടിയും ഇടതുഭാഗത്ത് സ്വഹാബീ പ്രമുഖരുമാണ്. മുന്തിക്കപ്പെടേണ്ടത് വലതുഭാഗത്തേയും. തിരുനബി (സ) ആ ചെറിയ കുട്ടിയോട്, ഇടതുഭാഗത്തുള്ള മുതിർന്നവർക്ക് പാൽ കൊടുക്കട്ടെയെന്ന് സമ്മതം ചോദിക്കുകയുണ്ടായി. എന്നാൽ കുട്ടി അമ്പരപ്പിച്ചു കളഞ്ഞു : അല്ലാഹുവാണ് സത്യം, അങ്ങയിൽ നിന്നുള്ള എൻ്റെ വിഹിതം ഞാൻ ഒരാൾക്കും വിട്ടുകൊടുക്കുകയില്ല. ഇതു കേൾക്കേണ്ട താമസം മുത്ത് നബി (സ) പാൽപ്പാത്രം ആ കുട്ടിയുടെ കരങ്ങളിൽ വെച്ചു കൊടുത്തു.
മുന്തിക്കപ്പെടേണ്ട ഭാഗത്ത് ഒരു കൊച്ചു കുട്ടിയായിരുന്നിട്ടും മുത്ത് നബി (സ) അർഹമായ പരിഗണന നൽകി. ആ കുട്ടി ഇബ്നു അബ്ബാസ് (റ) ആയിരുന്നു. കുടിക്കാനുള്ള പാനീയമായതുകൊണ്ടല്ല, തിരുനബിയുടെ ബറകത്ത് വിനഷ്ടമാകാതിരിക്കാനായിരുന്നു ഈ ശുഷ്കാന്തി.
No comments:
Post a Comment